Featured Good News

ചങ്ങലയ്ക്കുള്ളില്‍ ഏകാന്തതടവ് മുതല്‍ പിച്ചയെടുപ്പിക്കല്‍ വരെ ; 33 വര്‍ഷങ്ങള്‍ക്ക് ശേഷം ഒടുവില്‍ മഹാദേവിയെ സ്വതന്ത്രയാക്കി

മൂന്ന് ദശകം ചങ്ങലയ്ക്കുള്ളില്‍ കഴിഞ്ഞ ശേഷം മാധുരി ഇപ്പോള്‍ ആദ്യമായി സ്വാതന്ത്ര്യത്തിന്റെ സന്തോഷം നുകര്‍ന്ന് ആനന്ദ അംബാനിയുടെ വന്താര രാധേ കൃഷ്ണ ക്ഷേത്ര ക്ഷേമ ട്രസ്റ്റിന്റെ സംരക്ഷണയിലേക്ക്. 33 വര്‍ഷം നീണ്ട നരകയാതനകള്‍ക്ക് ഒടവിലാണ് ആനയ്ക്ക് മോചനം ഉണ്ടായിരിക്കുന്നത്. ഈ കാലയളവില്‍ ചങ്ങല ബന്ധനം, ഇരുമ്പ് വടി എന്നിവ മുതല്‍ ഭിക്ഷാടനം, ഏകാന്ത തടവ്, ഘോഷയാത്ര എന്നിങ്ങനെ എല്ലാം അവള്‍ക്ക് സഹിക്കേണ്ടി വന്നു. എന്നാല്‍ ആന ഇപ്പോള്‍ സ്വതന്ത്രയായി വന്താരേയിലെ സംരക്ഷിത കേന്ദ്രത്തിന്റെ ഭാഗമായി. സ്വസ്തിശ്രീ സന്‍സ്ത Read More…

Crime

തന്നെയും പിതാവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയി ; 7വര്‍ഷത്തിന് ശേഷം മകന്‍ മാതാവിനെ കൊന്നു പ്രതികാരം ചെയ്തു

ഇറ്റാവ: പിതാവിനെ ഉപേക്ഷിച്ച് അതേ ഗ്രാമത്തിലെ മറ്റൊരാളെ വിവാഹം കഴിച്ച് തങ്ങളെ ഉപേക്ഷിച്ചുപോയ മാതാവിനെ ഏഴ് വര്‍ഷത്തിന് ശേഷം കൊലപ്പെടുത്തി മകന്റെ പ്രതികാരം. ആഗ്രയിലെ ഖുരിയപുര ഗ്രാമത്തില്‍ താമസിക്കുന്ന 29 കാരനായ കൗശല്‍ ശര്‍മ്മയാണ് അമ്മ യശോദയെ കൊലപ്പെടുത്തിയത്. അമ്മ തന്നെയും പിതാവിനെയും ഉപേക്ഷിച്ച് അതേ ഗ്രാമത്തില്‍ നിന്നുള്ള രാംനിവാസ് ശര്‍മ്മയ്‌ക്കൊപ്പം പോയതിനെ തുടര്‍ന്ന് കൗശല്‍ശര്‍മ്മ പിതാവ് സഞ്ജയ് ശര്‍മ്മയ്ക്കൊപ്പം താമസിച്ചുവരികയായിരുന്നു. അമ്മയോട് അന്നുമുതല്‍, കൗശലിന് കടുത്ത നീരസം ഉണ്ടായിരുന്നതായും പ്രതികാരം ചെയ്യാന്‍ പദ്ധതിയിട്ടിരുന്നതായും റിപ്പോര്‍ട്ടുണ്ട്. അമ്മയുടെ Read More…

Oddly News

ആറു തവണ ഡൈവോഴ്‌സ് നേടി ചൈനക്കാരന്‍; തട്ടിയത് 280,000 ഡോളര്‍, പിടിക്കപ്പെട്ടപ്പോള്‍ 13 വര്‍ഷം തടവുശിക്ഷ

6 ഭാര്യമാര്‍ ഉള്‍പ്പെടെ 20 ലധികം പേരെ വഞ്ചിച്ച് വന്‍തുക തട്ടിയയാള്‍ക്ക് 13 വര്‍ഷം തടവ് ശിക്ഷ. ഈ വഞ്ചനകളിലൂടെ ഇയാള്‍ തട്ടിയെടുത്തത് രണ്ട് ദശലക്ഷം യുവാന്‍ (280,000 യുഎസ് ഡോളര്‍) ആയിരുന്നു. ലിയു എന്നറിയപ്പെടുന്ന 39 കാരനാണ് തട്ടിപ്പ് നടത്തിയത്. 2009 നും 2024 നും ഇടയില്‍ ആറ് സ്ത്രീകളെ വിവാഹം കഴിച്ച് ഇയാള്‍ അവരില്‍ നിന്നെല്ലാം വിവാഹമോചനം നേടുകയും ചെയ്തു. അവസാനത്തെ അഞ്ച് ഭാര്യമാരുടെയും കുടുംബങ്ങളില്‍ നിന്നും ഇയാള്‍ പണം തട്ടിയതായിട്ടാണ് പ്രാദേശിക മാധ്യമങ്ങള്‍ Read More…

Featured Good News

സ്‌കൂള്‍ പഠനകാലത്തെ ‘ശത്രു’ വർഷങ്ങൾക്കിപ്പുറം ജീവിതപങ്കാളി ! യുവതി പങ്കുവെച്ച പഴയകഥ ഇന്റര്‍നെറ്റില്‍ വൈറല്‍

ഫ്രണ്ട്ഷിപ്പ് ഡേയില്‍ സാധാരണഗതിയില്‍ സെല്‍ഫികള്‍, ഹൃദയസ്പര്‍ശിയായ പോസ്റ്റുകള്‍, ട്രെന്‍ഡിംഗ് ഹാഷ്ടാഗുകള്‍ എന്നിവയാല്‍ ഇന്റര്‍നെറ്റ് നിറയാറുണ്ട്. എന്നാല്‍ ഒരുകാലത്ത് സഹപാഠിയായിരുന്ന ഭര്‍ത്താവിനെ കുറിച്ച് ഒരു സ്ത്രീയുടെ ഫ്രണ്ട്ഷിപ്പ് ഡേ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ഹൃദയം കവരുകയുമാണ്. തന്റെ മുന്‍ ‘ശത്രു’ എങ്ങനെയാണ് തന്റെ ജീവിത പങ്കാളിയായത് എന്ന് വെളിപ്പെടുത്തിക്കൊണ്ട് ആനല്‍ റാവത്ത് എക്‌സില്‍ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. സ്‌കൂളില്‍ ആണ്‍കുട്ടികളെ ഒഴിവാക്കുന്ന അന്തര്‍മുഖയായ പെണ്‍കുട്ടിയെന്നാണ് അവര്‍ സ്വയം വിശേഷിപ്പിച്ചത്. എന്നാല്‍ ഒരു ദിവസം, ലജ്ജാശീലനായ ഒരു Read More…

Celebrity Featured

മൃണാള്‍ ഠാക്കൂറുമായി നടന്‍ ധനുഷ് ഡേറ്റിംഗിലോ? ഇരുവരും പതിവായി ഒരുമിച്ച് …

നടിയും സംവിധായികയുമായ ഐശ്വര്യാ രജനീകാന്തുമായി വേര്‍പിരിഞ്ഞ ശേഷം ധനുഷ് സിംഗിളായിട്ട് തുടരുകയാണ്. അനേകം നടിമാരുമായി ബന്ധപ്പെട്ട് താരത്തിന്റെ പേര് കേള്‍ക്കുമ്പോഴും താരം കാര്യമായി യാതൊരു പ്രതികരണവും നടത്തുന്നില്ല. എന്നാല്‍ നടി മൃണാള്‍ ഠാക്കൂറുമായി താരം ഡേറ്റിംഗിലാണെന്ന വിവരത്തില്‍ അര്‍ത്ഥം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ആരാധകര്‍. അനേകം പരിപാടികളില്‍ ഇരുവരും ഒരുമിച്ച് പങ്കെടുക്കുന്നതും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതുമാണ് ഇതിന് കാരണം. ഓഗസ്റ്റ് 1 ന് ഇരുവരും പങ്കെടുത്ത മൃണാളിന്റെ ജന്മദിന പാര്‍ട്ടിയില്‍ ധനുഷ് പങ്കെടുത്തതോടെയാണ് എല്ലാം ആരംഭിച്ചത്. അതിനുമുമ്പ്, മൃണാല്‍ Read More…

Crime

ദൈവത്തെ എത്രയും വേഗം നേരിട്ടു കാണണം ; യുവതി അഞ്ചുനില കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി മരിച്ചു

ഹൈദരാബാദ്: ദൈവവുമായി എത്രയും വേഗം നേരിട്ടു കണ്ടുമുട്ടാനായി യുവതി അഞ്ചുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ ഹിമായത് നഗറിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ മുകളില്‍ നിന്നുമാണ് ചാടിയത്. കൊല്ലപ്പെട്ടത് അരുണ്‍ കുമാര്‍ ജെയിനിന്റെ ഭാര്യയായ 43 കാരിയായ പൂജ ജെയിനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു, അതില്‍ ആത്മത്യാഗത്തിലൂടെ ദൈവത്തെ കണ്ടുമുട്ടാനുള്ള ചുവടുവെപ്പ് നടത്തുകയാണെന്ന് അവള്‍ എഴുതി. സംഭവം നടക്കുമ്പോള്‍ ഭര്‍ത്താവ് ജോലിസ്ഥലത്തായിരുന്നു. വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് യുവതി ഈ കടുംകൈ Read More…

Featured Lifestyle

ഒളിമ്പിക് ചാംപ്യന്‍ മലകയറുമ്പോള്‍ പാറ വീണ് മരിച്ചു; മൃതദേഹം 5700 മീറ്റര്‍ ഉയരത്തില്‍ പര്‍വതത്തിന് മുകളില്‍

മലകയറ്റത്തിനിടയില്‍ അപകടത്തെ തുടര്‍ന്ന് മരണപ്പെട്ട ഇരട്ട ഒളിമ്പിക് ചാംപ്യന്‍ ലൗറാ ഡാല്‍മീറിന്റെ ജഡം. തിരിച്ചെടുക്കാന്‍ കഴിയാത്ത വിധത്തില്‍ പാകിസ്താനിലെ കാരകോരം പര്‍വ്വതത്തിന് മുകളില്‍ കുടുങ്ങിയ നിലയില്‍. സമുദ്രനിരപ്പില്‍ നിന്നുഗ 5,700 മീറ്റര്‍ ഉയരത്തില്‍ പര്‍വ്വതത്തിന് മുകളില്‍ വെച്ച് പാറക്കഷ്ണങ്ങള്‍ തലയില്‍ വീണായിരുന്നു 31 കാരി ഡാല്‍മീറിന്റെ മരണം. ഇവരുടെ പര്‍വതാരോഹക സംഘത്തില്‍ ഒപ്പമുണ്ടായിരുന്നയാള്‍ അന്തരാഷ്ട്ര സുരക്ഷ സംവിധാനങ്ങളെ വിളിച്ച് സഹായം തേടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. എന്നാല്‍ ഹെലികോപ്റ്റര്‍ ഏറെ ഉള്‍പ്രദേശമായ സ്ഥലത്തേക്ക് എത്തിയെങ്കിലും ജര്‍മ്മന്‍ അത്‌ലറ്റിന്റെ ശരീരം Read More…

Featured Good News

ഈ കേരളാ ദമ്പതികള്‍ ജീവിക്കുന്നത് ഒരു രൂപ ചെലവില്ലാതെ; പാലും പച്ചക്കറിയും മീനും മുട്ടയും അരിയും എല്ലാം വീട്ടില്‍നിന്നു തന്നെ- വീഡിയോ

ഉപഭോക്തൃസംസ്ഥാനം എന്നാണ് കേരളത്തിനെതിരേ ദീര്‍ഘകാലമായി ഉയരുന്ന ആക്ഷേപം. മറ്റുള്ളവര്‍ ഉല്‍പ്പാദിപ്പിക്കുന്നത് പണം കൊടുത്തു വാങ്ങി ജീവിക്കുന്നവര്‍ എന്ന് ആക്ഷേപത്തില്‍ അതിനൊരപവാദമായി മാറുകയാണ് സംഗീതും കാവ്യയും. ആഹാരത്തിനായി ഒരു രൂപ പോലും ചെലവഴിക്കാത്ത ഇരുവരും സാമൂഹ്യമാധ്യമങ്ങ ളില്‍ വലിയ ശ്രദ്ധ നേടുകയാണ്. സ്വയം പര്യാപ്തമായുള്ള ഇവരുടെ ജീവിതശൈലി ഇന്റര്‍നെറ്റിനെ അമ്പരപ്പിക്കുകയാണ്. ഈ ജീവിതരീതി പരീക്ഷിക്കാന്‍ അനേകരാണ് ആഗ്രഹം പ്രകടിപ്പിക്കുന്നത്. ഒറ്റരൂപ ചെലവഴിക്കാതെ എങ്ങിനെ ജീവിക്കാമെന്ന ഇവരുടെ പരിശീലനം ഒരു വീഡിയോയില്‍ ചിത്രീകരിച്ച് ലൈഫ് ഓണ്‍ റോഡ്‌സ് എന്ന തങ്ങളുടെ Read More…

Featured Oddly News

പാസ്‌പോര്‍ട്ട് കാലാവധി കഴിഞ്ഞു ; മകനെ ടെര്‍മിനലില്‍ ഉപേക്ഷിച്ച് മാതാപിതാക്കള്‍ സ്വന്തം രാജ്യത്തേക്ക് വിമാനം കയറി…!

പാസ്‌പോര്‍ട്ട് കാലാവധി കഴിഞ്ഞതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മകനെ മറ്റൊരുരാജ്യത്തെ എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ച് മാതാപിതാക്കള്‍ വിമാനത്തില്‍ കയറി നാട്ടില്‍പോയി. ഇംഗ്‌ളീഷുകാരായ ദമ്പതികളാണ് മകനെ സ്‌പെയിനിലെ ബാഴ്‌സിലോണയിലെ എല്‍ പ്രാട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനലില്‍ ഉപേക്ഷിച്ച് കിട്ടിയ വിമാനത്തില്‍ തന്നെ കടന്നുകളഞ്ഞത്. പോലീസ് വിളിച്ചപ്പോള്‍ മകനെ കൂട്ടാന്‍ ഒരു ബന്ധുവിനെ അയയ്ക്കാമെന്നാണ് അമ്മയെ വിളിച്ചപ്പോള്‍ സ്പാനിഷ് പോലീസിന് കിട്ടിയ മറുപടി. 10 വയസ്സുകാരന്‍ പയ്യന്റെ എയര്‍പോര്‍ട്ട് സ്റ്റാഫ് പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഇതുവരെ മൂന്നലക്ഷം വ്യൂവേഴ്‌സ് ആയിക്കഴിഞ്ഞു. കൂടുതല്‍ പ്രതികരണവും Read More…