കൂട്ടുകുടുംബങ്ങള്‍ അണുകുടുംബങ്ങളായി മാറുന്നത് സാധാരണമായിരിക്കുന്ന ഒരു കാലഘട്ടത്തില്‍, കുട്ടികള്‍ പലപ്പോഴും മാതാപിതാക്കളില്‍ നിന്ന് വേര്‍പിരിഞ്ഞ് താമസിക്കാനുള്ള അവസരങ്ങളാണ് തെരഞ്ഞെടുക്കാറ്. മരുമക്കള്‍ ഭാര്യാഭര്‍ത്താക്ക ന്മാരോടൊപ്പം താമസിക്കാന്‍ മടിക്കുന്ന, സഹോദരന്മാര്‍ പോലും വേര്‍പിരിഞ്ഞ വീടുകളില്‍ കഴിയാന്‍ ഇഷ്ടപ്പെടുന്ന ഇക്കാലത്ത് ഗുജറാത്തിലെ ഒരു സൗഹൃദം സൃഷ്ടി ച്ചിരിക്കുന്നത് ശ്രദ്ധേയമായ മാതൃക. കഴിഞ്ഞ 80 വര്‍ഷമായി, അവരുടെ കുടുംബങ്ങ ളിലെ നാല് തലമുറകള്‍ ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ ഒരുമിച്ച് താമസിക്കുന്നു. മാതാപി താക്കള്‍ പുലര്‍ത്തിയ സൗഹൃദം പേരക്കുട്ടികളിലൂടെ തുടരുന്ന സാഹചര്യത്തില്‍. ഗുജറാത്തിലെ ഭട്ടറിലെ Read More…
Author: Priya
ഒരാള്‍ക്ക് രണ്ടു ഭാര്യമാരായാലും കുഴപ്പമില്ല ; ബഹുപങ്കാളികളെ അനുവദിക്കുന്ന നിയമം കൊണ്ടുവരാന്‍ നേപ്പാള്‍
ഭാര്യയുടെ കാര്യത്തിലായാലൂം ഭര്‍ത്താവിന്റെ കാര്യത്തിലായാലും ഒരേസമയം പങ്കാളികളെ നിലനിര്‍ത്തുന്നതും സ്വീകരിക്കുന്നതും സാമൂഹ്യമായ ഹീനതയും വ്യവസ്ഥിതിക്ക് എതിരായതുമായ കാര്യമായിട്ടാണ് ആധുനിക സമൂഹം വിലയിരുത്തുന്നത്. ഇന്നത്തെ കാലത്ത് ബഹുഭാര്യത്വമോ ബഹുഭര്‍ത്തൃത്വമോ അനുവദിക്കുന്ന രാജ്യങ്ങള്‍ ഉണ്ടോയെന്നും ഇന്ത്യയില്‍ അത് അനുവദിക്കേണ്ടതുണ്ടോ എന്നതും വലിയൊരു ചര്‍ച്ചയായി ഉയര്‍ന്നുവരുന്നുണ്ട്. ഇതിന് കാരണം നേപ്പാള്‍ അടുത്തിടെ തങ്ങളുടെ രാജ്യത്ത് ഈ നിയമം കൊണ്ടുവരാന്‍ നടത്തുന്ന നീക്കമാണ്. നേപ്പാളിലെ ക്രിമിനല്‍ കോഡിലെ സെക്ഷന്‍ 175 ല്‍ നിര്‍ദേശിച്ച ചില ഭേദഗതികളാണ് നിയമപരവും ധാര്‍മ്മികവും ഭരണഘടനാപരവുമായ ആശങ്കകള്‍ക്ക് കാരണമായി Read More…
രാജ്യത്തെ ആദ്യ വനിതാ SPG കമാന്‍ഡോ; പ്രധാനമന്ത്രിയെ സംരക്ഷിക്കുന്ന അദാസോ ; ശമ്പളം എത്രയാണെന്നറിയാമോ?
രാജ്യത്തെ സുരക്ഷാസംവിധാനത്തില്‍ പരമപ്രധാന പരിഗണനയുള്ള വിഷയമാണ് പ്രധാനമന്ത്രിയുടെ സുരക്ഷ. രാജ്യത്തെ ഏറ്റവും വിലപ്പെട്ട ജീവനുകളില്‍ പെടുന്നതിനാല്‍ ഇവരുടെ സുരക്ഷയ്ക്കായി മിക്കവാറും നല്‍കുക പുരുഷന്മാരുടെ സംഘത്തെയാകും. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷഗാര്‍ഡുകളുടെ സംഘത്തില്‍ പെടുന്ന അദാസോ കപേസയെക്കുറിച്ച് കേട്ടിട്ടുണ്ടോ?. മണിപ്പൂരുകാരിയായ അദാസേയുടെ നേട്ടം രാജ്യത്തിന് സൈനികസേവനം ചെയ്യാന്‍ കൊതിക്കുന്ന രാജ്യമെമ്പാടുമുള്ള അനേകം സ്ത്രീകള്‍ക്ക് പ്രചോദനമാണ്. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി വിന്യസിക്കപ്പെട്ട രാജ്യത്തെ ആദ്യത്തെ വനിതാ എസ്പിജി കമാന്‍ഡോയാണ് അദാസോ കപേസ. സുരക്ഷാ സംവിധാനത്തില്‍ പുതിയ ചരിത്രം സൃഷ്ടിച്ച ആ Read More…
വെള്ളപ്പൊക്കത്തിലേക്ക് രണ്ടാംനിലയില്‍ നിന്ന് എടുത്തുചാട്ടം; പാലഭിഷേകം: ഗംഗയാണ് എല്ലാം നൽകിയതെന്ന് SI
പ്രയാഗ്രാജില്‍ വെള്ളപ്പൊക്കത്തെ ആരാധിച്ചതിന് യുപി പോലീസുകാരന്‍ ഇന്റര്‍ നെറ്റില്‍ തരംഗമാകുന്നു. ഉത്തര്‍പ്രദേശിലെ ചില ഭാഗങ്ങളില്‍ വെള്ളപ്പൊക്ക സമാന മായ സാഹചര്യങ്ങള്‍ക്കിടയില്‍, ഗംഗാനദിയിലെ ജലനിരപ്പ് ഉയര്‍ന്ന് വീടിന്റെ മുറ്റത്ത് കയറിവന്ന സാഹചര്യത്തില്‍ ഗംഗയെ ആശ്‌ളേഷിക്കുന്ന പ്രയാഗ്രാജിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്. സബ് ഇന്‍സ്പെക്ടര്‍ ചന്ദ്രദീപ് നിഷാദ് തന്റെ വീട്ടിലേക്ക് ഒഴുകിയെത്തിയ വെള്ളപ്പൊ ക്കത്തെ സന്തോഷത്തോടെ ആലിംഗനം ചെയ്യുന്ന നിരവധി വീഡിയോകള്‍ പങ്കിട്ടത്. ഒരു വീഡിയോയില്‍, പോലീസുകാരന്‍ തന്റെ വീടിനുള്ളില്‍, യൂണിഫോ മില്‍, പൂജ നടത്തുകയും Read More…
ബസ്‌കൂലിക്ക് 90 രൂപ ഇല്ലാതെയിരുന്നയാള്‍ 107 കോടിയുടെ ശമ്പളവാഗ്ദാനം നിരസിച്ചു…! ഖാൻ സാറിന്റെ വിജയഗാഥ
ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്ന് സൈനികനാകാനായിരുന്നു ചെറുപ്പത്തില്‍ ഫൈസല്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ആദ്യം സൈനിക് സ്‌കൂളിനും പിന്നീട് പോളിടെക്‌നിക് കോളേജിനും ഒടുവില്‍ എന്‍ഡിഎയ്ക്കും വേണ്ടി മൂന്ന് തവണ ശ്രമിച്ചിട്ടും വിധി അദ്ദേഹത്തിന് അനുവാദം നല്‍കിയില്ല. ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതെ ഒരു ട്യൂഷന്‍ സെന്ററിട്ടത് അയാളെ ഇന്ത്യയിലെ ഏറ്റവും വലിയ ട്യൂഷന്‍ ടീച്ചറാക്കി മാറ്റി. ഇപ്പോള്‍ വന്‍തുക സമ്പാദിക്കുന്ന അദ്ദേഹം ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ട്യൂഷന്‍ടീച്ചര്‍ ഖാന്‍സാറാണ്. 123 കോടി രൂപ ഓഫര്‍ ചെയ്ത ജോലി പോലും ട്യൂഷന് വേണ്ടി നിരസിച്ചു. Read More…
ഏകാന്തത മടുപ്പിക്കുന്നോ? മാതൃസ്‌നേഹം കിട്ടും; 60 ഡോളറിന് മുത്തശ്ശിയെ വാടകയ്ക്ക് എടുക്കാം
വീട് വൃത്തിയാക്കലും പാചകം ചെയ്യലിനും പുറമേ ജീവിതോപദേശം നല്‍കുന്നതും ഉള്‍പ്പെടെ താന്‍ ജോലി ചെയ്യുന്ന വീട്ടില്‍ 69 കാരി ടീക്കോ കാജിക്ക് അനേകം ജോലി കളുണ്ട്. എന്നാല്‍ തനിക്ക് ഈ ജീവിതം ഒട്ടും ബോറഡിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. ഒരു സന്ദര്‍ശനത്തിന് 60 ഡോളര്‍ കൂലിക്ക് വാടകയ്ക്ക് എടുക്കപ്പെട്ട മുത്തശ്ശിയാണ് കാജി. മാതൃസ്‌നേഹം ആവശ്യമുള്ളവര്‍ക്ക് അത് നല്‍കാന്‍ തയ്യാറാകുന്ന ജപ്പാനിലെ വീടുകളില്‍ മുത്തശ്ശിമാരുടെ സേവനം നലകുന്ന ‘വാടക മുത്തശ്ശി’ യാണ് ടീക്കോ കാജി. നായ ചത്തതിനെത്തുടര്‍ന്ന് തന്റെ തിരക്ക് Read More…
700 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ ഗ്രാമം ; ഇവിടെ കള്ളന്മാരില്ല, വീടുകള്‍ക്ക് കതകുമില്ല, കച്ചവടക്കാരുമില്ല
കള്ളന്മാരുമില്ല, കടയില്‍ സാധനം വില്‍ക്കാന്‍ കടക്കാരുമില്ല, വീടുകള്‍ക്ക് കതകുമില്ല ഇതുവരെ ഗ്രാമത്തില്‍ മോഷണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പറഞ്ഞുവരുന്നത് നാഗാലാന്റിലെ 700 വര്‍ഷം പഴക്കമുള്ള ഖൊനോമാ ഗ്രാമത്തെക്കുറിച്ചാണ്. നൂറ്റാണ്ടുകളായി ഗ്രാമത്തിലെ അന്‍ഗാമി ഗോത്രജനത പുലര്‍ത്തിവരുന്ന മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അവരെ സത്യസന്ധരായി നിലനില്‍ക്കാന്‍ സഹായിക്കുന്നു. തങ്ങളുടെ സാംസ്‌ക്കാരിക പാരമ്പര്യത്തിലും പ്രകൃതിയുമായി ചേര്‍ന്നും ജീവിക്കുന്ന ഗോത്രജനത കാടുമായും കാട്ടുമൃഗങ്ങളുമായും ഒത്തുജീവിക്കുന്ന തങ്ങളുടെ പൈതൃകത്തിലൂടെയാണ് നീങ്ങുന്നത്. 2005 ല്‍ ഗ്രാമത്തെ ആദ്യത്തെ ഹരിതഗ്രാമമായി തെരഞ്ഞെടുത്തു. ഇവിടെ താമസിക്കുന്ന അംഗാമി ഗോത്രജനത 1998 ല്‍ തന്നെ Read More…
അച്ഛനെ കൊന്ന ജേഷ്ഠനെ 8വർഷം കാത്തിരുന്ന് കൊന്നു; പരോളിലിറങ്ങിയപ്പോൾ 17-കാരിയെവെച്ച് ‘കെണി’യൊരുക്കി, അനുജന്റെ പ്രതികാരം
ഭോപ്പാല്‍: പിതാവിനെ കൊലപ്പെടുത്തി ജയിലില്‍ പോയ സഹോദരനെ ഏഴു വര്‍ഷം കാത്തിരുന്ന ശേഷം പരോളിനിറങ്ങിയപ്പോള്‍ വാടകക്കൊലയാളിയെ വെച്ച് അനുജന്‍ കൊലപ്പെടുത്തി പകവീട്ടി. മധ്യപ്രദേശിലെ ശിവപുരിയിലാണ് സംഭവം. മാസങ്ങളും വര്‍ഷങ്ങളും എണ്ണി സഹോദരനോട് പ്രതികാരം ചെയ്യാന്‍ കാത്തിരുന്നയാള്‍ ഒരു സിനിമാക്കഥയെ വെല്ലുന്ന രീതിയിലല്‍ ഒരു കൗമാരക്കാരി വഴി വശീകരിച്ച് എത്തിച്ച വാടകക്കൊലയാളി വഴി കൃത്യമായി പ്ലാന്‍ എക്‌സിക്യൂട്ട് ചെയ്യുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി. 2017 ലെ സംഭവം 2017 ലായിരുന്നു എല്ലാ സംഭവങ്ങളുടെയും തുടക്കം. സ്വത്ത് തര്‍ക്കത്തില്‍ മൂത്തമകന്‍ അജയ് Read More…
ടെസ്‌റ്റ് റാങ്കിങ്ങില്‍ കുതിച്ച് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്, ഒന്നാമന്‍ ജസ്‌പ്രീത് ബുംറ തന്നെ
ഇംഗ്ലണ്ട് പരമ്പരയിലെ മികച്ച പ്രകടനത്തിന് പിന്നാലെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ടെസ്‌റ്റ് റാങ്കിങ്ങില്‍ കുതിച്ച് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. 12 സ്‌ഥാനങ്ങള്‍ കയറിയ സിറാജ് 15-ാം റാങ്കിലെത്തി. ഇംഗ്ലണ്ട് പര്യടനത്തിലെ പ്രകടനമാണ് താരത്തിന് നേട്ടമായത്. സിറാജിന്റെ കരിയറിലെ ഏറ്റവും മികച്ച ടെസ്‌റ്റ് റാങ്കിങ് ആണിത്. താരം 16-ാം സ്‌ഥാനത്തുവരെയെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു ഈ നേട്ടം. ടെസ്‌റ്റ് ബൗളര്‍മാരില്‍ ഇന്ത്യയുടെ ജസ്‌പ്രീത് ബുംറ തന്നെയാണ് ഒന്നാമത്. ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡ രണ്ടാമതും ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് Read More…









