Featured Sports

ഗൗതം ഗംഭീറിന്റെ കസേര ഇളകുന്നു ? പുറത്താക്കില്ലെന്ന് ബി.സി.സി.ഐ.

സ്വന്തം നാട്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ദക്ഷിണാഫ്രിക്കയോട് 0-2ന് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതോടെ ഇന്ത്യയുടെ ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ ഭാവി നിർണായക ഘട്ടത്തിലെത്തിയിരിക്കുകയാണ്. കോച്ചിന്റെ സമീപകാല പത്രസമ്മേളനത്തിലെ പരാമർശങ്ങൾ കാരണം ബിസിസിഐ (കൺട്രോൾ ബോർഡ് ഓഫ് ക്രിക്കറ്റ് ഇൻ ഇന്ത്യ) അതൃപ്തരാണെന്ന് റിപ്പോർട്ടുകളുണ്ട്. ഇത് അദ്ദേഹത്തിൻ്റെ വിവാദ ടീം രീതികളെ ചൊല്ലിയുള്ള വിമർശനങ്ങളുടെ ആക്കം കൂട്ടിയിരിക്കുകയാണ്. നിലവിൽ ഗംഭീറിന് ബോർഡിൻ്റെ പിന്തുണയുണ്ടെങ്കിലും, 2026-ലെ ടി20 ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനത്തെ ഈ പ്രശ്‌നങ്ങൾ ബാധിക്കുകയാണെങ്കിൽ കാര്യങ്ങൾ പെട്ടെന്ന് Read More…

Crime

മാങ്കൂട്ടത്തില്‍ 15 പെണ്‍കുട്ടികളേയും ആണ്‍കുട്ടിയേയും പീഡിപ്പിച്ചുവെന്ന് കെ സുരേന്ദ്രന്‍, ഗര്‍ഭഛിദ്ര ഗുളിക എത്തിച്ചുനല്‍കിയ രാഹുലിന്റെ സുഹൃത്തും പ്രതി

രാഹുല്‍ മാങ്കൂട്ടത്തില്‍ പീഡനത്തിന് ഇരയാക്കിയത് ഒരാളെയല്ലെന്നും 15 പെണ്‍കുട്ടികളെയാണെന്നും ഇരകളില്‍ ആണ്‍കുട്ടികള്‍ പോലുമുണ്ടെന്നും ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേസില്‍ ഉന്നതരായവര്‍ രാഹുലിനെ സഹായിക്കുന്നുണ്ടെന്നും പുറത്തു വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും ഇരകളെ പങ്കുവെച്ചിട്ടുണ്ടെന്നും ബിജെപി നേതാവ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലായിരുന്നു കെ. സുരേന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്. എംഎല്‍എക്ക് മുകളിലുള്ളവരും സഹായിക്കുന്ന സാഹചര്യത്തില്‍ രാഹുലിന്റെ അറസ്റ്റ് വൈകുന്നത് മറ്റ് ഇരകളുടെ തെളിവിനെ ബാധിക്കുമെന്നും സുരേന്ദ്രന്‍ ആരോപിച്ചു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, അശാസ്ത്രീയമായി ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു തുടങ്ങിയ Read More…

Crime

‘സഹപ്രവര്‍ത്തകര്‍ പറഞ്ഞു അവിഹിതമെന്ന്, അവന്‍ മകനേപ്പോലെ’; ഗവ. ജീവനക്കാര്‍ കിണറ്റില്‍ച്ചാടി മരിച്ചു

ഭോപാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ജീവനക്കാരായ രണ്ടുപേരെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബേതുല്‍ നഗര്‍ പരിഷത്തിലെ ക്ലാര്‍ക്ക് രജനി ദുണ്ഡലെ(48), ജലവിതരണ വകുപ്പിലെ ജീവനക്കാരന്‍ മിഥുന്‍(29) എന്നിവരെയാണ് ഭായാവാഡി ഗ്രാമത്തില്‍ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരുവരും കിണറ്റില്‍ചാടി ജീവനൊടുക്കിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. രജനിയെയും മിഥുനെയുംക്കുറിച്ച് സഹപ്രവര്‍ത്തകര്‍ അപവാദം പ്രചരിപ്പിച്ചെന്നും ഇവരെ പരിഹസിച്ചെന്നും ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നുമാണ് ആരോപണം. ചൊവ്വാഴ്ച രാത്രി ഇരുവരും ജോലികഴിഞ്ഞ് വീടുകളിലെത്തിയിരുന്നില്ല. ഇതോടെയാണ് പോലീസ് തിരച്ചില്‍ ആരംഭിച്ചത്. മിഥുന്റെ ഫോണിന്റെ അവസാന ലൊക്കേഷന്‍ പിന്തുടര്‍ന്ന പോലീസ് Read More…

Crime

‘യുവതിയെ പീഡിപ്പിച്ചു; പീഡിപ്പിക്കാന്‍ തന്നെ നിര്‍ബന്ധിച്ചു’; Dy.S.P.ക്കെതിരെ ജീവനൊടുക്കിയ സിഐയുടെ കുറിപ്പ്

ആത്മഹത്യചെയ്ത ചെര്‍പ്പുളശ്ശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പില്‍ മേലുദ്യോഗസ്ഥനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ മേലുദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് ബിനുവിന്റെ ആരോപണം. പീഡിപ്പിക്കാന്‍ തന്നെയും നിര്‍ബന്ധിച്ചുവെന്നും ഭീഷണിപ്പെടുത്തിയതായും ആത്മഹത്യാക്കുറിപ്പിലുണ്ട്. ചെര്‍പ്പുളശേരി നഗരത്തില്‍വച്ച് അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയാണ് പൊലീസ് ഉദ്യോഗസ്ഥനാല്‍ പീഡിപ്പിക്കപ്പെട്ടത്. 2014ൽ പാലക്കാട് വടക്കാഞ്ചേരി സ്റ്റേഷനില്‍ എസ്ഐയായിരിക്കെ തന്റെ സിഐ ആയിരുന്ന ഉമേഷ് പെണ്‍വാണിഭ സംഘത്തെ കസ്റ്റഡിയിലെടുത്തെന്നും അതിലുള്‍പ്പെട്ട സ്ത്രീയെ അന്ന് തന്നെ ഉമേഷ് മറ്റൊരു കേന്ദ്രത്തിലെത്തിച്ച് പീഡിപ്പിച്ചു എന്നും അന്ന് താനായിരുന്നു വാഹനം ഓടിച്ചിരുന്നതെന്നും Read More…

Oddly News

‘ന്യൂജെന്‍ പിള്ളേര് മാറിനില്‍ക്കും’; വിവാഹചടങ്ങിൽ തലകുത്തിമറിഞ്ഞ് കിടിലൻ ചുവടുകളുമായി 75-കാരി മുത്തശ്ശി – വീഡിയോ

ഒരു വിവാഹ ചടങ്ങിന്റെ ഡാൻസ് ഫ്ലോറിൽ ശ്രദ്ധാകേന്ദ്രമായി 75 വയസ്സുള്ള മുത്തശ്ശിയുടെ ഊർജ്ജസ്വലമായ നൃത്തവും ഹെഡ്ഫ്ലിപ്പും (തലകുത്തി മറിയല്‍). വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ഇന്റർനെറ്റ് സ്നേഹത്തോടെ അവരെ “ അവരുടെ കാലഘട്ടത്തിലെ നോറ ഫത്തേഹി’’ എന്ന് വിശേഷിപ്പിച്ചു, ആത്മവിശ്വാസം, മനോഹാരിത, ഉന്മേഷം പകരുന്ന ചുവടുകൾ എന്നിവയിലൂടെ അവർ ആ വിശേഷണത്തിന് അക്ഷരാർത്ഥത്തിൽ അർഹയാണ്. വൈറൽ ക്ലിപ്പിൽ, പരമ്പരാഗത സാരിയിൽ മനോഹരമായി അണിഞ്ഞ ഈ മുത്തശ്ശി പ്രൊഫഷണൽ നർത്തകർക്ക് പോലും വെല്ലുവിളിയാകുന്ന കുറ്റമറ്റ നൃത്തച്ചുവടുകൾ വയ്ക്കുന്നത് കാണാം. Read More…

Lifestyle

തേജസ്‌ വിമാനാപകടം: പൈലറ്റ്‌ അവസാനനിമിഷം രക്ഷപ്പെടാന്‍ ശ്രമിച്ചെന്നു സൂചന- വീഡിയോ പുറത്ത്‌

ന്യൂഡല്‍ഹി: ദുബായ്‌ എയര്‍ ഷോയ്‌ക്കിടെ ഇന്ത്യയുടെ തേജസ്‌ പോര്‍വിമാനം തകര്‍ന്നുണ്ടായ അപകടത്തിന്റെ വിശദാംശങ്ങള്‍ വ്യക്‌തമാക്കുന്ന വീഡിയോ പുറത്ത്‌. വിമാനം തകര്‍ന്നുവീഴുന്നതിന്റെ അവസാനനിമിഷം പൈലറ്റ്‌ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നതായാണ്‌ പുതിയ വീഡിയോ ദൃശ്യങ്ങള്‍ നല്‍കുന്ന സൂചന. ഡബ്ല്യു.എല്‍. ടാന്‍സ്‌ ഏവിയേഷന്‍ വീഡിയോസ്‌ പോസ്‌റ്റ്‌ ചെയ്‌ത ദൃശ്യമാണ്‌ ഇതുസംബന്ധിച്ച്‌ സൂചന നല്‍കുന്നത്‌. താഴ്‌ന്നു പറന്നുള്ള അഭ്യാസപ്രകടനത്തിനിടെയാണ്‌ വിമാനം നിലത്തുപതിച്ച്‌ അപകടമുണ്ടായത്‌. നിലത്ത്‌ ഇടിച്ചയുടന്‍തന്നെ വിമാനം തീഗോളമായി. ഈ സമയത്ത്‌ പാരച്യൂട്ട്‌ പോലുള്ള വസ്‌തു തീഗോളത്തിനിടയില്‍ കാണാം. വീഡിയോയിലെ 49-52 സെക്കന്‍ഡുകള്‍ക്കിടയിലാണ്‌ ഇക്കാര്യം Read More…

Featured Sports

12 ടെസ്റ്റ് രാജ്യങ്ങൾക്കെതിരെയും സെഞ്ച്വറി നേടുന്ന ആദ്യ കളിക്കാരനായി ഷായ് ഹോപ്പ്, സച്ചിനും കോഹ്‌ലിക്കും കിട്ടാത്ത റെക്കോർഡ്

നേപിയര്‍: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിലെ മുഴുവന്‍ സമയ അംഗങ്ങളായ എല്ലാ രാജ്യങ്ങള്‍ക്കുമെതിരേ സെഞ്ചുറിയടിക്കുന്ന ആദ്യ താരമെന്ന ഖ്യാതി വെസ്റ്റിന്‍ഡീസിന്റെ ഷായ് ഹോപിന്. ന്യൂസിലന്‍ഡിനെതിരേ നേപിയറില്‍ നടന്ന ഏകദിനത്തില്‍ 109 റണ്ണെടുത്തതോടെയാണു വിന്‍ഡീസ് നായകന്‍ കൂടിയായ ഹോപ് പുതിയ ഉയരത്തിലെത്തിയത്. ടെസ്റ്റ് കളിക്കുന്ന 11 രാജ്യങ്ങള്‍ക്കെതിരേയും അംഗ രാജ്യങ്ങളായ ഹോളണ്ട്, നേപ്പാള്‍ എന്നിവര്‍ക്കെതിരേയും സെഞ്ചുറിയടിക്കാന്‍ ഹോപിനായി. 12 എതിരാളികള്‍ക്കെതിരേ സെഞ്ചുറിയടിച്ച വെസ്റ്റിന്‍ഡീസിന്റെ ഇതിഹാസ താരം ക്രിസ് ഗെയ്ല്‍, ശ്രീലങ്കയുടെ മുന്‍ നായകന്‍ മഹേള ജയവര്‍ധനെ എന്നിവരെയാണു ഹോപ് മറികടന്നത്. Read More…

Crime

കേസ്‌ വിവരം മറച്ചുവച്ച്‌ UKയിലേക്കു മുങ്ങി, നാട്ടിലെത്തിയപ്പോള്‍ സംവിധായിക പിടിയില്‍

കൊച്ചി: കേസ്‌ വിവരങ്ങള്‍ മറച്ചുവച്ച്‌ വിദേശത്തേക്കു കടന്ന സിനിമാ സംവിധായിക നാട്ടിലെത്തിയപ്പോള്‍ പിടിയിലായി. നിരവധി കേസുകളില്‍ പ്രതിയായ കൊല്ലം പത്തനാപുരം സ്വദേശിനി ഹസീന ബീവിയെയാണ്‌ നൂറനാട്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. പ്രകാശന്റെ മെട്രോ എന്ന മലയാളസിനിമയുടെ സംവിധായികയാണിവര്‍. ആലപ്പുഴ ജില്ലാ പോലീസ്‌ മേധാവിയുടെ നിര്‍ദ്ദേശാനുസരണം ചെങ്ങന്നൂര്‍ ഡിവൈ.എസ്‌.പി: എം.കെ. ബിനു കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ്‌ ഇവരെ കസ്‌റ്റഡിയിലെടുത്തത്‌. തുടര്‍ന്ന്‌ മാവേലിക്കര കോടതിയില്‍ ഹാജരാക്കി.ചാവക്കാട്‌, വാടാനപ്പള്ളി പോലീസ്‌ സ്‌റ്റേഷനുകളിലും തിരുവനന്തപുരം മ്യൂസിയം പോലീസ്‌ സ്‌റ്റേഷനിലും ഹസീനയ്‌ക്കെതിരേ വഞ്ചനാ Read More…

Crime

ഡല്‍ഹി സ്‌ഫോടനക്കേസ്‌ പ്രതിയെന്ന മട്ടില്‍ പ്രചരിച്ചത്‌ മലയാളി ഡോക്‌ടറുടെ ചിത്രം

കൊച്ചി: കോഴിക്കോട്‌ സ്വദേശിയായ യുവ കാര്‍ഡിയോളജിസ്‌റ്റ്‌ ഡോ. ആരിഫ്‌ മുഹമ്മദിന്റെ ഫോട്ടോ ഡല്‍ഹി ബോംബാക്രമണക്കേസിലെ പ്രതിയുടെതായി തെറ്റായി ഉപയോഗിച്ച്‌ ഇന്ത്യയിലുടനീളം മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നതിനെ കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ്‌ ഇന്ത്യ (സി.എസ്‌.ഐ) കേരള ചാപ്‌റ്റര്‍ അപലപിച്ചു. ‘നിരവധി മാധ്യമങ്ങളും സോഷ്യല്‍ മീഡിയ പോസ്‌റ്റുകളും ഡോ. ആരിഫിന്റെ ഫോട്ടോയും ഐഡന്റിറ്റിയും ദുരുപയോഗം ചെയ്‌തു കഴിഞ്ഞു. വലിയ മനോവിഷമവും പ്രതിസന്ധിയുമാണ്‌ ഡോക്‌ടറും കുടുംബവും നേരിടുന്നത്‌. കോഴിക്കോട്‌ മെട്രോമെഡ്‌ ഇന്റര്‍നാഷണല്‍ കാര്‍ഡിയാക്‌ സെന്ററില്‍ ജോലി ചെയ്യുന്ന ഡോ. ആരിഫ്‌ 2021 ലാണ്‌ Read More…