മനോഹരമായ പ്രകൃതിഭംഗിക്കും പച്ചപ്പിനും ശുദ്ധവായുവിനും പേരു കേട്ട നിരവധി സ്ഥലങ്ങൾ ഇന്ത്യയിലുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മിസോറാമിലും മേഘാലയയിലുമുള്ള കൊളാസിബ്, തുര, നോങ്സ്റ്റോയിൻ, ദൗക്കി എന്നിവ അവയിൽ ചിലതാണ്. കുന്നുകളാലും കാടുകളാലും നദികളാലും ചുറ്റപ്പെട്ട ഈ നഗരങ്ങൾ, തിരക്കുപിടിച്ച നഗരജീവിതത്തിന് പ്രശാന്തമായൊരു ബദൽ നൽകുന്നു. ലോകാരോഗ്യ സംഘടനയുടെ (WHO) ഏറ്റവും പുതിയ വായു ഗുണനിലവാര ഡാറ്റാബേസ് പ്രകാരം, ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വാർഷിക പി.എം 2.5 (PM2.5) അളവ് രേഖപ്പെടുത്തിയത് ലുങ്‌ലേയിലും തുരയിലുമാണ്. കൂടാതെ ഏറ്റവും കുറഞ്ഞ വായുമലിനീകരണമുള്ള Read More…
Author: Aswathy
സംസാരിക്കുന്നത് ആയിരത്തിൽ താഴെ ആളുകൾ ! ലോകത്തിലെ 44% ഭാഷകളും വംശനാശഭീഷണിയിൽ, ഐഐടി ജോധ്പൂർ പഠനം!
ജയ്പൂർ: ലോകത്താകമാനമുള്ള 7,164-ഓളം ഭാഷകളിൽ 44 ശതമാനത്തോളം ഭാഷകൾ സംസാരിക്കുന്നത് ആയിരത്തിൽ താഴെ ആളുകൾ മാത്രമാണെന്നും, വരും പതിറ്റാണ്ടുകളിൽ ഇവയിൽ പലതും പൂർണ്ണമായി അപ്രത്യക്ഷമാകാൻ സാധ്യതയുണ്ടെന്നും ഐ.ഐ.റ്റി ജോധ്പൂരിലെ ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ഒരു ഭാഷ ഇല്ലാതാകുന്നതിലൂടെ അത് സംസാരിക്കുന്ന സമൂഹത്തിന്റെ പരമ്പരാഗത അറിവുകളും സാംസ്കാരിക രീതികളും ലോകത്തെക്കുറിച്ചുള്ള അവരുടെ ഉൾക്കാഴ്ചകളുമാണ് നഷ്ടമാകുന്നത്. ഇത്തരത്തിൽ അപൂർവ്വവും വംശനാശഭീഷണി നേരിടുന്നതുമായ ഭാഷകളെ സംരക്ഷിക്കുന്നതിനായി ഐ.ഐ.റ്റി ജോധ്പൂർ ലിബറൽ ആർട്സ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ഗുരുജഗൻ മുരുകേശന്റെ നേതൃത്വത്തിൽ ഗവേഷണങ്ങൾ Read More…
മാഗി പാക്കറ്റിൽ പുഴുക്കൾ? വൈറൽ വീഡിയോയിൽ വിശദീകരണവുമായി നെസ്‌ലെ ഇന്ത്യ!
മുംബൈയിലെ ഒരു ഉപഭോക്താവ് മഗ്ഗി നൂഡിൽസ് പാകം ചെയ്യുന്നതിനിടെ പ്രാണികളെയും പുഴുക്കളെയും കണ്ടെത്തിയതായി പരാതിപ്പെട്ടതിനെ തുടർന്ന് നെസ്ലെ ഇന്ത്യ പ്രതികരണവുമായി രംഗത്തെത്തി. രാജ്യത്തുടനീളം വൻതോതിൽ ഉപയോഗിക്കുന്ന പാക്കറ്റ് ഭക്ഷണങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുമുള്ള ആശങ്കകൾക്ക് ഈ സംഭവം വീണ്ടും വഴിവെച്ചിരിക്കുകയാണ്. മുംബൈയിലെ കല്യാൺ സ്വദേശിയായ ഉപഭോക്താവാണ് മഗ്ഗി പാകം ചെയ്യുന്നതിനിടെ പ്രാണികളെ കണ്ടെത്തിയത്. പാക്കറ്റിൽ 2027 ഫെബ്രുവരി വരെയുള്ള എക്സ്പയറി ഡേറ്റ് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. വാലിഡിറ്റി കാലാവധിക്കുള്ളിലുള്ള ഉൽപ്പന്നത്തിൽ എങ്ങനെ ഇത്തരത്തിൽ പ്രാണികൾ വന്നു എന്നതിനെക്കുറിച്ച് ഉയർന്ന Read More…
പ്രണയവും ഭക്ഷണവും തമ്മിലെന്ത്? പങ്കാളിക്കൊപ്പം കഴിച്ചാൽ ‘പഞ്ചാര’ (ഷുഗർ) കുറയും ! പുതിയ പഠന റിപ്പോർട്ട് പുറത്ത്
പങ്കാളിക്കൊപ്പം ഇരുന്നു ഭക്ഷണം കഴിക്കുന്നത് ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് പുതിയ പഠനം. ഹീബ്രു യൂണിവേഴ്‌സിറ്റി ഓഫ് ജറുസലേം, ഷെബ മെഡിക്കൽ സെന്റർ എന്നിവടങ്ങളിലെ ഗവേഷകരാണ് ഈ പഠനത്തിന് പിന്നിൽ. കുറഞ്ഞത് ഒൻപത് മാസമെങ്കിലും ഒരുമിച്ച് ജീവിച്ച 54 ദമ്പതികളിൽ നിന്നുള്ള 108 മുതിർന്ന ആളുകളിലാണ് പഠനം നടത്തിയത്. ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്നതിനേക്കാൾ പങ്കാളിക്കൊപ്പം ഭക്ഷണം കഴിക്കുമ്പോൾ ആളുകളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന വർദ്ധനവ് കുറവാണെന്ന് ഗവേഷകർ കണ്ടെത്തി. മാത്രമല്ല, പഞ്ചസാരയുടെ അളവ് Read More…
ഈ റെസ്റ്റോറന്റിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും വേറെവേറെ മെനൂ കാർഡുകൾ; കാരണം കേട്ട് ഞെട്ടി ബ്ലോഗർമാർ!
ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വേറെവേറെ മെനൂ കാർഡുകൾ നൽകുന്ന ഇറ്റലിയിലെ ഒരു റെസ്റ്റോറന്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ഭർത്താവിനൊപ്പം ഇറ്റലിയിലെ ഒരു ഫൈൻ ഡൈനിംഗ് റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയ ലിയാന എന്ന കണ്ടന്റ് ക്രിയേറ്ററാണ് ഈ വ്യത്യസ്തമായ അനുഭവം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ഇവിടെ പുരുഷന്മാർക്ക് നൽകുന്ന മെനുവിൽ ഭക്ഷണസാധനങ്ങളുടെ വില രേഖപ്പെടുത്തിയിട്ടുണ്ടാകും, എന്നാൽ സ്ത്രീകൾക്ക് നൽകുന്ന മെനുവിൽ വില ഉണ്ടാവില്ല. ഇറ്റലിയിലെ ലേക്ക് കോമോയിലുള്ള ഗ്രാന്റ് ട്രെമെസ്സോ ഹോട്ടലിലായിരുന്നു സംഭവം. തനിക്ക് ലഭിച്ച മെനുവിൽ വിലയൊന്നും ഉണ്ടായിരുന്നില്ലെന്നും Read More…
സ്റ്റീവ് ജോബ്സും സക്കർബർഗും കോലിയും ഇവിടെ എത്തിയത് എന്തിന്? നീം കരോളി ബാബയുടെ കൈഞ്ചി ധാമിലെ അത്ഭുതം
നീം കരോളി ബാബയുടെ ജീവിതത്തെയും ഉപദേശങ്ങളെയും ആസ്പദമാക്കി ഒരുക്കിയ ‘ഹനുമാൻ അംശ്’ എന്ന ആത്മീയ ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമായി മുന്നേറുകയാണ്. ഇന്ത്യയിൽ മാത്രം 120 കോടി രൂപയിലധികം കളക്ഷൻ നേടിയ ഈ ചിത്രം, നീം കരോളി ബാബയോടുള്ള ജനങ്ങളുടെ അഗാധമായ വിശ്വാസവും ഭക്തിയുമാണ് എടുത്തു കാണിക്കുന്നത്. ഇന്ത്യാക്കാർക്ക് പുറമെ സ്റ്റീവ് ജോബ്സ്, മാർക്ക് സക്കർബർഗ്, ലാറി പേജ് തുടങ്ങിയ നിരവധി വിദേശ പ്രമുഖരും ബാബയുടെ ഭക്തരുടെ പട്ടികയിലുണ്ട്. 1974-ൽ തന്റെ 19-ാം വയസ്സിലാണ് ആപ്പിൾ Read More…
അപൂർവ രോഗത്തോട് പോരാടുന്ന 14 മാസം പ്രായമുള്ള മകൾക്കായി അച്ഛന്റെ പോരാട്ടം; സമാഹരിച്ചത് 7.25 കോടി രൂപ!
മുംബൈ: മകൾക്കായി ഒരു പിതാവ് നടത്തുന്ന പോരാട്ടത്തിന്റെ കഥ ഒട്ടേറെ പേരുടെ ഹൃദയം തൊടുകയാണ്. പൂനെയിലെ വാഘോലി സ്വദേശിയായ സന്ദീപ് യാദവ്, തന്റെ 14 മാസം പ്രായമുള്ള മകൾ ഗാർഗിയുടെ ചികിത്സയ്ക്കായി കഴിഞ്ഞ രണ്ടു മാസമായി ക്രൗഡ് ഫണ്ടിംഗിലൂടെയും മറ്റു മാർഗ്ഗങ്ങളിലൂടെയും ധനസമാഹരണം നടത്തിവരികയാണ്. ചികിത്സയ്ക്കായി പ്രതീക്ഷിക്കുന്ന 10 കോടി രൂപയിൽ ഏകദേശം 7.25 കോടി രൂപ ഇതുവരെ സമാഹരിക്കാൻ സാധിച്ചു. സ്പൈനൽ മസ്കുലാർ അട്രോഫി (SMA) എന്ന ഗുരുതരമായ ജനിതക രോഗത്തോട് പോരാടുകയാണ് കൊച്ചു ഗാർഗി. Read More…
വെടിമരുന്നില്ല, ‘ആത്മരക്ഷയ്ക്ക് മാത്രം’; CO2 എയർ പിസ്റ്റളുമായി ഖുശ്ബു പടാനി, എന്താണ് ഇതിന്റെ പ്രത്യേകത?
ബോളിവുഡ് താരം ദിഷ പടാനിയുടെ സഹോദരിയും ഫിറ്റ്നസ് പ്രേമിയുമായ ഖുഷ്ബു പടാനി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ CO₂ എയർ പിസ്റ്റളിന്റെ ചിത്രം പങ്കുവെച്ചത് വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. ഗ്ലോക്ക് 17 ജെൻ 4 മാതൃകയിലുള്ള .177 എയർ പിസ്റ്റളാണ് ഖുഷ്ബു പങ്കുവെച്ചത്. ഇത് ഒരു കളിപ്പാട്ടമല്ലെന്നും സ്വയം പ്രതിരോധത്തിന് മാത്രമുള്ളതാണെന്നും, യഥാർത്ഥ തോക്കാണെങ്കിലും അല്ലെങ്കിലും ഉത്തരവാദിത്തത്തോടെയും ബുദ്ധിപൂർവ്വവും മാത്രമേ ഉപയോഗിക്കാവൂ എന്നും കാഴ്ചക്കാരുടെഅറിവിലേയ്ക്കാണ് മാത്രമാണ് ഇത് പങ്കുവെക്കുന്നതെന്നും അവർ കുറിച്ചു. കംപ്രസ്സ് ചെയ്ത കാർബൺ ഡയോക്സൈഡ് (CO₂) Read More…
ഇത് ഏത് കളി..? പാക് വനിതാ ടീമിന്റെ അപൂർവ പരിശീലന വീഡിയോ പുറത്ത്; വഹാബ് റിയാസിന് ട്രോൾ മഴ!
പാകിസ്ഥാൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലന സെഷന്റേതെന്ന പേരിൽ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് മുൻ പാകിസ്ഥാൻ പേസറും വനിതാ ടീമിന്റെ ഹെഡ് കോച്ചും മെന്ററുമായ വഹാബ് റിയാസിനെതിരെ കടുത്ത പരിഹാസമാണ് ഉയരുന്നത്. കളിക്കാർ തികച്ചും വ്യത്യസ്തവും വിചിത്രവുമായ രീതിയിൽ പരിശീലനം നടത്തുന്നതാണ് വീഡിയോയിലുള്ളത്. എന്നാൽ ഇത് പാകിസ്ഥാൻ അണ്ടർ-19 വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലന ദൃശ്യങ്ങളാണെന്നും വാദമുണ്ട്. വനിതാ ടീമിന്റെ പരിശീലനവും ടൂർണമെന്റ് തന്ത്രങ്ങളും രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് വഹാബ് റിയാസ് ആയതിനാലാണ് Read More…









