കയ്യിൽ ബെൽറ്റുകളും റബ്ബർ പൈപ്പുകളുമുപയോഗിച്ച് ഒരു റൂമിലിട്ട് ഒരു യുവാവിനെ നാലു യുവാക്കൾ സംഘം ചേർന്ന് മർദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്. സംഭവത്തിനു സാക്ഷ്യം വഹിച്ച സംഘത്തിലെ അഞ്ചാമനാണ് വീഡിയോ പകർത്തി ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടത്. ഉത്തർപ്രദേശിലെ ഔറയ്യയിൽ നടന്ന ദാരുണ സംഭവത്തിന്റെ നാല് വീഡിയോകൾ ജതിൻ എന്ന യുവാവാണ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ പോസ്റ്റ് ചെയ്തത്. വീഡിയോയിൽ മർദ്ദനമേറ്റ യുവാവ് നിർത്താൻ അപേക്ഷിച്ചുവെങ്കിലും പ്രതികൾ ബെൽറ്റും പൈപ്പും ഉപയോഗിച്ച് മർദ്ദിക്കുന്നത് തുടരുകയായിരുന്നു. ഒരു ദൃശ്യത്തിൽ, Read More…
Author: ashtagon
ടൂത്ത് ബ്രഷുകൊണ്ട് ബഹിരാകാശ നിലയത്തെ രക്ഷിച്ച സുനിത ! റെക്കോർഡുകൾ ഭേദിച്ച നടത്തം
ഒൻപത് മാസത്തിലധികം നീണ്ട ബഹിരാകാശ ദൗത്യത്തിന് ശേഷം സ്‌പേസ് എക്‌സ് ഡ്രാഗൺ സ്‌പേസ്‌ക്രാഫ്റ്റ് പേടകത്തിലാണ് സുനിത വില്യംസും ബുച്ച് വിൽമോറും സുരക്ഷിതരായി ഇന്ന് വെളുപ്പിനെ ഭൂമിയിലെത്തിയത് 2006 ഡിസംബറിലാണ് ഡിസ്‌കവറി ഷട്ടില്‍ പേടകത്തില്‍ ഇന്ത്യന്‍ വംശജയായ സുനിത വില്യംസ് ആദ്യമായി രാജ്യന്തര ബഹിരാകാശ നിലയത്തിലെത്തിയത്. ഏറ്റവും അധികം ബഹിരാകാശത്ത് നടന്ന വനിത എന്ന റെക്കോര്‍ഡ് സുനിത ആദ്യം സ്വന്തമാക്കിയത് അക്കാലയളവിലാണ്. ഡിസംബര്‍ മുതല്‍ 3 തവണയായി 22 മണിക്കൂര്‍ 27 മിനിറ്റ് ബഹിരാകാശത്ത് നടന്ന സുനിത യുഎസിലെ Read More…
പാവയ്ക്ക കഴിക്കുന്നത് പ്രമേഹത്തിന് ഒരു പരിഹാരമാണോ?
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി പ്രമേഹബാധിതരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു വരുന്നു. മരുന്നിന് പുറമെ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ വീട്ടുവൈദ്യങ്ങളുടെ സഹായവും പലരും സ്വീകരിക്കാറുണ്ട്. പ്രത്യേകിച്ച് കയ്പേറിയ ഭക്ഷണം കഴിക്കുന്നത് പ്രമേഹം കുറയ്ക്കുന്നുവെന്ന് ഒരു ധാരണയുണ്ട്. അതുകൊണ്ട് തന്നെ മറ്റ് കയ്പേറിയ ഭക്ഷണം കഴിക്കാൻ ഇഷ്ടമില്ലെങ്കിലും പ്രമേഹ രോഗികൾ പതിവായി പാവയ്ക്ക കഴിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ പാവയ്ക്ക കഴിക്കുന്നത് പ്രമേഹത്തിന് ഒരു പരിഹാരമാണോ? കയ്പ്പുള്ള പച്ചക്കറികളിൽ കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, സിങ്ക് തുടങ്ങി വിവിധ വിറ്റാമിനുകളും ധാതുക്കളും Read More…
തൈര് പല രോഗങ്ങളും അകറ്റും: ഇത് കഴിക്കാൻ പറ്റിയ സമയം അറിയാമോ?
ഒരു പാത്രം തൈര് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണകരമാണെന്ന് എല്ലാവര്‍ക്കുമറിയാം. പ്രോബയോട്ടിക് ഘടകങ്ങളും ധാരാളം പോഷകങ്ങളും ഉള്ളതിനാൽ ഇത് ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷിയും അസ്ഥികളും ശക്തിപ്പെടുത്താനും സഹായിക്കുന്നു. എന്നാൽ ഇത് കഴിക്കേണ്ട ശരിയായ സമയം എപ്പോഴാണെന്ന് നിങ്ങൾക്കറിയാമോ? രാവിലെ പ്രഭാതഭക്ഷണത്തോടൊപ്പം തൈര് കഴിച്ചാൽ, അതിൽ നിന്ന് ധാരാളം ഗുണങ്ങൾ ലഭിക്കും. പ്രഭാതഭക്ഷണത്തിന് തൈര് കഴിക്കുന്നത് കാലാകാലങ്ങളായി നിലനിൽക്കുന്ന ഒരു ഇന്ത്യന്‍ പാരമ്പര്യമാണ്. വിറ്റാമിൻ സി തൈരിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും പല Read More…
ഇരുണ്ട നിറം; ഇന്നത്തെ ബോളിവുഡ് താരമായ നടിയെ മാറ്റി കൊണ്ടുവന്നത് നായയെ ! അവഗണനകളുടെ ആദ്യനാളുകള്‍
ടോളിവുഡിലും ബോളിവുഡിലും അഭിനയത്തിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച ഈ നടിക്ക് ഇരുണ്ട നിറത്തിന്റെ പേരിൽ നിരവധി തവണ അവഗണന നേരിടേണ്ടിവന്നു. ഒരു കാലത്ത് താരനിരയുള്ള സിനിമയിൽ അവർക്ക് പകരം വച്ചത് ഒരു നായയെയാണ്. സിനിമയിൽ എത്താൻ നടിമാർക്ക് വളരെയധികം കഷ്ടപ്പെടേണ്ടിവരുന്നു. ഉയരം, അമിതവണ്ണം, ഇരുണ്ട നിറം അങ്ങനെ പല കാരണങ്ങളാല്‍അവര്‍ നിരസിക്കപ്പെടുന്നു. അടുത്തിടെ ടോളിവുഡിലും ബോളിവുഡിലും അഭിനയത്തിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച ഒരു നടി തന്റെ ആദ്യ നാളുകളെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. താരനിരയുള്ള സിനിമയിൽ നിറത്തിന്റെ പേരില്‍ അവർക്ക് പകരം വച്ചത് Read More…
വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരേ പാഞ്ഞടുത്ത് കാട്ടാന: രക്ഷപെട്ടത് തലനാരിഴക്ക്, ഭയം നിറച്ച് വീഡിയോ
കർണാടകയിലെ ഹസൻ ജില്ലയിൽ വനംവകുപ്പ് ജീവനക്കാർക്കു നേരെ കുതിച്ച് കാട്ടാന. സംഭവത്തിന്റെ അതിഭീകര ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ വഴി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് ഉദ്യോഗസ്ഥർ ജീവനുംകൊണ്ടോടി രക്ഷപെട്ടതോടെ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. @siraj noorani എന്ന എക്സ് അക്കൗണ്ട് ആണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ചത്. വീഡിയോയിൽ വനത്തിനു നടുവിലൂടെയുള്ള പാതയിൽ ജീവനും കൊണ്ടോടുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരെ കാണാം. തൊട്ടുപിന്നാലെ ഇവരെ ലക്ഷ്യമാക്കി കുതിച്ചെത്തുന്ന കാട്ടാനയെയാണ് കാണുന്നത്. വീഡിയോ അവസാനിക്കുമ്പോൾ ഉദ്യോഗസ്ഥർ അതിവേഗം ഓടിമറയുന്നതാണ് കാണുന്നത്. Read More…
‘ഞാൻ പാറ്റകളെയും പക്ഷികളെയും ആമകളെയും കഴിച്ചു’: 95 ദിനങ്ങൾ നടുകടലിൽ കുടുങ്ങിയ മത്സ്യ തൊഴിലാളിയുടെ അതിജീവനം
പസഫിക് സമുദ്രത്തിൽ നീണ്ട 95 ദിവസം കുടുങ്ങിപ്പോയ പെറുവിയൻ മത്സ്യത്തൊഴിലാളി ഒടുവിൽ ജീവിതത്തിലേക്ക്. തെക്കൻ പെറുവിയൻ തീരത്തെ മാർക്കോണ എന്ന പട്ടണത്തിൽ നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട മാക്‌സിമോ നാപ എന്ന മത്സ്യതൊഴിലാളിയാണ് മൂന്നുമാസം നീണ്ട പോരാട്ടത്തിനോടുവിൽ കുടുംബവുമായി ഒന്നിച്ചത്. ഡിസംബർ 7നാണ് രണ്ടാഴ്‌ച്ചത്തേക്കുള്ള യാത്രയ്‌ക്കുള്ള ഭക്ഷണമെല്ലാം പാക്ക് ചെയ്ത് മാക്സിമോ കടലിലേക്ക് പുറപ്പെട്ടത്. എന്നാൽ പത്തു ദിവസം എത്തുന്നതിനു മുൻപ് തന്നെ കാലാവസ്ഥ മോശമാകുകയും കൊടുങ്കാറ്റിൽ, ബോട്ട് വഴിതെറ്റി പസഫിക് സമുദ്രത്തിലേക്ക് ഒലിച്ചുപോകുകയുമായിരുന്നു. മാക്സിമോയെ കാണാതായതോടെ അദ്ദേഹത്തിന്റെ Read More…
ചൊവ്വയിലെ തടാകത്തിന് സമാനമായി ഭൂമിയിലും ഒരു തടാകമുണ്ട് ; തജസീറോ ഗര്‍ത്തം പോലെ തുര്‍ക്കിയിലെ സാല്‍ഡ
തെക്കുപടിഞ്ഞാറന്‍ തുര്‍ക്കിയില്‍, അന്റാലിയയില്‍ നിന്ന് കാറില്‍ ഏകദേശം 2 മണിക്കൂര്‍ യാത്ര ചെയ്താല്‍, സൂര്യനു കീഴില്‍ ടര്‍ക്കോയ്സ് വെള്ളത്തിന്റെ തിളങ്ങുന്ന കാഴ്ചയുണ്ട്. ചൊവ്വയിലെ ജെസീറോ ഗര്‍ത്തം കാണപ്പെട്ടത് എങ്ങിനെയാണോ അതിന് സമാനമായ ഭൂമിയിലെ അറിയപ്പെടുന്ന ഒരേയൊരു സ്ഥലമാണ് തുര്‍ക്കിയിലെ സാല്‍ഡ തടാകം. നാസയുടെ പെര്‍സെവറന്‍സ് റോവര്‍ സംഘം സാല്‍ഡ തടാകം സന്ദര്‍ശിച്ച് പഠനം നടത്തി. പര്‍ഡ്യൂ സര്‍വകലാശാലയിലെ ഭൂമി, അന്തരീക്ഷ, ഗ്രഹ ശാസ്ത്ര വകുപ്പിലെ പ്രൊഫസറായ ബ്രയോണി ഹോര്‍ഗന്‍, നാസ സംഘത്തോടൊപ്പം സാല്‍ഡ തടാകത്തിലേക്ക് യാത്ര ചെയ്തു. Read More…
വെണ്ണ, ടൂത്ത്പേസ്റ്റ്… പൊള്ളലേറ്റാൽ ഈ കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്
ജീവിതത്തില്‍ എപ്പോഴെങ്കിലുമൊക്കെ നേരിടേണ്ടി വന്ന അപകടാവസ്ഥയായിരിയ്ക്കും പൊള്ളല്‍. പാചകം ചെയ്യുമ്പോഴാണ് പലര്‍ക്കും പൊള്ളലേല്‍ക്കാറുള്ളത്. അമിതമായ പൊള്ളല്‍ ഇല്ലെങ്കില്‍ നമ്മളൊക്കെ വീട്ടിലെ ചെറിയ ചെറിയ പൊടിക്കൈകള്‍ തന്നെയായിരിയ്ക്കും ഇതിനായി പ്രയോഗിയ്ക്കുന്നത്. പലരും പലതരത്തിലാണ് തീപൊളളലിന് പ്രഥമശുശ്രൂഷ നല്‍കുന്നത്. ഇതില്‍ പലരും അവര്‍ പ്രയോഗിക്കുന്ന പൊടിക്കൈ പ്രയോഗങ്ങളുടെ ശാസ്ത്രീയ വശങ്ങള്‍ അറിഞ്ഞിട്ടൊന്നുമല്ല ഇത്തരം കാര്യങ്ങള്‍ക്ക് പിറകെ പോകുന്നത്. അതില്‍ പല പൊടിക്കൈ പ്രയോഗങ്ങളും പൊള്ളലിനെ കൂടുതല്‍ ഗുരുതരമാക്കുന്നതാണ്. വെണ്ണയും ടൂത്ത്പേസ്റ്റും – പൊള്ളലേറ്റവരില്‍ പൊതുവെ കാണുന്ന പ്രവണതയാണ് പൊള്ളലേറ്റ ഭാഗത്ത് Read More…








