വെറും ഏഴുവര്‍ഷമേ വേണ്ടി വന്നുള്ളൂ കൃതി സാനന് ഇന്ത്യയിലെ മികച്ച നടിമാരുടെ പട്ടികയില്‍ എത്താന്‍. 2021 ല്‍ മിമി എന്ന ചിത്രത്തിലൂടെ ദേശീയപുരസ്‌ക്കാരം നേടാനും നടിക്കായി. ചെറിയകാലം കൊണ്ട് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരത്തിന് പക്ഷേ ആദ്യകാലം അത്ര നല്ലതായിരുന്നില്ലെന്ന് താരം. 2014-ല്‍ ടൈഗര്‍ ഷ്രോഫിനൊപ്പം ഹീറോപന്തി എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡില്‍ തുടങ്ങിയത്. അതിനുശേഷം ഗംഭീര വിജയകരമായ പ്രോജക്ടുകളില്‍ ചെയ്തു. എന്നാല്‍ അഭിനയത്തിലേക്ക് കടക്കുന്നതിന് മുമ്പത്തെ കാലത്തെ തന്റെ ദുരനുഭവങ്ങള്‍ താരം ഓര്‍മ്മിച്ചെടുത്തു. ആദ്യത്തെ റാംപ് Read More…
Author: ashtagon
ആ നിഗൂഢതയുടെ സത്യം തേടി ഭാവനയുടെ ഹൊറര്‍ ത്രില്ലര്‍… ഭയം നിറച്ച് ‘ഹണ്ട്’ ട്രെയിലര്‍
ഞങ്ങൾ ഹോസ്റ്റലിലുള്ള ഫസ്റ്റ് ഇയേഴ്സിനൊക്കെ സാറ്റർഡേ ആയാൽ പേടിയാ” അമ്മാമേ ഈ ആത്മാവ് എന്നൊക്കെ പറയുന്നത് സത്യാണോ നമുക്കതിനെ കാണാൻ പറ്റ്വോ?ഒരു കുഞ്ഞിന്റെ ഹൃദയതുടിപ്പ് തുടങ്ങുന്നത് ശരീരത്തിൽ ആത്മാവ് കയറുമ്പോഴാണ്. മരിക്കാനുള്ള സമയം ആ നിമിഷം തീരുമാനിക്കപ്പെടുമെന്നാണു പറയുക. ബോഡിക്ക് രണ്ടു മാസത്തിൽക്കൂടുതൽ പഴക്കമുണ്ട് സാർ…തലയോട്ടിയുടെ പുറകിലൊരു പൊട്ടലുണ്ട്…. ഓൾഡ് മോർച്ചറി… പണ്ട്ഈ ആർക്കും വേണ്ടാത്ത ശവങ്ങളൊക്കെക്കൊണ്ടു തള്ളിയിരുന്ന സ്ഥലമാ .”very dangerous place….. .ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിന്റെ ട്രയിലറിലെ ചില Read More…
സിനിമകള്‍ പരാജയപ്പെട്ടിരുന്ന കാലത്ത് നിര്‍മ്മാതാക്കള്‍ പ്രതിഫലം ഉപേക്ഷിക്കാന്‍ പറയുമായിരുന്നു: അമീഷാ പട്ടേല്‍
സിനിമകള്‍ നിരന്തരം പരാജയം നേരിട്ടിരുന്ന കാലത്ത് ഒട്ടേറെ സിനിമകളുടെ പ്രതിഫലം വാങ്ങാതെ പോയിട്ടുണ്ടെന്ന് നടി അമീഷാ പട്ടേല്‍. ചെയ്ത ജോലിയുടെ ബാക്കി പ്രതിഫലം ഉപേക്ഷിക്കാന്‍ നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുമായിരുന്നെന്നും താരം പറഞ്ഞു. ബോളിവുഡിലെ പല സിനിമകളെയും ഞെട്ടിച്ച് ‘ഗദര്‍ 2’ ബോക്സ് ഓഫീസില്‍ പണം വാരി മുന്നേറുമ്പോഴാണ് പരാജയ കാലത്തെ അനുഭവം നടി ഓര്‍ത്തെടുത്തത്. ചില സമയങ്ങളില്‍ സിനിമകള്‍ വിജയിക്കാതെ വന്നപ്പോള്‍ നിര്‍മ്മാതാക്കള്‍ തന്റെ അടുത്ത് വന്ന് സിനിമ നഷ്ടത്തിലായതിനാല്‍ ഫീസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുമായിരുന്നു. മറ്റൊരാളെ മനസ്സിലാക്കുന്നത് വളരെ Read More…
മദ്യപിച്ചെത്തിയ ഭര്‍ത്താവ് പൂരിയുണ്ടാക്കിയില്ലെന്ന് പറഞ്ഞ് മര്‍ദ്ദിച്ചു ; ഭാര്യ തിളച്ച എണ്ണയൊഴിച്ച് കൊന്നു
ഡിണ്ടിഗല്‍: മദ്യപിച്ചെത്തി നിരന്തരം വഴക്കിടുന്ന ഭര്‍ത്താവിനെ ഭാര്യ എണ്ണ തിളപ്പിച്ചൊഴിച്ച് കൊലപ്പെടുത്തി. സംഭവത്തി 55 കാരിയായ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. ദിണ്ടിഗല്‍ ജില്ലയിലെ ഒഡന്‍ഛത്രം താലൂക്കിലെ കര്‍ഷകനായ ചെല്ലമുത്തു (63) ആണ് മരിച്ചത്. ആഗസ്റ്റ് 27 ന് നടന്ന സംഭവത്തില്‍ തിളച്ച എണ്ണ വീണ് ഗുരുതരമായി പരിക്കേറ്റ ഇയാളെ ദിണ്ടിഗല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്. സ്ഥിരം മദ്യപാനിയായിരുന്ന ചെല്ലമുത്തു മദ്യലഹരിയിലായിരിക്കുമ്പോള്‍ പൊന്നത്തലുമായി വഴക്കിടാറുണ്ടായിരുന്നു. Read More…
‘ആ ബ്ലൗസ് തിരിച്ചിട്ടാൽ നന്നായിരുന്നു, ബിഗ്രേഡ് സിനിമ പോലെ’; ഫോട്ടോഷൂട്ട് വിമർശനത്തിന് ചുട്ട മറുപടി നല്‍കി ആര്യ
അവതാരകയായും അഭിനേത്രിയായുമൊക്കെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ആര്യ. നിരവധി പരമ്പരകളിലൂടെയും അവതാരകയായും ടെലിവിഷൻ രംഗത്തേക്ക് വന്ന ആര്യ പിന്നീട് ബഡായ് ബംഗ്ലാവിൽ സജീവമായതോടെ കാണികളുടെ പ്രിയപ്പെട്ടവളായി മാറുകയായിരുന്നു. അതിന് ശേഷം ധാരാളം സിനിമകളിലും അവസരം ലഭിച്ച ആര്യയ്ക്ക് ഇന്ന് ധാരാളം ആരാധകരുള്ള താരമാണ്. ബിഗ് ബോസ് സീസൺ 2വില്‍ മത്സരാർത്ഥിയായും ആര്യ എത്തിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ സജീവമായ ആര്യ ഓണദിനത്തിൽ പങ്കുവച്ച ചിത്രങ്ങൾ ശ്രദ്ധനേടിയിരുന്നു. തന്റെ ആരാധകർക്ക് ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് ഒരു വ്യത്യസ്ത ഫോട്ടോഷൂട്ട് തന്നെയാണ് Read More…
‘ഞാൻ വീട്ടിലെ മതിൽ പൊളിച്ചുമാറ്റി ഗേറ്റ് വലുതാക്കാൻ തുടങ്ങാണട്ടോ…’; ആര്‍ഡിഎക്സ്സ് പ്രൊഡ്യൂസറോട് പെപ്പെ
ബോക്സോഫീസില്‍ ചരിത്രം സൃഷ്ടിക്കുകയാണ് സ്റ്റൈല്‍ മന്നന്റെ നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ജയിലര്‍ എന്ന മാസ് ആക്ഷന്‍ ത്രില്ലര്‍ സിനിമ. ഇതുവരെയുള്ള കണക്കുകകള്‍വച്ച് 564.35 കോടി രൂപ കളക്ഷന്‍ സിനിമ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ വന്‍ വിജയത്തിന് പിന്നാലെ നിര്‍മ്മാതാവ് കലാനിധി മാരന്‍ നായകന്‍ രജനികാന്തിനും സംവിധായകന്‍ നെല്‍സണും പാരിതോഷികവും ആഢംബര വാഹനവും നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. ഓണക്കാലത്ത് കേരളത്തില്‍ സൂപ്പര്‍ഹിറ്റായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആര്‍ ഡി എക്സ് സിനിമയിലെ മൂന്നു നായകന്മാരിലാരാളായ Read More…
ഹിറ്റ് കൂട്ടുകെട്ട് വീണ്ടും; ലീഗൽ ത്രില്ലർ ഡ്രാമ, ജീത്തു ജോസഫിന്റെ ‘നേരി’ൽ വക്കീല്‍ വേഷത്തില്‍ മോഹൻലാൽ
തിരുവനന്തപുരത്ത് ചിത്രീകരണമാരംഭിച്ച ആശിർവ്വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനായി മോഹൻലാൽ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ എത്തി. ഇക്കഴിഞ്ഞ ആഗസ്റ്റ് മുപ്പത്തി ഒന്നാം തീയതി വ്യാഴാഴ്ച്ചയായിരുന്നു മോഹൻ ലാൽ ഈ ചിത്രത്തിൽ അഭിനയിച്ചു തുടങ്ങിയത്. ലൂസിഫറിനു ശേഷം നല്ലൊരു ഇടവേളയെ ബ്രേക്ക് ചെയ്തു കൊണ്ടാണ് മോഹൻലാൽ തനിക്കെന്നും പ്രിയപ്പെട്ട . താൻ ജനിച്ചു വളർന്ന ഈ നഗരത്തിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനായി എത്തിയിരിക്കുന്നത്. ഏതാണ്ട് ഒന്നര മാസത്തോളം Read More…
ശ്രീലങ്ക ഒരു ലക്ഷം ടോക്ക് മക്കാക്ക് കുരങ്ങുകളെ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നു; മൃഗസ്‌നേഹികളുടെ പ്രതിഷേധം
വംശനാശഭീഷണി നേരിടുന്ന ടോക്ക് മക്കാക്ക് ഇനത്തില്‍ പെടുന്ന കുരങ്ങുകളെ വന്‍തോതില്‍ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നതിനെ എതിര്‍ത്ത് ശ്രീലങ്കയിലെ മൃഗസംരക്ഷകര്‍. ഒരു ലക്ഷത്തിലധികം കുരങ്ങുകളെ ചൈനയിലേക്ക് അയയ്ക്കാന്‍ പോകുന്നതായി ശ്രീലങ്കയലെ കൃഷിമന്ത്രി നടത്തിയ പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിഷേധം. വോയ്സ് ഓഫ് അമേരിക്കയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ റെഡ് ലിസ്റ്റില്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറില്‍ ഉള്‍പ്പെടുത്തപ്പെട്ട ശ്രീലങ്കയില്‍ മാത്രം വ്യാപകമായി കാണപ്പെടുന്ന മൃഗമാണ് ടോക്ക് മക്കാക്ക്. ധാരാളമായി ഉള്ളതിനാല്‍ ശ്രീലങ്കയില്‍ ഇതൊരു Read More…
ഫിന്‍ലാന്റിന്റെ പ്രായം കുറഞ്ഞ പ്രധാനമന്ത്രി സന്ന മരിന്‍ പദവികള്‍ ഒഴിഞ്ഞു; ഇനി വ്യക്തിജീവിതം മതിയെന്ന്
ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരികളില്‍ ഒരാളായി ഖ്യാതി നേടിയ ഫിന്‍ലാന്‍ഡിന്റെ മുന്‍ പ്രധാനമന്ത്രി സന്ന മാരിന്‍ പാര്‍ട്ടിയുടെ അദ്ധ്യക്ഷ സ്ഥാനവും ഒഴിഞ്ഞു. ഫിന്‍ലന്റ് പ്രധാനമന്ത്രിയായും ഗ്‌ളാമര്‍ താരമായും മിന്നിയ മാരിന്‍ വ്യക്തിജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് കസേര ഒഴിയുന്നതെന്നാണ് പറഞ്ഞിരിക്കുന്നത്. 2019ല്‍ 34-ാം വയസ്സില്‍ ഫിന്‍ലന്‍ഡിലെ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ ഫിന്‍ലന്റിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നിലയില്‍ അവര്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഏപ്രിലില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇവരുടെ പാര്‍ട്ടി തോല്‍വി നേരിട്ടതിന് പിന്നാലെ തന്നെ സെന്‍ട്രല്‍ Read More…