Health

ഇനി വിരലില്‍ കുത്താതെ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് മനസ്സിലാക്കാം; വഴികള്‍ പലവിധം

ലോകത്തില്‍ പ്രമേഹ രോഗികള്‍ ദിനംപ്രതി വര്‍ധിക്കുന്നു. നേരത്തെ തന്നെ കണ്ടെത്തി വേണ്ട മുന്‍കരുതലുകള്‍ എടുത്താല്‍ പ്രമേഹം കൊണ്ടുള്ള രോഗസങ്കീര്‍ണ്ണതകള്‍ ഒരു പരിധി വരെ ഒഴിവാക്കാനായി സാധിക്കും. എന്നാല്‍ ശരീരത്തിലേക്ക് സൂചി കുത്തി രക്തമെടുക്കണമെന്ന ചിന്ത പല വ്യക്തികളെയും പ്രമേഹ പരിശോധനയില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. എന്നാല്‍ സൂചി ഉപയോഗിക്കാതെ തന്നെ പ്രമേഹം പരിശോധിക്കാനുള്ള മാര്‍ഗങ്ങളുണ്ട്. കൺടിന്യുവസ് ഗ്ലുക്കോസ് മീറ്റർ ചര്‍മത്തിന്റെ അടിയില്‍ ഒരുചെറിയ സെന്‍സര്‍ ഘടിപ്പിച്ചതിന് ശേഷം മിനിട്ടുകള്‍ തേറും രക്തത്തിലെ പഞ്ചസാരയുടെ തോത് അളക്കുന്ന യന്ത്രമാണ് കണ്‍ടിന്യുവസ് Read More…

Oddly News

‘കാറിൽ ജനിച്ച് മരിക്കുന്നവന്‍’! എന്താണ് കാർബൺ ഡൈ ഓക്സൈഡ്? വിദ്യാർഥിയുടെ വിചിത്ര ഉത്തരം

പരീക്ഷയിലെ വിദ്യാർത്ഥികളുടെ അസാധാരണവും രസകരവുമായ പല ഉത്തരങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തിൽ ഒരു പരീക്ഷയിൽ വിദ്യാർത്ഥി എഴുതിയ ഉത്തരമാണ് നെറ്റിസൺസിനെ അമ്പരപ്പിച്ചിരിക്കുന്നത്. ഒരു സയൻസ് ചോദ്യത്തോട് ആരും പ്രതീക്ഷിക്കാത്ത രീതിയിലാണ് വിദ്യാർത്ഥി പ്രതികരിച്ചത്. “എന്താണ് കാർബൺ ഡൈ ഓക്സൈഡ്?” എന്നായിരുന്നു പരീക്ഷയിലെ ചോദ്യം. കാറിൽ ജനിച്ച് പുറത്ത് മരിക്കുന്നവനെ കാർ ബോൺ ഡൈ ഓക്സൈഡ് എന്ന് വിളിക്കുന്നു എന്നായിരുന്നു വിദ്യാർത്ഥിയുടെ രസകരമായ പ്രതികരണം. തമാശ കലർന്ന ഈ മറുപടി ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. പോസ്റ്റിന് Read More…

Featured Sports

ധോണി പുറത്തായപ്പോള്‍ കലിപ്പ് കാട്ടിയ സുന്ദരിയെ കണ്ടെത്തി! ഗുവാഹത്തിയില്‍ നിന്നുള്ള 19 കാരി ആര്യപ്രിയ

ദിവസങ്ങള്‍ക്ക് മുമ്പ് ചെന്നൈ സൂപ്പര്‍കിംഗ്‌സ് മത്സരത്തില്‍ എം.എസ്. ധോണി പുറത്തായപ്പോള്‍ കലിപ്പ് കാട്ടി ഇന്‍സ്റ്റാഗ്രാമില്‍ നെറ്റിസണ്‍മാരുടെ പ്രീതി പിടിച്ചുപറ്റിയ അജ്ഞാത സുന്ദരിയെ ഒടുവില്‍ ഇന്റര്‍നെറ്റ് തന്നെ കണ്ടെത്തി. ഗുവാഹത്തിയില്‍ നിന്നുള്ള 19 വയസ്സുള്ള ആര്യപ്രിയ ഭൂയാനായിരുന്നു മത്സരത്തിനിടയില്‍ ക്യാമറ പിടിച്ചെടുത്തത്. പ്രതികരണം പിന്നീട് സാമൂഹ്യമാധ്യമത്തില്‍ എത്തിയപ്പോള്‍ വൈറലായി. സോഷ്യല്‍ മീഡിയയില്‍ ഈ ക്ലിപ്പ് പ്രചരിച്ചതോടെ, അവര്‍ പെട്ടെന്ന് ഒരു പുതിയ മീം ടെംപ്ലേറ്റിന്റെ മുഖമായി മാറി, കൂടാതെ അവരുടെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സ് ദിവസങ്ങള്‍ക്കുള്ളില്‍ വെറും 800 ല്‍ Read More…

Celebrity

നയന്‍താരയും പ്രഭുദേവയും വേര്‍പിരിയാന്‍ കാരണം നടന്‍ മുമ്പോട്ടുവച്ച മൂന്നാമത്തെ നിബന്ധന

സിനിമാ മേഖലയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ബന്ധങ്ങളിലൊന്നായിരുന്നു നയന്‍താരയും പ്രഭുദേവയും തമ്മിലുണ്ടായിരുന്നത്. വളരെക്കാലത്തെ ഡേറ്റിംഗിന് ശേഷം ബന്ധവുമായി മുമ്പോട്ട് പോകാന്‍ തീരുമാനിച്ചിരുന്ന ഇവര്‍ പെട്ടെന്ന് ഒരു നാള്‍ വേര്‍പിരിയുകയായിരുന്നു. പ്രഭുദേവ നയന്‍താരയ്ക്ക് മുന്നില്‍ വെച്ച മൂന്ന് നിബന്ധനകളാണ് അവരുടെ വേര്‍പിരിയലിലേക്ക് നയിച്ചതെന്നാണ് സൂചനകള്‍. പ്രഭുദേവയെ അഗാധമായി ഇഷ്ടപ്പെട്ടിരുന്ന നയന്‍താര അദ്ദേഹം മുമ്പോട്ട് വെച്ച മതം മാറല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സമ്മതിച്ചെങ്കിലും, നടന്‍ മുമ്പോട്ട് വെച്ച മൂന്നാമത്തെ വ്യവസ്ഥയാണ് ഇരുവരും തമ്മിലുള്ള വലിയ വിള്ളലിന് കാരണമായത്. വില്ലു Read More…

Featured Sports

ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ ചരിത്രം സൃഷ്ടിച്ചു ; ഷെയ്ന്‍ വോണിന്റെ റെക്കോര്‍ഡ് തകര്‍ത്തു

സഞ്ജുസാംസണ്‍ ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച നായകനാണോ എന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ പലര്‍ക്കും പ്രയാസം നേരിടും. പക്ഷേ ഐപിഎല്ലിലെ രാജസ്ഥാന്‍ റോയല്‍സിന്റെ ഏറ്റവും മികച്ച നായകനാണെന്ന് റെക്കോഡുകള്‍ തെളിയിക്കുന്നു. 2025 ലെ ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം വിജയം നേടി രാജസ്ഥാന്‍ റോയല്‍സ് ഒരു മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍ രാജസ്ഥാന്‍ റോയല്‍സില്‍ മറ്റൊരു ചരിത്രം കൂടി എഴുതപ്പെട്ടു. പിങ്ക് ഫ്രാഞ്ചൈസിക്കായി ഏറ്റവും കൂടുതല്‍ വിജയം നേടാന്‍ സഞ്ജുവിനായി. രാജസ്ഥാനെ 31 വിജയങ്ങളിലേക്ക് നടത്തിയ ഏക്കാലത്തെയും തകര്‍പ്പന്‍ ക്യാപ്റ്റന്‍ Read More…

Crime

മുൻ കാമുകിയുടെ പിതാവിന്റെ ചിതാഭസ്മം മോഷ്ടിച്ചു; യുവതിയെ ബ്ലാക്ക് മെയിൽചെയ്ത് യുവാവ്; കാരണം….

തായ്‌വാനിൽ മുൻ കാമുകിയുടെ മരിച്ചുപോയ പിതാവിന്റെ ചിതാഭസ്മം മോഷ്ടിച്ചെടുത്ത് യുവാവ്. യുവതിയെ ഭീഷണിപ്പെടുത്തി വീണ്ടും ഒന്നിക്കുകയായിരുന്നു ഇയാൾ ഇതിലൂടെ ലക്ഷ്യമിട്ടത്. 57 കാരനായ എൽവി എന്ന ആളാണ് ഒരു സൈനിക സെമിത്തേരിയിൽ നിന്ന് ചിതാഭസ്മം മോഷ്ടിച്ചെടുത്ത് മുൻ പങ്കാളിയെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചത്. അനുരഞ്ജനത്തിന് സമ്മതിച്ചില്ലെങ്കിൽ “അച്ഛനെ ഇനി ഒരിക്കലും കാണില്ല” എന്ന്‌ ഇയാൾ യുവതിയോട് പറഞ്ഞതായും സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ടാങ് എന്ന് പേരുള്ള ഈ സ്ത്രീ 15 വർഷമായി എൽവിയുമായി ദീർഘകാല Read More…

Sports

ബുംറയെ നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്സറടിച്ച് കോലി, വീഡിയോ വൈറല്‍ 

മുംബൈ: പരിക്കേറ്റ് ഏറെക്കാലം കളിക്കളത്തില്‍ നിന്ന് വിട്ടുനിന്ന പേസര്‍ ജസ്പ്രീത് ബുംറ തിങ്കളാഴ്ച ഐപിഎല്ലില്‍ ബെംഗളൂരുവിനെതിരേയാണ് മടങ്ങിയെത്തിയത്. ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ബുംറയുടെ തിരിച്ചുവരവ് അത്ര മികച്ചതായിരുന്നില്ല. എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ താരം 10 റണ്‍സ് വഴങ്ങി. ഇന്നിങ്‌സിന്റെ നാലാം ഓവറിലാണ് ബുംറ പന്തെറിഞ്ഞത്. മൂന്ന് ഓവറില്‍ 33-1 എന്ന നിലയിലായിരുന്നു ബെംഗളൂരു. ഓവറിലെ ആദ്യപന്ത് ദേവദത്ത് പടിക്കല്‍ സിംഗിളെടുത്തു. എന്നാല്‍ രണ്ടാം പന്തില്‍ കോലിയാണ് ബുംറയെ നേരിട്ടത്. ആരാധകര്‍ ഉറ്റുനോക്കിയ രണ്ടാം പന്തില്‍ കോലി Read More…

Health

കാലാവസ്ഥാ വ്യതിയാനം യുവാക്കളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നതായി പഠനം

യുവാക്കളുടെ, പ്രത്യേകിച്ച് 15-24 വയസ് പ്രായമുള്ളവരുടെ മാനസികാരോഗ്യത്തിൽ കാലാവസ്ഥാ വ്യതിയാനം കാര്യമായ ആഘാതം സൃഷ്ടിക്കുന്നതായി ഏറ്റവും പുതിയ പഠനം. പ്രൈമസ് പാർട്‌ണേഴ്‌സിന്റെ “ദ കോസ്റ്റ് ഓഫ് ക്ലൈമറ്റ് ചേഞ്ച്‌ : യങ് വോയിസ് ഇൻ എ വാമിംഗ് വേൾഡ്” എന്ന ജേർണലിലാണ് ഇത് സംബന്ധിച്ച കണ്ടെത്തലുകൾ പ്രതിപാദിച്ചിരിക്കുന്നത്. പഠനത്തിലെ പ്രധാന കണ്ടെത്തലുകളും ശുപാർശകളും ഇങ്ങനെയാണ് ഇതിലൊന്ന് മാനസികാരോഗ്യപരമായി ഉണ്ടാകുന്ന ആഘാതങ്ങളാണ്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണമായ മാനസികാരോഗ്യ പ്രശ്‌നങ്ങളാണ് ഉത്കണ്ഠയും സമ്മർദ്ദവും. പഠനവുമായി ബന്ധപ്പെട്ട സർവേയിൽ Read More…

Travel

തേങ്ങയും കോളയുമായി ആൻഡമാനിലെ നിരോധന ദ്വീപില്‍ പ്രവേശിച്ച് അമേരിക്കൻ വിനോദ സഞ്ചാരി: പിന്നാലെ അറസ്റ്റ്

ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ടതും അപകടകരവുമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ആദിവാസി ഗോത്രത്തിൽ അനധികൃത സന്ദർശനം നടത്തിയ അമേരിക്കൻ വിനോദ സഞ്ചാരി അറസ്റ്റിൽ. 24 കാരനായ മിഖൈലോ വിക്ടോറോവിച്ച് പോളിയാക്കോ എന്ന യുവാവിനെയാണ് മാർച്ച് 31 ന് സിഐഡി അറസ്റ്റ് ചെയ്തത്. ആദിവാസികൾക്കായി ഒരു കാൻ കോളയും തേങ്ങയും ഇയാൾ ദ്വീപിൽ കൊണ്ടുചെന്നെങ്കിലും ഗോത്രവർഗം അത് പൂർണമായും തിരസ്കരിക്കുകയായിരുന്നു. ഏകദേശം 30 വർഷമായി പുറംലോകവുമായി ബന്ധവുമില്ലാതെ ജീവിക്കുന്ന ഗോത്രവർഗ സമൂഹമാണിത്. അനുമതിയുമില്ലാതെയാണ് ഇയാൾ നോർത്ത് സെന്റിനൽ ദ്വീപിലേക്ക് കടന്നതെന്ന് Read More…