പുരുഷനായി ജനിക്കുക, 22 വര്‍ഷം ആരും അറിയാതെ കന്യാസ്ത്രീയായി വിവിധ കോണ്‍വെന്റുകളില്‍ താമസിക്കുക ഒടുവില്‍ പുറത്താക്കപ്പെട്ട് ശിഷ്ടകാലം പുരുഷനായി തയ്യല്‍ജോലികള്‍ ചെയ്തു ജീവിക്കുക. പറഞ്ഞുവരുന്നത് ഒരു സിനിമാക്കഥയല്ല. അതിനെപ്പോലും വെല്ലുവിളിക്കാന്‍ കഴിയുന്ന തരത്തില്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നടന്ന ഒരു സംഭവകഥയെക്കുറിച്ചാണ്. പുരുഷനായി ജനിച്ച ജീവിതത്തിന്റെ 22 വര്‍ഷക്കാലം, ആരും സംശയിക്കാതെ രണ്ട് വ്യത്യസ്ത കോണ്‍വെന്റുകളില്‍ സിസ്റ്റര്‍ മാര്‍ഗരിറ്റ എന്ന നിലയില്‍ ജീവിച്ച ഫ്രാങ്ക് ടവാരെസാണ് നായകന്‍. ‘കന്യാസ്ത്രീ-മനുഷ്യന്‍’ എന്നാണ് ഈ അസാധാരണകഥ ഇപ്പോള്‍ മാധ്യമങ്ങളിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ഫ്രാങ്കിന്റെ Read More…
Author: ashtagon
ലോകത്തിലെ ഏറ്റവും വൃത്തികെട്ട ജീവി! ഈ വർഷത്തെ ‘ഫിഷ് ഓഫ് ദ ഇയർ’ അവാർഡ് സ്വന്തമാക്കി
ന്യൂസിലൻഡിലെ ‘ഫിഷ് ഓഫ് ദ ഇയർ’ പുരസ്‌കാരം സ്വന്തമാക്കി ബ്ലോബ്ഫിഷ്. ‘ലോകത്തിലെ ഏറ്റവും വിരൂപിയായ ജീവി’ എന്ന് ഒരിക്കൽ വിശേഷിപ്പിക്കപ്പെട്ട, ബ്ലോബ്ഫിഷ് (ശാസ്ത്രീയമായി സൈക്രോല്യൂട്ടസ് മാർസിഡസ് എന്നറിയപ്പെടുന്നു), ലോംഗ്ഫിൻ ഈൽ, പിഗ്മി പൈപ്പ് ഹോഴ്സ് എന്നീ മത്സ്യങ്ങളെ തോൽപ്പിച്ചാണ് “മൗണ്ടൻസ് സീ കൺസർവേഷൻ ട്രസ്റ്റിന്റെ” “ഫിഷ് ഓഫ് ദ ഇയർ” കിരീടം സ്വന്തമാക്കിയത്. ന്യൂസിലാന്റ്, ഓസ്‌ട്രേലിയൻ തീരങ്ങളിലെ ആഴക്കടലിൽ വളരെ ഉയർന്ന സമ്മർദ്ദമുള്ള അന്തരീക്ഷത്തിൽ ജീവിക്കുന്ന മത്സ്യങ്ങളാണ് ബ്ലോബ്ഫിഷ്. 130 വർഷം വരെ ജീവിക്കാൻ ഇവയ്ക്ക് കഴിയുമെന്നാണ് Read More…
23-ാം വയസില്‍ ജോലിയില്‍നിന്ന് വിരമിച്ചു ; ഇപ്പോള്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പെന്‍ഷനര്‍
മനുഷ്യജീവിതത്തിലെ ഏറ്റവും തീക്ഷ്ണമായ കാലമെന്നാണ് യൗവ്വനത്തെ പറയാറ്. എന്നാല്‍ യൗവ്വനത്തിന്റെ തുടക്കത്തില്‍ തന്നെ വാര്‍ദ്ധക്യത്തില്‍ ചെയ്യേണ്ട കാര്യം ചെയ്തിരിക്കുകയാണ് റഷ്യക്കാരനായ പാവ സ്‌റ്റെചെങ്കോ. കക്ഷി ഇരുപത്തി മൂന്നാം വയസ്സില്‍ ജോലി മതിയാക്കി ഔദ്യോഗികമായി വിരമിച്ചു. റഷ്യന്‍ ആഭ്യന്തരകാര്യ സംവിധാനത്തിന്റെ പ്രാദേശിക വിഭാഗത്തിലെ ജോലിയില്‍ നിന്നുമാണ് വിരമിച്ചത്. റഷ്യയിലെ ഡൊനെറ്റ്സ്‌കില്‍ നിന്നുള്ള യുവാവ് പാവല്‍ സ്റ്റെചെങ്കോയുടെ കഥ അസാധാരണമായ ഒന്നാണ്. 16-ാം വയസ്സില്‍ അദ്ദേഹം റഷ്യന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ചേര്‍ന്നു. അഞ്ച് വര്‍ഷത്തെ ഉത്സാഹപൂര്‍വമായ പഠനത്തിന് Read More…
മാമ്പഴം പറിക്കാൻ ബുദ്ധപ്രതിമയുടെ മുകളിൽ കയറി യുവതി; എന്നാല്‍ അത് ഇന്ത്യക്കാരിയെന്ന് സോഷ്യൽ മീഡിയ
തായ്‌ലൻഡിലെ ഒരു ക്ഷേത്രത്തിലെ ബുദ്ധ പ്രതിമയുടെ മുകളിൽ കയറി മാവിൽ നിന്ന് മാമ്പഴം പറിക്കാൻ ശ്രമിച്ച ഒരു വിനോദ സഞ്ചാരിയായ യുവതിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനങ്ങൾക്ക് വിധേയമായികൊണ്ടിരിക്കുന്നത്. ടിക് ടോക്കിൽ പങ്കുവെക്കപ്പെട്ട വീഡിയോ ഇൻസ്റ്റാഗ്രാമിൽ വൈറലായതോടെ രോഷാകുലരായ സോഷ്യൽ മീഡിയ ഉപയോക്താക്കൾ സംഭവത്തെ ചോദ്യം ചെയ്യുകയും സ്ത്രീ ഇന്ത്യക്കാരിയാണെന്ന് വാദിക്കുകയും ചെയ്തു. ടിക് ടോക്ക് ഉപയോക്താവ് @viewyeahhh ആദ്യമായി പങ്കിട്ട വീഡിയോയിൽ, അയുത്തായയിലെ ഫ്രാ ചേഡി ചൈമോങ്കോളിലെ ഒരു ബുദ്ധ പ്രതിമയുടെ മുകളിൽ Read More…
1950 കളിലെ ബംഗലുരുവിന്റെ 70 വർഷം പഴക്കമുള്ള ചിത്രം വൈറലാകുന്നു, എംജി റോഡിലെ പാര്‍ക്കിംഗ് ഏരിയ
ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ ഐടി നഗരങ്ങളില്‍ ഒന്നായ ബംഗലുരുവിന്റെ 1950കളിലെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ വൈറലാകുന്നു.ബെംഗളൂരുവിലെ എംജി റോഡിലെ ഒരു പാര്‍ക്കിംഗ് ഏരിയയുടെ ഗതകാലദൃശ്യം ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ ആഴത്തിലുള്ള ഗൃഹാതുരത്വം ഉണര്‍ത്തിയിരിക്കുകയാണ്. ഇന്ത്യന്‍ ഹിസ്റ്ററി പിക്‌സ് എന്ന അക്കൗണ്ട് അപ്ലോഡ് ചെയ്ത ചരിത്രപരമായ ചിത്രം ഏറ്റവും പ്രശസ്തമായ നഗരപാതകളിലൊന്നില്‍ ക്ലാസിക് ഓട്ടോമൊബൈലുകളും സൈക്കിള്‍ റിക്ഷകളും പാര്‍ക്ക് ചെയ്തിരിക്കുന്നത് കാണാം. ”1950: ബാംഗ്ലൂരിലെ എം.ജി റോഡില്‍ കാര്‍ പാര്‍ക്കിംഗ്” എന്നാണ് അടിക്കുറിപ്പ്. മാര്‍ച്ച് 15 ന് Read More…
പഴയ സോക്‌സ്! രൂക്ഷ ഗന്ധമുള്ള പുഷ്പം ബ്രിട്ടനില്‍ വിരിഞ്ഞു
ബ്രിട്ടനിലെ ക്യൂസ് പ്രിന്‍സസ് ഓഫ് വെയില്‍സ് കണ്‍സര്‍വേറ്ററിയില്‍ അതിരൂക്ഷ ഗന്ധമുള്ള പുഷ്പം വിരിഞ്ഞു. ‘ഓള്‍ഡ് സോക്‌സ്’ (Old Socks Flower) എന്നാണ് ഈ പൂവിന്റെ പേര്. കഴിഞ്ഞ വര്‍ഷം 7 വര്‍ഷത്തിലൊരിക്കല്‍ മാത്രം വിടരുന്ന ടൈറ്റന്‍ ആരം എന്ന പുഷ്പം ഇവിടെ വിരിഞ്ഞത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സ്യൂഡോഹൈഡ്രോസ്മി ഗാബുനെന്‍സിസ് എന്നാണ് ഈ പുഷ്പത്തിന്റെ ശാസ്ത്രനാമം. ആഫ്രിക്കന്‍ രാജ്യം ഗബോണില്‍ സ്വാഭാവികമായി കാണപ്പെടുന്നതാണ് ഈ പൂവ്. ക്യൂസ് കണ്‍സര്‍വേറ്ററിയിലെ ഓര്‍ക്കിഡ് സെക്ഷനിലാണ് പൂവ് ഇപ്പോള്‍ വിരിഞ്ഞിരിക്കുന്നത്. വംശനാശം Read More…
മുഖം മുഴുവന്‍ രോമങ്ങള്‍, കണ്ടാല്‍ ആരും ഭയക്കും; ഒടുവില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടി യുവാവ്
മുഖത്തിന്റെ 95 ശതമാനത്തിലധികവും രോമങ്ങളാല്‍ നിറയപ്പെടുന്ന ഒരു അപൂര്‍വ്വ രോഗാവസ്ഥയാണ് ഹൈപ്പര്‍ട്രിക്കോസിസ്. ഈ രോഗത്തിനെ വേര്‍വൂള്‍ഫ് സിന്‍ഡ്രോം എന്നും അറിയപ്പെടാറുണ്ട്. എന്നാല്‍ ഈ രോഗാവസ്ഥയുമായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് മധ്യപ്രദേശ് സ്വദേശിയായ 18 കാരന്‍ ലളിത് പട്ടീദാര്‍. മുഖത്ത് ഏറ്റവും അധികം രോമങ്ങളുള്ള പുരുഷനെന്ന റെക്കോര്‍ഡാണ് ലളിത് സ്വന്തമാക്കിയിരിക്കുന്നത്. ഇറ്റലിലെ മിലാനില്‍ തന്റെ മുഖരോമങ്ങളുമായി ടെലിവിഷന്‍ പരിപാടിയില്‍ ലളിത് പങ്കെടുത്തിരുന്നു. അവിടെ വച്ച് ഗിന്നസ് റെക്കോര്‍ഡിന് പരിശോധനകള്‍ നടത്തുകയായിരുന്നു. ആളുകള്‍ തന്നെ കാണുമ്പോള്‍ ആദ്യം ഭയപ്പെടുന്ന Read More…
എല്ലാ കണ്ണുകളും 62 കാരന്റെ കാമുകിയിലേക്ക്? ഹോളിവുഡ് ‘നിത്യഹരിത നായക’നൊപ്പം ക്യൂബന്‍ സുന്ദരി
ജനപ്രീതിയും അഭിനയ മികവും ഒരുപോലെ പുലര്‍ത്തുന്ന വ്യക്തിയാണ് ഹോളിവുഡ് താരം ടോം ക്രൂസ് (Tom Cruise). പ്രായം കൂടും തോറും ചെറുപ്പമായിരിക്കുന്ന വ്യക്തികൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ ടോം ക്രൂസ് പുതിയൊരു പ്രണയത്തിലാണെന്നാണ് അഭ്യൂഹം. ക്യൂബന്‍- സ്പീനിഷ് നായികയായ അനാ ഡി അര്‍മാസുമായി ബന്ധപ്പെട്ടാണ് അഭ്യൂഹങ്ങള്‍ നിറയുന്നത്. ക്രൂസിനെയുംം അനായെയും ഒരുപാട് തവണ ഒരുമിച്ച് കണ്ടതാണ് ആരാധകര്‍ ഇങ്ങനെ അഭ്യൂഹം പ്രചരിപ്പിക്കുന്നതിന്റെ കാരണം. കഴിഞ്ഞ ദിവസമാണ് ലണ്ടനില്‍ ഇരുവരും ഡിന്നര്‍ കഴിക്കാനെത്തിയതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത് . Read More…
15കാരനായ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു: 30കാരി അദ്ധ്യാപിക അറസ്റ്റിൽ
പതിനഞ്ചു വയസുള്ള വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ വിവാഹിതയായ ഇല്ലിനോയിസ് സ്‌പെഷ്യൽ എജ്യുക്കേഷൻ ടീച്ചർ ക്രിസ്റ്റീന ഫോർമെല്ല അറസ്റ്റിൽ. മാർച്ച് 16 ഞായറാഴ്ചയാണ് ചിക്കാഗോ നഗരപ്രാന്തമായ ഡൗണേഴ്‌സ് ഗ്രോവിൽ വെച്ചാണ് 30 കാരിയായ ക്രിസ്റ്റീന ഫോർമെല്ലയെ അറസ്റ്റ് ചെയ്തത്. 2023 ഡിസംബറിൽ ഡൗണേഴ്‌സ് ഗ്രോവ് സൗത്ത് ഹൈസ്‌കൂൾ ക്ലാസ് റൂമിൽ വച്ച് താൻ പീഡനത്തിനിരയായതായി വിദ്യാർത്ഥി പോലീസിന് പരാതി നൽകിയതിന് പിന്നാലെയാണ് ക്രിസ്റ്റീന അറസ്റ്റിലായത്. ഡ്യൂപേജ് കൗണ്ടി പ്രോസിക്യൂട്ടർമാർ പറയുന്നതനുസരിച്ച്, ഫോർമെല്ലയുടെ കീഴിലാണ് വിദ്യാർത്ഥി കോച്ചിംഗ് നേടികൊണ്ടിരുന്നത്. എന്നാൽ Read More…









