ഉത്തർപ്രദേശിൽ നിന്നുള്ളതെന്ന് കരുതപ്പെടുന്ന സങ്കടകരമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സംസ്ഥാനത്തെ പൊതുജനാരോഗ്യ കേന്ദ്രങ്ങളിലെ തിരക്കും മോശം അവസ്ഥയും വെളിച്ചത്തുകൊണ്ടുവരുന്നതാണ് ഈ ദൃശ്യങ്ങൾ. തിരക്കേറിയ ഒരു സർക്കാർ ആശുപത്രിക്ക് പുറത്തുള്ള നടപ്പാതയിൽ ദമ്പതികൾ ഇരിക്കുന്നതാണ് വീഡിയോയിലുള്ളത്. അസുഖബാധിതനായ കുഞ്ഞിനെ അച്ഛൻ കയ്യിൽ പിടിച്ചിരിക്കുന്നതും, കുഞ്ഞിന്റെ മുഖത്ത് ഓക്സിജൻ മാസ്കും ശരീരത്തിൽ വിവിധ മെഡിക്കൽ ട്യൂബുകളും ഘടിപ്പിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. തൊട്ടടുത്തിരിക്കുന്ന അമ്മ സങ്കടത്തോടെ കരയുകയും വഴിപോക്കരോട് സഹായം അഭ്യർത്ഥിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഈ Read More…
Author: Aswathy
മദ്യപിച്ച് ലക്കുകെട്ട് ഋഷഭ് പന്ത്; ഹുക്ക വലിച്ചുവരാമെന്ന് എം.എസ്. ധോണി; വൈറലായി പാര്‍ട്ടി വീഡിയോ
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ എം.എസ്. ധോണിയും ഋഷഭ് പന്തും സുഹൃത്തുക്കൾക്കൊപ്പം പാർട്ടി ആഘോഷിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഒരു ഹോട്ടൽ മുറിയിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. വിഡിയോയിൽ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിൽ സോഫയിൽ കിടക്കുന്ന രീതിയിലാണ് ഋഷഭ് പന്തുള്ളത്. എന്നാൽ ഈ വിഡിയോ എവിടെ വച്ച്, എപ്പോൾ പകർത്തിയതാണെന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. ഗ്രൂപ്പ് ഫോട്ടോയെടുക്കുന്നതും ഒത്തുചേർന്നവർ പരസ്പരം സംസാരിക്കുന്നതുമാണ് വിഡിയോയിലുള്ള പ്രധാന ഭാഗങ്ങൾ. പന്ത് സോഫയിൽ കിടന്നും ധോണി പിൻനിരയിൽ നിന്നും ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് Read More…
നെഞ്ച് പിടയ്ക്കുന്ന കാഴ്ച! 400 മീറ്റർ ഒറ്റക്കാലിൽ ചാടിച്ചാടി 7 വയസ്സുകാരി സ്കൂളിലേക്ക്…. കുരുന്നിന്റെ കണ്ണീരൊപ്പി അധികൃതർ- വീഡിയോ
400 മീറ്റർ ദൂരം സ്കൂളിലേക്ക് നടക്കുക എന്നത് വലിയ കാര്യമായി തോന്നില്ലെങ്കിലും, ഉത്തർപ്രദേശിലെ ഏഴുവയസ്സുകാരി രാഗിണിക്ക് ഈ യാത്ര ദിവസവും ഒരു പേടിസ്വപ്നമായിരുന്നു. പഠിക്കണമെന്ന ഒറ്റ ആഗ്രഹത്താൽ ഒരു കാലിൽ തുള്ളിത്തുള്ളിയാണ് ഈ കൊച്ചുമിടുക്കി ദിവസവും 400 മീറ്റർ ദൂരമുള്ള സ്കൂളിലേക്ക് പോയിരുന്നത്. വഴിയരികിൽ തളർന്നിരുന്നും കരഞ്ഞും നടത്തുന്ന ഈ യാത്രയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ പ്രശംസയും ഒപ്പം അധികൃതരുടെ സഹായവും ഈ പെൺകുട്ടിയെ തേടിയെത്തി. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബല്ലിയ ജില്ലാ ഭരണകൂടം Read More…
അടുത്ത ഏകദിന ലോകകപ്പിൽ ‘ഹിറ്റ്മാൻ’ ഉണ്ടാകുമോ? തീരുമാനം ഇന്ന്? ബിസിസിഐയിൽ അഭിപ്രായ ഭിന്നത!
മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ഭാവിയെക്കുറിച്ചുള്ള നിർണായക ചർച്ചകൾ വ്യാഴാഴ്ച മുംബൈയിൽ നടക്കുന്ന ബിസിസിഐയുടെ (BCCI) ഉന്നതതല അവലോകന യോഗത്തിൽ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. 39 കാരനായ രോഹിത് അടുത്ത വർഷം ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പിൽ കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ കാര്യത്തിൽ ബിസിസിഐയും സെലക്ടർമാരും തമ്മിൽ വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബിസിസിഐ സെക്രട്ടറി ദേവജിത് സെയ്കിയ, ചീഫ് സെലക്ടർ അജിത് അഗാർക്കർ, ഹെഡ് കോച്ച് ഗൗതം ഗംഭീർ Read More…
കടിച്ചെടുത്ത നായ്ക്കുട്ടിയെ ഉപദ്രവിക്കാതെ വിട്ടയച്ച് പുള്ളിപ്പുലി! പാൽഘറിലെ അത്ഭുതക്കാഴ്ച വിഡിയോയിൽ
മഹാരാഷ്ട്രയിലെ പാൽഘറിലെ ഒരു ജനവാസ മേഖലയിൽ അർദ്ധരാത്രിയിൽ പുള്ളിപ്പുലിയും തെരുവ് നായകളും തമ്മിലുണ്ടായ ഭീതിജനകമായ നിമിഷങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൻതോതിൽ ശ്രദ്ധ നേടുകയാണ്. കൂട്ടത്തിൽ നിന്ന് ഒരു ചെറിയ നായക്കുട്ടിയെ പുലി പിടികൂടിയെങ്കിലും, അത്ഭുതകരമെന്നു പറയട്ടെ, അല്പസമയത്തിനുശേഷം അതിനെ ഉപദ്രവിക്കാതെ തുറന്നുവിടുകയായിരുന്നു. പ്രദേശത്ത് കുറച്ചുദിവസങ്ങളായി പുള്ളിപ്പുലിയുടെ സാന്നിധ്യം ഉള്ളതായും വളർത്തുമൃഗങ്ങളെ അത് ആക്രമിക്കുന്നതായും നാട്ടുകാർ ആരോപിച്ചിരുന്നു. പ്രാദേശിക ക്ഷേത്രത്തിന് സമീപം സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലാണ് ഈ അപൂർവ്വ ദൃശ്യങ്ങൾ പതിഞ്ഞത്. രാത്രിയുടെ മറവിൽ Read More…
രണ്ട് കത്തികളുമായി ടൈംസ് സ്ക്വയറിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവതിയെ പോലീസ് വെടിവെച്ചുകൊന്നു- വീഡിയോ
ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ തിങ്കളാഴ്ച രണ്ട് കത്തികളുമായി എത്തിയ യുവതി രണ്ടുപേരെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന് ശേഷം പൊലീസുകാർക്ക് നേരെ പാഞ്ഞടുത്ത യുവതിയെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തി. പരിക്കേറ്റ രണ്ടാമത്തെയാൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. രണ്ട് കത്തികളുമായി എത്തിയ യുവതിയെ വനിതാ ഓഫീസർ അടക്കം അഞ്ചോ ആറോ പൊലീസുകാർ വളയുന്നത് വീഡിയോയിൽ കാണാം. പൊലീസുകാരുടെ മുന്നറിയിപ്പ് അവഗണിച്ച് യുവതി കത്തികളുമായി ഒരു Read More…
ഇന്ത്യയുടെ ‘ആകാശ ഗ്രാമം’: 50% ഓക്സിജനിൽ ജീവിക്കുന്ന മനുഷ്യരുടെ കഥയുമായി വൈറൽ വിഡിയോ
ഹിമാചൽ പ്രദേശിലെ സ്പിതി താഴ്വരയിൽ ഏകദേശം 15,050 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കൊമിക് ഗ്രാമം, മനുഷ്യവാസമുള്ള ലോകത്തിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളിൽ ഒന്നാണ്. സമുദ്രനിരപ്പിനേക്കാൾ വളരെ കുറഞ്ഞ അളവിലാണ് ഇവിടെ ഓക്സിജൻ ലഭ്യമാകുന്നത്. കഠിനമായ തണുപ്പ് കാരണം മരങ്ങൾക്കോ മറ്റു സസ്യങ്ങൾക്കോ ഇവിടെ വളരാൻ സാധിക്കാറില്ല. മഞ്ഞുമൂടിയ ഹിമാലയൻ കൊടുമുടികളുടെയും തെളിഞ്ഞ നീലാകാശത്തിന്റെയും പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിന്റെ കവാടത്തിൽ, മോട്ടോർ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും ഉയർന്ന ഗ്രാമം ഇതാണെന്ന് വ്യക്തമാക്കുന്ന Read More…
732 രാജകൊട്ടാരങ്ങൾ, പക്ഷെ താമസിക്കാൻ ഒരാൾ പോലുമില്ല: ഉപേക്ഷിക്കപ്പെട്ട പ്രേതനഗനഗരത്തിന്റെ കഥ
കോണുകൾ പോലുള്ള കൂർത്ത മേൽക്കൂരകളും ഫ്രഞ്ച് ശൈലിയിലുള്ള ജനലുകളും ചുറ്റും ബാൽക്കണികളുമുള്ള ഒന്നിലധികം നിലകളുള്ള ഒരു വീട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിച്ചു നോക്കൂ. ഡിസ്നി സിനിമകളിലെ രാജകുമാരിമാരുടെ കൊട്ടാരങ്ങളെ ഓർമ്മിപ്പിക്കുന്ന ഇത്തരം മനോഹരമായ വീടുകൾ തുർക്കിയിലെ ‘ബുർജ് അൽ ബാബാസ്’ എന്ന ഹൗസിംഗ് പ്രൊജക്റ്റില്‍ കാണാൻ സാധിക്കും. ഇതൊരു നഗരമോ ഗ്രാമമോ അല്ല; പകരം കൊട്ടാര സമാനമായ വീടുകൾ അടങ്ങിയ ഒരു ആഡംബര ഹൗസിംഗ് പ്രൊജക്റ്റാണ്. ആൾത്താമസം ലക്ഷ്യമിട്ട് നിർമ്മിച്ചതാണെങ്കിലും, ഇന്ന് ഇവിടെയുള്ള 732 ‘സ്വപ്ന ഭവനങ്ങൾ’ മുഴുവനായും Read More…
ജിമ്മിലൊന്നും പോകണ്ടന്നേ… വെറുതെ തുള്ളിക്കളിക്കാമോ? 7 ദിവസം കൊണ്ട് 5 കിലോ കുറയ്ക്കാം! തരംഗമായി 4 മിനിറ്റ് ജാപ്പനീസ് വ്യായാമം- വീഡിയോ
ഇന്നത്തെ തിരക്കുപിടിച്ച ജീവിതരീതിയിൽ, ഓഫീസുകളിൽ മണിക്കൂറുകളോളം ഇരുന്ന് ജോലിയെടുക്കുന്നത് സ്വാഭാവികമായതോടെ ശരീരഭാരം കൂടുന്നത് വളരെ സാധാരണയായി മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിലും പൊതുസ്ഥലങ്ങളിലെ പരസ്യ ബോർഡുകളിലും ഭാരം കുറയ്ക്കാനുള്ള ഉൽപ്പന്നങ്ങളുടെയും ജിമ്മുകളുടെയും മരുന്നുകളുടെയും പരസ്യങ്ങൾ വ്യാപകമാണ്. ഇതിനിടയിൽ, ജപ്പാനിൽ നിന്നുള്ള ഒരു വ്യായാമ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തരംഗമാവുകയാണ്. ദിവസവും നാല് മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ വ്യായാമം തുടർച്ചയായി ഒരു ആഴ്ച ചെയ്താൽ 5 കിലോ വരെ ശരീരഭാരം കുറയ്ക്കാമെന്നാണ് ഇതിൽ Read More…









