കടപ്പ: ആന്ധ്രാപ്രദേശില് പോലീസ് കോണ്സ്റ്റബിള് വീട്ടിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവെച്ചു മരിച്ചു. കടപ്പ ജില്ലയില് ബുധനാഴ്ച രാത്രിയില് നടന്ന സംഭവത്തില് ഭാര്യയേയും രണ്ടു പെണ്മക്കളെയും കൊലപ്പെടുത്തിയ ശേഷമാണ് ഇയാള് ജീവനൊടുക്കിയത്. 55 കാരനായ വെങ്കിടേശ്വരലു എന്ന പോലീസുകാരനാണ് കൊടും പാതകം ചെയ്തത്.കുടുംബപരമായ പ്രശ്നങ്ങളും സാമ്പത്തീക ബാദ്ധ്യതയുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമികാന്വേഷണത്തില് പുറത്തു വരുന്ന വിവരങ്ങള്. കടപ്പയിലെ രണ്ടാം നമ്പര് ടൗണ് സ്റ്റേഷനില് റൈട്ടറായിരുന്നു വെങ്കിടേശ്വരലു. പോലീസിന്റെ പരിശോധനയില് വീട്ടില് നിന്നും ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. Read More…
Author: ashtagon
‘അനസ്തേഷ്യയില്ലാതെ പ്രസവിച്ചിരുന്നുവെന്ന് വിശ്വസിക്കാന് കഴിയുന്നില്ല, ജീവിതത്തില് ചെയ്ത ഏറ്റവും കാഠിന്യമേറിയ കാര്യം’
കഴിഞ്ഞ ദിവസം സ്വരാ ഭാസ്ക്കാറും ഫഹദ് അഹമ്മദും മകള് റാബിയ ജനിച്ചതിന്റെ ആറാം ദിവസം ഛത്തി പൂജ നടത്തി. തുടര്ന്ന് ഇടൈമിസിന് നല്കിയ അഭിമുഖത്തില് പ്രസവം ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ് എന്ന് സ്വര തുറന്നു പറയുന്നു. സെപ്റ്റംബര് 23 നാണ് താരം തന്റെ ആദ്യത്തെ കുഞ്ഞിന് ജന്മം നല്കിയത്. തന്നെയും തന്റെ രാഷ്ട്രീയ നേതാവായ ഭര്ത്താവിനെയും സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ഡോക്ടര്മാരോടും കുടുംബത്തോടും സുഹൃത്തുക്കളോടും അവര് നന്ദിയറിയിച്ചു. കുഞ്ഞിന് ജന്മം നല്കിയതിനെക്കുറിച്ച് സ്വര പറഞ്ഞതിങ്ങനെ, അത് ഒരു Read More…
ലോകകപ്പ് ഫുട്ബോള് ഒരു നൂറ്റാണ്ടിന് ശേഷം തറവാട്ടിലേക്ക്; 2030 ല് ആറു രാജ്യങ്ങളിലായി നടക്കും
ഒരു നൂറ്റാണ്ടിന് ശേഷം ഫുട്ബോള് ലോകകപ്പ് അതിന്റെ തറവാട്ടിലേക്ക് തിരിച്ചെത്തുന്നു. ഇതാദ്യമായി മൂന്ന് ഭൂഖണ്ഡങ്ങളിലും ആറ് രാജ്യങ്ങളിലുമായി നടക്കാന് പോകുന്ന 2030 ലെ ലോകകപ്പിന് ഉറുഗ്വായന് നഗരമായ മോണ്ടിവീഡിയോ ആതിഥേയത്വം വഹിക്കും. 1930 ല് ഉദ്ഘാടന ലോകകപ്പ് നടന്ന വേദിയിലേക്കാണ് 2030 ലെ ലോകകപ്പ് മത്സരങ്ങള് തിരിച്ചെത്തുന്നത്. ലോകകപ്പ് സെഞ്ച്വറി ആഘോഷിക്കുന്ന വേളയില് ആതിഥേയത്വം വഹിക്കാന് പോകുന്ന ആറു രാജ്യങ്ങളില് ഒന്നായിട്ടാണ് ഫിഫ ഉറുഗ്വേയ്ക്ക് വേദി നല്കിയത്. ടൂര്ണമെന്റിന്റെ നൂറാം വാര്ഷികത്തോടനുബന്ധിച്ച് ഉറുഗ്വേ, അര്ജന്റീന, പരാഗ്വേ എന്നിവ Read More…
നാല്പ്പത്തൊന്പതാം വയസില് കറുത്ത വസ്ത്രത്തില് മനംമയക്കുന്ന സൗന്ദര്യത്തില് ഐശ്വര്യ
പ്രായം വെറും നമ്പറാണെന്ന പ്രയോഗം ഐശ്വര്യറായിയെ സംബന്ധിച്ച് പൂര്ണമായും യോജിക്കുന്നതാണ്. അവരുടെ ഏറ്റവും പുതിയ ചിത്രങ്ങള് നോക്കു. അടുത്ത മാസം 50 വയസാകും ഐശ്വര്യ റായിക്ക് എന്നാല് അവര് സ്വന്തം സൗന്ദര്യത്തിലും ആരോഗ്യത്തിലും കാണിക്കുന്ന ശ്രദ്ധ അനുകരണിയമാണ്. ഫാഷന് ലോകത്ത് എല്ലാക്കാലത്തും അവര് അസാധ്യമായ പ്രകടനം കാഴ്ചവയ്ക്കാറുണ്ട്. അടുത്തിടെ പാരീസ് ഫാഷന് വീക്കിന്റെ റാമ്പില് എത്തിയ ഐശ്വര്യയെ ആരാധകര് കണ്ണെടുക്കാതെയായിരുന്നു നോക്കിനിന്നത്. കഴിഞ്ഞ ദിവസം മുംബൈയിലെ ഗേറ്റ്വേ ഓഫ് ഇന്ത്യയില് നടന്ന ലോറിയല് ഇവന്റില് ഐശ്വര്യ പങ്കെടുത്തത് Read More…
രണ്ടു കുടുംബങ്ങൾക്കിടയിൽ മൂന്നു പ്രണയങ്ങള്; പുതിയ ചിത്രവുമായി സാന്ദ്രാ തോമസ്, അനഘ മരുതോര നായിക
സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാന്ദ്രാ തോമസ് നിർമ്മിക്കുന്ന പുതിയ ചിത്രം ആന്റോ ജോസ് പെരേരാ- എബി ട്രീസാപോൾ എന്നിവർ കഥയെഴുതി സംവിധാനം ചെയ്യുന്നു. ഏറെ ശ്രദ്ധിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത മെംബർ രമേശനു ശേഷം ആന്റോ ജോസ് പെരേരയും എബി ട്രീസാ പോളും സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സമീപകാലത്ത് പ്രദർശനത്തിനെത്തി വ്യത്യസ്തമായ അവതരണത്തിലൂടെ കൗതുകമായി മാറിയ നല്ല നിലാവുള്ള രാത്രി എന്ന ചിത്രത്തിനു ശേഷം സാന്ദ്രാ തോമസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. മലയോര മേഖലയുടെ പശ്ചാത്തലത്തിലൂടെയാണ് Read More…
ഗൊരഖ്പൂര് വിഷയം ചിത്രീകരിച്ചതില് ഷാരുഖ് ഖാന് ഡോക്ടര് കഫീല് ഖാന്റെ അഭിനന്ദന കത്ത്
ഷാരുഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രം ജവാന് സൂപ്പര് ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തില് പ്രതിപാദിക്കുന്ന ഒരു പ്രശ്നത്തിന് ഗൊരഖ്പൂര് ആശുപത്രിയില് ഓക്സിജന് ക്ഷാമത്തില് കുട്ടികള് മരിച്ച സംഭവവുമായി സാമ്യവുമുണ്ട്. സംഭവത്തില് ഏറെ ചര്ച്ച ചെയ്യപ്പെട്ട കഫില് ഖാന് എന്ന ഡോക്ടര് സംഭവത്തിന് ശേഷം ചര്ച്ചകളില് നിറയുകയും ഭരണകൂടത്തിന്റെ പല തരത്തിലുള്ള പീഡനങ്ങള്ക്ക് വിധയമാക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോള് ഷാരുഖ് ഖാന് അഭിനന്ദനക്കത്തയച്ചിരിക്കുകയാണ് ഡോക്ടര് കഫീല് ഖാന്. വിഷയം ചര്ച്ച ചെയ്തതില് നടനെ ഡോക്ടര് അഭിനന്ദിച്ചു. ജവാനില് സന്യ മല്ഹോത്രയാണ് Read More…
മഞ്ഞ സാരിയില് അതിസുന്ദരിയായി മഹിമ ; മനംമയക്കുന്ന സൗന്ദര്യമെന്ന് ആരാധകര്
ദിലീപ് ചിത്രമായ കാര്യസ്ഥനിലൂടെ സിനിമയില് അരങ്ങേറ്റം കുറിച്ച താരമാണ് മഹിമ നമ്പ്യാര്. തമിഴില് ശ്രദ്ധേയയായ താരമാകാന് സാധിച്ചുവെങ്കില് മലയാളത്തില് മഹിമ പ്രേക്ഷക ശ്രദ്ധനേടുന്നത് നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആര്ഡിഎക്സിലൂടെയാണ്. മമ്മൂട്ടി നായകനായ മാസ്റ്റര് പീസ്, മധുര രാജ തുടങ്ങിയ സിനിമകളില് അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രേക്ഷക ശ്രദ്ധ നേടാന് സാധിച്ചിരുന്നില്ല. ആര്ഡിഎക്സിലെ ”നീല നിലവേ” എന്ന ഗാനം വൈറലായതോടെ മഹിമ നമ്പ്യാര്-ഷെയ്ന് നിഗം കോംമ്പോയും ഹിറ്റായിരുന്നു. സോഷ്യല് മീഡിയയില് സജീവമായ താരം കൂടിയാണ് മഹിമ നമ്പ്യാര്. മഞ്ഞ Read More…
കണ്ണിനടിയിലെ കറുത്ത പാടുകളുണ്ടാകാനുള്ള കാരണം അറിയാമോ? ഇല്ലാതാക്കാന് ഇതാ ചില എളുപ്പ വഴികള്
നിരവധി പേര് കണ്ണിനടിയിലെ കറുത്ത പാടുകളെക്കുറിച്ച് ആലോചിച്ച് ഉത്കണ്ഠപ്പെടാറുണ്ട്. ഉറക്കക്കുറവ്, പോഷകാഹാരങ്ങളുടെ കുറവ്, സമ്മര്ദ്ദം എന്നിവയൊക്കെയാണ് ഇതിന് പ്രധാന കാരണങ്ങള്. കണ്ണിന് താഴത്തെ കറുപ്പ് വേഗത്തില് മാറ്റാന് ഇനി പറയുന്ന കാര്യങ്ങള് ചെയ്യാവുന്നതാണ്. കണ്ണിനടിയിലെ കറുത്ത പാടുകള് ഇല്ലാതാക്കാന് ഒരുപാട് പണച്ചിലവ് വേണ്ടിവരുമെന്നാണ് പലരുടെയും ധാരണ. എന്നാല് ഇതിനായി ചില അടുക്കള പൊടിക്കൈകള് ഉണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം…
പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനം ; ലക്ഷണങ്ങൾ അവഗണിക്കരുതെന്ന് മുന്നറിയിപ്പ്, പുതിയ പഠനം ശ്രദ്ധേയം
വ്യായാമത്തിനിടെയും കളിക്കളത്തിലും സാധാരണ ജീവിതത്തിലു പെട്ടെന്നുണ്ടാകുന്ന കുഴഞ്ഞുവീണു മരണങ്ങള് ധാരാള റിപ്പോര്ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില് യൂറോപ്യന് സൊസൈറ്റി ഓഫ് കാര്ഡിയോളജിയുടെ നേതൃത്വത്തില് പ്രവര്ത്തിക്കുന്ന സംഘത്തിന്റെ പുതിയ കണ്ടെത്തലുകള് ശ്രദ്ധേയമാകുന്നു. പെട്ടെന്ന് ഹൃദയസ്തംഭനം ഉണ്ടാകുന്നവരില് അതു സംബന്ധിച്ച മുന്നറിയിപ്പുകള് എന്തെങ്കിലും നേരത്തെ തന്നെ ഉണ്ടായേക്കാമെന്ന് എസ്കേപ്പ് നെറ്റ് പ്രൊജക്ട് ലീഡര് ഡോ. ഹന്നോ താന് പറയുന്നത്. പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനത്തെ പ്രതിരോധിക്കുക ചികിത്സ മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് എസ്കേപ്പ് നെറ്റ് പ്രൊജക്ട് പ്രവര്ത്തിക്കുന്നത്. പെട്ടെന്ന് ഹൃദയസ്തംഭനം സംഭവിച്ച 10,000 പേരുടെ Read More…









