Oddly News

സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രപതിയുടെ ‘അറ്റ് ഹോം’ വിരുന്നിൽ വിശിഷ്ടാതിഥികളായി സാധാരണക്കാർ!ആരാണ് ദുർഗാപ്രസാദ് സാഹുവും ദിദോം ദൈമാരിയും ?

2026 ആഗസ്റ്റ് 15 ശനിയാഴ്ച ഇന്ത്യ അതിന്റെ 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. 1947 ആഗസ്റ്റ് 15-ന് രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷമുള്ള 79 വർഷത്തെ പൂർത്തീകരണമാണ് ഈ ദിനം അടയാളപ്പെടുത്തുന്നത്. രാജ്യത്തിന്റെ വിദൂര മേഖലകളിൽ മികച്ച പൊതുസേവനം കാഴ്ചവെച്ച ഒഡീഷയിൽ നിന്നും അസമിൽ നിന്നുമുള്ള രണ്ട് സാമൂഹിക പ്രവർത്തകർക്ക് ഈ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ‘അറ്റ് ഹോം’ വിരുന്നിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഒഡീഷയിലെ ആരോഗ്യ പ്രവർത്തകനായ ദുർഗ്ഗപ്രസാദ് സാഹു, അസം സ്വദേശിയായ പരിസ്ഥിതി സംരക്ഷകൻ Read More…

Featured The Origin Story

ചെങ്കോട്ടയ്ക്കപ്പുറമുള്ള പോരാട്ടചരിത്രം! ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന വിസ്മരിക്കപ്പെട്ട ആ കൊച്ചു ഗ്രാമങ്ങൾ

ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്. എല്ലാ വർഷവും ഈ സമയത്ത് ചെങ്കോട്ടയെക്കുറിച്ചും ഗാന്ധിജിയെക്കുറിച്ചും ഓഗസ്റ്റ് 15-ന് ഉയരുന്ന ത്രിവർണ്ണ പതാകയെക്കുറിച്ചുമൊക്കെയാണ് നമ്മൾ സംസാരിക്കാറുള്ളത്. എന്നാൽ സ്വാതന്ത്ര്യം എന്നത് ഒറ്റ ദിവസം കൊണ്ടോ ഏതെങ്കിലും ഒരു നഗരത്തിൽ വെച്ചോ നേടിയെടുത്ത ഒന്നല്ല. നമ്മളിൽ ഭൂരിഭാഗം ആളുകളും സന്ദർശിച്ചിട്ടില്ലാത്ത, അധികമാരും ഓർക്കാത്ത കൊച്ചു ഗ്രാമങ്ങളിലൂടെയാണ് അത് പതുക്കെ രൂപപ്പെട്ടുവന്നത്. അത്തരം ചില ഗ്രാമങ്ങളെക്കുറിച്ച് അറിയാം. ദണ്ഡി, ഗുജറാത്ത് ഗുജറാത്തിലെ ഒരു തീരദേശ ഗ്രാമമാണ് ദണ്ഡി. 1930-ൽ ഗാന്ധിജി 24 Read More…

Crime

കുട്ടി ബൈക്കിൽ തൊട്ടതിന് യാചകിയായ അമ്മയ്ക്ക് ക്രൂരമർദനം! ചെരുപ്പുകൊണ്ടടിച്ചും ചവിട്ടിയും യുവാവ്- വീഡിയോ

കപൂർത്തലയിലെ മാതാ ശ്രീ ഭദ്രകാളി ക്ഷേത്രത്തിന് പുറത്ത് സ്ത്രീക്ക് നേരെ ഉണ്ടായ മർദനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ക്ഷേത്ര കവാടത്തിന് സമീപം ഇരുന്നിരുന്ന യാചകയായ സ്ത്രീയെ ഒരു വ്യക്തി മർദിക്കുന്നത് വീഡിയോയിൽ കാണാം. തർക്കം തുടങ്ങുമ്പോൾ ഈ സ്ത്രീയോടൊപ്പം കുട്ടികളും ഉണ്ടായിരുന്നു. ചെറിയൊരു തർക്കമാണ് സംഭവത്തിന് കാരണമായത്. ക്ഷേത്രത്തിന് പുറത്ത് പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിളിൽ കുട്ടികൾ തൊടുകയോ അനക്കുകയോ ചെയ്തതാണ് ബൈക്ക് ഉടമയെ പ്രകോപിപ്പിച്ചത്. കോപാകുലനായ ഇയാൾ സ്ത്രീയെ Read More…

Good News

ശാസ്ത്രജ്ഞയിൽ നിന്ന് ഐ.എഫ്.എസ് ഉദ്യോഗസ്ഥയിലേക്ക്: ആരാണ് നരേന്ദ്ര മോദിയുടെ പ്രൈവറ്റ് സെക്രട്ടറി നിധി തിവാരി?

ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥയായ നിധി തിവാരിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. ഈ പദവിയിലെത്തുന്നതിന് മുമ്പ്, വിദേശകാര്യവും സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്തിരുന്ന പ്രധാനമന്ത്രിയുടെ ഓഫീസിൽ (പി.എം.ഒ) ഡെപ്യൂട്ടി സെക്രട്ടറിയായി അവർ സേവനമനുഷ്ഠിക്കുകയായിരുന്നു. സിവിൽ സർവീസിൽ പ്രവേശിക്കുന്നതിന് മുമ്പ് ഭാരത അറ്റോമിക് റിസർച്ച് സെന്ററിൽ (ബാർക്) ശാസ്ത്രജ്ഞയായിട്ടായിരുന്നു നിധി പ്രവർത്തിച്ചിരുന്നത്. ലഖ്‌നൗ സ്വദേശിയായ നിധി തിവാരി സ്‌കൂൾ വിദ്യാഭ്യാസവും ബിരുദവും അവിടെ നിന്നാണ് പൂർത്തിയാക്കിയത്. ബി.എസ്.സിക്ക് ശേഷം ബനാറസ് ഹിന്ദു സർവകലാശാലയിൽ Read More…

Featured Good News

16-ാം വയസ്സിൽ പഠനം നിർത്തി , ഇന്ന് 10,000 കോടിയുടെ ബ്രാൻഡ്! പനീറിലൂടെ വിജയം കൊയ്ത മിൽക്കി മിസ്റ്റിന്റെ കഥ

ഇന്ത്യയിലെ പ്രമുഖ ഭക്ഷ്യ ഉൽപ്പന്ന കമ്പനികൾ പലതും വളരെ എളിയ രീതിയിലാണ് പ്രവർത്തനം ആരംഭിച്ചതെങ്കിലും മിൽക്കി മിസ്റ്റ് ഡെയറി ഫുഡിന്റെ വളർച്ചാ കഥ ഏറെ ശ്രദ്ധേയമാണ്. ഡെയറി മേഖലയിലെ മുൻനിരക്കാരായി മാറുന്നതിന് ഏറെ മുമ്പ്, ഇതിന്റെ സ്ഥാപകനായ സതീഷ് കുമാർ ടി. തമിഴ്‌നാട്ടിൽ വച്ച് നിരന്തരമായ പരീക്ഷണങ്ങളിലൂടെ പനീർ ഉണ്ടാക്കാൻ ശ്രമിക്കുന്ന ഒരു കൗമാരക്കാരനായിരുന്നു. ബംഗളൂരുവിൽ വിറ്റ ഒരു 10 കിലോഗ്രാം പനീർ ബാച്ചിൽ നിന്ന് തുടങ്ങിയ ബിസിനസ്, ഇന്ന് 1,553 കോടി രൂപയുടെ ഐ.പി.ഒയ്ക്ക് ഒരുങ്ങുന്ന Read More…

Featured Good News

കൈയടിക്കടാ…. ‘ഇത് ജപ്പാനല്ല, നമ്മുടെ കാസർഗോഡാണ്!’; റെയിൽവേ സ്റ്റേഷന്റെ വൃത്തി കണ്ട് ഞെട്ടി പഞ്ചാബി സഞ്ചാരി!

പഞ്ചാബിൽ നിന്നുള്ള ഒരു വിനോദസഞ്ചാരി തൻ്റെ കേരള സന്ദർശന ദൃശ്യങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എന്നാൽ ഇതിൽ കാസർഗോഡ് റെയിൽവേ സ്റ്റേഷൻ്റെ ശുചിത്വമാണ് അദ്ദേഹത്തിന്റെ ശ്രദ്ധ പ്രധാനമായും ആകർഷിച്ചത്. തന്റെ യാത്രയ്ക്കിടയിലുള്ള വീഡിയോയിൽ, റെയിൽവേ സ്റ്റേഷൻ ചുറ്റിക്കാണുന്ന ഇയാൾ അവിടുത്തെ പരിസരം എത്രത്തോളം വൃത്തിയുള്ളതും കൃത്യമായി പരിപാലിക്കപ്പെടുന്നതുമാണെന്ന് കണ്ട് ആശ്ചര്യം പ്രകടിപ്പിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ കാണുന്ന സൗകര്യങ്ങളോട് ഇതിനെ ഉപമിച്ച അദ്ദേഹം, ഇന്ത്യയിൽ ഒരിടത്തും ഇത്രയും വൃത്തിയുള്ള ഒരു റെയിൽവേ സ്റ്റേഷൻ താൻ കണ്ടിട്ടില്ലെന്ന് പറഞ്ഞു. Read More…

Oddly News

ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽപ്പെട്ട് യാത്രക്കാരൻ; ദൈവത്തെപ്പോലെ അവതരിച്ച് റെയിൽവേ ജീവനക്കാർ! സിസിടിവി ദൃശ്യങ്ങൾ

മുംബൈയിലെ കർജത് റെയിൽവേ സ്റ്റേഷനിൽ ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ സി.എസ്.എം.ടി-പൂനെ എക്‌സ്പ്രസിലാണ് സംഭവം നടന്നത്. സെൻട്രൽ റെയിൽവേ മുംബൈ ഡിവിഷൻ ഡിവിഷണൽ റെയിൽവേ മാനേജരുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് പങ്കുവെച്ച വിവരങ്ങൾ അനുസരിച്ച്, ട്രെയിനിന്റെ സി-1 കോച്ചിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് യാത്രക്കാരന് നിയന്ത്രണം നഷ്ടപ്പെട്ട് ട്രാക്കിലേക്ക് വീണത്. ട്രെയിനിൽ ബാങ്കർ എൻജിൻ ഘടിപ്പിച്ച ശേഷം ഓഫീസിലേക്ക് മടങ്ങുകയായിരുന്ന പോയിന്റ്സ്മാൻ സൗരഭ് കുമാർ സിംഗാണ് അപകടം Read More…

Oddly News

തോക്കിന്റെ നിഴലിൽനിന്ന് റാംപിലേക്ക്! കയ്യടി നേടി മുൻ വനിതാ മാവോയിസ്റ്റുകളുടെ ഫാഷൻ ഷോ! വീഡിയോ

മാവോയിസ്റ്റ് എന്ന വാക്ക് കേൾക്കുമ്പോൾ, ആൾപ്പാർപ്പില്ലാത്ത കാടുകൾക്കുള്ളിൽ ജീവിക്കുന്ന ആയുധമേന്തിയ കലാപകാരികളുടെ ചിത്രമാണ് പലരുടെയും മനസ്സിലേക്ക് ഓടിയെത്തുക. എന്നാൽ, കീഴടങ്ങി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ നിരവധി മുൻ മാവോയിസ്റ്റുകളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഈ മാറ്റത്തിന്റെ ഏറ്റവും ആകർഷകമായ ഒരു കാഴ്ചയാണ് 2026-ലെ ദേശീയ കൈത്തറി ദിനത്തോട് അനുബന്ധിച്ച് ഛത്തീസ്ഗഢിലെ റായ്പൂരിൽ കണ്ടത്. ബസ്തറിലെ മുൻ വനിതാ മാവോയിസ്റ്റുകൾ ഛത്തീസ്ഗഢിന്റെ പരമ്പരാഗത കൈത്തറി വസ്ത്രങ്ങളണിഞ്ഞ് ആത്മവിശ്വാസത്തോടെ റാംപിൽ ക്യാറ്റ്‌വാക്ക് ചെയ്തു. സുന്ദരമായ കോസ പട്ടുസാരികളും കൈത്തറി Read More…

Featured Good News

ബസ്സിൽ വെച്ച് 24,000 രൂപ നഷ്ടപ്പെട്ട സ്ത്രീ രണ്ടു വര്‍ഷത്തിനുശേഷം അതേ കണ്ടക്ടറെ വീണ്ടും കണ്ടുമുട്ടി — പിന്നീട് സംഭവിച്ചത് ഇതാണ്!

മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു ബസ് കണ്ടക്ടറുടെ സത്യസന്ധത കാരണം വയോധികയ്ക്ക് വർഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ട തുക തിരികെ ലഭിച്ചു. പ്രായം തെളിയിക്കുന്ന രേഖ പരിശോധിക്കുന്നതിനിടെയാണ് താൻ വർഷങ്ങൾക്ക് മുമ്പ് കണ്ടെടുത്തു സൂക്ഷിച്ച 24,000 രൂപയുടെ യഥാർത്ഥ അവകാശിയാണ് തനിക്ക് മുന്നിൽ നിൽക്കുന്നതെന്ന് ആ കണ്ടക്ടർ തിരിച്ചറിഞ്ഞത്. 2024 ഏപ്രിലിലാണ് സംഭവങ്ങളുടെ തുടക്കം. 75 കാരിയായ കസബായി ഗെയ്ക്‌വാദും രോഗിയായ ഭർത്താവും ബസ് യാത്ര കഴിഞ്ഞ് മാലെഗാവ് ബസ് സ്റ്റാൻഡിൽ ഇറങ്ങിയപ്പോൾ, തന്റെ സമ്പാദ്യമടങ്ങിയ ബാഗ് ബസ്സിൽ മറന്നുവെക്കുകയായിരുന്നു. Read More…