Movie News

ലിയോയിലും വിടമുയര്‍ച്ചിയിലും വില്ലന്മാരും നായികയുമെല്ലാം ഒന്നു തന്നെ, നാലു പ്രധാന താരങ്ങള്‍ രണ്ടിലും

അജിത്തും വിജയ് യും സൂപ്പര്‍ഹിറ്റ് സിനിമകളുമായി രംഗത്ത് വരാന്‍ തുടങ്ങിയതോടെ ഇരുവരും തമ്മിലുള്ള ബോക്‌സോഫീസ് ഫൈറ്റും തിരിച്ചുവന്നു തുടങ്ങിയിട്ടുണ്ട്. അജിത്തിന്റെ പുതിയ സിനിമയായ ‘വിടമുയര്‍ച്ചി’യും വിജയ് യുടെ ലിയോയും ഒരു പോലെ ആരാധകര്‍ കാത്തിരിക്കുകയാണ്. എന്നാല്‍ രണ്ടുപേരുടേയും സിനിമകളില്‍ ചില സാമ്യതകളുണ്ട്. സിനിമകളിലെ നാലു പ്രമുഖ താരങ്ങള്‍ രണ്ടു സിനിമയിലുമുണ്ട്. അജിത്തിന്റെ നായികയായി തൃഷ കൃഷ്ണനെയും സഞ്ജയ് ദത്തും ആക്ഷന്‍ കിംഗ് അര്‍ജുനുമാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അര്‍ജുന്‍ ദാസും ഇതിലുണ്ടെന്ന് പറയപ്പെടുന്നു. Read More…

Sports

ജര്‍മ്മന്‍ ടീമിന് ഇതെന്തുപറ്റി ? ജപ്പാനോട് പിന്നെയും തകര്‍ന്നു, ഇനി നേരിടാന്‍ പോകുന്നത് ഫ്രാന്‍സിനെ

ദേശീയ പരിശീലകന്‍ ഹാന്‍സി ഫ്‌ലിക്കിനെ പുറത്താക്കിയ ശേഷം, റൂഡി വോളറെ താല്‍ക്കാലികമായി ദേശീയ ടീമിന്റെ തലപ്പത്തേക്ക് കൊണ്ടു വെച്ചിട്ടുണ്ട്. എന്നാല്‍ വര്‍ഷങ്ങളായി സ്ഥിരതയാര്‍ന്ന പ്രകടനം എങ്ങോ പൊയ്‌പ്പോയ ടീമില്‍ ഫുട്‌ബോള്‍ ഇതിഹാസത്തിന് സ്വാധീനം ചെലുത്താന്‍ കഴിയുമോ? ലോകകപ്പില്‍ ഏറ്റ ഞെട്ടിക്കുന്ന തോല്‍വിയ്ക്ക് ശേഷം കഴിഞ്ഞ ദിവസം വീണ്ടും ഏഷ്യയിലെ പുലികളായ ജപ്പാനോട് തോറ്റത് ജര്‍മ്മനിയുടെ ആത്മവിശ്വാസം തകര്‍ത്തത് ചില്ലറയല്ല. ലോകകപ്പിലെ ഗ്രൂപ്പ് സ്‌റ്റേജില്‍ 2-1 ന് ജപ്പാനോട് തോറ്റ ജര്‍മ്മനി ശനിയാഴ്ച നടന്ന സൗഹൃദ മത്സരത്തില്‍ വീണത് Read More…

Sports

കോഹ്ലിയും രോഹിത്തും ഗില്ലും പാണ്ഡ്യയും ; പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ്‌നിര മുട്ടുകുത്തി ; മുരളീധരന്റെ യഥാര്‍ത്ഥ പിന്‍ഗാമി ഈ പയ്യന്‍

ശ്രീലങ്കയിലെ കനത്ത മഴയില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ഇടിമിന്നല്‍ കാണാനാണ് ഇന്ത്യന്‍ ആരാധകര്‍ കാത്തിരുന്നത്. പക്ഷേ കണ്ടത് ശ്രീലങ്കന്‍ ടീമിന്റെ ഒരു 20 കാരന്‍ പയ്യന്റെ ചുഴലിക്കാറ്റ്. ആര്‍.പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന ഏഷ്യാ കപ്പിലെ ഇന്ത്യാ ശ്രീലങ്ക സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ മിന്നിയത് ശ്രീലങ്കന്‍ സ്പിന്നര്‍ ദുനിത് വെല്ലലഗെയുടെ പന്താട്ടം. അസാധാരണ മികവ് പ്രകടിപ്പിച്ച ദുനിത് വെല്ലലഗെ പന്തുകള്‍ പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിരയെ അരിഞ്ഞുവീഴ്ത്തി. ആദ്യവരവില്‍ ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ തുടങ്ങിയ പ്രധാന Read More…

Oddly News

വൈന്‍ ഡിസ്‌ലെറിയുടെ ടാങ്ക് പൊട്ടി ; 600,000 ഗാലന്‍ മദ്യം പോയി ; തെരുവിലൂടെ ഒഴുകിയത് ചുവന്ന വീഞ്ഞു നദി

വൈന്‍ ഡിസ്‌ലെറിയുടെ ടാങ്ക് പൊട്ടിയതിനെ തുടര്‍ന്ന് വഴിയിലൂടെ ഒഴുകിയത് വീഞ്ഞ് നദി. പോര്‍ച്ചുഗലിലെ ചെറിയ നഗരമായ സാവോ ലോറെന്‍കോ ഡീ ബെയ്‌റോയിലായിരുന്നു വീഞ്ഞൊഴുകിയത്. വെറും 2000 പേര്‍ മാത്രമുള്ള നഗരത്തില്‍ 600,000 ഗാലന്‍ മദ്യം വഹിച്ചിരുന്ന ലെവിറ ഡിസ്റ്റിലറിയുടെ ഉടമസ്ഥതയിലുള്ള രണ്ട് ടാങ്കുകള്‍ ആയിരുന്നു പൊട്ടിയത്. തെരുവുകളിലൂടെ ചുവന്ന വീഞ്ഞിന്റെ നദി ഒഴുകുന്നത് കണ്ടപ്പോള്‍ ചെറിയ പട്ടണത്തിലെ ആള്‍ക്കാര്‍ സ്തംഭിച്ചുപോയി. സാവോ ലോറെന്‍കോ ഡി ബെയ്‌റോയിലെ കുത്തനെയുള്ള കുന്നിലൂടെ ചുവന്ന ദ്രാവകം ഒഴുകുന്നതിന്റെ വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളിലും എത്തിയിട്ടുണ്ട്. Read More…

Hollywood

എന്റെ സൗന്ദര്യം… സിനിമയില്‍ തന്റെ നഗ്നത കാണിക്കാനുള്ള ധൈര്യം തനിക്കുണ്ടെന്ന് കേറ്റ് വിന്‍സ്‌ലെറ്റ്

സിനിമയില്‍ തന്റെ നഗ്നത കാണിക്കാനുള്ള ധൈര്യം തനിക്കുണ്ടെന്ന് ടൈറ്റാനിക്ക് നടി കേറ്റ് വിന്‍സ്‌ലേറ്റ്. 26 വര്‍ഷം മുമ്പ് ജെയിംസ് കാമറൂണിന്റെ ‘ടൈറ്റാനിക്കില്‍’ അനാവൃതമായ രംഗത്ത് അഭിനയിച്ച നടി പുതിയ സിനിമയായ ലീ യിലും ടോപ്‌ലെസ് രംഗം ചിത്രീകരിക്കുന്നതിനെക്കുറിച്ചാണ് തുറന്നടിച്ചത്. സിനിമയില്‍ ശരീരം പ്രദര്‍ശിക്കാന്‍ ശരിക്കും ധൈര്യശാലി ആയിരിക്കണം എന്ന് കേറ്റ് വിന്‍സ്ലെറ്റ് പറയുന്നു. വോഗിന്റെ 2023 ഒക്ടോബര്‍ ലക്കത്തില്‍ നല്‍കിയിട്ടുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്. ഇത്തരം കാര്യങ്ങള്‍ക്ക് മുമ്പ് താന്‍ ബോഡി ഷെയ്മിംഗിന് ഇരയായിട്ടുള്ള കാര്യവും Read More…

Sports

മിന്നല്‍ സിക്‌സര്‍, നായകന്‍ വിരാട്‌കോഹ്ലിയ്ക്ക് പിന്നാലെ രോഹിത് ശര്‍മ്മയ്ക്കും റെക്കോഡ്- വിഡിയോ

അടുത്തമാസം ലോകകപ്പിന് ആതിഥേയത്വം വഹിക്കാനിരിക്കെ ശ്രീലങ്കയില്‍ നടക്കുന്ന ഏഷ്യാക്കപ്പിലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം മെന്‍ ഇന്‍ ബ്‌ളൂ ആരാധകരുടെ മനസ്സില്‍ ലഡ്ഡു പൊട്ടിക്കുകയാണ്. കഴിഞ്ഞ ദിവസം പാകിസ്താനെതിരേ മുന്‍ നായകന്‍ വിരാട് കോഹ്ലി (Virat Kohli) റെക്കോഡ് ബാറ്റിംഗ് നടത്തിയതിന് പിന്നാലെ ഇന്ന് ആതിഥേയരായ ശ്രീലങ്കയ്ക്ക് എതിരേ നായകന്‍ രോഹിത് ശര്‍മ്മയും (Rohit Sharma) മിന്നിക്കുകയാണ്. ഏകദിനത്തില്‍ അതിവേഗം 10,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ താരവും ഏഷ്യാ കപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരമെന്നതുമായ Read More…

Good News

പഠിച്ചത് സര്‍ക്കാര്‍ സ്‌കൂളില്‍; അപേക്ഷ തള്ളിയത് 35 കമ്പനികള്‍; ഇപ്പോള്‍ ശമ്പളം 1.9 കോടി, മനുവിന്റെ വിജയഗാഥ

സ്ഥിരോത്സാഹികള്‍ക്ക് പരാജയങ്ങള്‍ പലപ്പോഴും വിജയത്തിലേക്കുള്ള ചവിട്ടുപടികളായിരിക്കും. തോല്‍വികളും തിരസ്‌കരണങ്ങളും തിരിച്ചടികളും വിലയേറിയ ഒരു പാഠം പഠിപ്പിക്കുകയും വിജയിക്കാന്‍ സഹായിക്കുകയും ചെയ്യും. ആത്മസമര്‍പ്പണവും കഠിനാധ്വാനവും എല്ലായ്‌പ്പോഴും എങ്ങനെ ഫലം കാണുന്നുവെന്ന് വെറും 10,000 രൂപ ശമ്പളത്തില്‍ നിന്ന് 1.9 കോടി രൂപ വരെ ശമ്പളം നേടുന്ന മനു അഗര്‍വാളിന്റെ ജീവിത കഥ കേട്ടാല്‍ മനസ്സിലാകും. ഡാറ്റാ സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സ്ട്രക്ചര്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രോഗ്രാമിംഗ്, സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറിംഗ് എന്നിവയിലെ മാസ്റ്റര്‍ കോഴ്‌സുകള്‍ക്ക് പേരുകേട്ട ട്യൂട്ടര്‍ Read More…

Lifestyle

ദുര്‍ഗ പൂജയ്ക്കായി കജോള്‍ ധരിച്ച ബനാറസി സാരിയുടെ വില അറിയുമോ?

ബംഗാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുര്‍ഗ പൂജയുടെ കൗണ്ട് ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു. ഈ സമയം ആഘോഷത്തോടൊപ്പം താരങ്ങള്‍ ധരിക്കുന്ന വസ്ത്രങ്ങളും ആരാധകര്‍ ശ്രദ്ധിക്കും. അത്തരത്തില്‍ ഇക്കുറി കജോള്‍ (Kajol) ധരിച്ച ചുവന്ന സാരിയാണ് ആരാധകര്‍ ശ്രദ്ധിച്ചിരിക്കുന്നത്. മജന്തറെഡ് നിറത്തിലുള്ള സാരിയില്‍ വെള്ളിയും സ്വര്‍ണ്ണവും നിറത്തിലുള്ള നൂലുകള്‍ കൊണ്ട് പ്രത്യേക വര്‍ക്കുകള്‍ ഉണ്ടായിരുന്നു. സാരിക്ക് ചേരുന്ന സ്ലീവ്‌ലെസ് ബ്ലൗസായിരുന്നു കജോള്‍ ധരിച്ചത്. കല്ലുകള്‍ വച്ച വലിയ വളകളും താരം അണിഞ്ഞിരുന്നു.സ്വര്‍ണം വെള്ളി നൂലുകള്‍ കൊണ്ട് സാരിയില്‍ പൂക്കള്‍ തുന്നി Read More…

Movie News

ജെനീലിയ ഡിസൂസ ഗര്‍ഭിണിയോ? റിതേഷിന്റെ പ്രതികരണം ഇങ്ങനെ

ജെനീലിയ ഡിസൂസയും റിതേഷ് ദേശ്മുഖും (Riteish Deshmukh) കോമഡി റീലുകളിലൂടെ ഇടയ്ക്ക് സോഷില്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇരുവരും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത് മറ്റൊരു കാര്യത്തിനാണ്. ജെനീലിയ (Genelia Deshmukh) വീണ്ടും ഗര്‍ഭിണിയാണെന്ന് സോഷില്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ജെനീലിയയും റിതേഷ് ദേശ്മുഖും വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം ജെനീലിയയും റിതേഷും ഒരു പരിപാടിയില്‍ പങ്കെടുക്കുകയും അതിന്റെ ഭാഗമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തിരുന്നു. ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ ജെനീലിയ വയറില്‍ കയ്യ് വച്ചത് ആരാധകര്‍ ശ്രദ്ധിച്ചു. ഇതിന് Read More…