Oddly News

കൈകളിലും കൈമുട്ടിലും കൊത്തി മൂർഖൻ; റീൽ ചിത്രീകരണത്തിനിടെ പാമ്പുപിടുത്തക്കാരൻ മരിച്ചു!

ഒഡീഷയിൽ സോഷ്യൽ മീഡിയ റീൽ ചിത്രീകരിക്കുന്നതിനിടയിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റ് പാമ്പ് പിടുത്തക്കാരൻ ദാരുണമായി മരിച്ചു. ഒഡീഷയിലെ പുരി സദർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കാന്താപൂർ ഗ്രാമത്തിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഓൺലൈൻ ഉള്ളടക്കത്തിനായി അപകടകാരികളായ പാമ്പുകളെ കൈകാര്യം ചെയ്യുമ്പോഴുള്ള അപകടസാധ്യതകളിലേക്ക് ഈ സംഭവം വീണ്ടും വെളിച്ചം വീശുന്നു. തപൻ കുമാർ പ്രധാൻ ആണ് മരിച്ചത്. ഇൻസ്റ്റാഗ്രാമിൽ വിഷമുള്ള പാമ്പുകളെ കൈകാര്യം ചെയ്യുന്നതിന്റെ വീഡിയോകൾ പോസ്റ്റ് ചെയ്യുന്നതിലൂടെ ശ്രദ്ധേയനായിരുന്നു അദ്ദേഹം. തന്റെ വീടിന്റെ വരാന്തയിൽ ഇരുന്ന് Read More…

Fitness Health

ഒറ്റക്കാലിൽ 10 സെക്കൻഡ് നിൽക്കാൻ കഴിയുമോ? നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ഈ ടെസ്റ്റ് പറയും

ചെറുപ്പകാലത്ത് ഒരു കാലിൽ 10 സെക്കൻഡ് നിൽക്കുന്നത് ലളിതമായ ഒരു കാര്യമായി തോന്നാം, എന്നാൽ ഇത് നിങ്ങളുടെ ബാലൻസിനെയും ശാരീരിക ആരോഗ്യത്തെയും കുറിച്ച് പല കാര്യങ്ങളും പറയുന്നുണ്ട്. നമ്മൾ പ്രായമാകുമ്പോൾ നമ്മുടെ പേശികൾ, സന്ധികൾ, കാഴ്ചശക്തി, നാഡീവ്യൂഹം എന്നിവയിൽ മാറ്റങ്ങൾ സംഭവിക്കുകയും ഇത് നമ്മുടെ ബാലൻസിനെ ബാധിക്കുകയും ചെയ്യും. ചിലർക്ക് ഒരു കാലിൽ നിൽക്കാൻ കഴിയുമ്പോൾ, മറ്റുചിലർക്ക് കുറച്ചു നിമിഷങ്ങൾ പോലും ഉറച്ചുനിൽക്കാൻ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നു. മോശമായ ബാലൻസ് വീഴ്ചകൾക്കും അതുമായി ബന്ധപ്പെട്ട പരിക്കുകൾക്കുമുള്ള സാധ്യത Read More…

Oddly News

സ്കൂട്ടർ ഇടിച്ചിട്ട ട്രക്കിന്റെ ബമ്പറിൽ തൂങ്ങിപ്പിടിച്ച് പെൺകുട്ടിയുടെ അത്ഭുത രക്ഷപ്പെടൽ! നെഞ്ചുപിടയ്ക്കുന്ന വീഡിയോ

തിരക്കേറിയ റോഡിലെ വളവിൽ അശ്രദ്ധയോടെയെത്തിയ ലോറി സ്കൂട്ടറിലിടിച്ചതിനെത്തുടർന്ന് കഷ്ടിച്ച് രക്ഷപ്പെട്ട പെൺകുട്ടിയുടെ ഞെട്ടിക്കുന്ന വീഡിയോയാണ് മഹാരാഷ്ട്രയിലെ ശ്രീരാംപൂരിൽ നിന്ന് പുറത്തുവരുന്നത്. വലിയൊരു ദുരന്തത്തിൽ കലാശിക്കുമായിരുന്ന ഈ ഭയപ്പെടുത്തുന്ന നിമിഷത്തിൽ, പെൺകുട്ടി ലോറിയുടെ മുന്നിലെ ബമ്പറിൽ പിടിച്ച് തൂങ്ങിക്കിടക്കുകയായിരുന്നു. ശ്രീരാംപൂരിലെ ബേലാപൂർ റോഡിലാണ് ഈ സംഭവം നടന്നത്. മണൽ കയറ്റിയ ലോറി റോഡ് വളവിലേക്ക് അമിതവേഗതയിൽ എത്തുകയും പെൺകുട്ടിയുടെ ഇരുചക്ര വാഹനത്തിൽ ഇടിക്കുകയുമായിരുന്നു. ഈടിയുടെ ആഘാതത്തിൽ സ്കൂട്ടർ മറിഞ്ഞുവീഴുകയും, പെൺകുട്ടി ലോറിക്ക് അടിയിലേക്ക് പെട്ടുപോകുമെന്ന അവസ്ഥയുണ്ടാവുകയും ചെയ്തു. പ്രതികരിക്കാൻ Read More…

Health

മുടികൊഴിച്ചിലിന് പിന്നിൽ വായുമലിനീകരണമോ? പഠനങ്ങൾ പറയുന്നത് ഇങ്ങനെ!

നമ്മളിൽ ഭൂരിഭാഗം ആളുകളും മലിനമായ വായുവിനെ ചുമ, ആസ്ത്മ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയുമായാണ് ബന്ധപ്പെടുത്താറുള്ളത്. എന്നാൽ നമ്മൾ ശ്വസിക്കുന്ന അതേ സൂക്ഷ്മകണികകൾ തലയോട്ടിയിൽ അടിയുകയും മുടിയുടെ വേരുകളെ (follicles) ബലഹീനമാക്കുകയും ചെയ്തേക്കാം എന്ന് ശാസ്ത്രജ്ഞന്മാർ കണ്ടെത്തുന്നു. വായുവിലെ ഖരകണികകളുടെയും ദ്രാവകത്തുള്ളികളുടെയും മിശ്രിതമായ പാര്ട്ടിക്കുലേറ്റ് മാറ്ററാണ് (PM) ഇതിലെ പ്രധാന വില്ലൻ. 10 മൈക്രോമീറ്ററോ അതിൽ കുറവോ വലിപ്പമുള്ള കണികകളെ PM10 എന്നും, മുടിയുടെ വേരുകളിലേക്ക് വരെ തുളച്ചുകയറാൻ ശേഷിയുള്ള 2.5 മൈക്രോമീറ്ററോ അതിൽ കുറവോ വലിപ്പമുള്ള കണികകളെ Read More…

Oddly News

ജീവൻ പോകുന്ന നിമിഷത്തിലും 40 യാത്രക്കാരെ കാത്തു; ഡ്രൈവിംഗിനിടെ ഹൃദയാഘാതം; വീഴുന്നതിന് മുൻപ് ബസ് സുരക്ഷിതമായി നിർത്തി 34-കാരൻ!

ഏകദേശം നാല്‍പ്പതോളം യാത്രക്കാരുമായി പോയ ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എ.പി.എസ്.ആർ.ടി.സി.) ബസ് ഡ്രൈവർ, ഡ്രൈവിംഗിനിടെ ഹൃദായാഘാതം വന്ന് മരിച്ചു. വ്യാഴാഴ്ച ഒക്ടോബർ എട്ടിന് കാക്കിനട-വിശാഖപട്ടണം റൂട്ടിൽ തുനിക്ക് സമീപം വെച്ചാണ് സംഭവം. ഗുരുതരമായ ആരോഗ്യപ്രശ്നം നേരിട്ടിട്ടും, 34 കാരനായ ശിവ എന്ന ഡ്രൈവർ വലിയൊരു അപകടം ഒഴിവാക്കിക്കൊണ്ട് വാഹനം റോഡരികിലേക്ക് സുരക്ഷിതമായി ഒതുക്കി നിർത്തി. ബസ് നിർത്തിയ ഉടൻ തന്നെ ശിവ സ്റ്റിയറിംഗിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും, അദ്ദേഹം മരണപ്പെട്ടതായി Read More…

Oddly News

ഫ്ലാറ്റിനു പകരം 19 കോടി മുടക്കി പാർക്കിങ് സ്ഥലം വാങ്ങി; കോടികൾ കൊയ്ത് യുവതി! കോടതിയിലും ജയം

ഡിമാന്റ് കുറവായിരുന്ന സമയത്ത് പാർപ്പിട സമുച്ചയത്തിലെ പാർക്കിങ് സ്ഥലത്തിന്റെ 40 ശതമാനവും ഒരുമിച്ച് വാങ്ങി സാമ്പത്തിക ലാഭം കൊയ്ത് ചൈനീസ് യുവതി. വർഷങ്ങൾക്കുശേഷം ഈ സ്ഥലം വാഹന ഉടമകൾക്ക് വലിയ തുകയ്ക്ക് വിൽക്കുകയും വാടകയ്ക്ക് നൽകുകയും ചെയ്ത യുവതിയുടെ ബിസിനസ് തന്ത്രത്തിന് കോടതിയിലും വിജയം. ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ചാങ്ഷയിലുള്ള റസിഡൻഷ്യൽ കോംപ്ലക്സിലാണ് ‘വു’ എന്ന യുവതി 19.36 കോടി രൂപ (14 ദശലക്ഷം യുവാൻ) മുടക്കി 196 വാഹനങ്ങൾക്കുള്ള പാർക്കിങ് സ്ഥലം ഒറ്റയടിക്ക് സ്വന്തമാക്കിയത്. 2018-ലായിരുന്നു Read More…

Featured Good News

നേരംകൊല്ലാന്‍ കോളേജ് കാലത്ത് കപ്പ്കേയ്ക്ക് ഉണ്ടാക്കി, ഇന്ന് കോടികളുടെ സാമ്രാജ്യവുമായി ഈ യുവ സംരംഭക

ഒരു വിനോദമായി ബേക്കിംഗ് തുടങ്ങി കോടികൾ മൂല്യമുള്ള ബിസിനസാക്കി മാറ്റിയിരിക്കുകയാണ് മേഘ്ന ജെയിൻ എന്ന യുവ സംരംഭക. ബാംഗ്ലൂർ ക്രിസ്റ്റ് യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോൾ തമാശയ്ക്കായി കപ് കേക്കുകൾ ഉണ്ടാക്കി വിറ്റു തുടങ്ങിയ മേഘ്നയുടെ സംരംഭമാണ് ഇന്ന് 1 കോടിയിലധികം രൂപ മൂല്യമുള്ള ‘ഡ്രീം എ ഡസൻ’ (Dream A Dozen) എന്ന സ്ഥാപനം. തന്റെ 18-ാം വയസ്സിൽ കോളേജിൽ വെച്ചാണ് മേഘ്ന കപ് കേക്കുകൾ വിൽക്കാൻ തുടങ്ങിയത്. ക്ലാസ് ഇടവേളകളിൽ കേക്കുകളിൽ ഫ്രോസ്റ്റിംഗ് ചെയ്ത് നൽകിയിരുന്ന മേഘ്നയ്ക്ക് Read More…

The Origin Story

ബസ് ഡ്രൈവറുടെ മകളിൽ നിന്ന് നൊബേൽ പുരസ്കാരത്തിലേക്ക്! വംശീയ അധിക്ഷേപങ്ങളെ തോൽപ്പിച്ച നവി പിള്ളയുടെ പോരാട്ടവീര്യം

2026 ഒക്ടോബർ 9-ന് സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ദക്ഷിണാഫ്രിക്കൻ മനുഷ്യാവകാശ അഭിഭാഷകയും ഇന്ത്യൻ വംശജയുമായ നവനീതം ‘നവി’ പിള്ള, നീതിക്കും സമത്വത്തിനും അന്താരാഷ്ട്ര നിയമങ്ങൾക്കുമായി പതിറ്റാണ്ടുകളായി പോരാടുന്ന വ്യക്തിയാണ്. 1941 സെപ്റ്റംബർ 23-ന് തമിഴ് വംശജരായ ദമ്പതികളുടെ മകളായി ജനിച്ച നവി പിള്ള, വർണ്ണവിവേചനവും സാമ്പത്തിക പ്രയാസങ്ങളും നിറഞ്ഞ അന്തരീക്ഷത്തിലാണ് വളർന്നത്. നടാൽ സർവ്വകലാശാല മുതൽ ഹാർവാർഡ് ലോ സ്കൂൾ വരെയുള്ള അവരുടെ വിദ്യാഭ്യാസ യാത്രയാണ് മനുഷ്യാവകാശ പോരാട്ടങ്ങളിലെ അവരുടെ പ്രശസ്തമായ കരിയറിന് തറക്കല്ലിട്ടത്. സാമ്പത്തിക Read More…

Oddly News

വിദ്യാർത്ഥിയുടെ തലയിൽ ‘തബല’ കൊട്ടി അധ്യാപകൻ; വിഡിയോ വൈറലായതിന് പിന്നാലെ സസ്‌പെൻഷൻ!

ഉത്തർപ്രദേശിലെ ഈറ്റാവ ജില്ലയിൽ പ്രൈമറി സ്കൂൾ വിദ്യാർത്ഥിയുടെ തലയിൽ ‘തബല വായിക്കുന്നതുപോലെ’ തട്ടിയ അധ്യാപകനെ സസ്പെൻഡ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് അടിസ്ഥാന വിദ്യാഭ്യാസ വകുപ്പ് അധ്യാപകനായ ദിനേശ് കുമാർ മാഥൂറിനെതിരെ നടപടിയെടുത്തത്. മാഥൂർ തന്നെ ചിത്രീകരിച്ച വീഡിയോ പിന്നീട് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവെക്കുകയായിരുന്നു. ക്ലാസ് മുറിയിലെ കസേരയിലിരിക്കുന്ന അധ്യാപകൻ മുന്നിലെ നിലത്തിരിക്കുന്ന കുട്ടിയുടെ തലയിൽ തബല കൊട്ടുന്നതുപോലെ തട്ടുന്നത് വീഡിയോയിൽ കാണാം. ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ സ്കൂളിലെ അധ്യാപകന്റെ പെരുമാറ്റത്തിനെതിരെ ശക്തമായ Read More…