Celebrity

പര്‍ദയും ഹിജാബും അണിഞ്ഞ് അഹാന ;  മനോഹരമായിരിയ്ക്കുന്നുവെന്ന് ആരാധകര്‍

യുവ നടിമാരില്‍ ശ്രദ്ധേയ ആയ താരമാണ് അഹാന കൃഷ്ണ. 2014-ല്‍ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ സിനിമ ലോകത്തേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. താരത്തിന്റേയും സഹോദരിമാരുടേയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. താരത്തിനും സഹോദരിമാര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്. ഇതിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ ഇവര്‍ പങ്കുവെയ്ക്കാറുമുണ്ട്. പര്‍ദയും ഹിജാബും അണിഞ്ഞ് ബഹ്‌റൈനിലെ അല്‍-ഫത്തേ ഗ്രാന്‍ഡ് മോസ്‌കിലൂടെ നടക്കുന്ന അഹാനയുടെ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. Read More…

Celebrity

മിയയുടെ ലൂക്കയെ കൊഞ്ചിച്ച് താരസുന്ദരി തൃഷ ; വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ യുവനടിയാണ് മിയജോര്‍ജ്. തന്റെ വിശേഷങ്ങളൊക്കെ താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. വിവാഹശേഷവും സിനിമയില്‍ സജീവമാണ് മിയ. ഇപ്പോള്‍ തെന്നിന്ത്യന്‍ സുന്ദരി തൃഷ കൃഷ്ണന്‍ മിയയുടെ മകന്‍ ലൂക്കയെ കൊഞ്ചിയ്ക്കുന്ന വീഡിയോയാണ് താരം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിയ്ക്കുന്നത്. ”ദി റോഡ്” എന്ന തമിഴ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത് തൃഷയാണ്. മിയയും ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിയ്ക്കുന്നത്.  ചിത്രത്തിന്റെ ഷൂട്ടിംഗിന് കുടുംബത്തോടൊപ്പമാണ് മിയ എത്തിയത്. ഷൂട്ടിംഗിന്റെ ബ്രേക്കിനിടയിലാണ് തൃഷ ലൂക്കയെ കളിപ്പിയ്ക്കുന്നത്. തൃഷയുടെ Read More…

Hollywood

‘പ്രതികാരത്തേക്കാള്‍ ഉച്ചത്തില്‍ ഒന്നും സംസാരിക്കില്ല,” ; സംഭാഷണമില്ലാത്ത ത്രില്ലര്‍ ദി സൈലന്റ് നൈറ്റുമായി ജോണ്‍ വൂ

വര്‍ഷങ്ങളായി സംഭാഷണങ്ങളില്ലാത്ത അനേകം സിനിമകള്‍ ഹോളിവുഡില്‍ ഉണ്ടായിട്ടുണ്ട്. എ ക്വയറ്റ് പ്ലേസിന് വളരെ കുറഞ്ഞ സംഭാഷണങ്ങളേ ഉണ്ടായിരുന്നുള്ളൂ. റോബര്‍ട്ട് റെഡ്ഫോര്‍ഡിന്റെ 2013-ല്‍ പുറത്തിറങ്ങിയ ഓള്‍ ഈസ് ലോസ്റ്റ് എന്ന സിനിമ ചില വോയ്സ്ഓവര്‍ മാറ്റിനിര്‍ത്തിയാല്‍ സംഭാഷണങ്ങള്‍ കാര്യമായ സംഭാഷണങ്ങള്‍ ഇല്ലായിരുന്നു. 2013-ലെ മോബിയസ് 2010 ല്‍ പുറത്തുവന്ന ലെ ക്വട്രോ വോള്‍ട്ടോയും എന്നിങ്ങനെ അനേകം സിനിമകള്‍ ഈ ജോണറില്‍ വന്നിട്ടുണ്ട്. സമാനപാതയിലാണ് ജോണ്‍ വൂവിന്റെ പുതിയ സിനിമ ദി സൈലന്റ് നൈറ്റുംജോണ്‍ വൂവിന്റെ ഡിസംബറില്‍ പുറത്തുവരാന്‍ പോകുന്ന Read More…

Crime

ആക്ടിവിസ്റ്റും കവിയുമായ റയാന്‍ കാര്‍സണെ കാമുകിക്ക് മുന്നിലിട്ട് കുത്തിക്കൊന്നു; സംഭവത്തിന്റെ വീഡിയോ ഓണ്‍ലൈനില്‍

ന്യൂയോര്‍ക്ക് ആക്ടിവിസ്റ്റും കവിയുമായ റയാന്‍ കാര്‍സണ്‍ തിങ്കളാഴ്ച ബ്രൂക്ലിനില്‍ കാമുകിക്ക് മുന്നില്‍ മാരകമായി കുത്തേറ്റു മരിച്ചു. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പുലര്‍ച്ചെ നാലുമണിയോടെ കാമുകിക്കൊപ്പം തെരുവില്‍ നില്‍ക്കുമ്പോള്‍ 32 കാരനായ കാര്‍സണ് ക്രൗണ്‍ ഹൈറ്റ്സ് പരിസരത്ത് വെച്ച കുത്തേല്‍ക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ ലോംഗ് ഐലന്‍ഡിലെ ഒരു വിവാഹത്തില്‍ പങ്കെടുത്തു മടങ്ങുന്ന കാര്‍സണും കാമുകിയും ഒരു ബസ് സ്റ്റോപ്പ് ബെഞ്ചില്‍ ഇരിക്കുന്നതായി കാണാം. തുടര്‍ന്ന് ഇരുവരും എഴുന്നേറ്റ് ബ്ലോക്കിലൂടെ നടക്കാന്‍ തുടങ്ങി. അവര്‍ക്ക് തൊട്ടുമുമ്പിലായി Read More…

Featured Movie News

മാമാങ്കം സുന്ദരി പ്രാച്ചി ടെഹ്‌ളാന്‍ തമിഴില്‍ അരങ്ങേറ്റത്തിന്; 90 കളിലെ ബമ്പര്‍ഹിറ്റ് ജന്റില്‍മാന്റെ രണ്ടാം ഭാഗം

മാമാങ്കം നടി പ്രാച്ചി ടെഹ്‌ളാനെ ഓര്‍ക്കുന്നുണ്ടോ? ഉയരം കൂടിയ സുന്ദരി. മുന്‍ സ്‌പോര്‍ട്‌സ് താരം കൂടിയായ പ്രാച്ചി തമിഴ് സിനിമാ വ്യവസായത്തിലെ തന്റെ കന്നി സംരംഭത്തിലേക്ക് കടക്കുകയാണ്. ഗോകുല്‍ കൃഷ്ണ സംവിധാനം ചെയ്ത ‘ജെന്റില്‍മാന്‍ 2’ എന്ന ചിത്രത്തിലൂടെ നടി കോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. അര്‍ജുനും മധുബാലയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച 1993-ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ തുടര്‍ച്ചയാണ്. ചേതന്‍ ചീനു നായകനായ ‘ജെന്റില്‍മാന്‍ 2’ല്‍ പ്രാചി തെഹ്ലാന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിനിമ ബോക്‌സോഫീസില്‍ ഒരു Read More…

Sports

പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ശമ്പളമുള്ള താരമാരെന്ന് അറിയാമോ?

ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരും പണം വാരിയെറിയുന്നതുമായ ഫുട്‌ബോള്‍ലീഗാണ് ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗ്. ആഴ്‌സണല്‍, ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി എന്നിവിടങ്ങളില്‍ കളിക്കുന്ന താരങ്ങളെല്ലാം ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വമ്പന്‍ കളിക്കാരാണ്.പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ക്കായി വാണിജ്യ ഇടപാടുകളും വരുമാന മാര്‍ഗ്ഗങ്ങളും കുതിച്ചുയരുന്നത് തുടരുന്നതിനാല്‍, കഴിഞ്ഞ ദശകത്തില്‍ വേതനത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് കളിക്കാര്‍ക്ക് ഉണ്ടായത്. കണക്കുകള്‍ ഉപയോഗിച്ച്, 2023-24ല്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കളിക്കാരന്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബെല്‍ജിയം താരം കെവിന്‍ Read More…

Crime

ഹിജാബ് ധരിച്ചില്ല; ടെഹ്റാനില്‍ 16 കാരിയെ ഇറാനിലെ മതപ്പോലീസ് തല്ലിച്ചതച്ചു; കൗമാരക്കാരി കോമയില്‍

പാരീസ്: കടുത്ത യാഥാസ്ഥിതരായ ഇറാനില്‍ ഹിജാബ് ധരിച്ചില്ലെന്ന കാരണത്താല്‍ ടെഹ്റാന്‍ സബ്വേയില്‍ കനത്ത ആക്രമണത്തിന് ഇരയായ 16 കാരി ഇറാനിയന്‍ പെണ്‍കുട്ടി കോമയില്‍. ഇവര്‍ കനത്ത സുരക്ഷയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുയാണെന്ന് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ കുപ്രസിദ്ധമായ സദാചാര പോലീസിനെ കുറ്റപ്പെടുത്തി ഒരു അവകാശ സംഘടന ചൊവ്വാഴ്ച പറഞ്ഞു. ടെഹ്റാന്‍ മെട്രോയില്‍ വനിതാ പോലീസുകാര്‍ ഗുരുതരമായി മര്‍ദ്ദിച്ച അര്‍മിത ഗരാവന്ദ് എന്ന കൗമാരക്കാരിക്ക് ഗുരുതരമായി പരിക്കേറ്റതായി കുര്‍ദിഷ് കേന്ദ്രീകൃത അവകാശ സംഘടനയായ ഹെന്‍ഗാവ് പറഞ്ഞു. അതേസമയം മര്‍ദ്ദന വാര്‍ത്ത Read More…

Lifestyle

പാട്ടു കേള്‍ക്കുമ്പോള്‍ ലഭിയ്ക്കുന്ന മറ്റൊരു ഗുണം ; പഠനവുമായി ഗവേഷകര്‍

പാട്ട് ഇഷ്ടമില്ലാത്തവരായി ആരുമില്ല. മനസ് വിഷമിച്ചിരിയ്ക്കുന്ന അവസ്ഥയില്‍ ഇഷ്ടമുള്ള പാട്ട് കേള്‍ക്കുന്നത് വളരെ പ്രയോജനം ചെയ്യുമെന്നുള്ള കാര്യം നമുക്ക് അനുഭവത്തിലൂടെ അറിയാവുന്നതാണ്. പാട്ടു കേള്‍ക്കുമ്പോള്‍ ലഭിയ്ക്കുന്ന മറ്റൊരു ഗുണത്തെ കുറിച്ചാണ് ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തിയിരിയ്ക്കുന്നത്. പാട്ടു കേള്‍ക്കുന്നത് കൊണ്ട് കഴിയ്ക്കുന്ന മരുന്നുകളുടെ ഫലം കൂട്ടാന്‍ സാധിയ്ക്കുമെന്ന് കണ്ടെത്തിയിരിയ്ക്കുകയാണ് ഗവേഷകര്‍. മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകസംഘമാണ് പുതിയ കണ്ടെത്തലിന് പിന്നില്‍. ‘ക്ലിനിക്കല്‍ നേഴ്‌സിങ് റിസേര്‍ച്ച് ‘ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഡോക്ടര്‍മാരുടെ കുറിപ്പടി ഇല്ലാതെ തന്നെ മ്യൂസിക് Read More…

Health

ലക്ഷണങ്ങള്‍ കാട്ടാതെ നിങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്ന മൂന്ന് രോഗങ്ങള്‍

മരണകാരണമാകുന്ന പല രോഗങ്ങളും ഉണ്ട്. ചിലത് അവസാന ഘട്ടത്തില്‍ മാത്രമായിരിക്കും രോഗി തിരിച്ചറിയുക. കാര്യമായ ഒരു ലക്ഷണവും പ്രകടിപ്പിക്കാതെ അവസാന നിമിഷം വരെ നിശബ്ദമായി ഇരുന്ന് അവ നമ്മുടെ ജീവന്‍ തന്നെ അപകടത്തിലാക്കും. അങ്ങനെയുള്ള ചില രോഗങ്ങളെക്കുറിച്ച് അറിയാം പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം സ്ത്രീകളില്‍ ഹോര്‍മോണ്‍ ഉത്പാദനത്തിലെ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന അവസ്ഥയാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോമിന് കാരണമാകുന്നത്. പുരുഷ ഹോര്‍മോണായ ആന്‍ഡ്രജനും ഇവരില്‍ കൂടുതലായിരിക്കും. ആര്‍ത്തവപ്രശ്നങ്ങളിലേക്ക് നയിക്കുന്ന രോഗം അണ്ഡോത്പാദനം ശരിയായി നടക്കുന്നതും തടയുന്നു. അണ്ഡാശയത്തില്‍ ചെറിയ Read More…