ഒളിമ്പിക് മെഡല്‍ ജേതാവും ബോക്‌സിംഗ് ഐക്കണുമായ മേരി കോം ഭര്‍ത്താവുമായി വിവാഹമോചനം നേടിയതായി റിപ്പോര്‍ട്ട്. ബോക്‌സിംഗ് താരവും ഓണ്‍ലര്‍ എന്നറിയപ്പെടുന്ന ഭര്‍ത്താവ് കരുങ് ഓങ്കോളറും വേര്‍പിരിഞ്ഞതായി ഒന്നിലധികം ഉറവിടങ്ങള്‍ സ്ഥിരീകരിക്കുന്നു. എന്നാല്‍ വിവാഹമോചനത്തിനുള്ള നടപടികളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ലെന്നാണ് വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. സ്നേഹത്തിന്റെയും പിന്തുണയുടെയും സ്ഥായിയായ പ്രതീകമായി പലപ്പോഴും ആഘോഷിക്കപ്പെടുന്ന ഈ ദമ്പതികള്‍, 2022-ലെ മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഓണ്‍ലറുടെ ശ്രമം പരാജയപ്പെട്ടതിന് പിന്നാലെ മുതല്‍ വേര്‍പിരിഞ്ഞാണ് ജീവിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മേരി അവരുടെ നാലു കുട്ടികളുമായി ഫരീദാബാദിലേക്ക് താമസം Read More…
Author: ashtagon
ദാഹം ശമിപ്പിക്കാൻ ബിഡി ഓഫീസറുടെ ഔദ്യോഗിക വസതിയിലെത്തി മ്ലാവ്: ഒഡിഷയിൽ നിന്നുള്ള ദൃശ്യങ്ങൾ
ജലദൗർലഭ്യത്തെ തുടർന്ന് ദാഹമകറ്റാൻ വനമേഖലയിൽ നിന്ന് നാട്ടിലേക്ക് ഇറങ്ങി മ്ലാവ്. ഒഡീഷയിലെ ഗജപതി ജില്ലയിലെ ഗോസാനിയിലെ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറുടെ (ബിഡിഒ) ഔദ്യോഗിക വസതിയിലാണ് മ്ലാവിനെ കണ്ടെത്തിയത്. പ്രകൃതിസ്‌നേഹി കൂടിയായ ബിഡിഒ ഗൗര ചന്ദ്ര പട്‌നായിക് അധികൃതരെ വിവരമറിയിച്ചതിനെത്തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മ്ലാവിനെ രക്ഷപ്പെടുത്തി സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് സുരക്ഷിതമായി തിരിച്ചയയ്ക്കുകയും ചെയ്തു. ബിഡിഒ തന്റെ ഔദ്യോഗിക വസതിയിലെ പൂന്തോട്ടത്തിൽ നിരവധി ജലാസംഭരണികൾ ഉണ്ടാക്കിയിട്ടുണ്ട്. ദാഹിക്കുന്ന പക്ഷികൾക്കും മൃഗങ്ങൾക്കും സൗകര്യമൊരുക്കുകയാണ് ഇതിലൂടെ അദ്ദേഹം ലക്ഷ്യമിട്ടിരിക്കുന്നത്. Read More…
ഐ.പി.എല്‍. ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ്; ഭുവനേശ്വര്‍ കുമാറിന് റെക്കോഡ്
ഐ.പി.എല്‍. ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന പേസ് ബൗളറെന്ന നേട്ടം ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ പേസര്‍ ഭുവനേശ്വര്‍ കുമാറിന് സ്വന്തം. നിലവില്‍ 179 മത്സരങ്ങളില്‍നിന്നു 184 വിക്കറ്റുകളാണു ഭുവി നേടിയത്. മുംബൈ ഇന്ത്യന്‍സിന്റെ തിലക് വര്‍മയെ പുറത്താക്കിയാണു ഭുവി മുന്നിലെത്തിയത്. വെസ്‌റ്റിന്‍ഡീസിന്റെ ഡെ്വയ്‌ന്‍ ബ്രാവോ (183)യുടെ റെക്കോഡാണു ഭുവനേശ്വര്‍ തന്റെ പേരിലേക്കു മാറ്റിയത്. ലസിത് മലിംഗ (170), ജസ്‌പ്രീത് ബുംറ (165), ഉമേഷ് യാദവ് (144) എന്നിവരാണു വിക്കറ്റ് വേട്ടക്കാരില്‍ ആദ്യ സ്‌ഥാനത്തുള്ളത്. വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടന്ന Read More…
ഭര്‍ത്താവിനെ കൊന്ന കേസിലെ പ്രതി ഗര്‍ഭിണി, കുട്ടി സഹോദരന്റെ എങ്കില്‍ ഏറ്റെടുക്കുമെന്ന് മരണപ്പെട്ടയാളുടെ സഹോദരന്‍
മീററ്റില്‍ ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്നു ചതിച്ചു കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന മുസ്‌കാന്‍ രസ്‌തോഗി ഗര്‍ഭിണിയാണെന്നു കണ്ടെത്തി. കുട്ടി കൊല്ലപ്പെട്ട സൗരഭ് രജ്‌പുത്തിന്റെതാണെന്നു തെളിഞ്ഞാല്‍ കുഞ്ഞിനെ ഏറ്റെടുത്തു വളര്‍ത്തുമെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ ബബ്ലു രജ്‌പുത് മാധ്യമങ്ങളോട് പറഞ്ഞു. മുസ്‌കാന്‍ പ്രാഥമിക പരിശോധനയ്‌ക്ക് വിധേയയായതായും അവര്‍ ഗര്‍ഭിണിയാണെന്നു സ്‌ഥിരീകരിച്ചതായും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ അശോക് കതാരിയ തിങ്കളാഴ്‌ച പറഞ്ഞു. മുസ്‌കാന്റെ കുടുംബത്തില്‍നിന്നു പ്രതികരണമൊന്നും ഉണ്ടായില്ല. മുന്‍ മര്‍ച്ചന്റ് നേവി ഓഫീസറായ സൗരഭ് രജ്‌പുത് മാര്‍ച്ച് 4-ന് രാത്രി Read More…
നട്ടെല്ലിന്റെ ആരോഗ്യത്തിന് ശരിയായ ഷൂസ് തിരഞ്ഞെടുക്കാൻ ഈ മാര്‍ഗങ്ങൾ പിന്തുടരുക
നമ്മൾ ധരിക്കുന്ന ഷൂസ് നമ്മുടെ പാദങ്ങളെയും നട്ടെല്ലിന്റെ ആരോഗ്യത്തെയും നേരിട്ട് ബാധിക്കുന്നു. പ്രശസ്ത ഫിസിയോതെറാപ്പി മേധാവി ഡോ. ലക്ഷയ് ഭക്തിയാനി പറയുന്നത് ഷൂസ് നിങ്ങളുടെ നട്ടെല്ലിനും പുറം വേദനയ്ക്കും വലിയ സ്വാധീനം ചെലുത്തുന്നുവെന്നാണ്. ഉചിതമായ ഷൂ നട്ടെല്ലിന്റെ ആരോഗ്യത്തെ സഹായിക്കും, എന്നാൽ തെറ്റായ ഷൂ ശരീര വേദനയും ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നു. ശരിയായ തരത്തിലുള്ള ഷൂസ് ,നടത്തം, ജോഗിംഗ് അല്ലെങ്കിൽ ഓട്ടം തുടങ്ങിയ ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുമ്പോള്‍ സഹായകമാകുന്നു. ശരിയായ ഷൂസ് ധരിക്കുന്നത് നട്ടെല്ലിന്റെ ആരോഗ്യം നിലനിർത്താനും നടുവേദന Read More…
ഫോൺ കവറിൽ നോട്ടുകൾ സൂക്ഷിക്കാറുണ്ടോ? വേനല്‍ക്കാലത്ത് പൊട്ടിത്തെറിക്കാൻ സാധ്യത
ചിലരെങ്കിലും മൊബൈൽ കവറുകളിൽ പണം സൂക്ഷിക്കുന്നവരാണ്. എന്നാൽ വേനൽക്കാലത്ത്, ഈ ദുശ്ശീലം വലിയ നഷ്ടമുണ്ടാകുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇനിയെങ്കിലും ആളുകൾ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഇല്ലെങ്കിൽ വലിയ അപകടത്തിലേക്ക് നയിച്ചെന്നുവരും. ഒരു നോട്ട് എങ്ങനെ സ്ഫോടന സാധ്യത വർദ്ധിപ്പിക്കും? വേനൽക്കാലത്ത്, എസി കംപ്രസ്സറുകളിലും മറ്റ് ഇലക്ട്രിക്കൽ ഗാഡ്‌ജെറ്റുകളിലും സ്‌ഫോടനം നടക്കുന്നുവെന്ന വാർത്തകൾ നാം പൊതുവെ കേൾക്കാറുള്ളതാണ്. ഈ സാഹചര്യങ്ങളിലെല്ലാം, സ്‌ഫോടനത്തിന് പിന്നിലെ ഏറ്റവും വലിയ കാരണം ഉപകരണങ്ങളുടെയും ഗാഡ്‌ജെറ്റുകളുടെയും അശ്രദ്ധമായ ഉപയോഗമാണ്. മോശം ശീലങ്ങൾ ദോഷം Read More…
മണ്‍ച്ചട്ടിയിൽ കിടിലന്‍ മീന്‍കറി ഉണ്ടാക്കാം! പുതിയ ചട്ടി ഉപയോഗിക്കേണ്ടത് ഇങ്ങനെ
നല്ല മീന്‍ മുളക് അരച്ച് മണ്‍ചട്ടിയില്‍ കറിവെക്കണം. പിറ്റേ ദിവസം അത് എടുത്ത് കഴിച്ചാല്‍ ഒരു പാത്രം ചോറുണ്ണാനായി മറ്റൊന്നും പിന്നെ വേണ്ട. ആരോഗ്യത്തിനും മണ്‍ചട്ടിയിലെ പാചകം നല്ലതാണ്. ഇതിൽ ഹാനികരമായ കെമിക്കലുകളില്ല. മണ്‍പാത്രങ്ങള്‍ സീസണ്‍ ചെയ്താണ് ഉപയോഗിക്കേണ്ടത്. ഇതിനായി പുതിയതായി വാങ്ങിയ ചട്ടി ആദ്യം ചകിരി ഉപയോഗിച്ച് നന്നായി കഴുകണം. ആദ്യ ദിവസം വെള്ളം ഒഴിച്ച് വെക്കണം. പിന്നീട് കഴുകി പുതിയ കഞ്ഞിവെള്ളം നിറയ്ക്കണം. രണ്ട് ദിവസം കൂടി അത് ആവര്‍ത്തിക്കണം. നാലാമത്തെ ദിവസം കഴുകി Read More…
ഇറച്ചി വേഗത്തില്‍ വെന്ത് കിട്ടണോ? പഞ്ഞി പോലെ വേവിച്ചെടുക്കാം… ഇതാ സൂപ്പർ ട്രിക്ക്
കുറച്ച് സമയം അധികം ചെലവഴിച്ച് തയ്യാറാക്കേണ്ടി വരുന്ന ഒരു വിഭവമാണ് മാംസ വിഭവങ്ങള്‍. സ്ലോ കുക്ക് ചെയ്യുന്നതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. മട്ടന്‍ ആണെങ്കിലും ബീഫ് ആണെങ്കിലും നല്ലത് പോലെ വേവണമെങ്കില്‍ സമയം അധികം വേണം. എന്നിരുന്നാലും ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇറച്ചി പാകം ചെയ്യുന്നതിന് മുമ്പായി കനം കുറച്ച് അരിയണം. ഇങ്ങനെ ചെയ്താല്‍ വേഗം വെന്തുകിട്ടും. ഇറച്ചി തെരഞ്ഞെടുക്കുമ്പോള്‍ ബ്രെസ്റ്റ് ഭാഗമാണെങ്കില്‍ ചെറിയ കഷ്ണങ്ങളായി കനം കുറച്ച് മുറിച്ചെടുക്കണം. എല്ലാ ഭാഗത്തും ചൂട് Read More…
ട്രംപ് ഫ്രം ചൈന! ട്രംപിനെ അനുകരിച്ച് യുവാവ്! ഇതൊക്കെ എങ്ങനെ സാധിക്കുന്നെന്ന് സോഷ്യൽ മീഡിയ
പ്രശസ്ത അമേരിക്കൻ സ്ട്രീമർ IShowSpeed-ഉം ഡൊണാൾഡ് ട്രംപിന്റെ അപരനുമായ ഒരു ചൈനീസ് യുവാവും തമ്മിലുള്ള അപ്രതീക്ഷിത കണ്ടുമുട്ടലിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചൈനയിലേക്കുള്ള തന്റെ സന്ദർശന വേളയിൽ, IShowSpeed എന്നറിയപ്പെടുന്ന ഡാരൻ വാട്കിൻസ് ജൂനിയർ ചോങ്‌കിംഗിലെ ഒരു പതിവ് നഗര പര്യടനം ഒരു വൈറൽ നിമിഷമായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ചൈനയിലെ അദ്ദേഹത്തിന്റെ പ്രാദേശിക ഗൈഡ് അപ്രതീക്ഷിതമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് സമാനമായ ശബ്ദത്തിൽ സംസാരിക്കാൻ തുടങ്ങിയപ്പോൾ സ്പീഡ് യഥാർത്ഥത്തിൽ ഞെട്ടി. വൈറലാകുന്ന Read More…









