ചില ഹോട്ടലുകളില്‍ ചെന്നാല്‍ ലിഫ്റ്റില്‍ 13-ാം നില രേഖപ്പെടുത്താറില്ലാത്തതും ബുക്ക് ചെയ്യുന്ന പേജില്‍ റൂം നമ്പര്‍ 13 കാണാത്തതായും ശ്രദ്ധിച്ചിട്ടുണ്ടോ? അത് യാദൃശ്ചികമല്ല. വലിയ ഹോട്ടല്‍ ശൃംഖലകള്‍ മുതല്‍ ചെറിയ ഹോട്ടലുകളില്‍ വരെ 13-ാം നമ്പര്‍ ഒഴിവാക്കാറുണ്ട്. മുറിയുടെ നമ്പറുകളിലും നിലകളിലും പരസ്യങ്ങളിലുമെല്ലാം മനപ്പൂര്‍വ്വം ഈ നമ്പര്‍ ഒഴിവാക്കാറുണ്ട്. ഇതിന് കാരണം ‘ട്രൈസ്‌കൈഡെകഫോബിയ’ ആണ്. 13 എന്ന അക്കത്തോടുള്ള ഭയം. ഈ അന്ധവിശ്വാസം ഹോട്ടലുകളുടെ നിര്‍മ്മാണത്തെ സ്വാധീനിക്കുന്നുണ്ട്. അതിഥികള്‍ക്ക് സമാധാനപരമായ താമസം ഒരുക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന Read More…
Author: Priya
പിങ്ക് മത്സ്യം, മയില്‍… ‘വര്‍ണ്ണാഭമായ ശവപ്പെട്ടി’കള്‍, മരിച്ചവര്‍ക്ക് ഘാന നല്‍കുന്ന ആദരം
‘വാങ്ങുന്നവന്‍ ഉപയോഗിക്കുന്നില്ല, ഉപയോഗിക്കുന്നവന്‍ അറിയുന്നില്ല.’ ശവപ്പെട്ടിയെക്കുറിച്ച് പരമ്പരാഗതമായി പറഞ്ഞുകേള്‍ക്കുന്ന വിശേഷണങ്ങളില്‍ ഒന്ന് ഇങ്ങിനെയാണ്. എന്നാല്‍ ഘാനയില്‍ സംസ്‌ക്കാര ചടങ്ങിനായി ഉപയോഗിക്കുന്ന ശവപ്പെട്ടികള്‍ മരണപ്പെട്ടയാളുടെ ജീവിതം മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ ലക്ഷ്യമിട്ട് അനേകം ഫാന്റസി ഉള്‍ക്കൊളളുന്നവയാണ്. വിവിധ ഡിസൈനുകളില്‍ വര്‍ണ്ണാഭമായും ഫാന്റസിയിലും നിര്‍മ്മിക്കുന്ന ശവപ്പെട്ടികള്‍ സംസ്‌ക്കാര ചടങ്ങിനെ ആകര്‍ഷണീയമായി മാറ്റും. ഈ ശവപ്പെട്ടികളുടെ രൂപകല്‍പ്പന തന്നെ വ്യത്യസ്തമാണ്. പിങ്ക് മത്സ്യം, വര്‍ണ്ണാഭമായ മയില്‍, ദേശീയ പതാകയുടെ ചിത്രമുള്ള വിമാനവുമെല്ലാം ഘാനയിലെ ‘ഫാന്റസി കോഫിനുകള്‍’ അഥവാ ‘അബെബുവോ’ എന്നറിയപ്പെടുന്ന ശവപ്പെട്ടികളുടെ രൂപമാണ്. Read More…
‘ഭക്ഷണവും ടോയ്ലറ്റുമില്ല’: കന്നുകാലികളെപ്പോലെ ജോര്‍ജിയയില്‍ 56 ഇന്ത്യക്കാര്‍ ; വിനോദസഞ്ചാരിയുടെ കുറിപ്പ്
ജോർജ്ജിയ സന്ദർശനത്തിന് പോയ വിനോദയാത്ര സംഘത്തിന് അധികൃതരിൽ നിന്ന് അഭിമുഖീകരിക്കേണ്ടി വന്ന മനുഷ്യത്വരഹിതമായ പെരുമാറ്റം സമൂഹമാധ്യമത്തിൽ പങ്കുവെച്ച് യുവതി. അര്‍മേനിയയില്‍ നിന്ന് ജോര്‍ജിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ ഇന്ത്യാക്കാരോട് ജോര്‍ജ്ജിയന്‍ അധികാരികളുടെ മനുഷ്യത്വരഹിതമായ പെരുമാറ്റത്തെക്കുറിച്ചാണ് വിനോദസഞ്ചാരിയായ യുവതി പറയുന്നത്. ഭക്ഷണവും ടോയ്‌ലറ്റുമൊന്നും നല്‍കാതെ കൊടും തണുപ്പില്‍ അഞ്ചും ആറും മണിക്കൂര്‍ വഴിയരികില്‍ കന്നുകാലികളെ പോലെ ഇരുത്തിയെന്നാണ് ആക്ഷേപം. 56 പേര്‍ക്കാണ് ഈ ദുരനുഭവമെന്ന് സംഭവം ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ച ധ്രുവീ പട്ടേല്‍ പറഞ്ഞു. സാധുവായ ഇ-വിസയും രേഖകളും Read More…
12-ാംക്ലാസ്സ് തോറ്റ പാല്‍ക്കാരന്‍ പയ്യന്‍ ഇപ്പോള്‍ IPSകാരന്‍; ഉമേഷ് ഖണ്ഡ്ബഹാലെയുടെ അവിശ്വസനീയമായ കഥ
പന്ത്രണ്ടാം ക്ലാസില്‍ പരാജയപ്പെട്ടിട്ടും തന്റെ ഐ.പി.എസ് സ്വപ്നം കൈവിടാന്‍ ഉമേഷ് ഖണ്ഡ്ബഹാലെ തയാറായിരുന്നില്ല. പാല്‍ വിറ്റ് ഉപജീവനം തേടിയിരുന്ന ഗ്രാമീണ ബാലനില്‍നിന്ന് വെസ്റ്റ് ബംഗാളിലെ എസ്.പി. പദവിയിലേക്ക് അദ്ദേഹം വളര്‍ന്നു. പരാജയത്തില്‍ നിന്ന് കരകയറാനും പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനുമുള്ള പ്രചോദനമാണ് ഉമേഷിന്റെ ജീവിതകഥ. യഥാര്‍ത്ഥ പോരാട്ടം പരാജയത്തെ ഒഴിവാക്കുന്നതല്ല, മറിച്ച് അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിലാണ്. ഐപിഎസ് ഉദ്യോഗസ്ഥനായ ഉമേഷ് ഗണപത് ഖണ്ഡ്ബഹാലെയുടെ കഥ ഇതിന് ഉദാഹരണമാണ്. 2003-ല്‍, ക്ലാസ് 12 പരീക്ഷയില്‍ അദ്ദേഹം പരാജയപ്പെട്ടു. ഇംഗ്ലീഷിന് Read More…
റാപ്പര്‍ വേടനെ സിനിമയില്‍ സഹകരിപ്പിച്ചു; മാരി സെല്‍വരാജിന് രൂക്ഷ വിമര്‍ശനം
ഇന്ത്യയിലെ ജാതിചിന്തയ്ക്കും അയിത്തത്തിനുമെല്ലാം തന്റെ സിനിമകള്‍ കൊണ്ടു മറുപടി പറയുന്ന തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മാരി സെല്‍വരാജ് പുതിയ സിനിമ ബൈസണുമായി ബന്ധപ്പെട്ട് വിവാദത്തില്‍. റാപ്പര്‍ വേടനുമായി സിനിമയില്‍ സഹകരിക്കുന്നതാണ് വിവാദത്തിന് കാരണം. സിനിമാപ്രേമികളില്‍ നിന്നും മാരി സെല്‍വരാജിന് രൂക്ഷ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരികയാണ്. ബലാത്സംഗ ആരോപണനിഴലില്‍ നില്‍ക്കുന്ന റാപ്പര്‍ വേടനെ ‘ബൈസണി’ലെ ഒരു ഗാനത്തിനായി മാരി സെല്‍വരാജ് സഹകരിപ്പിച്ചിരുന്നു. ഇതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. ധ്രുവ് വിക്രം നായകനാവുന്ന ഈ ചിത്രത്തില്‍ ഒരു അതിക്രമം നടത്തിയ ആളെ Read More…
സ്വീനിയ്ക്ക് പ്രതിഫലം 530 കോടി…! ഹോളിവുഡിലെ താരസുന്ദരി ബോളിവുഡ് സിനിമയിലേക്ക്
ബോളിവുഡിലെ നടീനടന്മാരുടെ ആത്യന്തിക സ്വപ്‌നം ഹോളിവുഡില്‍ ഒരു വേഷമാണ്. ഈ സ്വപ്‌നം സഫലമാക്കാന്‍ കഴിഞ്ഞിട്ടുള്ള അപൂര്‍വ്വം നടിമാരുടെ പട്ടികയിലാണ് ഐശ്വര്യാറായിയും പ്രിയങ്കാചോപ്രയും ദീപികാ പദുക്കോണും. മുന്‍നിര ബാനറും വമ്പന്‍ മുതല്‍മുടക്കുമുള്ള ഹോളിവുഡ് സൂപ്പര്‍താര സിനിമകളുമെല്ലാം ഇവര്‍ക്ക് കിട്ടി. എന്നാല്‍ ഹോളിവുഡിലെ താരസുന്ദരി ബോളിവുഡില്‍ അഭിനയിക്കാന്‍ എത്തുന്നു എന്നു കേട്ടാല്‍ ചിലപ്പോള്‍ ഞെട്ടിയേക്കും. ‘എനിവണ്‍ ബട്ട് യു’ എന്ന ചിത്രത്തിലെ നായികയായ ഹോളിവുഡിലെ ഏറ്റവും തിരക്കേറിയ നടിമാരില്‍ ഒരാളായ താരസുന്ദരി സിഡ്‌നി സ്വീനിയുമായി ബന്ധപ്പെട്ടാണ് ഈ വാര്‍ത്ത. റിപ്പോര്‍ട്ടുകള്‍ Read More…
വരുണ്‍ ചക്രവര്‍ത്തി ടി-20 ബൗളര്‍മാ രുടെ റാങ്കിംഗില്‍ ഒന്നാമത്; നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍താരം
ദുരൂഹമായ സ്പിന്‍ ബൗളിംഗ് കൊണ്ട് ശ്രദ്ധ നേടിയ വരുണ്‍ ചക്രവര്‍ത്തി ഐസിസി ടി20 ബൗളര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി. 34 വയസ്സുകാരനായ വരുണ്‍ ചക്രവര്‍ത്തി ഏഷ്യാകപ്പില്‍ നടത്തിയ മികച്ച പ്രകടനമാണ് മുന്നിലെത്തിച്ചത്. കരിയറില്‍ ഇതാദ്യമായിട്ടാണ് അദ്ദേഹം ഐസിസിയുടെ റാങ്കില്‍ ഒന്നാമത് എത്തിയിരിക്കുന്നത്. 2025 ഫെബ്രുവരിയില്‍ രണ്ടാം സ്ഥാനമായിരുന്നു വരുണിന്റെ ഏറ്റവും മികച്ച റാങ്കിംഗ്. മാര്‍ച്ച് മുതല്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ന്യൂസിലന്റ് താരം ജേക്കബ് ഡഫിയെ മറികടന്നാണ് വരുണ്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ Read More…
മൊഹ്‌സിന്‍ നഖ്‌വി തന്നാല്‍ ട്രോഫി സ്വീകരിക്കില്ല; ശക്തമായ നിലപാടുമായി ക്യാപ്റ്റന്‍ സൂര്യകുമാര്‍
ദുബായ്: ഇന്ത്യാ പാകിസ്താന്‍ നയതന്ത്ര ബന്ധങ്ങള്‍ വഷളായ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും പ്രധാന ടീമുകളായി വരുന്ന ഏഷ്യാക്കപ്പ് ക്രിക്കറ്റിനെയും പ്രശ്‌നങ്ങള്‍ ബാധിക്കുകയാണ്. ഇന്ത്യാ പാക് മത്സരത്തിന് പിന്നാലെ ഇരു നായകന്മാരും കൈ കൊടുക്കാതെ പിരിഞ്ഞ സംഭവം വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ ഏഷ്യാ കപ്പ് നേടുകയാണെങ്കില്‍ പാകിസ്ഥാന്‍ മന്ത്രി മൊഹ്‌സിന്‍ നഖ്‌വിയില്‍ നിന്ന് കിരീടം സ്വീകരിക്കില്ലെന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എ സി സി) ചെയര്‍മാന്‍ കൂടിയാണ് മൊഹ്‌സിന്‍ നഖ്‌വി. മാത്രമല്ല, Read More…
1953ല്‍ അയച്ച കത്ത് 72 വര്‍ഷത്തിന് ശേഷം ഉടമയെ തേടിയെത്തി; പഴയ ഓര്‍മ്മകള്‍ പങ്കുവെച്ച് വൃദ്ധന്‍
1953-ല്‍, 16 വയസ്സുള്ളപ്പോള്‍ അലന്‍ ബോള്‍ എന്ന യുവാവ് ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം സന്ദര്‍ശിക്കവേ തന്റെ ഇല്ലിനോയിസിലുള്ള വീട്ടിലേക്ക് അയച്ച ഒരു പോസ്റ്റ്കാര്‍ഡ് 72 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന് ലഭിച്ചു. തനിക്ക് അത്ഭുതമായി തോന്നിയെന്നും, ആ പോസ്റ്റ്കാര്‍ഡിനെക്കുറിച്ച് താന്‍ പൂര്‍ണ്ണമായും മറന്നുപോയിരുന്നുവെന്നും 88-കാരനായ ബോള്‍ പറയുന്നു. വേനല്‍ക്കാലം അമ്മായിയോടൊപ്പം ചിലവഴിക്കാന്‍ പോര്‍ട്ടോറിക്കയിലേക്ക് പോവുകയായിരുന്നു ബോള്‍. അതിനിടയില്‍ അദ്ദേഹം ന്യൂയോര്‍ക്കില്‍ ട്രെയിനിറങ്ങി യുഎന്‍ ആസ്ഥാനം സന്ദര്‍ശിച്ചു. അവിടെനിന്നാണ് 2 സെന്റ് സ്റ്റാമ്പുള്ള ഒരു പോസ്റ്റ്കാര്‍ഡ് വാങ്ങിയത്. ‘ഞാനിപ്പോള്‍ യുഎന്‍ Read More…









