പ്രമേഹമുള്ളവര്‍ ചോറിന് പകരമായി ചപ്പാത്തി കഴിക്കാറുണ്ട്. അതുപോലെ തന്നെ തടി കുറയ്ക്കാനായി ആഗ്രഹിക്കുന്നവരും ഗോതമ്പ് കൊണ്ടുള്ള ആഹാരമാണ് തിരഞ്ഞെടുക്കുന്നത്. ഗോതമ്പ് ചോറിനേക്കാൾ ആരോഗ്യത്തിന് നല്ലതാണെന്നാണ് വിശ്വസം. ശരിക്കും, ഇതുകൊണ്ട് എന്താണ് ഗുണം? അരിയില്‍ നിന്നും ചപ്പാത്തിയില്‍ നിന്നും ഏകദേശം ഒരേ അളവിലാണ് കലോറി ലഭിക്കുന്നത്. എന്നാല്‍ ഇവയ്ക്ക് രണ്ടിനും സവിശേഷമായ പോഷക ഗുണങ്ങളുമുണ്ട്. ഗോതമ്പ് നാരുകളാല്‍ സമ്പുഷ്ടമാണ്. രക്തത്തിലെ പഞ്ചസാര സ്ഥിരപ്പെടുത്താനായി സഹായിക്കുന്നു. അതേസമയം തവിട്ട് അരി മഗ്നീഷ്യം നൽകുകയും ഗ്ലൂട്ടൻ രഹിതവുമാണ്. എന്നാല്‍ അരി കഴിക്കാനാണ് Read More…
Author: ashtagon
6നില കെട്ടിടത്തില്‍ നിന്നും ചാടണമെന്ന് മോഹന്‍ലാലിനോട് സംവിധായകന്‍; കൂളായി താരം ചാടി
സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയുടെ തുടരും എന്ന ചിത്രം പുറത്തുവന്നപ്പോള്‍ മോഹന്‍ലാലിന്റെ അഭിനയവും സംഘട്ടനരംഗങ്ങളിലുള്ള അദ്ദേഹത്തിന്റെ മികവും വീണ്ടും ചര്‍ച്ചയാവുകയാണ്. ബുദ്ധിമുട്ടുള്ള സ്റ്റണ്ടുകള്‍ കൃത്യതയോടെ അവതരിപ്പിച്ചതിന് നിരവധി പേര്‍ അദ്ദേഹത്തെ പ്രശംസിച്ചു. 64-കാരനായ നടന്‍ പ്രായം ഒരു സംഖ്യ മാത്രമാണെന്ന് തുടരുവിലൂടെ വീണ്ടും തെളിയിക്കുകയാണെന്നാണ് പലരും പറഞ്ഞത്. സിനിമയില്‍ താരം ഒരു ജനാലഗ്‌ളാസ് തകര്‍ക്കുന്ന രംഗം ഉണ്ടായിരുന്നു. ഈ രംഗമാണ് ഏറ്റവും പ്രകീര്‍ത്തിക്കപ്പെട്ടത്. അതേസമയം മോഹന്‍ലാല്‍ തങ്ങളുടെ മുന്‍ ചിത്രങ്ങളിലൊന്നിലെ ഒരു രംഗത്തിനായി ഒരു സ്റ്റണ്ട് ഡബിള്‍ ഉപയോഗിക്കാതെ Read More…
പേന്‍ ശല്യം കൊണ്ട് പൊറുതി മുട്ടിയോ ? ചില നാടൻ പരിഹാരങ്ങൾ
പേനുകള്‍ തലയില്‍ ഉണ്ടാകുന്നത് സര്‍വ്വസാധാരണമാണ്. എന്നാല്‍ അത് അമിതമായി ഉണ്ടായാല്‍ ചികിത്സ തേടേണ്ടതുമാണ്. കാരണം പല രോഗങ്ങളും പേന്‍ പരത്താറുണ്ട്. വീട്ടില്‍ വെച്ച് തന്നെ ഇതിനെ ചീകി കൊന്നു കളയുകയാണ് ചെയ്യാവുന്നത്. അങ്ങനെ പോകുന്നില്ലെങ്കില്‍ ഡോക്ടറെ സമീപിച്ച് മരുന്നു തേടാവുന്നതുമാണ്. ഇല്ലെങ്കില്‍ സമൂഹത്തില്‍ സ്വയം പരിഹസിപ്പെടും. പേന്‍ ശല്യം അകറ്റാന്‍ സഹായിക്കുന്ന പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം….. ടീ ട്രീ ഓയില്‍ – ആന്റിമൈക്രോബയല്‍ സവിശേഷതകള്‍ക്ക് പേരുകേട്ട ടീ ട്രീ ഓയില്‍, തലയിലെ പേന്‍ ശല്യം തടയുന്നതിനുള്ള Read More…
‘ക്വട്ടേഷന്‍ പണി’ക്ക് ഇനി റോബോട്ട് ഇറങ്ങുമോ? ഫാക്ടറി തൊഴിലാളിയെ ക്രൂരമായി ആക്രമിച്ച് റോബോട്ട്; ടെക് ലോകം ഞെട്ടലില്‍
ലോകം മുഴുവന്‍ ഇപ്പോള്‍ സംസാരം എഐയെക്കുറിച്ചും റൊബോട്ടിക്സിനെക്കുറിച്ചുമാണ്. മനുഷ്യാദ്ധ്യാനം ആവശ്യമില്ലാതാകുന്ന യന്ത്രങ്ങള്‍ നമുക്കുവേണ്ടി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കാലം. എന്നാല്‍ ടെക് ലോകത്തെ ഇപ്പോള്‍ ഞെട്ടിക്കുന്നത് ഫാക്ടറി തൊഴിലാളിയെ ആക്രമിക്കുന്ന ഒരു റൊബോട്ടിന്റെ വീഡിയോയാണ്. ചൈനയിലെ ഒരു ഫാക്ടറിയിലെ റോബോട്ടിന്റെ ആക്രമണമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കോഡിങ് പിശകാണ് റൊബോട്ട് പെട്ടെന്ന് ആക്രമണകാരിയാകാന്‍ കാരണമെന്ന് വീഡിയോ പങ്കുവച്ചയാള്‍ പോസ്റ്റില്‍ പറയുന്നത്. സംഭവത്തില്‍ തൊഴിലാളികൾക്ക് പരിക്കേറ്റതായും പോസ്റ്റിലുണ്ട്. വീഡിയോ ദൃശ്യങ്ങളില്‍ റൊബോട്ട് പെട്ടെന്ന് തൊഴിലാളികളെ ആക്രമിക്കുന്നത് കാണാം. ഒരു മനുഷ്യന്‍ Read More…
ആശുപത്രിയിൽനിന്ന് വീട്ടിലെത്തിച്ച മൃതദേഹം മാറിപ്പോയി; മരണവീട്ടിൽ നാടകീയ രംഗങ്ങൾ
തൃപ്പൂണിത്തുറ: തെക്കൻ പറവൂരിൽ ആശുപത്രിയിൽനിന്ന് വീട്ടിലെത്തിച്ച മൃതദേഹം മാറിപ്പോയത് മരണ വീട്ടിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. ആംബുലന്‍സ് മൃതദേഹവുമായി മരിച്ചയാളുടെ വീട്ടിലെത്തിയപ്പോഴാണു മൃതദേഹം മാറിയതായി അറിയുന്നത്. ഉടന്‍തന്നെ തിരിച്ച് തൃപ്പൂണിത്തുറ ആശുപത്രിയിലെത്തി ശരിയായ മൃതദേഹം ഏറ്റുവാങ്ങി. ഇന്നലെ രാവിലെയാണു സംഭവം. തെക്കൻ പറവൂർ പേക്കൽ പി.കെ. രവിയുടെ (71) മൃതദേഹമാണ് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽനിന്നും ബന്ധുക്കൾ മാറിക്കൊണ്ടുപോയത്. രണ്ടു പുരുഷന്‍മാരുടെ മൃതദേഹങ്ങളാണു മോര്‍ച്ചറിയിലെ ഫ്രീസറില്‍ സൂക്ഷിച്ചിരുന്നത്. അതിലൊന്ന് തെക്കന്‍പറവൂര്‍ സ്വദേശിയുടേതായിരുന്നു. ഇതാണു മാറിപ്പോയത്. ഏറ്റുവാങ്ങാന്‍ വന്നവര്‍ ഇക്കാര്യം Read More…
ചർമം ചുളിഞ്ഞോ? ആശങ്ക വേണ്ട: പ്രായം കുറയ്ക്കാൻ ചില എളുപ്പ മാർഗങ്ങൾ
പ്രായം കൂടുന്നതിന് അനുസരിച്ച് ശരീരത്തില്‍ മാറ്റങ്ങള്‍ സംഭവിയ്ക്കും. അതുപോലെ തന്നെ ചര്‍മ്മത്തിലും മാറ്റങ്ങള്‍ വരും. പ്രായം കൂടുന്നതിന് അനുസരിച്ച് മുഖസൗന്ദര്യത്തില്‍ വരുന്ന മാറ്റങ്ങള്‍ എല്ലാവര്‍ക്കും വിഷമം ഉണ്ടാക്കുന്ന കാര്യം തന്നെയാണ്. വെയില്‍ ഏല്‍ക്കുന്ന സാഹചര്യങ്ങളില്‍ ചര്‍മത്തിന് ഏറ്റവും അനുയോജ്യമായ സണ്‍സ്‌ക്രീന്‍ പുരട്ടാനും ധാരാളം വെള്ളം കുടിച്ച് ചര്‍മത്തിലെ ജലാംശം നിലനിര്‍ത്താനും സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണക്രമം നിലനിര്‍ത്താനും പ്രത്യേകം ശ്രദ്ധിക്കണം. മതിയായ ഉറക്കവും വ്യായാമവും ചര്‍മത്തിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. ഇതോടൊപ്പം ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ പ്രകൃതിദത്തമായ മാര്‍ഗങ്ങളും നോക്കാം……. Read More…
‘100 ഗ്രാം സ്നേഹം’, ‘200 ഗ്രാം വിട്ടുവീഴ്ച’ ; വിവാഹമോചനം ആഘോഷമാക്കി യുവതി
വിവാഹം പോലെ തന്നെ വിവാഹമോചനവും ആഘോഷിയ്ക്കുന്ന തലമുറയാണ് ഇന്നത്തേത്. ബന്ധങ്ങളിലുള്ള തീരുമാനങ്ങള്‍ വളരെ ഉചിതമായ രീതിയില്‍ എടുക്കുന്നവരാണ് ഇന്നത്തെ തലമുറ. ഇപ്പോള്‍ വിവാഹമോചനം നേടിയ ഒരു യുവതിയുടെ വീഡിയോയാണ് വൈറലാകുന്നത്. യുവതി തന്റെ വിവാഹമോചനം ആഘോഷിക്കുന്നത് കൈകളില്‍ മെഹന്തി ഇട്ടു കൊണ്ടാണ്. വിവാഹമോചനത്തിന്റെ പ്രതീകാത്മക രൂപങ്ങളാണ് കൈയ്യില്‍ മെഹന്തി ഇട്ടിരിക്കുന്നത്. ‘100 ഗ്രാം സ്നേഹം’, ‘200 ഗ്രാം വിട്ടുവീഴ്ച’, നീതിയുടെ തുലാസുകള്‍ തുടങ്ങിയ പ്രതീകാത്മ ചിത്രങ്ങളും വാക്കുകളുമാണ് അവരുടെ കൈകളിലുള്ളത്. കണ്ണീരോടെയല്ലാതെ മെഹന്തിയണിഞ്ഞ് ആഘോഷത്തോടെയാണ് യുവതി തന്റെ Read More…
നിരോധിച്ചിട്ടും വിപിഎന്‍ ഉപയോഗിച്ച് പാക് നടിയുടെ അക്കൗണ്ടില്‍ ഇന്ത്യക്കാര്‍; കരച്ചില്‍ വരുന്നെന്ന് താരം
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ഓരോദിവസവും കടുക്കുകയാണ്. പാകിസ്ഥാനെതിരെ ഇന്ത്യ നിരവധി കടുത്ത നടപടികളുമായി രംഗത്തെത്തി . അട്ടാരി അതിര്‍ത്തി അടയ്ക്കുക, സിന്ധു നദീജല കരാര്‍ റദ്ദാക്കുക എന്നിവ കൂടാതെ പാകിസ്ഥാനില്‍ നിന്നുള്ള നിരവധി സെലിബ്രിറ്റികളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്കും ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ‘ഈ അക്കൗണ്ട് ഇന്ത്യയില്‍ ലഭ്യമല്ല, നിയമപരമായി ഈ ഉള്ളടക്കം നിയന്ത്രിച്ചിരിക്കുന്നു’ എന്ന സന്ദേശമാണ് ഈ അക്കൗണ്ടുകളില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ലഭിക്കുക. എന്നാല്‍ പാക് നടിയും യൂട്യൂബറുമായ ഹനിയ ആമിറിന്റെ ഇന്‍സ്റ്റഗ്രാം Read More…
തോറ്റെങ്കിലും… തുടര്‍ച്ചയായി ആറ് സിക്‌സറുകള്‍, മോയിന്‍ അലിയെ പറപറപ്പിച്ച് പരാഗ്
ഐപിഎല്ലിലെ നിർണായകമത്സരത്തിൽ ഒരു റണ്ണിന് രാജസ്ഥാനെ കീഴടക്കിയാണ് കൊൽക്കത്ത പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കിയത്. കൊല്‍ക്കത്തയ്‌ക്കെതിരേ തോറ്റെങ്കിലും തുടര്‍ച്ചയായി ആറ് സിക്‌സറുകളടിച്ച് രാജസ്‌ഥാന്‍ നായകന്‍ റിയാന്‍ പരാഗ് ചരിത്രം കുറിച്ചു. മോയിന്‍ അലി എറിഞ്ഞ 13-ാം ഓവറില്‍ അഞ്ച് സിക്‌സറുകളാണ് പരാഗ് പറത്തിയത്. ആദ്യ പന്ത് ഹിറ്റ്‌മീര്‍ സിംഗിളെടുത്തു. പിന്നീട് എറിഞ്ഞ പന്തെല്ലാം നിലംതൊടാതെ അതിര്‍ത്തി കടത്തിയ പരാഗ് ഓവറില്‍ അര്‍ധ സെഞ്ചുറിയും കുറിച്ചു. ആ ഓവറില്‍ ഒരു വൈഡടക്കം 32 റണ്‍സെടുത്തു. വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ Read More…









