Featured The Origin Story

‘കറുപ്പ്കൃഷി’യില്‍ അഫ്ഗാനെ തോല്‍പ്പിച്ച് പാകിസ്താന്‍; ലോകത്തെ കറുപ്പിന്റെ തലസ്ഥാനമായി മാറിയതെങ്ങനെ?

ലോകത്ത് കറുപ്പ് ഉല്‍പ്പാദനത്തിന്റെ 80 ശതമാനം കയ്യാളുന്ന അഫ്ഗാനിസ്ഥാനിലെ പാടങ്ങളുടെ റെക്കോഡ് പാകിസ്താന്‍ മറികടന്നു. 2022-ല്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ‘പോപ്പി കൃഷി’ നിരോധിച്ചതോടെയാണ് പാകിസ്താനില്‍ കറുപ്പ്ഉല്‍പ്പാദനം റെക്കോഡ് ഇട്ടത്. പാകിസ്ഥാന്‍ ലോകത്തിലെ പുതിയ കറുപ്പ് കേന്ദ്രമായി മാറിയിരിക്കുകയാണ്. പോപ്പി ചെടിയുടെ പൂവാണ് കറുപ്പിന്റെ ഉറവിടം. കറുപ്പിന് വേണ്ടി മാത്രമല്ല, ലോകമെമ്പാടും നാശം വിതയ്ക്കുന്ന ഹെറോയിന്‍ പോലുള്ള സെമിസിന്തറ്റിക് മയക്കുമരുന്നുകള്‍ക്കും പോപ്പി ഉപയോഗിക്കുന്നു. അഫ്ഗാന്‍ കര്‍ഷകരുടെ വൈദഗ്ദ്ധ്യം, മരുഭൂമിയിലെ ജലസേചനം, ഷെയര്‍-ക്രോപ്പ് കര്‍ഷകര്‍ എന്ന നിലയിലുള്ള അവരുടെ പങ്ക് Read More…

Featured Good News

ഭുസാവല്‍ സ്‌റ്റേഷനിലെ ‘രുദ്ര’ ഒരു സാധാരണ ട്രെയിനല്ല ; സഞ്ചരിക്കുന്ന ആശുപത്രി

പൂനെ: മഹാരാഷ്ട്രയിലെ ഭുസാവല്‍ എന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍, ആദ്യം കാണുന്നത് ഭുസാവല്‍ ജംഗ്ഷന്റെ ചിത്രമാണ്. അതായത് നഗരത്തിലെ റെയില്‍വേ സ്റ്റേഷന്റെ ചിത്രം. എന്നാല്‍ ഇത് ഒരു സാധാരണ റെയില്‍വേ സ്‌റ്റേഷനല്ല. 25,000-ത്തിലധികം റെയില്‍വേ ജീവനക്കാരും അവരുടെ കുടുംബങ്ങളും ഇതുമായി ബന്ധപ്പെട്ട പ്രദേശങ്ങളില്‍ കഴിയുന്നു. ഇവിടുത്തെ ട്രെയിനുകളില്‍ ഒന്നില്‍ എപ്പോഴും വലിയ തിരക്കാണ്. അത് വെറുമൊരു ട്രെയിനല്ല ഈ പ്രദേശത്തെ ആശുപത്രികളില്‍ ഒന്നാണ്. ഭുസാവല്‍ റെയില്‍വേ ഡിവിഷനിലെ മാനേജറായ ഇത്യ പാണ്ഡെയുടേതാണ് ഈ ഐഡിയ. രാജ്യത്തെ വിവിധ സ്ഥലങ്ങളെ Read More…

Movie News

‘പോയി തുലയൂ’, ഫോട്ടോയെടുക്കാന്‍ ചെന്ന രണ്‍ബീറിനോട് ഹോളിവുഡ് സൂപ്പര്‍നായിക നതാലി പോര്‍ട്ടുമാന്‍

ഇന്ത്യ മുഴുവന്‍ ആരാധകരുള്ള ബോളിവുഡ് താരങ്ങള്‍ക്ക് ആരോടെങ്കിലൂം ആരാധന ഉണ്ടാകാറുണ്ടോ? ബോളിവുഡിലെ തിരക്കു പിടിച്ച മിക്ക താരങ്ങളും ഹോളിവുഡ് താരങ്ങളെ കാണുമ്പോള്‍ ആരാധകന്റെ മനോഭാവത്തിലാകാറുണ്ട്. അത്തരം ഒരനുഭവം പങ്കുവെയ്ക്കുകയാണ് യുവ സൂപ്പര്‍താരം രണ്‍ബീര്‍ കപൂര്‍. ഓസ്‌കാര്‍ ജേതാവായ നടി നതാലി പോര്‍ട്ട്മാനുമായും, പ്രശസ്ത സംവിധായകന്‍ ക്വെന്റിന്‍ ടറന്റിനോയുമായും ന്യൂയോര്‍ക്കില്‍ വെച്ചുണ്ടായ രണ്ട് രസകരമായ അനുഭവങ്ങള്‍ ഈയിടെ നടന്‍ പങ്കുവെച്ചു. ദി കപില്‍ ശര്‍മ്മ ഷോയില്‍ അതിഥിയായി എത്തിയ രണ്‍ബീര്‍, ഇന്ത്യയില്‍ തനിക്ക് വലിയ പ്രശസ്തിയുണ്ടായിട്ടും വിദേശ താരങ്ങളോടൊപ്പം Read More…

Featured Good News

ഭൂമി മുഴുവൻ നടന്ന ഒരേയൊരു മനുഷ്യൻ! 30 വര്‍ഷം, കാല്‍നടയായി 36,000 മൈല്‍, പൂര്‍ത്തിയാക്കാന്‍ 2000 മൈല്‍ കൂടി മാ​‍ത്രം

വൈവിദ്ധ്യമാര്‍ന്ന വാഹനസംവിധാനങ്ങള്‍ ഉള്ള ഈ കാലത്ത് കാല്‍നടയായി എത്രദൂരം സഞ്ചരിക്കാനാകും ? മിക്ക ആളുകളും ലക്ഷ്യത്തിലെത്താന്‍ കുറുക്കുവഴികള്‍ തേടുന്ന കാലത്ത്, കാള്‍ ബുഷ്ബി എന്ന ബ്രിട്ടീഷുകാരനായ ഈ മുന്‍ പാരാട്രൂപ്പര്‍ കാല്‍നടയായി ലോകം ചുറ്റുകയാണ്. 1998 നവംബര്‍ 1 ന് ചിലിയിലെ പുന്റ അരീനസില്‍ കാള്‍ തന്റെ ദൗത്യം ആരംഭിച്ചു. കാര്‍, വിമാനം, ബോട്ട്, എന്നീ വാഹനസൗകര്യങ്ങള്‍ ഉപക്ഷേിച്ച്, എന്തിന് സൈക്കിള്‍ പോലും ഉപയോഗിക്കാതെ ചിലിയില്‍ നിന്നും ഇംഗ്ലണ്ടിലെ ഹള്‍ എന്ന സ്വന്തം നാടിലേക്ക് മടങ്ങുകയാണ് ഇദ്ദേഹം. Read More…

Featured Good News

ഉപേക്ഷിച്ച പ്ലാസ്റ്റിക് കളിപ്പാട്ടം കൊണ്ടെരു വീട് ; ഉപയോഗിച്ചിരി ക്കുന്നത് 6000 ടോയ് കള്‍

എല്ലാ കളിപ്പാട്ടങ്ങളുടെയും 80 ശതമാനവും മാലിന്യക്കൂമ്പാരങ്ങളിലോ, ഇന്‍സിനറേറ്ററുകളിലോ, സമുദ്രത്തിലോ ആണ് എത്തപ്പെടാറുള്ളത്. എന്നാല്‍ വളര്‍ന്നുവരുന്ന ഈ പ്ലാസ്റ്റിക് പ്രശ്നം പരിഹരിക്കുന്നതിനായി വൃത്താകൃതിയിലുള്ള വീട് നിര്‍മ്മിച്ചിരിക്കുകയാണ് ഒരു ആര്‍ക്കിടെക്റ്റ്. ടോയ് സ്റ്റോറി എന്ന് വിളിക്കപ്പെടുന്ന ഈ അതുല്യമായ വീടിന്റെ പുറം ചുവരുകളില്‍ ഘടനാപരമായ ഘടകങ്ങളായും അലങ്കാരങ്ങളായും ഏകദേശം 6,200 ഉപേക്ഷിക്കപ്പെട്ട കളിപ്പാട്ടങ്ങളുണ്ട്. മലയാളി ആര്‍ക്കിടെക്റ്റ് വിനു ഡാനിയേല്‍ ഒരു വൃത്താകൃതിയിലുള്ള വീട് രൂപകല്‍പ്പന ചെയ്തു. അതിന്റെ പുറംഭാഗത്തെ ഭിത്തി മണ്‍കട്ടകള്‍, മംഗലാപുരം ടൈലുകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവ കൊണ്ട് നിര്‍മ്മിച്ചതാണ്! Read More…

Celebrity

ബ്രൂക്‌സ് നാഡറിന്റെ സൂപ്പര്‍ഹോട്ട് ഡേറ്റിംഗ് ; US ഓപ്പണ്‍ ഫൈനലിസ്റ്റുകളായ രണ്ടുപേരുമായി ഒരേസമയം

ഒരാളുമായി തന്നെ ഡേറ്റിംഗ് വലിയ ബുദ്ധിമുട്ടാണ്. അപ്പോള്‍ ഒരേസമയം രണ്ടുപേരുമായി ഡേറ്റിംഗില്‍ ഏര്‍പ്പെട്ടാല്‍ എങ്ങിനിരിക്കും? സ്‌പോര്‍ട്‌സ് ഇല്ല്യൂസ്‌റ്റേറ്റഡ് മാസികയുടെ സൂപ്പര്‍ഹോട്ട് മോഡലായ ബ്രൂക്‌സ് നാഡറിനെതിരേയാണ് ഈ കുപ്രചരണം. യുഎസ് ഓപ്പണ്‍ ടെന്നീസ് ഫൈനലില്‍ ഏറ്റുമുട്ടിയ എതിരാളികള്‍ ചാംപ്യന്‍ കാര്‍ലോസ് അല്‍ക്കാരസും റണ്ണറപ്പ് ജാനിക് സിന്നറുമായി ഒരേസമയം നാഡര്‍ ഡേറ്റിംഗിലായിരുന്നെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഹോളിവുഡിലെ അടുത്തിടെ വന്‍ ഹിറ്റായി മാറിയ സെന്‍ഡായയുടെ ചലഞ്ചേഴ്‌സ് സിനിമയ്ക്ക് സമാനമാണ് ടെന്നീസ് കോര്‍ട്ടിന് പുറത്തെ ഈ പ്രണയം. ഈ ഗോസിപ്പ് പുറത്തുവന്നിരിക്കുന്നത് ബ്രൂക്‌സിന്റെ Read More…

The Origin Story

9/11 ആക്രമണ തലേന്ന് US-ല്‍ നിന്നും കാണാതായ മലയാളി ഡോക്ടര്‍ സ്‌നേഹ എവിടെ ? 25 വര്‍ഷമായി തെരയുന്നു

ലോകം ഞെട്ടിയ അമേരിക്കയിലെ 9/11 ആക്രമണം നടന്ന് 24 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും, ആ ദുരന്തം ഇന്നും ഓരോരുത്തരുടെയും ഹൃദയങ്ങളില്‍ നടുക്കം സൃഷ്ടിക്കുന്നു. രാവിലെ 8:46-ന് ആളുകള്‍ ഓഫീസുകളിലേക്ക് തിരക്കിട്ട് പോവുന്ന സമയത്താണ് വേള്‍ഡ് ട്രേഡ് സെന്ററി ന്റെ നോര്‍ത്ത് ടവറില്‍ ഒരു വലിയ സ്‌ഫോടനത്തിന്റെ ശബ്ദം കേള്‍ക്കുന്നത്. പിന്നാലെ തീയും കറുത്ത പുകയും പുറത്തേക്ക് വരുന്നത് കണ്ടു. അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 11 ആയിരുന്നു ടവറില്‍ ഇടിച്ചത്. ഈ ആക്രമണത്തിന്റെ ഞെട്ടലില്‍ നിന്ന് ആളുകള്‍ മുക്തരാകും മുന്‍പ്, Read More…

Featured Oddly News

നേപ്പാളിനെ ഞെട്ടിച്ച ആദ്യവിമാനം റാഞ്ചല്‍; പ്രതി നേപ്പാള്‍ പ്രധാനമന്ത്രി സുശീലയുടെ ഭര്‍ത്താവ് !

കാഠ്മണ്ഡു: നേപ്പാളിന്റെ മുന്‍ ചീഫ് ജസ്റ്റിസും, ഇടക്കാല പ്രധാനമന്ത്രിയുമായ സുശീല കാര്‍ക്കി വന്‍ ആഗോളശ്രദ്ധ നേടുകയാണ്. എന്നാല്‍ നേപ്പാളിന്റെ പ്രധാനമന്ത്രിയുടെ ഭര്‍ത്താവ് 52 വര്‍ഷം മുന്‍പ് ബോളിവുഡ് നടി ഉള്‍പ്പെട്ട നേപ്പാളിലെ ആദ്യ വിമാനറാഞ്ചല്‍ കേസിലെ പ്രതിയാണെന്നുള്ള കാര്യംകൂടി അറിയുക. അതായിരുന്നു നേപ്പാളിലെ ആദ്യ വിമാനം റാഞ്ചല്‍. നേപ്പാളി കോണ്‍ഗ്രസിന്റെ മുന്‍ യുവനേതാവായിരുന്ന കാലത്താണ് ദുര്‍ഗാ പ്രസാദ് സുബേദിയെയാണ് സുശീല കാര്‍ക്കി വിവാഹം കഴിച്ചത്. ഉത്തര്‍പ്രദേശിലെ വാരണാസിയിലുള്ള ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ പഠിക്കുന്ന സമയത്താണ് ഇവര്‍ കണ്ടുമുട്ടിയത്. Read More…

Sports

ഏഷ്യാക്കപ്പില്‍ പാകിസ്താനെതിരേ ഇന്ത്യ കളിക്കുമോ? BCCIയുടെ മറുപടി ഇങ്ങിനെ

ക്രിക്കറ്റിലെ എല്‍ക്ലാസ്സിക്കോകളില്‍ ഒന്നായിട്ടാണ് ഇന്ത്യാ-പാകിസ്താന്‍ മത്സര ങ്ങളെ പരാമര്‍ശിക്കുന്നത്. എക്കാലത്തും അതൊരു ആവേശക്കാഴ്ചയുമാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടക്കുന്ന പുരുഷന്മാരുടെ ഏഷ്യ കപ്പ് 2025-ലെ ഗ്രൂപ്പ് എയില്‍ മത്സരം അടുക്കുംതോറും, പാകിസ്താനുമായി കളിക്കുന്നതിനെതിരെ ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ വര്‍ധിച്ചുവരികയാണ്. പഹല്‍ഗാമി ലെ ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറിനും ശേഷം പാകിസ്താനെതിരെ കളിക്കാനുള്ള തീരുമാനത്തില്‍ ഇന്ത്യന്‍ ആരാധകര്‍ അതൃപ്തരാണ്. എന്നാല്‍ ടീമിനകത്ത് പുറത്തുള്ള വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളൊന്നും നടക്കുന്നില്ല. നന്നായി കളിക്കുന്നതില്‍ മാത്രമാണ് ടീം ഇന്ത്യയുടെ ശ്രദ്ധയെന്ന് ടീമിന്റെ അസിസ്റ്റന്റ് കോച്ച് Read More…