Travel

ആമസോണിലെ വിസ്മയം; കോണ്‍ ആകൃതിയിലുള്ള കുന്ന്, 250 മൈല്‍ അകലെനിന്നു പോലും കാണാം

ലാറ്റിനമേരിക്കയിലെ അനേകം രാജ്യങ്ങളെ തഴുകി ഒഴുകുന്ന ആമസോണ്‍ നദി തന്നെ വിസ്മയങ്ങളുടെ കലവറയാണ്. എന്നാല്‍ അതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന കൈകളാല്‍ നിര്‍മ്മിച്ചതാണെന്ന് തോന്നിക്കുന്ന വിചിത്രമായ ആകൃതിയിലുള്ള ഒരു പര്‍വതം അതിനേക്കാള്‍ വിസ്മയമാണ്. രൂപം കൊണ്ട് വളരെ ആകര്‍ഷകമായി തോന്നുള്ള കാടിനുള്ളില്‍ നേരെ ഉയര്‍ന്നുനില്‍ക്കുന്ന ഒരു കുത്തനെയുള്ള മലയാണ് ഇത്. ഒരു പുരാതന നാഗരികത നിര്‍മ്മിച്ച നഷ്ടപ്പെട്ട പിരമിഡാണോ ഇതെന്ന് അവിടുത്തെ നാട്ടുകാര്‍ തന്നെ സംശയിക്കുന്നു. പെറുവിലെ സിയറ ഡെല്‍ ഡിവൈസര്‍ ദേശീയോദ്യാനത്തില്‍, പരന്ന ആമസോണ്‍ മഴക്കാടുകള്‍ക്ക് മുകളില്‍ പൊങ്ങിനില്‍ക്കുന്നതായി Read More…

Featured Oddly News

കൂണിന്റെ വിഷമറിയാന്‍ വളര്‍ത്തുനായയില്‍ പരീക്ഷിച്ചു; ഇപ്പോള്‍ വീട്ടുകാര്‍ മുഴുവന്‍ ആശുപത്രിയില്‍

കാട്ടില്‍ നിന്നും കിട്ടിയ കൂണുകള്‍ വിഷക്കൂണാണോ എന്നറിയാന്‍ കറിവെച്ച് വളര്‍ത്ത് നായയ്ക്ക് നല്‍കിയ വീട്ടിലെ കുടുംബാംഗങ്ങള്‍ മുഴുവന്‍ വയറിളക്കവും ഛര്‍ദ്ദിയും പിടിപെട്ട് ആശുപത്രിയില്‍. നായയ്ക്കാകട്ടെ ഒരു കുഴപ്പവുമില്ലതാനും. ചൈനയില്‍ നടന്ന സംഭവത്തില്‍ സിചുവാന്‍ പ്രവിശ്യയില്‍ നിന്നുള്ള 74 കാരനാണ് പണി കിട്ടിയത്. ഭക്ഷണം കഴിച്ച നായയ്ക്ക് വിശപ്പില്ലായ്മ മാത്രമായിരുന്നു കണ്ടത്. ജൂലൈ 13 നായിരുന്നു സംഭവം. തന്റെ ഔഷധ കൃഷിയിടത്തില്‍ നിരവധി കാട്ടു കൂണുകളുടെ കൂട്ടങ്ങള്‍ ഒരാള്‍ കണ്ടെത്തി. പ്രാദേശിക വിപണികളില്‍ കാണപ്പെടുന്ന തരം ചിതല്‍ കൂണുകള്‍ Read More…

Featured Lifestyle

ഉത്തരകൊറിയയില്‍ കിം ജോങ്-ഉന്നിന്റെ പിന്‍ഗാമി ഈ 12കാരി പെണ്‍കുട്ടി ? ആരാണ് കിം ജു-എ ?

ഉത്തര കൊറിയയെക്കുറിച്ച് കേട്ടിട്ടുള്ളത് ഇരുമ്പമറയ്ക്കുള്ളിലെ രാജ്യമെന്നാണ്. വലിയ നിഗൂഡതകള്‍ ഒളിപ്പിച്ചിട്ടുള്ള രാജ്യത്തെ ഏറ്റവും ശക്തയായ കൗമാരക്കാരിയായി വിലയിരുത്തപ്പെടുന്നത് ആരാണെന്ന് അറിയാമോ? ഔദ്യോഗിക പദവിയൊന്നുമില്ലാതെ, അവരുടെ വര്‍ദ്ധിച്ചുവരുന്ന പൊതു സമ്മതിയും പ്രതിച്ഛായയും, ഭാവിയില്‍ അവര്‍ക്ക് രാജ്യത്തിന്റെ ആദ്യത്തെ വനിതാ നേതാവാകാന്‍ കഴിയുമെന്ന അഭ്യൂഹങ്ങള്‍ക്ക് കാരണമായി. ഉത്തരകൊറിയയുടെ ‘പരമോന്നത നേതാവ്’ കിം ജോങ്-ഉന്നിന്റെ ‘പ്രിയപ്പെട്ട’ മകളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. 12 അല്ലെങ്കില്‍ 13 വയസ്സുള്ള ഈ പെണ്‍കുട്ടി ഉത്തരകൊറിയയുടെ അടുത്ത നേതാവാകുമെന്ന് പലരും വിശ്വസിക്കുന്നു. പരമോന്നതനേതാവിന്റെ മകള്‍ കിം ജു-എ രാജ്യത്തിന്റെ Read More…

Featured The Origin Story

പട്ടംപറത്തല്‍ ഒരു വിനോദം മാത്രമല്ല, സ്വാതന്ത്ര്യപോരാട്ടത്തിലെ സമരമുറ കൂടിയായിരുന്നു- ദേശസ്നേഹത്തിന്റെയും അടയാളം

എല്ലാ വര്‍ഷവും ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ഇന്ത്യയില്‍ ചില നഗരങ്ങളുടെ ആകാശം പരസ്പരം പറന്നുയരാനും പരസ്പരം ‘വെട്ടിമാറ്റാനും’ ശ്രമിക്കുന്ന പട്ടങ്ങളാല്‍ നിറഞ്ഞിരിക്കും. പലപ്പോഴും, പട്ടങ്ങള്‍ ‘ഐലവ് ഇന്‍ഡ്യ’ അല്ലെങ്കില്‍ ‘ബേട്ടി ബച്ചാവോ’ പോലുള്ള ദേശസ്നേഹപരവും സാമൂഹികവുമായ സന്ദേശങ്ങള്‍ വഹിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യദിനവുമായി പട്ടങ്ങള്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നത് ദേശസ്‌നേഹവുമായി ബന്ധപ്പെട്ട ഒരു ചരിത്രകഥയിലേക്കാണ് എത്തിച്ചേരുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരകാലവുമായി ബന്ധപ്പെട്ട് 1927-ല്‍, സൈമണ്‍ കമ്മീഷനെതിരെ നടന്ന ഒരു പ്രസ്ഥാനത്തിനിടെ, സമാധാനപരമായ പ്രതിഷേധ രൂപമായി ഇന്ത്യക്കാര്‍ Read More…

Oddly News

ലോകത്തെ ഏറ്റവും ഏകാന്തനായ മനുഷ്യന്‍ ജീവിക്കുന്നത് മൈനസ് 70 ഡിഗ്രിയില്‍; കൂട്ടിന് ഹിമക്കരടികളും ചെന്നായ്ക്കളും

മൈനസ് 70 ഡിഗ്രി താപനിലയില്‍ ജീവിക്കാന്‍ കഴിയുമോ? അതും ഹിമക്കരടികളും ചെന്നായ്ക്കളും നിറഞ്ഞ പ്രദേശത്ത് അവയെ അതിജീവിക്കാന്‍ കഴിയുമോ? ലോകത്ത് ഏറ്റവും തണുത്തപ്രദേശമായ സൈബീരിയയില്‍ താമസിക്കുന്ന 67 കാരന്‍ സാമുയിലിനെ വിളിക്കുന്നത് ലോകത്തെ ഏറ്റവും ഏകാന്തനായ മനുഷ്യനെന്നാണ്. നഗരത്തില്‍ നിന്നും അഞ്ചുമണിക്കൂര്‍ അകലെയുള്ള യാകുത്സ്‌ക് വനത്തിന്റെ ഹൃദയഭാഗത്ത് ഏറ്റവും കഠിനമായ അന്തരീക്ഷങ്ങളിലൊന്നില്‍ ജീവിക്കുകയാണ് സാമുയില്‍. റഷ്യയിലെ തന്റെ ചെറിയ ഗ്രാമത്തില്‍ നിന്നാണ് യാകുത്സ്‌ക് വനത്തിലേക്ക് ഇയാള്‍ മാറിത്താമസിച്ചിരിക്കുന്നത്. സാമുയില്‍ ഭക്ഷണം തേടിയും, ശീതീകരിച്ച മാസികകള്‍ വായിച്ചും, റേഡിയോ Read More…

Featured Good News

നാട്ടുകാരുടെ പ്രിയപ്പെട്ട തെരുവ്‌നായ ; ആദരമായി അവന്റെ പ്രതിമ സ്ഥാപിച്ച കേരളത്തിലെ ഈ ഗ്രാമം

ദിനംപ്രതി മൂന്ന് ലക്ഷത്തിലധികം പേര്‍ തെരുവ്‌നായയുടെ ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നായിരുന്നു സുപ്രീംകോടതി നടത്തിയ വിലയിരുത്തല്‍. ഇവയെ പിടികൂടി സ്ഥിരമായി തടങ്കലില്‍ വെയ്ക്കാന്‍ ആവശ്യപ്പെട്ട് നടത്തിയ പ്രതികരണത്തിലായിരുന്നു പരമോന്നത കോടതിയുടെ ഈ നിരീക്ഷണം വന്നത്. തെരുവ്‌നായ്ക്കള്‍ വലിയ വില്ലനായി മാറിക്കൊണ്ടിരിക്കുമ്പോള്‍ തങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ ഒരു തെരുവ് നായയ്ക്ക് അവിസ്മരണീയമായ ആദരവ് നല്‍കിയ ഒരു നാടുണ്ട് കേരളത്തില്‍. മനുഷ്യരും വളര്‍ത്തുമൃഗങ്ങളും തമ്മില്‍ അനുകമ്പയുടെയും വിശ്വസ്തതയുടെയും സാമൂഹ്യബന്ധത്തിന്റെയും പ്രതീകമായി എറണാകുളത്തെ തൃപ്പൂണിത്തുറയിലെ എരൂരിലെ കോഴിവെട്ടുംവേലി. 14 വര്‍ഷം മുമ്പ് തങ്ങളുടെ Read More…

Featured Travel

രജിസ്റ്റര്‍ ചെയ്ത 400 പൗരന്മാരുള്ള ഒരു രാജ്യം; സ്വന്തമായി പതാകയും കറന്‍സിയും; 20 കാരന്‍ പ്രസിഡന്റ് !

യൗവ്വനത്തിന്റെ തുടക്കമായ ഇരുപതാം വയസ്സില്‍ നിങ്ങള്‍ ഒരു നല്ല ജോലിയില്‍ പോലും എത്തിയിട്ടുണ്ടാകില്ല. എന്നാല്‍ ഈ പ്രായത്തില്‍ തന്റേതായ ഒരു രാജ്യം തന്നെ സൃഷ്ടിച്ച് അതിന്റെ പ്രസിഡന്റാണെന്ന് അവകാശപ്പെടുന്ന ഒരാളുണ്ടെന്ന് പറഞ്ഞാല്‍ കണ്ണു തള്ളുമോ? എന്നാല്‍ ഞെട്ടരുത് സ്വയംപ്രഖ്യാപിതമായ ആ രാജ്യത്തിന് സ്വന്തമായി പതാക, മന്ത്രിസഭ, കറന്‍സി, 400 രജിസ്റ്റര്‍ ചെയ്ത പൗരന്മാര്‍ പോലും ഉണ്ട്. ‘ഫ്രീ റിപ്പബ്ലിക് ഓഫ് വെര്‍ഡിസ്’ എന്ന ഒരു ചെറിയ രാഷ്ട്രത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ക്രൊയേഷ്യയും സെര്‍ബിയയും തമ്മിലുള്ള തര്‍ക്ക ഭൂമിയിലാണ് Read More…

Featured The Origin Story

കൊല്‍ക്കത്തയിലെ പാരമൗണ്ട് വെറും ജ്യൂസ് കടയല്ല; സ്വാതന്ത്ര്യ സമരസേനാനികളുടെ രഹസ്യതാവളം, 107 വര്‍ഷം പഴക്കമുള്ള ഇതിഹാസം

ഇതിഹാസ തെരുവായ കൊല്‍ക്കത്തയിലെ ഡാബ് സര്‍ബത്തിന് പ്രശസ്തമായ പാരമൗണ്ട് വളരെ പ്രശസ്തമാണ്. 1918 ല്‍ നിഹാര്‍ രഞ്ജന്‍ മജുംദര്‍ സ്ഥാപിച്ചത് എന്ന നിലയില്‍ കടയുടെ ചരിത്രം സാങ്കേതികമായി സ്വതന്ത്ര ഇന്ത്യയേക്കാള്‍ പഴക്കമുള്ളതാണ്. ഒരു നൂറ്റാണ്ടിലേറെയായി സ്ഥാപനം ദാഹവും നൊസ്റ്റാള്‍ജിയയും ഉണര്‍ത്തി ഇന്ത്യാ ചരിത്രത്തിനൊപ്പം സഞ്ചരിക്കുകയാണ്. സ്വാതന്ത്ര്യ പ്രസ്ഥാനത്തിനിടയിലെ ഒരു ഒളിത്താവളം 1900 കളുടെ തുടക്കത്തില്‍, ബ്രിട്ടീഷ് ഭരണത്തിനെതിരായ പോരാട്ടം ശക്തി പ്രാപിച്ചുകൊണ്ടിരിക്കുമ്പോള്‍, ഈ ചെറിയ ഭക്ഷണശാലയ്ക്ക് ഒരു സര്‍ബത്ത് കടയേക്കാള്‍ ചില ദൗത്യങ്ങള്‍ ഉണ്ടായിരുന്നു. പ്രതിഷേധങ്ങള്‍ ആസൂത്രണം Read More…

Featured Oddly News

സൗത്ത് കരോലിനയില്‍ ശക്തമായ ഇടിമിന്നല്‍ ; ആകാശത്ത് സൃഷ്ടിച്ചത് വലിയൊരു തീഗോളം…! വൈറലായ വീഡിയോ

സൗത്ത് കരോലിനയിലെ മൗണ്ട് പ്ലസന്റില്‍ ഉണ്ടായ ശക്തമായ ഇടിമിന്നല്‍ ഇന്റര്‍നെറ്റിനെ അമ്പരപ്പിക്കുന്നു. അവിടുത്തെ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട സംഭവത്തെക്കുറിച്ചുള്ള വീഡിയോ കഠിനമായ കാലാവസ്ഥ എത്ര അപകടകരമാണെന്ന് ആളുകളെ അത്ഭുതപ്പെടുത്തുന്നതാണ്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് വൈറലാകുകയും ചെയ്തു. പോലീസിന്റെ ഡാഷ്‌ക്യാമില്‍ പതിഞ്ഞ വീഡിയോയില്‍ ഇടിമിന്നലില്‍ ഒരു യൂട്ടിലിറ്റി പോസ്റ്റ് പൊട്ടിത്തെറിക്കുന്നതിന്റെയും അഗ്നികുണ്ഡം പെട്ടെന്ന് പൊങ്ങി ഉയരുന്നതിന്റെയും കൃത്യമായി ഇത് കാണിക്കുന്നു. പകല്‍മധ്യത്തില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ നഗരത്തില്‍ വൈദ്യുതി തടസ്സവും ഗതാഗതക്കുരുക്കും ഉണ്ടായി. പക്ഷേ Read More…