Featured Travel

നോര്‍വേയിലേക്ക് താമസം മാറുന്നോ? ഇന്ത്യക്ക് സന്തോഷവാര്‍ത്ത ! ഇപ്പോള്‍ 40,000 രൂപയില്‍ താഴെ മതി…!

മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ക്കും, ഉയര്‍ന്ന ജീവിതനിലവാരത്തിനും പേരുകേട്ട നോര്‍വേ, ഇപ്പോള്‍ തൊഴില്‍ വിദഗ്ധരായ കുടിയേറ്റക്കാരെ ആകര്‍ഷിക്കുന്ന കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. അര്‍ദ്ധരാത്രിയിലെ സൂര്യനും നോര്‍ത്തേണ്‍ ലൈറ്റുകള്‍ക്കും പേരുകേട്ട രാജ്യത്തേക്ക് താമസം മാറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്കായി ഒരു സന്തോഷവാര്‍ത്ത ! മഞ്ഞുമൂടിയ മലനിരകളും, വടക്കന്‍ ദീപക്കാഴ്ചകളും, ഓസ്ലോയിലെ മനോഹരമായ കാഴ്ചകളുമുള്ള രാജ്യത്തേക്ക് താമസം മാറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് നോര്‍വേ സ്ഥിര താമസത്തിനുള്ള അവസരമൊരുക്കുന്നു. ഇതിനായി ഇന്ത്യക്കാര്‍ ആദ്യം താത്കാലിക താമസാനുമതി നേടണം. വര്‍ക്ക് വിസ, കുടുംബ പുന:രധിവാസം, വിദ്യാഭ്യാസം, അല്ലെങ്കില്‍ നോര്‍വേ Read More…

Featured Oddly News

998 കോടിയുടെ ഫ്ലൈഓവർ പോകുന്നത് വീടിന്റെ ബാല്‍ക്കണിയിലൂടെ ! ലോകത്തെ എട്ടാമത്തെ അത്ഭുതമെന്ന് നാട്ടുകാര്‍

മധ്യപ്രദേശിലെ ഭോപ്പാലില്‍ 90 ഡിഗ്രി വളവുള്ള മേല്‍പ്പാലം ഉണ്ടാക്കിയ വിവാദത്തിനുശേഷം, അതിശയകരമായ മറ്റൊരു ‘അത്ഭുത’ എന്‍ജിനീയറിങ് നിര്‍മ്മാണത്തിന് മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സാക്ഷ്യം വഹിച്ചു. അശോക് ചൗക്കിന് സമീപം നിര്‍മ്മാണത്തിലിരിക്കുന്ന മേല്‍പ്പാലം ഒരു വീടിന്റെ ബാല്‍ക്കണിയിലൂടെയാണ് കടന്നുപോകുന്നത്! നാട്ടുകാര്‍ പരിഹസിച്ച് ലോകത്തെ എട്ടാമത്തെ അത്ഭുതം എന്ന് വിളിക്കുന്നു. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും നാഗ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനും ഇക്കാര്യത്തില്‍ എന്തുകൊണ്ടാണ് നടപടിയെടുക്കാത്തതെന്ന് അവര്‍ ചോദ്യം ചെയ്യുന്നു. വീടിന് അനുമതിയുണ്ടെങ്കില്‍ എന്തുകൊണ്ട് നഷ്ടപരിഹാരം നല്‍കി ഏറ്റെടുത്തില്ലെന്നും, അനധികൃതമാണെങ്കില്‍ എന്തുകൊണ്ട് Read More…

Featured Oddly News

കൊലപാതകത്തിന് ഒരു ദിവസം മുന്‍പ് അതെക്കുറിച്ച് പുസ്തകം പുറത്ത്; ദൃശ്യം 2 സിനിമയെ വെല്ലും സംഭവങ്ങള്‍

ന്യൂയോര്‍ക്ക്: ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന ഒരു സംഭവം വെളിച്ചത്ത് വന്നിരിക്കുകയാണ്. കൊലപാതകത്തെക്കുറിച്ച് വിശദീകരിക്കുന്ന ഒരു പുസ്തകം, സംഭവം നടക്കുന്നതിന് ഒരു ദിവസം മുന്‍പ് പ്രസിദ്ധീകരിച്ചതാണ് നെറ്റിസണ്‍മാരെ അമ്പരപ്പിക്കുന്നത്. സെപ്റ്റംബര്‍ 10-ന് യൂട്ടാ വാലി സര്‍വകലാശാലയില്‍ വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ട ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങള്‍ ലോകമെമ്പാടുമുള്ള വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മലയാളത്തില്‍ വന്‍ഹിറ്റായി മാറിയ ദൃശ്യം 2 സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങള്‍ അമേരിക്കയിലെ കിര്‍ക്കിന്റെ കൊലപാതകത്തിലും വന്നിരിക്കുകയാണ്. പുസ്തകത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പലരും എക്‌സ് Read More…

Crime

3 വയസുകാരിയെ കരടിക്കൂട്ടില്‍ എറിഞ്ഞ് കൊല്ലാന്‍ ശ്രമം; രക്ഷപ്പെട്ട മകളെ 3 വര്‍ഷങ്ങള്‍ക്കുശേഷം അമ്മ കുത്തിക്കൊന്നു

മൂന്ന് വര്‍ഷംമുമ്പ് മകളെ കൊല്ലാനായി കരടിയുടെ കൂട്ടിലേക്ക് എറിഞ്ഞ മാതാവിനെ ഇപ്പോള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്ന സംശയത്തില്‍ അറസ്റ്റു ചെയ്തു. ഉസ്‌ബെക്കിസ്ഥാനിലാണ് സംഭവം.  താഷ്‌കന്റ് മൃഗശാലയില്‍ മൂന്ന് വയസ്സുള്ള മകളെ കരടിയുടെ കൂട്ടിലേക്ക് എറിഞ്ഞ യുവതി, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അവളെ കുത്തിക്കൊന്നെന്നാണ് പോലീസ് സംശയിക്കുന്നത്. 2022-ല്‍ മൃഗശാലയിലെത്തിയ സന്ദര്‍ശകരെ ഞെട്ടിച്ചുകൊണ്ട് സിലോല തുലിയ ഗനോവ എന്ന യുവതി തന്റെ മകള്‍ സറീനയെ 16 അടി താഴ്ചയുള്ള കരടിയുടെ കൂട്ടിലേക്ക് എറിയുകയായിരുന്നു. പെണ്‍കുട്ടിയുടെ അടുത്തേക്ക് വന്ന കരടി അവളെ Read More…

Featured Oddly News

ഭര്‍ത്തൃ പീഡനം, ഗര്‍ഭിണി നാടുവിട്ടു; മരിച്ചെന്ന് കരുതിയ യുവതി 36 വര്‍ഷത്തിനുശേഷം തിരിച്ചെത്തി !

ഭര്‍ത്തൃപീഡനത്തെ തുടര്‍ന്ന് മൂന്നര പതിറ്റാണ്ടിന് മുമ്പ് വീടുവിട്ടു പോകുകയും മരിച്ചെന്ന് വീട്ടുകാര്‍ വിധിയെഴുതുകയും ചെയ്ത സ്ത്രീ നാട്ടില്‍ തിരിച്ചെത്തി. നാഗ്പൂരില്‍ 1989-ല്‍ ഭര്‍ത്താവിന്റെ മദ്യപാനവും ഭര്‍തൃമാതാവിന്റെ ക്രൂരതയും സഹിക്കാനാവാതെ ഗര്‍ഭിണിയായിരിക്കെ വീട് വിട്ടുപോയ 58 കാരി ജെയ്ത്താലയിലാണ് തിരിച്ചെത്തിയത്. ഭര്‍ത്താവിനെയും, ഒരു മകനെയും, ഒരു മകളെയും ഉപേക്ഷിച്ചാണ് അവര്‍ പോയത്. യുവതിയുടെ ഭര്‍ത്താവ് ആറ് വര്‍ഷം മുന്‍പും മകന്‍ രണ്ട് വര്‍ഷം മുന്‍പും രോഗം കാരണം മരണപ്പെട്ടു. വീടുവിട്ടുപോകുമ്പോള്‍ ചെറിയ കുട്ടിയായിരുന്ന മകള്‍ക്ക് ഇപ്പോള്‍ 38 വയസ്സുണ്ട്. Read More…

Sports

ബുംറക്കെതിരെ അടിച്ചത് രണ്ടു സിക്‌സറുകള്‍ ; പാക് ബാറ്റ്‌സ്മാന്‍ സാഹിബ് സാദയ്ക്ക് റെക്കോഡ്

ഞായറാഴ്ച ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ഏഷ്യാ കപ്പ് ഗ്രൂപ്പ് എ പോരാട്ടത്തില്‍, പാക് താരം സാഹിബ്‌സാദ ഫര്‍ഹാന്‍ ജസ്പ്രീത് ബുംറക്കെതിരെ രണ്ട് സിക്‌സറുകള്‍ നേടി. ഇതോടെ ടി20-യില്‍ ബുംറക്കെതിരെ സിക്‌സറടിക്കുന്ന ആദ്യ പാകിസ്താന്‍ താരമായി അദ്ദേഹം മാറി. പാകിസ്താനെതിരായ അഞ്ച് ടി20 മത്സരങ്ങളില്‍ 92 പന്തുകള്‍ എറിഞ്ഞിട്ടും സിക്‌സര്‍ വഴങ്ങാതെ ബുംറ കാത്തുസൂക്ഷിച്ച റെക്കോര്‍ഡാണ് ഫര്‍ഹാന്‍ തകര്‍ത്തത്. പാകിസ്താന്റെ ഇന്നിംഗ്സിലെ നാലാമത്തെ ഓവറിലാണ് ആദ്യ സിക്‌സര്‍ പിറന്നത്. നല്ല ലെങ്ത്തിലുള്ള പന്ത് ലോങ് ഓണിന് മുകളിലൂടെ Read More…

Crime

വിവാഹത്തിന് നിർബന്ധിക്കാൻ 600 കി.മീ കാറോടിച്ചെത്തി യുവതി; കൊന്ന് അതേ കാറില്‍ ഉപേക്ഷിച്ച് കാമുകൻ

ജയ്പൂര്‍: കാമുകനെ കാണാനും വിവാഹത്തിനു നിര്‍ബന്ധിക്കാനും 37 വയസുകാരിയായ കാമുകി യാത്ര ചെയ്‌തത്‌ 600 കിലോമീറ്റര്‍. കാറിലെത്തിയ യുവതിയെ കാമുകന്‍ കൊലപ്പെടുത്തി അതേ കാറില്‍ ഉപേക്ഷിച്ചു. രാജസ്‌ഥാനിലെ ജുന്‍ജുനുവിലെ ആംഗണ്‍വാടി സൂപ്പര്‍വൈസറായ മുകേഷ്‌ കുമാരിയാണു ബാര്‍മറിലെ ഒരു സ്‌കൂള്‍ അധ്യാപകനായ മനോരമിനെ കാണാന്‍ യാത്ര ചെയ്‌തത്‌. മുകേഷിനെ മനോരം ഇരുമ്പ്‌ വടി ഉപയോഗിച്ച്‌ തലയ്‌ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നു പോലീസ്‌ പറഞ്ഞു. പത്ത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണു മുകേഷ്‌ കുമാരി വിവാഹ മോചിതയായത്‌. കഴിഞ്ഞ ഒക്‌ടോബറില്‍, ബാര്‍മറിലെ ഒരു സ്‌കൂള്‍ അധ്യാപകനായ Read More…

Featured Good News

ചീഞ്ഞ തക്കാളി എന്തിനുകൊള്ളാം? നല്ല ഷൂസും ബെല്‍റ്റും ചെരിപ്പും ഉണ്ടാക്കാം; ഇത് ബയോലതര്‍ കാലം !

മൃഗങ്ങളുടെ തുകലിനു പകരമാകാന്‍ ബയോലെതറിന് കഴിയുമോ? ഷൂസും ബെല്‍റ്റും ചെരിപ്പുകളുമൊക്കെയായുള്ള പരമ്പരാഗത തുകല്‍ വ്യവസായത്തില്‍ മൃഗങ്ങളുടെ തോലിന്റെ സ്ഥാനം ഇനി തക്കാളി മാലിന്യം കയ്യേറുകയാണ്. തക്കാളി മാലിന്യം പരിസ്ഥിതി സൗഹൃദ ബയോലെതര്‍ ആക്കി മാറ്റിക്കൊണ്ട് പ്രതേഷ് മിസ്ത്രിയുടെ ബയോ കമ്പനി ഈ ചോദ്യത്തിന് ഉത്തരം നല്‍കുന്നു. തക്കാളിയില്‍ നിന്ന് നിര്‍മ്മിച്ച ഷൂസും ബാഗുകളും നിര്‍മ്മിച്ച കമ്പനി 2021ലെ പെറ്റ വീഗന്‍ ഫാഷന്‍ അവാര്‍ഡില്‍ ടെക്‌സ്‌റ്റൈല്‍ രംഗത്തെ മികച്ച ഇന്നൊവേഷനായി തെരഞ്ഞെടുക്കപ്പെട്ടു. കമ്പനിയുടെ സ്ഥാപകനായ 26 കാരനായ പ്രതേഷ് Read More…

Featured Travel

സമാധാനം വേണമെന്ന്, സഞ്ചാരികളെ ആട്ടിപ്പായിച്ച മല്ലോര്‍ക്ക പഠിച്ചു ; ഇപ്പോള്‍ മടങ്ങിവരാന്‍ കേഴുന്നു

വിനോദസഞ്ചാരികള്‍ കൂടുന്നതിനാല്‍ സ്വകാര്യത നഷ്ടപ്പെട്ടെന്ന് ആവലാതി പറഞ്ഞ സ്പാനിഷ് വിനോദസഞ്ചാര കേന്ദ്രം മല്ലോര്‍ക്ക ഇപ്പോള്‍ സഞ്ചാരികള്‍ക്കായി കേഴുന്നു. വിനോദ സഞ്ചാര വിരോധികള്‍ കൂടിയതിനെ തുടര്‍ന്ന് ഇവിടേയ്ക്ക് വരരുതെന്ന് സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരണം നടത്തിയ മല്ലോര്‍ക്കയില്‍ ഇപ്പോള്‍ ടൂറിസം മന്ദഗതിയിലെന്നാണ് റിപ്പോര്‍ട്ടുകള്‍. കഫേകളും ബാറുകളും ഹോട്ടലുകളും ആളൊഴിഞ്ഞതിനെ തുടര്‍ന്ന് സഞ്ചാരികള്‍ മടങ്ങിവരണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് ഈ സ്പാനിഷ് സ്‌റ്റേറ്റ്. പാല്‍മയിലെ മല്ലോര്‍ക്കയിലെ പഴയ പട്ടണം ഇപ്പോള്‍ പകുതി ശൂന്യമായെന്നും ഡിസ്‌കോ ക്ലബ്ബുകളില്‍ ആള് കുറവാണെന്നും ഭക്ഷണം വിളമ്പുന്ന വെയ്റ്റര്‍മാര്‍ വെറുതെയിരിക്കുന്നു Read More…