Healthy Food

ഉള്ളി നമ്മളെ കരയിപ്പിക്കും, എന്നാല്‍ ഉള്ളി കഴിച്ചാല്‍ വിഷാദരോഗത്തെ അകറ്റാം

പാചകത്തിനും ഔഷധത്തിനും ഒരു പോലെ ഉപയോഗിക്കുന്ന ഒന്നാണ് ഉള്ളി. ഭക്ഷണത്തില്‍ ദിവസവും ഉള്ളി ഉള്‍പ്പെടുത്തുന്നത് ഡോക്ടര്‍മാരെ അകറ്റാനുള്ള ഒറു മാര്‍ഗം കൂടിയാണ്. നമ്മളെ കരയിപ്പിക്കുന്ന ആളെന്ന പേരിലാണ് ഉള്ളി അറിയപ്പെടുന്നതെങ്കിലും ഉള്ളിക്ക് നിരവധി ഔഷധ ഗുണങ്ങള്‍ ഉണ്ടെന്നാണ് വിദഗ്ദര്‍ പറയുന്നത്.

Oddly News

ചങ്കിടിപ്പിക്കും കാഴ്ച: കിണര്‍വക്കില്‍ കുഞ്ഞിനെ കൈയില്‍ തൂക്കി റീല്‍ ചെയ്യുന്ന അമ്മ, കേസെടുക്കണമെന്ന് സോഷ്യല്‍ മീഡിയ

റീലുകളിലൂടെ ഇന്റര്‍നെറ്റില്‍ എങ്ങനെ വൈറലാകാം എന്ന് ചിന്തിക്കുന്ന ആളുകള്‍ക്കിയിലാണ് നാം ഇന്ന് ജീവിക്കുന്നത്. ചിലര്‍ ജീവിതത്തിലെ ചെറിയ ചെറിയ നിമിഷങ്ങള്‍ ചിത്രീകരിച്ച് റീലുകളാക്കി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ഇതിലൂടെ പ്രശസ്തി ആര്‍ജിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ മറ്റുചിലര്‍ എന്ത് അഭ്യാസ പ്രകടനങ്ങള്‍ നടത്തിയും വൈറലാകാന്‍ ശ്രമിക്കുന്നു. ബൈക്ക് സ്റ്റണ്ട് നടത്തിയും, പൊതുസ്ഥലങ്ങളില്‍ നൃത്തം ചെയ്തും, അപകടം നിറഞ്ഞ സാഹചര്യങ്ങളില്‍ സാഹസികത കാണിച്ചുമൊക്കെയാണ് ഇക്കൂട്ടരുടെ റീല്‍സ് ഷൂട്ട്. ജീവന്‍ പണയപ്പെടുത്തിയുളള ഇത്തരം പ്രവണതകള്‍ പലപ്പോഴും ഗുരുതര സാഹചര്യത്തിലേക്കോ Read More…

Lifestyle

എപ്പോഴും യുവത്വം വേണോ ?, എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

സൗന്ദര്യം എന്നത് ജന്മനാ ലഭിക്കുന്നതെങ്കിലും അവ നിലനിര്‍ത്തണമെങ്കില്‍ സ്വയം തീരുമാനിക്കണം. വ്യായാമവും, ഭക്ഷണ ക്രമീകരണവും സൗന്ദര്യം നിലനിര്‍ത്തേണ്ടതിന് ആവശ്യമായ കാര്യങ്ങളാണ്. എപ്പോഴും യുവത്വം വേണമെന്ന് ആഗ്രഹിക്കാത്ത ആരുമില്ല. ആരോഗ്യവും യുവത്വവും നഷ്ടമാകാതിരിക്കാന്‍ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിയ്‌ക്കേണ്ടതെന്ന് നോക്കാം…… ഗുണമേന്മ – ഉത്പന്നങ്ങള്‍ കരുതലോടെ ഉപയോഗിക്കാം. ഏതെങ്കിലും ഉല്‍പന്നം ഉപയോഗിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മുഖക്കുരു രൂപപ്പെടുകയാണെങ്കില്‍ അത് ഉപേക്ഷിക്കുക. അതായത് ചര്‍മത്തിന്റെയും മുടിയുടെയും പരിചരണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണമേന്മ പ്രധാനപ്പെട്ട കാര്യമാണ്. ഏതു പരീക്ഷണവും നടത്തേണ്ട ഇടമല്ല നിങ്ങളുടെ ശരീരം. Read More…

Crime

പാകിസ്താനില്‍ മതനിന്ദ ആരോപിച്ച് ഡോക്ടറെ പോലീസ് വെടിവച്ചുകൊന്നു, മൃതദേഹം കത്തിച്ച് ജനക്കൂട്ടം

ഇസ്ലാമാബാദ്: പാകിസ്താനിലെ തെക്കന്‍ സിന്ധ് പ്രവിശ്യയില്‍ മതനിന്ദ ആരോപിച്ച് ഡോക്ടറെ പോലീസ് വെടിവച്ചു കൊന്നു. മൃതദേഹം കത്തിച്ച് ജനക്കൂട്ടം. സാമൂഹിക മാധ്യമങ്ങളിലൂടെ മതനിന്ദാ ഉള്ളടക്കം പങ്കുവച്ച ഡോ. ഷാനവാസ് കാന്‍ബറാണ് കൊല്ലപ്പെട്ടത്. കറാച്ചിയില്‍നിന്ന് 250 കിലോമീറ്റര്‍ അകലെ മിര്‍പുര്‍ഖാസിനുസമീപം ബുധനാഴ്ച രാത്രിയായിരുന്നു പോലീസ് വെടിവയ്പ്പ്. കീഴടങ്ങാന്‍ കൂട്ടാക്കാതെ അറസ്റ്റില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു ഇയാളെന്ന് പ്രാദേശിക ഭരണകൂടം വ്യക്തമാക്കി. ഷാനവാസ് തങ്ങള്‍ക്കു നേരേ വെടിവയ്ക്കുകയായിരുന്നുവെന്നും ഇത് ഉദ്യോഗസ്ഥരെ തിരിച്ചടിക്കാന്‍ നിര്‍ബന്ധിതരാക്കിയെന്നും പോലീസ് പറഞ്ഞു. വെടിവയ്പ്പിനു ശേഷമാണ് മുഹമ്മദ് നബിയെ Read More…

Crime

പെണ്‍വാണിഭ സംഘം യുവതിയെ കൈമാറിയത് ഇരുപതിലേറെ പേര്‍ക്ക്

കൊച്ചിയില്‍ സ്ത്രീകള്‍ ഉള്‍പ്പെട്ട വന്‍ സെക്‌സ് റാക്കറ്റ് സംഘത്തിലെ നാലുപേരെ പോലീസ് കസ്റ്റഡയില്‍ എടുത്തു. ബംഗ്ലാദേശില്‍ നിന്നുള്ള ഇരുപതുകാരിയാണു കൊച്ചിയില്‍ ലൈംഗിക പീഡനത്തിന് ഇരയായത്. എട്ടു വര്‍ഷമായി രാജ്യത്തെ ഡല്‍ഹി, കൊല്‍ക്കത്ത തുടങ്ങി വിവിധ നഗരങ്ങളില്‍ യുവതിയെ പീഡനത്തിനിരയാക്കിയെന്നാണു പരാതി. സെറീന, ജോഗിത, വിപിന്‍ തുടങ്ങിയവരാണു പിടിയിലായത്. മറ്റ് സംസ്ഥാനങ്ങളുമായി ബന്ധങ്ങളുളള പെണ്‍വാണിഭ സംഘത്തിലെ അംഗമായ സെറീനയുടെ സഹായിയായ ശ്യാം എന്ന യുവാവും മറ്റൊരു സ്ത്രീയും പിടിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. നാലു പേരുടെയും ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ Read More…

Crime

തലകുനിച്ച് സാംസ്കാരിക കേരളം, പള്‍സര്‍ സുനിക്ക് കോടതി മുറ്റത്ത് പുഷ്പവൃഷ്ടി, ജയ് വിളി

സാംസ്കാരിക കേരളത്തെ നാണംകെടുത്തി നടിയെ ആക്രമിച്ച കേസില്‍ ഏഴര വര്‍ഷത്തെ വിചാരണത്തടവിനുശേഷം പുറത്തിറങ്ങിയ ഒന്നാം പ്രതി പള്‍സര്‍ സുനിയെ സ്വീകരിച്ചതു മാലയിട്ട്. എറണാകുളം സബ്ജയിലില്‍ നാലേകാലോടെ കോടതി ഉത്തരവുമായെത്തിയാണു ബന്ധുക്കള്‍ പള്‍സര്‍ സുനിയെ കൊണ്ടുപോയത്. ജയിലിനുപുറത്തു പുഷ്പവൃഷ്ടി നടത്തിയും ജയ് വിളിച്ചുമാണ് പള്‍സര്‍ സുനിയെ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. സുനിയുടെ അഭിഭാഷകന്‍ അഡ്വ. പ്രതീഷ് കോടതി ഉത്തരവുമായി ജയിലിലെത്തിയിരുന്നു. കനത്തപോലീസ് കാവലിലാണു സുനി ജയിലില്‍ നിന്നും പോയത്. ഇതിനുപിന്നില്‍ ഉന്നതരുടെ പങ്കുണ്ടോയെന്നു സ്‌പെഷല്‍ Read More…

Lifestyle Spotlight

തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡുവിന് മൃഗക്കൊഴുപ്പുള്ള നെയ്യ് ; ആന്ധ്രാപ്രദേശില്‍ വിവാദം കത്തുന്നു?

പ്രതിദിനം ആയിരക്കണക്കിന് ഭക്തരെ ആകര്‍ഷിക്കുന്ന തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലെ ശ്രീവാരി ലഡ്ഡൂകളുടെ രുചി നിര്‍ണയിക്കുന്നതില്‍ ചേര്‍ക്കുന്ന നെയ്യിന് ഒരു വലിയ പങ്കുണ്ട്. എന്നാല്‍ ലെഡ്ഡു നിര്‍മ്മിക്കാനായി ചേര്‍ക്കുന്ന നെയ്യില്‍ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നു എന്ന തരത്തിലുള്ള ആരോപണങ്ങളില്‍ വിവാദം കത്തുകയാണ്. കഴിഞ്ഞ സര്‍ക്കാര്‍ നെയ്യ് ബ്രാന്‍ഡ് മാറ്റുകയും പുതിയതായി അധികാരത്തില്‍ എത്തിയ സര്‍ക്കാര്‍ വീണ്ടും അത് മാറ്റി പഴയ നെയ് ബ്രാന്റിന് കരാര്‍ നല്‍കുകയും ചെയ്തിരിക്കുകയാണ്. തിരുപ്പതിയില്‍ പ്രതിദിനം ഏകദേശം 3.5 ലക്ഷം ലഡ്ഡു നിര്‍മ്മിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. Read More…

Lifestyle

വില 79,900 രൂപ മുതല്‍; ഐഫോണ്‍ 16 ഇന്ത്യയില്‍ വില്‍പ്പന തുടങ്ങി ; സ്‌റ്റോറുകള്‍ക്ക് മുന്നില്‍ ക്യൂ

മൊബൈല്‍ രംഗത്ത് വിസ്മയം തീര്‍ക്കുന്ന ഓരോ തലമുറയില്‍പെട്ട ഐഫോണുകള്‍ക്കും വേണ്ടി വിപണിയില്‍ വന്‍കാത്തുനില്‍പ്പ് ഉണ്ടാകാറുണ്ട്. ഐഫോണ്‍ 16 ലൈനപ്പില്‍ വരുന്ന മോഡലുകള്‍ക്കും വന്‍ തിരക്ക്. മുംബൈ നഗരത്തില്‍ സ്‌റ്റോറുകള്‍ക്ക് മുന്നില്‍ ആള്‍ക്കാര്‍ കാത്തുനില്‍ക്കുന്നതിന്റെ വീഡിയോകളും ദൃശ്യങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. സെപ്റ്റംബര്‍ 10 ന് പ്രഖ്യാപിച്ച ആപ്പിളിന്റെ പുതിയ ഐഫോണ്‍ ഇപ്പോള്‍ ഇന്ത്യയില്‍ വാങ്ങാനാകും. അംഗീകൃത സ്‌റ്റോറുകളില്‍ ഇന്ന് രാവിലെ മുതല്‍ വില്‍പ്പന ആരംഭിച്ചു. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 Read More…

Healthy Food

ഇതാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ കൂൺ, വില കിലോയ്ക്ക് ഏകദേശം 92,000 രൂപ

ലോകത്തിലെ ഏറ്റവും വിലകൂടിയ കൂണാണ് ജാപ്പനീസ് മാറ്റ്‌സുടാക്കേ കൂൺ. ഒരു പൗണ്ടിന് 500 ഡോളര്‍ വരെയാണ് വില. (കിലോയ്ക്ക് ഏകദേശം 92,208 രൂപ) ജാപ്പനീസ് പാചകരീതിയിലെ ഏറ്റവും വിശേഷപ്പെട്ട ചേരുവകളിലൊന്നായി ഇതിനെ കണക്കാക്കുന്നു. കൊറിയൻ പെനിൻസുലയിലും ചൈനയിലും അമേരിക്കയിലും Matsutake അല്ലെങ്കിൽ മാറ്റ്‌സുടാക്കേ കൂണുകൾ കൃഷിചെയ്യുന്നുണ്ട്. എന്നാൽ ജപ്പാനിൽ, പ്രത്യേകിച്ച് ക്യോട്ടോ പ്രദേശത്തിന് ചുറ്റുമുള്ള സ്ഥലത്ത് ഉണ്ടാകുന്ന കൂണുകള്‍ക്കുമാത്രമാണ് ഈ സവിശേഷമായ വിലയും രുചിയും ഗുണങ്ങളും ഉള്ളത്. മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന Matsutake ഒരു പൗണ്ടിന് Read More…