Crime

മകളുടെ വിവാഹത്തിനു 10 ദിവസം, അമ്മ ‘വരനൊപ്പം’ ഒളിച്ചോടി; പണവും സ്വര്‍ണവും അടിച്ചുമാറ്റി

മകളുടെ വിവാഹത്തിനു 10 ദിവസം മാത്രം ബാക്കിനില്‍ക്കെ വരനാകാന്‍ പോകുന്ന ചെറുപ്പക്കാരനൊപ്പം വധുവിന്റെ അമ്മ ഒളിച്ചോടി!. ഉത്തര്‍പ്രദേശിലെ അലിഗഡിലെ മദ്രക്‌ പോലീസ്‌ സ്‌റ്റേഷനു കീഴിലുള്ള ഗാമത്തിലാണു സംഭവം. വധുവിന്റെ അമ്മ അനിത, ‘മരുമകനൊപ്പം’ ഒളിച്ചോടുക മാത്രമല്ല, 3.5 ലക്ഷത്തിലധികം പണവും 5 ലക്ഷത്തിലധികം വിലമതിക്കുന്ന ആഭരണങ്ങളും കവര്‍ന്നുകൊണ്ടുപോയി. “ഏപ്രില്‍ 16-ന്‌ ഞാന്‍ രാഹുലിനെ വിവാഹം കഴിക്കേണ്ടതായിരുന്നു, ഞായറാഴ്‌ച എന്റെ അമ്മ അയാള്‍ക്കൊപ്പം ഒളിച്ചോടി. മൂന്നോ നാലോ മാസമായി രാഹുലും അമ്മയും ഫോണില്‍ ഒരുപാടുനേരം സംസാരിക്കാറുണ്ടായിരുന്നു. അലമാരയില്‍ 3.5 Read More…

Movie News

ട്രാൻസ്ജെൻഡർ അഭിനയിച്ചു, മരണമാസ്സിൽ കട്ട് !! സൗദിയിൽ വിലക്ക്, കുവൈത്തിൽ റീ എഡിറ്റ്

ബേസിൽ ജോസഫ് നായകനായി എത്തുന്ന മരണമാസ്സ്‌ എന്ന ചിത്രം സൗദിയിലും കുവൈറ്റിലും നിരോധിച്ചു. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ ആയ വ്യക്തി ഉള്ളതിനാലാണ് ചിത്രത്തിന്റെ റിലീസ് നിരോധിച്ചത്. എന്നാൽ കുവൈറ്റിൽ അവരുടെ ഭാഗങ്ങൾ ഒഴിവാക്കി റിലീസ് ചെയ്യാനാണ് പറയുന്നതെന്നും അണിയറപ്രവർത്തകർ അറിയിച്ചു. “കുവൈറ്റിൽ മരണമാസ്സ് കാണുന്ന പ്രേക്ഷകരോട്- കുവൈറ്റിലെ സെൻസർ നിയമപ്രകാരം സിനിമയിലെ ഫസ്റ്റ് ഹാഫിലെയും സെക്കന്റ് ഹാഫിലെയും ചില സീനുകൾ കട്ട് ചെയ്ത് കളയേണ്ടി വന്നിട്ടുണ്ട്. എഡിറ്റ് ചെയ്‌ത സീനുകളിലെ കല്ലുകടികൾ പൂർണ്ണമായ സിനിമാ ആസ്വാദനത്തെ ബാധിക്കുകയില്ല Read More…

Crime

എട്ടാം ക്ലാസുകാരുടെ ബാഗിൽ ഗർഭനിരോധന ഉറകളും കത്തിയും സൈക്കിൾ ചെയിനും; ദൃശ്യങ്ങൾ

നാസിക്കിലെ ഒരു സ്കൂളിൽ, എട്ടാം ക്ലാസുകാരുടെ ബാഗിൽ നിന്ന് കണ്ടെത്തിയത് ഗർഭ നിരോധന ഉറകളും കത്തിയും സൈക്കിൾ ചെയിനും ചീട്ടും.ഇഗത്പുരി താലൂക്കിലെ ഘോട്ടിയിലുള്ള ഒരു സ്വകാര്യ സ്കൂളിൽ പ്രിൻസിപ്പലിന്റെ പരിശോധനയ്ക്കിടെയാണ് എട്ടാം ക്ലാസുകാരന്റെ ബാഗിൽ നിന്നും ഈ സാധനങ്ങള്‍ കണ്ടെത്തിയത്. അ​പ്രതീക്ഷിതമായാണ് നാസിക് സ്കൂളിൽ വിദ്യാർഥികളുടെ ബാഗുകൾ പരിശോധിച്ചത്. കുട്ടികളുടെ അസാധാരണമായ ഹെയർ സ്റ്റൈൽ കണ്ടാണ് അധ്യാപകർ പരിശോധന നടത്തിയത്. സ്കുളിൽ നടത്തിയ പരിശോധനയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. രാജി മാജി എന്ന എക്സ് അക്കൗണ്ടിലൂടെയാണ് ദൃശ്യങ്ങൾ Read More…

Travel

32 അടി ഉയരത്തില്‍ മരത്തിന് മുകളിലൂടെ ഒരു നടപ്പാത; മിനസോട്ട കാഴ്ചബംഗ്‌ളാവില്‍ കാണാം മൃഗങ്ങളെ മുകളില്‍ നിന്ന്

മൃഗശാലയില്‍ ഏറ്റവും വലിയ രസം വന്യമൃഗങ്ങളെ അവയറിയാതെ അടുത്ത് നിന്നും നിരീക്ഷിക്കാനും ആസ്വദിക്കാനും അവസരം കിട്ടുന്നതാണ്. മിനസോട്ട മൃഗശാല ഈ സാഹചര്യം സൃഷ്ടിക്കാന്‍ ഒരു പഴയ മോണോറെയില്‍ ട്രാക്കിനെ ഒരു നടപ്പാതയാക്കി മാറ്റി. എഞ്ചിനീയറിംഗിലെ പുതിയ പരീക്ഷണം റെക്കോഡുകളും പുരസ്‌ക്കാരങ്ങളും നേടി. 2023 ല്‍ സ്പെഷ്യാലിറ്റി കണ്‍സ്ട്രക്ഷന്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുത്തു. മരങ്ങള്‍ക്ക് മുകളിലൂടെ ഉയരത്തില്‍ സജ്ജീകരിച്ചിരിക്കുന്ന ഈ ‘ട്രീടോപ്പ് ട്രെയില്‍’ നൂറുകണക്കിന് ഏക്കര്‍ വിസ്തൃതിയുള്ള ഹാര്‍ഡ് വുഡ് വനങ്ങള്‍, കുളങ്ങള്‍, ചതുപ്പുകള്‍, വൈവിധ്യമാര്‍ന്ന Read More…

Featured Good News

‘എന്റെ കുഞ്ഞിനെ തൊടുന്നോടാ…. നായയെ ആക്രമിച്ച ചീങ്കണ്ണിയ്ക്ക് പിന്നാലെ കുതിച്ച് ഉടമയായ സ്ത്രീ

ഫ്ലോറിഡയിൽ വളർത്തുനായയെ ആക്രമിച്ച ചീങ്കണ്ണിക്ക് പിന്നാലെ ചാടി ഉടമയായ സ്ത്രീ. സായാഹ്നത്തിൽ തടാകക്കരയിലൂടെ നായയുമായി നടക്കുന്നതിനിടയിലായിരുന്നു ആക്രമണം. തുടർന്ന് ചീങ്കണ്ണിയിൽ നിന്ന് നായയെ രക്ഷിക്കാൻ തന്റെ ജീവൻ തന്നെ സ്ത്രീ പണയംവെക്കുകയായിരുന്നു. ടമ്പ നിവാസിയും എലിമെന്ററി സ്കൂൾ അധ്യാപികയുമായ കിംബർലി സ്പെൻസർ വെസ്റ്റ്‌വുഡ് ലേക്‌സ് പരിസരത്തുള്ള ഒരു കുളത്തിന് സമീപം കോന എന്ന തന്റെ നായയുമായി നടക്കുമ്പോൾ, ആറര അടി നീളമുള്ള ചീങ്കണ്ണി പെട്ടെന്ന് വെള്ളത്തിൽ നിന്ന് അവരുടെ നേരെ കുതിക്കുകയായിരുന്നെന്ന് ഫോക്സ് 13 റിപ്പോർട്ട് ചെയ്യുന്നു. Read More…

Myth and Reality

ബേക്കിംഗ് സോഡയ്ക്കും നാരങ്ങയ്ക്കും പല്ല് വെളുപ്പിക്കാൻ കഴിയുമോ? സത്യവും മിഥ്യയും

പല്ലിന്റെ നിറവ്യത്യാസം നീക്കം ചെയ്തുകൊണ്ട് പല്ലിന്റെ നിറം വർധിപ്പിക്കുന്ന സൗന്ദര്യവർദ്ധക പ്രക്രിയയാണ് ടീത്ത് വൈറ്റനിങ്. എന്നാല്‍ പല്ല് വെളുപ്പിക്കലുമായി ബന്ധപ്പെട്ട ചില മിഥ്യാധാരണകളുണ്ട്. BLK-Max സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡെന്റൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി മേധാവി ഡോ. നീതു കംറ പറയുന്നത് പല്ലുകൾ വെളുപ്പിക്കുന്നത് കൊണ്ട് അവയുടെ പൂർണ്ണമായ നിറം മാറ്റാൻ കഴിയില്ല എന്നാണ്. ചില തെറ്റിദ്ധാരണകളും അവർ ചൂണ്ടികാണിക്കുന്നു. മിഥ്യ: ടൂത്ത് പേസ്റ്റിന് പല്ലുകൾ വെളുപ്പിക്കാൻ കഴിയും. വസ്‌തുത: ടൂത്ത്‌പേസ്റ്റ് ഉപയോഗിച്ച് പല്ലുകൾ വെളുപ്പിക്കാൻ കഴിയുമെന്ന് Read More…

Featured The Origin Story

ഇന്ത്യയില്‍ ചായ കൊണ്ടുവന്നത് ബ്രിട്ടീഷുകാരല്ല? ആസ്സാമിലെ ഗോത്രജനത കുടിച്ച പാനീയം

ഇന്ത്യയിലെ തേയിലയെക്കുറിച്ച് ചിന്തിക്കുമ്പോള്‍, വിശാലമായ ബ്രിട്ടീഷ് സ്ഥാപിത തേയില തോട്ടങ്ങളുടെ ചിത്രങ്ങള്‍ മനസ്സില്‍ വരും. എന്നാല്‍, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ആസാമിലെ ഫലഭൂയിഷ്ഠമായ ഭൂമിയില്‍ തേയില കൃഷി തുടങ്ങുന്നതിന് വളരെ മുമ്പുതന്നെ, സിംഗ്‌ഫോസ് പോലുള്ള തദ്ദേശീയ ഗോത്രങ്ങള്‍ അവരുടെ ദൈനംദിന ജീവിതത്തില്‍ ചായ ഉപയോഗിച്ചിരുന്നു. അവരുടെ പരമ്പരാഗത രീതികളും ചരിത്രവും ഇന്ത്യയിലെ തേയില സംസ്‌കാരം പൂര്‍ണ്ണമായും കൊളോണിയല്‍ ഇറക്കുമതിയാണെന്ന പൊതു വിശ്വാസത്തെ വെല്ലുവിളിക്കുന്നു. വടക്കുകിഴക്കന്‍ ഇന്ത്യ, മ്യാന്‍മര്‍, ചൈന എന്നിവയുടെ ചില ഭാഗങ്ങളില്‍ താമസിക്കുന്ന സിങ്‌ഫോ Read More…

Featured Lifestyle

കീശ ചോരാതെ ഫർണിച്ചർ വാങ്ങാം ; ഈ നാലു കാര്യങ്ങൾ ശ്രദ്ധിക്കുക

വീട് പണിയുമ്പോള്‍ പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ് വീട്ടിലേക്ക് വാങ്ങുന്ന ഫര്‍ണിച്ചറുകള്‍. കാഴ്ചയില്‍ ഭംഗി തോന്നുകയും വേണം എന്നാല്‍ അധികം പണം മുടക്ക് ഇല്ലാതെയും ആയിരിയ്ക്കണം. ഇതാണ് ഏത് ഉടമസ്ഥരും ശ്രദ്ധ വയ്ക്കുന്നത്. വീട്ടുകാരുടെ ഇഷ്ടത്തിനായിരിയ്ക്കും ഫര്‍ണിച്ചറുകള്‍ തിരഞ്ഞെടുക്കുന്നതും. ഒരു വീടിന് വേണ്ടി ഫര്‍ണിച്ചറുകള്‍ മേടിയ്ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം….. ട്രെന്‍ഡല്ല ടേസ്റ്റ് – ട്രെന്‍ഡുകളെ കണ്ണുമടച്ചു പിന്തുടരുത്. ഗൃഹോപകരണങ്ങള്‍ സാധാരണഗതിയില്‍ ദീര്‍ഘകാല നിക്ഷേപമാണ്. അതുകൊണ്ടു തന്നെ ഒരു സീസണിലേക്കും മറ്റും നില്‍ക്കുന്ന ട്രെന്‍ഡ് പിന്‍തുടരേണ്ടതില്ല. വസ്ത്രങ്ങളാണെങ്കില്‍ അതിന്റെ ഫാഷന്‍ Read More…

Lifestyle

തറ തുടയ്ക്കുന്ന വെള്ളത്തിൽ ഇവ കലർത്തി നോക്കൂ: 5 മിനിറ്റിനുള്ളിൽ കൊതുകിനെയും ഉറുമ്പിനേയും പാറ്റകളെയും അകറ്റാം

വേനൽക്കാലം ആരംഭിക്കുമ്പോൾ തന്നെ ഈച്ച, കൊതുകുകൾ, ഉറുമ്പുകൾ, പാറ്റകൾ തുടങ്ങിയ പ്രാണികൾ അവയുടെ മാളങ്ങളിൽ നിന്ന് പുറത്തുവരാൻ തുടങ്ങും. ഉറുമ്പുകളും പാറ്റകളും പകൽ മുഴുവൻ നമ്മെ ശല്യപ്പെടുത്തുന്നു, കൊതുകുകളുടെ ഭീകരത രാത്രിയിലെ ഉറക്കവും കെടുത്തുന്നു. എന്നാൽ ഇവയെ മറികടക്കാൻ ചില തന്ത്രങ്ങളുണ്ട്. ഇതിനായി തറ വൃത്തിയാക്കുന്നതിനായി ഉപയോഗിക്കുന്ന വെള്ളത്തിൽ കുറച്ച് സാധനങ്ങൾ ചേർത്താൽ മതിയാകും. ഈ വെള്ളം ഫലപ്രദമായ കീടനാശിനിയായി പ്രവർത്തിക്കുന്നു. ഈ പ്രതിവിധികളുടെ പ്രയോജനങ്ങൾ ഇവ സ്വാഭാവികമായി ലഭ്യതയുള്ളതും വിലകുറഞ്ഞതുമാണ്, അവയ്ക്ക് പാർശ്വഫലങ്ങളൊന്നുമില്ല. നാരങ്ങ, ആലം, Read More…