Featured Movie News

ബോളിവുഡ് നായിക മന്ദിര ബേദി ടോവിനോ ചിത്രത്തിലൂടെ മലയാളത്തിലേയ്ക്ക്

ടോവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം ഐഡന്റിറ്റി പ്രഖ്യാപനസമയം മുതൽ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച ചിത്രമാണ്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഓരോ പുതിയ അപ്ഡേറ്റുകളും ഐഡന്റിറ്റിയുടെ ക്യാൻവാസ് വലുതാക്കുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ താരനിരയിലേക്ക് ബോളിവുഡിന്റെ സൂപ്പർ നായിക മന്ദിര ബേദികൂടി എത്തിയിരിക്കുകയാണ്. ബോളിവുഡ് സിനിമ ലോകത്ത് സൂപ്പർ നായികയായും ടെലിവിഷൻ അവതാരികയായും സീരിയൽ താരമായും ഏറെ ജനപ്രീതിയുള്ള താരമാണ് മന്ദിര ബേദി. പ്രഭാസ് ചിത്രമായ Read More…

Sports

ഇന്ത്യയില്‍ ഇടിപിടിക്കാന്‍ സൂപ്പര്‍താരം ജോണ്‍സീനയും സേത്ത് റോളിന്‍സും; മെഗാതാരം ബെക്കി ലീഞ്ച് വരില്ല

ഡബ്‌ള്യൂ ഡബ്‌ള്യൂ ഇ യിലെ സൂപ്പര്‍താരങ്ങളായളള ജോണ്‍സീനയും സേത്ത് റോളിന്‍ളസും ഇന്ത്യയില്‍ ഇടിപിടിക്കാനെത്തും പക്ഷേ വനിതകളിലെ മെഗാതാരം ബെക്കി ലീഞ്ച് ഇന്ത്യയില്‍ പെര്‍ഫോം ചെയ്യാനുണ്ടാകില്ല. 2023 സൂപ്പര്‍സ്റ്റാര്‍ സ്‌പെക്റ്റാക്കിള്‍ 2023 ഇവന്റിന്റെ ഭാഗമായി സെപ്തംബര്‍ 8 നാണ് ലോകറെസ്‌ളിംഗിലെ സൂപ്പര്‍താരങ്ങള്‍ ഇന്ത്യയില്‍ എത്തുന്നത്. 5000 സീറ്റുകള്‍ വരുന്ന ഹൈദരാബാദിലെ ജിഎംസി ബാലയോഗി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വെള്ളിയാഴ്ച രാത്രി 7.30 യ്ക്കാണ് മാച്ച്. ജോണ്‍സീനയും സേത്ത് റോളിന്‍സും ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങളാണ് എത്തുന്നത്. ഒരുദശകമായി ഡബ്‌ള്യൂ ഡബ്‌ള്യൂ ഇ രംഗത്തെ Read More…

Movie News

ബെർത്‍ഡേ സർപ്രൈസ്! ഫെൻസിംഗ് വേഷത്തിൽ മമ്മൂട്ടി, സംഭവം എന്ത്? സോഷ്യൽമീഡിയയിൽ ചൂടന്‍ ചർച്ചകൾ

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് നാളെ 72-ാം ജന്മദിനം. ഇപ്പോഴിതാ ജന്മദിന തലേന്ന് ഒരു വമ്പൻ ബർത്‍‍ഡേ സ‍‍‍ര്‍പ്രൈസ് തന്റെ സോഷ്യൽമീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. ഫെൻസിംഗ് മത്സരത്തിന്റെ ജഴ്സിയും ഹെൽമറ്റും വാളുമേന്തിയിരിക്കുന്നൊരു ചിത്രമാണ് മമ്മൂട്ടി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് അദ്ദേഹത്തിന്‍റെ പുതിയ സിനിമയുടെ സ്റ്റില്ലാണോ അതോ ഏതെങ്കിലും പരസ്യ ചിത്രത്തിന്റെതാണോ എന്നാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ ചർച്ചകള്‍. ‘തൂഷെ’ എന്ന് എഴുതിക്കൊണ്ടാണ് മമ്മൂട്ടി ഈ ചിത്രം ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പങ്കുവെച്ചിരിക്കുന്നത്. ഫെൻസിംഗിൽ എതിരാളിയുടെ നീക്കത്തെ അഭിനന്ദിക്കുന്നതിനുള്ള ഒരു വാക്കാണിത്. Read More…

Movie News

സോഷ്യല്‍ മീഡിയയില്‍ തരംഗമായി അമിതാഭ് ബച്ചന്റെ സ്ലോ മോഷന്‍ വീഡിയോ

അമിതാഭ് ബച്ചന്റെയും ജയാ ബച്ചന്റെയും ഒരു സ്ലോമോഷന്‍ വീഡിയേയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. ജയ ബച്ചന് സ്വന്തമായി സോഷില്‍ മീഡിയ അക്കൗണ്ടുകള്‍ ഒന്നുമില്ല. എന്നാല്‍ ചെറുമകള്‍ നവ്യ നവേലി നന്ദ ജയാ ബച്ചന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പങ്ക് വയ്ക്കാറുണ്ട്. അമിതാഭ് ബച്ചനാണ് ഇക്കുറി ജയ ബച്ചന്റെ അല്‍പ്പം രസകരമായ വീഡിയോ പങ്ക് വച്ചിരിക്കുന്നത്. ജോലി സ്ഥലത്ത് എന്നാണ് അമിതാഭ് ബച്ചന്‍ ഭാര്യയ്ക്ക് ഒപ്പമുള്ള വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. അമിതാഭ് ബച്ചാന്‍ സ്വന്തം ദൃശ്യങ്ങള്‍ Read More…

Featured Movie News

റിലീസ് ചെയ്തത് 10000 സ്‌ക്രീനുകളില്‍: ജവാന്‍ ഷാരുഖാന്റെ ഏറ്റവും വലിയ റിലീസ്

ആരാധകര്‍ കാത്തിരുന്ന ഷാരുഖ് ഖാന്‍ ചിത്രം ജവാന്‍ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. അറ്റ്‌ലി സംവിധാനം ചെയ്ത ജവാനിലൂടെ ഷാരുഖ് ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് തിരികെയെത്തുമ്പോള്‍ രാജ്യത്തുടനീളം സജീവമായി ചിത്രത്തിന്റെ പ്രീ ബുക്കിങ് നടന്നിരുന്നു. ചിത്രം നിരവധി റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജവാന്റെ വാരാന്ത്യ അഡ്വാന്‍സ് ഏകദേശം 50 കോടി രൂപയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്താന്റെ മൊത്തത്തിലുള്ള അഡ്വാന്‍സ് 54 കോടി രൂപയായിരുന്നു. രാവിലെ 5 മണിക്കും 6 മണിക്കും രാജ്യത്തുടനീളം ഷോകളുണ്ടായിരുന്നു. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി Read More…

Sports

ലോകകപ്പില്‍ അര്‍ജന്റീനയുടെ വിജയം ആസൂത്രിതം; മെസ്സിക്ക് വേണ്ടി മുന്‍കൂട്ടി ഉണ്ടാക്കിയ തിരക്കഥയെന്ന് ഇതിഹാസ പരിശീലകന്‍ ലൂയിസ് വാന്‍ഗാല്‍

കഴിഞ്ഞ വര്‍ഷത്തെ ഫിഫ ലോകകപ്പില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീമും ലയണല്‍ മെസ്സിയും നേടിയ വിജയം ഒത്തുകളിയാണെന്ന ആരോപണവുമായി മുന്‍ നെതര്‍ലന്‍ഡ്‌സ് കോച്ച് ലൂയിസ് വാന്‍ ഗാല്‍. പെനാല്‍റ്റിയില്‍ 4-2ന് ഫ്രാന്‍സിനെ തോല്‍പ്പിച്ചാണ് അര്‍ജന്റീന രണ്ടാം ലോകകപ്പ് നേടിയത്. ഖത്തര്‍ ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിന്റെ പരിശീലകനായിരുന്ന വാന്‍ ഗാല്‍, ഡച്ച് ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കവെയാണ് പറഞ്ഞത്. മെസിക്കും അര്‍ജന്റീനയ്ക്കും വേണ്ടി ലോകകപ്പില്‍ മുന്‍കൂട്ടി ആസൂത്രണം നടന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ”അര്‍ജന്റീന അവരുടെ ഗോളുകള്‍ എങ്ങനെ സ്‌കോര്‍ ചെയ്തു. Read More…

Oddly News

ജി20 ഉച്ചകോടിക്ക് ആദ്യംതന്നെ വന്നു; പക്ഷേ നൈജീരിയന്‍ പ്രസിഡന്റിന് തിരിച്ചു ചെല്ലുമ്പോള്‍ കസേര കാണുമെന്ന് ഉറപ്പില്ല

ചൈനീസ് പ്രസിഡന്റ് വരുന്നില്ല, അമേരിക്കന്‍ പ്രസിഡന്റിന് കോവിഡ് പ്രശ്‌നം. അനേകം പ്രതിസന്ധികളാണ് ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിക്ക് നേരിടേണ്ടി വരുന്നത്. എന്നാല്‍ ഉച്ചകോടിക്ക് ഇന്ത്യയിലെത്തുന്ന ആദ്യ രാഷ്ട്രത്തലവനാണ് നൈജീരിയന്‍ പ്രസിഡന്റ് ബോല ടിനുബു. ജി 20 ഗ്രൂപ്പില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്ന രാജ്യത്തിന്റെ തലവന്‍ രണ്ടു ദിവസം മുമ്പ് തന്നെ ഇന്ത്യയില്‍ എത്തുകയും ചെയ്തു. അതേസമയം ജി 20 കഴിഞ്ഞ് നാട്ടിലെത്തുന്ന അദ്ദേഹത്തിന് പ്രസിഡന്റ് കസേര കാണുമോയെന്നാണ് അന്താരാഷ്ട്ര വേദിയില്‍ ഉയര്‍ന്നിരിക്കുന്ന ചോദ്യം. ജി 20 ഉച്ചകോടി ആരംഭിക്കുന്നതിന് Read More…

Hollywood

യുദ്ധവും സര്‍വനാശവും; ടോഹോയുടെ പുതിയ ഗോഡ്സില്ല ചിത്രം ഈ വര്‍ഷം; ട്രെയ്‌ലറിന് വന്‍ വരവേല്‍പ്പ്

ജാപ്പനീസ് നിര്‍മ്മാണ കമ്പനിയായ ടോഹോയുടെ പുതിയ ഗോഡ്സില്ല ചിത്രമായ ഗോഡ്സില്ല മൈനസ് വണ്ണിന്റെ ആദ്യ ട്രെയിലറിന് വന്‍ വരവേല്‍പ്പ്. ജാപ്പനീസ് ഭാഷയില്‍ വരുന്ന ചിത്രത്തിന്റെ ആവേശകരമായ ട്രെയിലര്‍ ഇതിനകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. ഇത് ഈ വര്‍ഷം അവസാനം വരുന്ന സിനിമയ്ക്ക് വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പിനെ കൂട്ടുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. അതേസമയം കോങ്: സ്‌കള്‍ ഐലന്‍ഡ്, ഗോഡ്സില്ല: കിംഗ് ഓഫ് ദ മോണ്‍സ്റ്റേഴ്സ്, ഗോഡ്സില്ല വേഴ്സ് കോംഗ് എന്നിവ പോലെയുള്ള സിനിമകള്‍ ഒരുക്കിയ അന്താരാഷ്ട്ര സിനിമാ നിര്‍മ്മാതാക്കളായ Read More…

Featured Hollywood

ഹോളിവുഡിലെ സൂപ്പര്‍താര ദമ്പതികള്‍ പിരിയുന്നു; ഗെയിം ഓഫ് ത്രോണ്‍സ് നടി സോഫി ടര്‍ണറും ഗായകന്‍ ജോ ജോനാസും

ന്യൂഡല്‍ഹി: കൊട്ടിഘോഷിക്കപ്പെട്ട ഹോളിവുഡിലെ മറ്റൊരു സൂപ്പര്‍താര ദമ്പതികള്‍ കൂടി വേര്‍ പിരിയുന്നു. ഗെയിം ഓഫ് ത്രോണ്‍സ് നടി സോഫി ടര്‍ണറും ഗായകന്‍ ജോ ജോനാസുമാണ് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരിക്കുന്നത്. പേജ് സിക്‌സാണ് ഇവരുടെ വിവാഹമോചന വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ആറ് മാസമായി ഇരുവരുടേയും ദാമ്പത്യത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ടിഎംഇസഡും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിരിക്കുന്നത്. നാലു വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് രണ്ടു പെണ്‍മക്കളുണ്ട്. ”വിവാഹമോചനം ജോയുടെ അവസാന ആശ്രയമായിരുന്നു. തന്റെ കുടുംബത്തെ Read More…