ബോക്‌സ് ഓഫീസില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ് ഷാരുഖ് ഖാന്‍ (Shah Rukh Khan) ചിത്രം ജവാന്‍ (Jawan). ആദ്യദിനം തന്നെ 129 കോടി കളക്ട് ചെയ്ത ചിത്രം ആഭ്യന്തര കളക്ഷനില്‍ 300 കോടി കടന്നിരിക്കുകയാണ്. 2023-ല്‍ ഇന്ത്യയില്‍ 300 കോടി കടക്കുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ജവാന്‍. റിലീസ് ചെയ്ത് അഞ്ചാംദിനം പിന്നിടുമ്പോള്‍ ജവാന്‍ ആഗോളതലത്തില്‍ 550 കോടിരൂപയാണ് നേടിയിരിക്കുന്നത്. ഇതുവരെയുള്ള കണക്കെടുത്താൽ ഒരു ഇന്ത്യയില്‍ രു ചിത്രത്തിനു ലഭിച്ച ഏറ്റവും വലിയ ഓപ്പണിംഗ് ആണ് ജവാൻ Read More…
Author: ashtagon
ഈ എട്ട് ശീലങ്ങള്‍ നിങ്ങളുടെ കരളിനെ അപകടത്തിലാക്കും
പഞ്ചാസാരയുടെ ഉയര്‍ന്ന അളവു മുതല്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ കഴിക്കുന്ന മരുന്ന് വരെ നിങ്ങളുടെ കരളിന്റെ ആരോഗ്യം തകരാറിലാക്കുന്നു. അവയെക്കുറിച്ച് ഒന്ന് അറിഞ്ഞിരിക്കാം. അമിതമദ്യപാനം- മദ്യത്തിന്റെ അമിത ഉപയോഗം കരളിനെ തകരാറിലാക്കുമെന്നത് പലര്‍ക്കും അറിവുള്ള കാര്യമാണ്. അമിത മദ്യപാനം ഫാറ്റിലിവര്‍ മുതല്‍ സിറോസിസ് വരെയുള്ള രോഗവാസ്ഥകള്‍ക്ക് ഇടയാക്കുന്നു. മോശം ഭക്ഷണക്രമം- അനാരോഗ്യകരമായ കൊഴുപ്പ്, പഞ്ചസാര, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവ സ്ഥിരമായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഫാറ്റി ലിവറിന് കാരണമാകും. കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ പരിപ്പ് മുതലായവ Read More…
മഹാദുരന്തത്തിന്റെ മുന്നറിയിപ്പ്? മൊറാക്കോയില്‍ ഭൂചലനത്തിന് മൂന്ന് മിനിറ്റ് മുമ്പുണ്ടായ ആ നീലവെളിച്ചം എന്തായിരുന്നു? തുര്‍ക്കിയിലും ഇതുണ്ടായി….!!
മൊറോക്കോയിലെ ഭൂകമ്പത്തിന്റെ യഥാര്‍ത്ഥ ഭീകരത അറിയണമെങ്കില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണവും നാശനഷ്ടങ്ങളുടെ കണക്കുകളും നോക്കിയാല്‍ മതി. 3000 ലധികം ജീവനുകളാണ് നഷ്ടമായത്. കെട്ടിടങ്ങളും വാഹനങ്ങളുമായി അനേകം നാശനഷ്ടങ്ങള്‍ വേറയും. സംഭവത്തെക്കുറിച്ച് വിലയിരുത്താനും പഠിക്കാനുമായി ഭൂകമ്പത്തിന് മുമ്പും ശേഷവും പകര്‍ത്തിയ നിരീക്ഷണ ദൃശ്യങ്ങള്‍ പരിശോധന നടത്തിയപ്പോള്‍ അധികൃതരെ ഞെട്ടിച്ച ചില കാഴ്ചകള്‍ അതിലുണ്ടായിരുന്നു. ശക്തമായ ഭൂകമ്പത്തിന് ഏകദേശം മൂന്ന് മിനിറ്റ് മുമ്പ്, ആകാശത്ത് നീല വെളിച്ചത്തിന്റെ കൗതുകകരമായ ചില പൊട്ടിത്തെറികള്‍ നഗരത്തിലെ സുരക്ഷാ ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. എന്തോ അശുഭകരമായത് Read More…
ലാപാസ് സ്‌റ്റേഡിയത്തില്‍ കളിച്ചു ജയിക്കണോ? ഓക്‌സിജന്‍ ട്യുബുമായി വരണം; മെസ്സക്കും കൂട്ടര്‍ക്കും ഭീതി
അമേരിക്കയിലും കാനഡയിലും മെക്‌സിക്കോയിലുമായി നടക്കുന്ന അടുത്ത ലോകകപ്പിന് യോഗ്യത കിട്ടണമെങ്കില്‍ ഓക്‌സിജന്‍ കൊണ്ടു നടക്കണമെന്ന സ്ഥിതിയിലാണ് ഫുട്‌ബോളിലെ ലോകരാജാക്കന്മാരായ അര്‍ജന്റീന. ചൊവ്വാഴ്ച ബൊളീവിയയുമായുള്ള ഏറ്റുമുട്ടാനൊരുങ്ങുന്ന അവര്‍ ടീമിലെ കളിക്കാര്‍ക്ക് നല്‍കിയിരിക്കുന്നത് വ്യക്തിഗത ഓക്‌സിജന്‍ ട്യൂബുകളാണ്. അര്‍ജന്റീനയുടെ അടുത്ത മത്സരം ലാപാസിലെ എസ്റ്റാഡിയോ ഹെര്‍ണാണ്ടോ സൈല്‍സിലാണ്. ഇവിടുത്തെ കളിയാകട്ടെ ഏറ്റവും അപകടം നിറഞ്ഞതാണ്. കാരണം സമുദ്രനിരപ്പില്‍ നിന്ന് 3,637 മീറ്റര്‍ ഉയരത്തില്‍ പര്‍വ്വതത്തിന് മുകളിലാണ് സ്‌റ്റേഡിയം. ഹൈ ആള്‍ട്ടിട്യൂഡ് കാരണം ഇവിടെ ശ്വാസം കിട്ടാന്‍ കളിക്കാര്‍ ഏറെ ബുദ്ധിമുട്ടും. Read More…
‘ഞാന്‍ ബലിയാട്, ടിക്കറ്റുമായി വന്നാല്‍ വേണ്ടതു ചെയ്യാം’; സംഗീതനിശാ വിവാദത്തിൽ എ.ആർ. റഹ്മാൻ
ചെന്നൈയില്‍ കഴിഞ്ഞ ദിവസം നടന്ന സംഗീതനിശയിലുണ്ടായ സംഭവങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ വിവാദം ഉയര്‍ത്തുമ്പോള്‍ പ്രതികരണവുമായി എ.ആര്‍. റഹ്മാന്‍ രംഗത്ത്. ”പ്രിയപ്പെട്ട ചെന്നൈ മക്കളേ, നിങ്ങളില്‍ ടിക്കറ്റ് വാങ്ങുകയും നിര്‍ഭാഗ്യകരമായ സാഹചര്യങ്ങള്‍ കാരണം പ്രവേശിക്കാന്‍ കഴിയാതിരിക്കുകയും ചെയ്തവര്‍, ദയവായി നിങ്ങളുടെ ടിക്കറ്റ് വാങ്ങിയതിന്റെ ഒരു പകര്‍പ്പ് എആര്‍ആര്‍4ചെന്നൈഅറ്റ്ബിടിഒഎസ് ഡോട്ട് ഇന്‍ എന്ന വിലാസത്തില്‍ നിങ്ങളുടെ പരാതികള്‍ക്കൊപ്പം ഷെയര്‍ ചെയ്താല്‍ ഞങ്ങളുടെ ടീം എത്രയും വേഗം പ്രതികരിക്കും.” റഹ്മാന്റെ പ്രസ്താവനയില്‍ പറയുന്നു. ”ചിലര്‍ എന്നെ ‘ഗോട്ട്’ എന്ന് വിളിക്കാറുണ്ട്. എല്ലാവര്‍ക്കും Read More…
വിജയ് സേതുപതിയുടെ അമ്പതാം ചിത്രം, ആരാധകരെ ത്രില്ലടിപ്പിക്കുന്ന പോസ്റ്ററുകള്‍ പുറത്തുവിട്ട് മക്കള്‍സെല്‍വന്‍
ലോകം മുഴുവന്‍ പണംവാരി മുന്നേറുന്ന ജവാന്റെ വിജയത്തിന്റെ തിളക്കത്തിലാണ് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി. നടന്റെ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷം കിട്ടുന്ന വാര്‍ത്തകളാണ് തമിഴ്‌സിനിമാ വേദിയില്‍ നിന്നും കേള്‍ക്കുന്നത്. നായകനൊപ്പം തത്തുല്യ പ്രാധാന്യമുള്ള തുടര്‍ച്ചയായ വില്ലന്‍ വേഷങ്ങള്‍ക്ക് ശേഷം വിജയ് സേതുപതി നായകനാകുന്ന പുതിയ സിനിമ വരുന്നു. ഇത് താരത്തിന്റെ അമ്പതാം ചിത്രം കൂടിയാണ്. തന്റെ അമ്പതാം ചിത്രമായ ‘മഹാരാജ’യിലൂടെ ആരാധകരുടെ ഇഷ്ടപ്പെട്ട വേഷത്തിലൂടെ മടങ്ങിവരവ് ആഘോഷിക്കാനാണ് തീരുമാനം. സെപ്തംബര്‍ 10 ന് പുറത്തുവന്ന Read More…
ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും…, ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ ഈ റെക്കോഡും തകര്‍ത്തു…!
കൊളംബോ: ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുമെന്നാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ റെക്കോഡുകളെല്ലാം ഈ ഇന്ത്യന്‍ താരം തകര്‍ത്തുവാരുമെന്ന് ആദ്യം മുതലേ കേള്‍ക്കുന്നതാണ്. ഇന്ത്യയും പാകിസ്താനും തമ്മില്‍ കൊളംബോയില്‍ നടന്ന മത്സരത്തില്‍ സംഭവിച്ചതും മറ്റൊന്നല്ല. ലോകം കാത്തിരുന്ന ഏഷ്യാക്കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തിന്റെ റിസര്‍വ് ദിനത്തില്‍ മഴയ്‌ക്കൊപ്പം പെയ്യുന്നത് റെക്കോഡുകളുടെ പെരുമഴയും. ഏറ്റവും വേഗത്തില്‍ 13,000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്‌സ്മാന്‍ കൊളംബോ പ്രേമദാസ സ്‌റ്റേഡിയത്തില്‍ തുടര്‍ച്ചയായി നാലാം സെഞ്ച്വറി നേടുന്നയാള്‍. തുടങ്ങിയ നേട്ടങ്ങള്‍ ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട്‌കോഹ്ലി Read More…
8 വര്‍ഷത്തിന് ശേഷം ഈ ഓള്‍റൗണ്ടര്‍ വീണ്ടും ലോകകപ്പ് ടീമില്‍; ഇത്തവണയെങ്കിലും കളിക്കാന്‍ അവസരം കിട്ടുമോ?
ഇത് മൂന്നാം തവണയാണ് രോഹിത് ശര്‍മ്മ ഐസിസി ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിക്കുന്നത്. എന്നാല്‍ ഒരു ഐസിസി കിരീടം പോലും അദ്ദേഹത്തിന്റെ കീഴില്‍ ഇന്ത്യ നേടിയിട്ടില്ല. മിക്കവാറും ഇന്ത്യയില്‍ അടുത്തമാസം നടക്കാനിരിക്കുന്ന ലോകകപ്പ് അദ്ദേഹത്തിന്റെ അവസാന ആഗോള ടൂര്‍ണമെന്റായിരിക്കും. 2019 ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്ന എട്ടു കളിക്കാരാണ് ഈ വര്‍ഷം നടക്കുന്ന ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നത്. മുന്‍ ടീമിലെ എംഎസ് ധോണിയും അമ്പാട്ടി റായിഡുവും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. അന്ന് ടീമില്‍ ഉണ്ടായിരുന്ന അഞ്ചു കളിക്കാര്‍ക്കാകട്ടെ Read More…
ടെയ്‌ലര്‍ സ്വിഫ്റ്റുനോടുള്ള സകല കലിപ്പും അങ്ങാടിപ്പാട്ടാക്കി; പിണക്കം പാട്ടിലൂടെ പറഞ്ഞ് ഒലീവിയ റോഡ്രിഗ്രോ
പോപ്പ് താരങ്ങള്‍ തമ്മിലുള്ള വൈരാഗ്യം എങ്ങിനെയായിരിക്കും തീര്‍ക്കുക എന്നാണ് നിങ്ങളുടെ അഭിപ്രായം. വേദികിട്ടിയാല്‍ ആ വിഷയത്തില്‍ പാട്ടെഴുതി ട്യൂണ്‍ ചെയ്ത് നാട്ടുകാരെ പാടി കേള്‍പ്പിക്കും. ഹോളിവുഡ് നടിമാരും പാട്ടുകാരികളുമായ ഒലിവിയ റോഡ്രിഗോയും ടെയ്ലര്‍ സ്വിഫ്റ്റും തമ്മിലുള്ള കലിപ്പ് എല്ലാവര്‍ക്കും ചിരപരിചയമാണ്. സ്വഫ്റ്റിനോടുള്ള വൈരാഗ്യം അടുത്തിടെ റോഡ്രിഗോ പാട്ടാക്കി മാറ്റി. ഒലിവിയ റോഡ്രിഗോയും ടെയ്ലര്‍ സ്വിഫ്റ്റും തമ്മിലുള്ള വൈരാഗ്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളാല്‍ സംഗീത ലോകം മുഴങ്ങി. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളൊന്നും കലാകാരന്മാര്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, റോഡ്രിഗോയുടെ പുതിയ ഗാനമായ ‘ദ ഗ്രഡ്ജ്’ Read More…









