എ.ഐ (കൃത്രിമബുദ്ധി) സാങ്കേതികവിദ്യ ഉപയോഗിച്ച് സുന്ദരിയായ യുവ ഡോക്ടർ ചമഞ്ഞ് വ്യവസായിയിൽ നിന്ന് 1.7 ലക്ഷം യുവാൻ (ഏകദേശം 20 ലക്ഷത്തോളം രൂപ) തട്ടിയെടുത്ത 65 കാരി ചൈനയിൽ പിടിയിലായി. യു ഷിയുഷെൻ എന്ന സ്ത്രീയാണ് സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രൊഫൈലുണ്ടാക്കി ആളുകളെ പറ്റിച്ചത്. ഫെയ്സ്-സ്വാപ്പിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച്, ഷാങ്ഹായിലെ പ്രമുഖ ആശുപത്രിയിലെ 29 കാരിയായ ഡോക്ടറാണെന്നാണ് ഇവർ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഇവർ അതേ ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായിരുന്നു എന്നതാണ് വാസ്തവം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എ.ഐ Read More…
Author: Aswathy
രാജ്യമെമ്പാടും സദാചാര പൊലീസിങ്ങോ? റോഡിൽ ദമ്പതികളെ വളഞ്ഞിട്ട് ആക്രമിച്ച് സംഘം; വീഡിയോ പുറത്ത്
ഒഡീഷയിലെ ധെൻകനാൽ ജില്ലയിലുള്ള പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കപിലാഷിലേക്കുള്ള റോഡിൽ വെച്ച്, യാത്ര ചെയ്യുകയായിരുന്ന യുവദമ്പതികളെ ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തി ആക്രമിക്കുകയും അപമാനിക്കുക7 ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഇത് ഈ പ്രദേശ സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ബീഹാറിലെ ജമുയിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും പെൺകുട്ടിയും സമാനമായ രീതിയിൽ ആക്രമിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്ത സംഭവത്തിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ വാർത്ത പുറത്തുവന്നിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ബൈക്കിൽ കപിലാഷിലേക്ക് യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ ഒരു Read More…
ഇന്ത്യയുടെ ജയം അംപയറുടെ ദാനമോ? അക്ഷർ എറിഞ്ഞത് ‘വൈഡ്’ ആണോ? തേർഡ് അംപയറും ഡിആർഎസുമില്ല, ഐ.സി.സി നിയമം എന്താണ് പറയുന്നത്?
സാനോയിൽ ജപ്പാനെതിരായ ട്വന്റി20 മത്സരത്തിൽ ചരിത്രപരമായ ഒരു അട്ടിമറിയിൽനിന്നു കഷ്ടിച്ചാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം രക്ഷപ്പെട്ടത്. സാനോ രാജ്യാന്തര മൈതാനത്ത് മഴ വില്ലനായതോടെ മത്സരം അഞ്ച് ഓവറാക്കി ചുരുക്കുകയായിരുന്നു. അമിത ഈർപ്പമുള്ള സ്ലോ പിച്ചിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ബാറ്റിങ് നിരയ്ക്ക് താളം കണ്ടെത്താൻ സാധിക്കാതെ പോയതോടെ നിശ്ചിത അഞ്ച് ഓവറിൽ 32/4 റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്. തുടർന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ജപ്പാൻ ടീം വീറോടെ പോരാടുകയും ഇന്ത്യയെ ശക്തമായ Read More…
പതുക്കെ അമർത്ത് ബ്രോ! സലൂണിൽ തലയും ശരീരവും മസാജ് ചെയ്യിച്ച് കുരങ്ങൻ; വീഡിയോ കണ്ട് ചിരിയടക്കാനാവാതെ സോഷ്യൽ മീഡിയ
ഒരു കുരങ്ങൻ യാദൃച്ഛികമായി ഒരു സലൂണിൽ കയറി ഒരു സ്ഥിരം ഉപഭോക്താവിനെപ്പോലെ തല മസാജ് ആസ്വദിക്കുന്ന വീഡിയോ ഇന്റർനെറ്റിൽ വൻ തരംഗമായി മാറിയിരിക്കുകയാണ്. ഒരു ബാർബർ പരിചരിക്കുമ്പോൾ കുരങ്ങൻ സലൂൺ കസേരയിൽ ശാന്തമായി ഇരിക്കുന്നതാണ് ഈ രസകരമായ ദൃശ്യങ്ങളിലുള്ളത്. ആദ്യമൊരു തടസ്സമായി തോന്നുമായിരുന്ന ഈ സംഭവം പെട്ടെന്ന് തന്നെ അപൂർവ്വമായ ഒരു ഗ്രൂമിംഗ് സെഷനായി മാറുകയായിരുന്നു. ബാർബർ മെല്ലെ തല മസാജ് ചെയ്യുമ്പോൾ കുരങ്ങൻ സലൂൺ കസേരയിൽ യാതൊരു ഭയവുമില്ലാതെ ഇരിക്കുന്നത് കാണാം. ഓടിപ്പോകാനോ എതിർക്കാനോ ശ്രമിക്കുന്നതിന് Read More…
ആകാശത്തേക്ക് റോക്കറ്റ് പോലെ പാഞ്ഞ് യുവാവ്! വൈറൽ ‘കോക്ക്-മെന്റോസ്’ വീഡിയോയ്ക്ക് പിന്നിലെ സത്യമെന്ത്?
കോക്ക കോള ട്രക്കും മെന്റോസ് ട്രക്കും പിന്നാലെ ഒരാൾ ആകാശത്തേക്ക് തെറിച്ചുയരുന്നതുമായ വിചിത്രമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഒരു കോക്ക കോള ട്രക്കിൽ നിന്ന് വൻതോതിൽ പാനീയം റോഡിലേക്ക് ഒഴുകുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. സമീപത്ത് ഒരു മെന്റോസ് ട്രക്ക് നിർത്തിയിട്ടിരിക്കുന്നത് കാണാം. ഇതിനിടെ ഒരാൾ ഒരു വലിയ ഭരണിയുമായി വന്ന് റോഡിൽ ഒഴുകിയ കോക്ക കോള ശേഖരിക്കാൻ തുടങ്ങുന്നു. തുടർന്നാണ് വീഡിയോയിൽ വിചിത്രമായ സംഭവങ്ങൾ നടക്കുന്നത്. ഈ വ്യക്തി മെന്റോസ് ട്രക്ക് തുറന്ന് മിഠായി Read More…
റോഡ് റോളർ ശരീരത്തിലൂടെ കയറിയിറങ്ങിയിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട് മുൻ ഇംഗ്ലണ്ട് താരം; വീഡിയോ വൈറൽ
തായ്‌ലൻഡിൽ പി.ടി പ്രച്ചുവപ് – പട്ടാണി എഫ്.സി മത്സരത്തിന് മുന്നോടിയായുള്ള വാം-അപ്പിനിടെ മുൻ ഇംഗ്ലണ്ട് താരം ആന്ദ്രോസ് ടൗൺസെൻഡ് പിച്ച് റോളറിന് അടിയിൽപ്പെട്ട് വൻ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. വായുവിൽ ഉയർന്നുവന്ന പന്ത് ബാക്ക്ഹീൽ ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് പിന്നിലൂടെ വന്ന റോളർ താരത്തെ ഇടിച്ചിട്ടത്. വീഡിയോ ദൃശ്യങ്ങളിൽ റോളർ അദ്ദേഹത്തിന്റെ ശരീരത്തിലൂടെ കയറിപ്പോകുന്നതായാണ് കാണുന്നത്. എങ്കിലും വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ട ടൗൺസെൻഡ് പിന്നീട് ഈ മത്സരത്തിൽ കളിക്കുകയും ചെയ്തു. വീഡിയോയിൽ ടൗൺസെൻഡ് പന്തിനായി മുകളിലേക്ക് ചാടുമ്പോഴാണ് Read More…
മഹാസമുദ്രത്തിന്റെ നടുവിൽ അച്ഛന്റെയും മകന്റെയും കപ്പലുകൾ നേർക്കുനേർ; അപൂർവ കൂടിക്കാഴ്ചയുടെ വീഡിയോ വൈറൽ
അനന്തമായ കടലിലൂടെ കപ്പലോടിച്ചു പോകുമ്പോൾ, എതിർദിശയിൽ നിന്ന് വരുന്ന കപ്പലിൽ സ്വന്തം പിതാവാണ് ഉള്ളതെന്ന് തിരിച്ചറിഞ്ഞാൽ ഉണ്ടാകുന്ന വികാരം ഒന്ന് ആലോചിച്ചു നോക്കൂ. കപ്പൽ ജീവനക്കാരായ റുഷീൽ ശരണിന്റെയും അദ്ദേഹത്തിന്റെ പിതാവിന്റെയും ജീവിതത്തിൽ ഇത്തരമൊരു അപൂർവ്വ നിമിഷം യാഥാർത്ഥ്യമായിരിക്കുകയാണ്. രണ്ടു വ്യത്യസ്ത കപ്പലുകളിൽ യാത്ര ചെയ്യുകയായിരുന്ന ഇരുവരും തികച്ചും അപ്രതീക്ഷിതമായാണ് സമുദ്രമധ്യത്തിൽ കണ്ടുമുട്ടിയത്. വ്യത്യസ്ത വഴികളിലൂടെ വിപരീത ദിശകളിലേക്ക് സഞ്ചരിക്കുകയായിരുന്ന ഇരു കപ്പലുകളും എങ്ങനെയാണ് കണ്ടുമുട്ടിയതെന്ന് റുഷീൽ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചു. വടക്ക് ഭാഗത്തേക്ക് കപ്പലോടിച്ചു Read More…
ഇന്ത്യയുടെ പെരുമ ഉയർത്തിയ രൂപയുടെ ചിഹ്നം ₹; പിന്നിലെ കഥ , അടയാളം രൂപകല്പന ചെയ്തത് ആര്?
ഇന്ത്യൻ രൂപയുടെ അടയാളമായ ‘₹’ ഇന്ന് കറൻസികളിലും ഔദ്യോഗിക രേഖകളിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും ഒരുപോലെ ഉപയോഗിക്കപ്പെടുന്നുണ്ട്. എന്നാൽ ഈ ചിഹ്നത്തിന്റെ രൂപകൽപ്പനയ്ക്ക് പിന്നിൽ മനോഹരമായ ഒരു കഥയുണ്ട്. ഐ.ഐ.ടി ബോംബെയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരുന്ന ഡി. ഉദയ കുമാറാണ് ഈ ചിഹ്നം രൂപകൽപ്പന ചെയ്തത്. ഇദ്ദേഹത്തിന്റെ ഡിസൈൻ പിന്നീട് ഭാരത സർക്കാർ ഔദ്യോഗികമായി തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ രൂപയ്ക്ക് ഒരു ചിഹ്നം കണ്ടെത്തുന്നതിനായി കേന്ദ്ര സർക്കാർ സംഘടിപ്പിച്ച മത്സരത്തിലൂടെയാണ് ഉദയ കുമാറിന്റെ ഡിസൈൻ തിരഞ്ഞെടുക്കപ്പെടുന്നത്. മൂവായിരത്തിലധികം ഡിസൈനുകളാണ് മത്സരത്തിലേക്ക് Read More…
കോഴിക്കോട് ഐഐഎം ബിരുദം, 250 കമ്പനികളിൽ അപേക്ഷിച്ചു, ഒരൊറ്റ ഇന്റര്‍വ്യൂ കോൾ പോലുമില്ലെന്ന് യുവാവ് !
മുൻനിര മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള എം.ബി.എ ബിരുദം മികച്ച കോർപ്പറേറ്റ് അവസരങ്ങളിലേക്കുള്ള വഴിതുറക്കുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഐ.ഐ.എം കോഴിക്കോട് ബിരുദധാരിയായ ഒരു യുവാവിന് ഈ യോഗ്യത ഉണ്ടായിട്ടും ഒരു ഇന്റർവ്യൂ കോൾ പോലും ലഭിച്ചില്ല. ഡാറ്റാ അനലിറ്റിക്സിൽ മൂന്ന് വർഷത്തെ പരിചയസമ്പത്തുള്ള ഈ ബിരുദധാരി, 250-ലധികം ജോലികൾക്ക് അപേക്ഷിച്ച് മറുപടിയൊന്നും ലഭിക്കാതെ വന്നതോടെയാണ് കരിയർ ഉപദേശങ്ങൾ തേടി റെഡ്ഡിറ്റിൽ എത്തിയത്. റിക്രൂട്ടർമാർക്ക് നേരിട്ട് ഇമെയിൽ അയച്ചും ലിങ്ക്ഡ്ഇൻ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴിയും പുതിയൊരു ജോലി കണ്ടെത്താൻ പല Read More…









