സ്ഥിരോത്സാഹികള്‍ക്ക് പരാജയങ്ങള്‍ പലപ്പോഴും വിജയത്തിലേക്കുള്ള ചവിട്ടുപടികളായിരിക്കും. തോല്‍വികളും തിരസ്‌കരണങ്ങളും തിരിച്ചടികളും വിലയേറിയ ഒരു പാഠം പഠിപ്പിക്കുകയും വിജയിക്കാന്‍ സഹായിക്കുകയും ചെയ്യും. ആത്മസമര്‍പ്പണവും കഠിനാധ്വാനവും എല്ലായ്‌പ്പോഴും എങ്ങനെ ഫലം കാണുന്നുവെന്ന് വെറും 10,000 രൂപ ശമ്പളത്തില്‍ നിന്ന് 1.9 കോടി രൂപ വരെ ശമ്പളം നേടുന്ന മനു അഗര്‍വാളിന്റെ ജീവിത കഥ കേട്ടാല്‍ മനസ്സിലാകും. ഡാറ്റാ സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സ്ട്രക്ചര്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രോഗ്രാമിംഗ്, സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറിംഗ് എന്നിവയിലെ മാസ്റ്റര്‍ കോഴ്‌സുകള്‍ക്ക് പേരുകേട്ട ട്യൂട്ടര്‍ Read More…
Author: ashtagon
ദുര്‍ഗ പൂജയ്ക്കായി കജോള്‍ ധരിച്ച ബനാറസി സാരിയുടെ വില അറിയുമോ?
ബംഗാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുര്‍ഗ പൂജയുടെ കൗണ്ട് ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു. ഈ സമയം ആഘോഷത്തോടൊപ്പം താരങ്ങള്‍ ധരിക്കുന്ന വസ്ത്രങ്ങളും ആരാധകര്‍ ശ്രദ്ധിക്കും. അത്തരത്തില്‍ ഇക്കുറി കജോള്‍ (Kajol) ധരിച്ച ചുവന്ന സാരിയാണ് ആരാധകര്‍ ശ്രദ്ധിച്ചിരിക്കുന്നത്. മജന്തറെഡ് നിറത്തിലുള്ള സാരിയില്‍ വെള്ളിയും സ്വര്‍ണ്ണവും നിറത്തിലുള്ള നൂലുകള്‍ കൊണ്ട് പ്രത്യേക വര്‍ക്കുകള്‍ ഉണ്ടായിരുന്നു. സാരിക്ക് ചേരുന്ന സ്ലീവ്‌ലെസ് ബ്ലൗസായിരുന്നു കജോള്‍ ധരിച്ചത്. കല്ലുകള്‍ വച്ച വലിയ വളകളും താരം അണിഞ്ഞിരുന്നു.സ്വര്‍ണം വെള്ളി നൂലുകള്‍ കൊണ്ട് സാരിയില്‍ പൂക്കള്‍ തുന്നി Read More…
ജെനീലിയ ഡിസൂസ ഗര്‍ഭിണിയോ? റിതേഷിന്റെ പ്രതികരണം ഇങ്ങനെ
ജെനീലിയ ഡിസൂസയും റിതേഷ് ദേശ്മുഖും (Riteish Deshmukh) കോമഡി റീലുകളിലൂടെ ഇടയ്ക്ക് സോഷില്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇരുവരും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത് മറ്റൊരു കാര്യത്തിനാണ്. ജെനീലിയ (Genelia Deshmukh) വീണ്ടും ഗര്‍ഭിണിയാണെന്ന് സോഷില്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ജെനീലിയയും റിതേഷ് ദേശ്മുഖും വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം ജെനീലിയയും റിതേഷും ഒരു പരിപാടിയില്‍ പങ്കെടുക്കുകയും അതിന്റെ ഭാഗമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തിരുന്നു. ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ ജെനീലിയ വയറില്‍ കയ്യ് വച്ചത് ആരാധകര്‍ ശ്രദ്ധിച്ചു. ഇതിന് Read More…
ബോക്സോഫീസില്‍ കിംഗ്ഖാന്റെ വിളയാട്ടം; അഞ്ചാം ദിനത്തില്‍ 550 കോടിയും കടന്ന് ജവാന്‍
ബോക്‌സ് ഓഫീസില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ് ഷാരുഖ് ഖാന്‍ (Shah Rukh Khan) ചിത്രം ജവാന്‍ (Jawan). ആദ്യദിനം തന്നെ 129 കോടി കളക്ട് ചെയ്ത ചിത്രം ആഭ്യന്തര കളക്ഷനില്‍ 300 കോടി കടന്നിരിക്കുകയാണ്. 2023-ല്‍ ഇന്ത്യയില്‍ 300 കോടി കടക്കുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ജവാന്‍. റിലീസ് ചെയ്ത് അഞ്ചാംദിനം പിന്നിടുമ്പോള്‍ ജവാന്‍ ആഗോളതലത്തില്‍ 550 കോടിരൂപയാണ് നേടിയിരിക്കുന്നത്. ഇതുവരെയുള്ള കണക്കെടുത്താൽ ഒരു ഇന്ത്യയില്‍ രു ചിത്രത്തിനു ലഭിച്ച ഏറ്റവും വലിയ ഓപ്പണിംഗ് ആണ് ജവാൻ Read More…
ഈ എട്ട് ശീലങ്ങള്‍ നിങ്ങളുടെ കരളിനെ അപകടത്തിലാക്കും
പഞ്ചാസാരയുടെ ഉയര്‍ന്ന അളവു മുതല്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ കഴിക്കുന്ന മരുന്ന് വരെ നിങ്ങളുടെ കരളിന്റെ ആരോഗ്യം തകരാറിലാക്കുന്നു. അവയെക്കുറിച്ച് ഒന്ന് അറിഞ്ഞിരിക്കാം. അമിതമദ്യപാനം- മദ്യത്തിന്റെ അമിത ഉപയോഗം കരളിനെ തകരാറിലാക്കുമെന്നത് പലര്‍ക്കും അറിവുള്ള കാര്യമാണ്. അമിത മദ്യപാനം ഫാറ്റിലിവര്‍ മുതല്‍ സിറോസിസ് വരെയുള്ള രോഗവാസ്ഥകള്‍ക്ക് ഇടയാക്കുന്നു. മോശം ഭക്ഷണക്രമം- അനാരോഗ്യകരമായ കൊഴുപ്പ്, പഞ്ചസാര, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവ സ്ഥിരമായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഫാറ്റി ലിവറിന് കാരണമാകും. കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ പരിപ്പ് മുതലായവ Read More…
മഹാദുരന്തത്തിന്റെ മുന്നറിയിപ്പ്? മൊറാക്കോയില്‍ ഭൂചലനത്തിന് മൂന്ന് മിനിറ്റ് മുമ്പുണ്ടായ ആ നീലവെളിച്ചം എന്തായിരുന്നു? തുര്‍ക്കിയിലും ഇതുണ്ടായി….!!
മൊറോക്കോയിലെ ഭൂകമ്പത്തിന്റെ യഥാര്‍ത്ഥ ഭീകരത അറിയണമെങ്കില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണവും നാശനഷ്ടങ്ങളുടെ കണക്കുകളും നോക്കിയാല്‍ മതി. 3000 ലധികം ജീവനുകളാണ് നഷ്ടമായത്. കെട്ടിടങ്ങളും വാഹനങ്ങളുമായി അനേകം നാശനഷ്ടങ്ങള്‍ വേറയും. സംഭവത്തെക്കുറിച്ച് വിലയിരുത്താനും പഠിക്കാനുമായി ഭൂകമ്പത്തിന് മുമ്പും ശേഷവും പകര്‍ത്തിയ നിരീക്ഷണ ദൃശ്യങ്ങള്‍ പരിശോധന നടത്തിയപ്പോള്‍ അധികൃതരെ ഞെട്ടിച്ച ചില കാഴ്ചകള്‍ അതിലുണ്ടായിരുന്നു. ശക്തമായ ഭൂകമ്പത്തിന് ഏകദേശം മൂന്ന് മിനിറ്റ് മുമ്പ്, ആകാശത്ത് നീല വെളിച്ചത്തിന്റെ കൗതുകകരമായ ചില പൊട്ടിത്തെറികള്‍ നഗരത്തിലെ സുരക്ഷാ ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. എന്തോ അശുഭകരമായത് Read More…
ലാപാസ് സ്‌റ്റേഡിയത്തില്‍ കളിച്ചു ജയിക്കണോ? ഓക്‌സിജന്‍ ട്യുബുമായി വരണം; മെസ്സക്കും കൂട്ടര്‍ക്കും ഭീതി
അമേരിക്കയിലും കാനഡയിലും മെക്‌സിക്കോയിലുമായി നടക്കുന്ന അടുത്ത ലോകകപ്പിന് യോഗ്യത കിട്ടണമെങ്കില്‍ ഓക്‌സിജന്‍ കൊണ്ടു നടക്കണമെന്ന സ്ഥിതിയിലാണ് ഫുട്‌ബോളിലെ ലോകരാജാക്കന്മാരായ അര്‍ജന്റീന. ചൊവ്വാഴ്ച ബൊളീവിയയുമായുള്ള ഏറ്റുമുട്ടാനൊരുങ്ങുന്ന അവര്‍ ടീമിലെ കളിക്കാര്‍ക്ക് നല്‍കിയിരിക്കുന്നത് വ്യക്തിഗത ഓക്‌സിജന്‍ ട്യൂബുകളാണ്. അര്‍ജന്റീനയുടെ അടുത്ത മത്സരം ലാപാസിലെ എസ്റ്റാഡിയോ ഹെര്‍ണാണ്ടോ സൈല്‍സിലാണ്. ഇവിടുത്തെ കളിയാകട്ടെ ഏറ്റവും അപകടം നിറഞ്ഞതാണ്. കാരണം സമുദ്രനിരപ്പില്‍ നിന്ന് 3,637 മീറ്റര്‍ ഉയരത്തില്‍ പര്‍വ്വതത്തിന് മുകളിലാണ് സ്‌റ്റേഡിയം. ഹൈ ആള്‍ട്ടിട്യൂഡ് കാരണം ഇവിടെ ശ്വാസം കിട്ടാന്‍ കളിക്കാര്‍ ഏറെ ബുദ്ധിമുട്ടും. Read More…
‘ഞാന്‍ ബലിയാട്, ടിക്കറ്റുമായി വന്നാല്‍ വേണ്ടതു ചെയ്യാം’; സംഗീതനിശാ വിവാദത്തിൽ എ.ആർ. റഹ്മാൻ
ചെന്നൈയില്‍ കഴിഞ്ഞ ദിവസം നടന്ന സംഗീതനിശയിലുണ്ടായ സംഭവങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ വിവാദം ഉയര്‍ത്തുമ്പോള്‍ പ്രതികരണവുമായി എ.ആര്‍. റഹ്മാന്‍ രംഗത്ത്. ”പ്രിയപ്പെട്ട ചെന്നൈ മക്കളേ, നിങ്ങളില്‍ ടിക്കറ്റ് വാങ്ങുകയും നിര്‍ഭാഗ്യകരമായ സാഹചര്യങ്ങള്‍ കാരണം പ്രവേശിക്കാന്‍ കഴിയാതിരിക്കുകയും ചെയ്തവര്‍, ദയവായി നിങ്ങളുടെ ടിക്കറ്റ് വാങ്ങിയതിന്റെ ഒരു പകര്‍പ്പ് എആര്‍ആര്‍4ചെന്നൈഅറ്റ്ബിടിഒഎസ് ഡോട്ട് ഇന്‍ എന്ന വിലാസത്തില്‍ നിങ്ങളുടെ പരാതികള്‍ക്കൊപ്പം ഷെയര്‍ ചെയ്താല്‍ ഞങ്ങളുടെ ടീം എത്രയും വേഗം പ്രതികരിക്കും.” റഹ്മാന്റെ പ്രസ്താവനയില്‍ പറയുന്നു. ”ചിലര്‍ എന്നെ ‘ഗോട്ട്’ എന്ന് വിളിക്കാറുണ്ട്. എല്ലാവര്‍ക്കും Read More…
വിജയ് സേതുപതിയുടെ അമ്പതാം ചിത്രം, ആരാധകരെ ത്രില്ലടിപ്പിക്കുന്ന പോസ്റ്ററുകള്‍ പുറത്തുവിട്ട് മക്കള്‍സെല്‍വന്‍
ലോകം മുഴുവന്‍ പണംവാരി മുന്നേറുന്ന ജവാന്റെ വിജയത്തിന്റെ തിളക്കത്തിലാണ് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി. നടന്റെ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷം കിട്ടുന്ന വാര്‍ത്തകളാണ് തമിഴ്‌സിനിമാ വേദിയില്‍ നിന്നും കേള്‍ക്കുന്നത്. നായകനൊപ്പം തത്തുല്യ പ്രാധാന്യമുള്ള തുടര്‍ച്ചയായ വില്ലന്‍ വേഷങ്ങള്‍ക്ക് ശേഷം വിജയ് സേതുപതി നായകനാകുന്ന പുതിയ സിനിമ വരുന്നു. ഇത് താരത്തിന്റെ അമ്പതാം ചിത്രം കൂടിയാണ്. തന്റെ അമ്പതാം ചിത്രമായ ‘മഹാരാജ’യിലൂടെ ആരാധകരുടെ ഇഷ്ടപ്പെട്ട വേഷത്തിലൂടെ മടങ്ങിവരവ് ആഘോഷിക്കാനാണ് തീരുമാനം. സെപ്തംബര്‍ 10 ന് പുറത്തുവന്ന Read More…