നമ്മളൊക്കെയും ആഗ്രഹിയ്ക്കുന്ന ഒരു കാര്യമാണ് നിത്യയൗവ്വനം. അതിനായി നമ്മള്‍ തന്നെ മുന്‍കൈ എടുക്കുകയും ആഹാരകാര്യങ്ങളിലും, ജീവിതശൈലിയിലും പ്രാധാന്യം നല്‍കുകയും വേണം. ചര്‍മ്മത്തിന്റെ ആരോഗ്യവും യൗവനവും നിലനിര്‍ത്താന്‍ ദിവസവും പാലിക്കേണ്ട ലളിതമായ ചില ശീലങ്ങള്‍ ഉണ്ട്. ഇവ പിന്‍തുടര്‍ന്നാല്‍ നമ്മുടെ യൗവ്വനം നമ്മുടെ കൈയ്യില്‍ തന്നെ സുരക്ഷിതമായിരിയ്ക്കും. സണ്‍സ്‌ക്രീന്‍ – സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് സൂര്യന്റെ ഹാനികരമായ അള്‍ട്രാവയലറ്റ് (UV) കിരണങ്ങളില്‍ നിന്ന് ത്വക്കിനെ സംരക്ഷിക്കുന്നു, ഇത് മുഖച്ചര്‍മത്തിലെ വൈറ്റാമിന്‍ ഇ, കൊളാജന്‍ തുടങ്ങിയ പ്രധാനപ്പെട്ട പദാര്‍ത്ഥങ്ങളുടെ നാശം തടയുന്നു. Read More…
Author: ashtagon
ഇതൊന്നും കുട്ടികൾ കേൾക്കേ പറയല്ലേ! വലിയ വില നൽകേണ്ടി വരും!
മാതാപിതാക്കള്‍ കുട്ടികളോട് ഇടപഴകുമ്പോള്‍ വളരെയധികം ശ്രദ്ധ കൊടുക്കുക തന്നെ വേണം. മാതാപിതാക്കളുടെ പെരുമാറ്റവും, സംസാരവുമൊക്കെ കുട്ടികളെ വളരെ പെട്ടെന്നാണ് സ്വാധീനിയ്ക്കുന്നത്. കുട്ടികളല്ലേ, എന്ന ധാരണയില്‍ അവരുടെ ഒപ്പമിരുന്ന് മാതാപിതാക്കള്‍ പല കാര്യങ്ങളും സംസാരിയ്ക്കാറുണ്ട്. എന്നാല്‍ മാതാപിതാക്കള്‍ ശ്രദ്ധിച്ചു മാത്രം കുട്ടികളോട് ഇടപഴകുക എന്നതാണ് പ്രധാനം. കുട്ടി പഠിക്കുന്നതും മനസിലാക്കുന്നതും അവനു ചുറ്റും നടക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ടു തന്നെ ഇനി പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധ വെയ്ക്കാം….. സാമ്പത്തിക പ്രശ്‌നങ്ങള്‍ സംസാരിക്കുന്നത് – സാമ്പത്തികമായ ഞെരുക്കങ്ങള്‍, ഇല്ലായ്മകള്‍ എന്നിവ കുട്ടികളെ Read More…
ഗുകേഷിനെ തോൽപ്പിച്ചിട്ട് ‘രാജാവിനെ’ വലിച്ചെറിഞ്ഞ് നകാമുറയുടെ ആഹ്ലാദപ്രകടനം; എല്ലാം സംഘാടകരുടെ പ്ലാന്‍- വീഡിയോ
ടെക്‌സാസ്: യു.എസിലെ ടെക്‌സാസില്‍ നടന്ന ചെസ് പ്രദര്‍ശന മത്സരത്തില്‍ ഇന്ത്യയുടെ ലോകചാമ്പ്യന്‍ ദൊമ്മരാജു ഗുകേഷിന്റെ ‘രാജാവി’നെ കാണികള്‍ക്കിടയിലേക്ക് വലിച്ചെറിഞ്ഞ് യു.എസിന്റെ ഹിക്കാരു നക്കാമുറ. ”ചെക്ക്‌മേറ്റ്: യു.എസ്.എ./ഇന്ത്യ” എന്ന പ്രദര്‍ശന മത്സരത്തിലാണു സംഭവം. ഗുകേഷിനെ തോല്‍പ്പിച്ചതിനു പിന്നാലെയാണു നക്കാമുറ ‘രാജാവി’നെ എടുത്ത് കാണികള്‍ക്കിടയിലേക്കു വലിച്ചെറിഞ്ഞ് നക്കാമുറ വിജയാഘോഷം നടത്തുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ വിമര്‍ശനങ്ങള്‍ സജീവമായി. കരു വലിച്ചെറിഞ്ഞത് അനാദരവാണെന്നും അത്തരം വിജയാഘോഷം ചെസ് താരങ്ങള്‍ക്കു യോജിച്ചതല്ലെന്നുമാണു വിമര്‍ശനം. മുന്‍ ലോക ചാമ്പ്യന്മാരുള്‍പ്പെടെയുള്ളവര്‍ താരത്തെ വിമര്‍ശിച്ച് Read More…
തായ്‌ലന്‍ഡില്‍ പോത്തുകള്‍ക്കായി സൗന്ദര്യ മത്സരം! മത്സരവേദിയിലെത്തിച്ചത് പുഷ്‌പകിരീടങ്ങള്‍ അണിയിച്ച്
ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ പോത്തുകളുടെ സൗന്ദര്യ മത്സരം. ചോന്‍ബുരിയിലാണു പോത്തുകള്‍ക്കായി മത്സരം സംഘടിപ്പിച്ചത്. കൃഷിയിടങ്ങളില്‍ യന്ത്രങ്ങള്‍ക്കു പ്രാധാന്യം ലഭിച്ചതോടെയാണു പോത്തുകള്‍ പ്രദര്‍ശന മൃഗങ്ങളായി മാറിയത്. കൊമ്പിന്റെ വലുപ്പം, കുളമ്പിന്റെ മിനുസം, മൊത്തത്തിലുള്ള ശരീരഘടന എന്നിവയെ അടിസ്‌ഥാനമാക്കിയാണു പോത്തുകള്‍ക്കു സമ്മാനം നല്‍കുന്നത്. ചോന്‍ബുരിയിലെ ആഘോഷത്തില്‍ കാട്ടുപോത്തുകളായിരുന്നു പ്രധാന ആകര്‍ഷണം. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച പരമ്പരാഗത തായ് നൃത്തത്തോടെയാണു ചടങ്ങുകള്‍ തുടങ്ങിയത്. പുഷ്‌പകിരീടങ്ങള്‍ അണിയിച്ചാണു പോത്തുകളെ മത്സരവേദിയിലെത്തിച്ചത്. 6.5 അടി ഉയരമുള്ള ചക്രങ്ങളുള്ള പരമ്പരാഗത തടി രഥങ്ങളില്‍ ഉടമകളെയും പരമ്പരാഗത തായ് വസ്‌ത്രം Read More…
ശബരിമല ദ്വാരപാലക ശില്‍പം; വാറന്റി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയുടെ പേരില്‍ വന്നതെങ്ങനെ?
ശബരിമല: സന്നിധാനത്തെ ദ്വാരപാലക ശില്‍പങ്ങളുടെ പുറംപാളിയുടെ നവീകര ണത്തിന് ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയുടെ പേരില്‍ വാറന്റി വന്നതില്‍ ദുരൂഹത. ചെന്നൈയിലെ സ്‌മാര്‍ട്ട് ക്രിയേഷന്‍സിലാണ് ദ്വാരപാലക ശില്‍പങ്ങളുടെ പുറംപാളി നവീകരണത്തിന് കൊണ്ടുപോയത്. 2019 ലാണ് പോറ്റി ദ്വാരപാലക ശില്‍പങ്ങളുടെ പുറംപാളി അറ്റകുറ്റപ്പണിക്ക് ചെന്നൈയില്‍ എത്തിക്കുന്നത്. അന്ന് മുതല്‍ 40 വര്‍ഷത്തേക്കാണ് വാറന്റി. ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങള്‍ അറ്റകുറ്റപ്പണി നടത്തണമെങ്കില്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍, എ.ഒ, തിരുവാഭരണം കമ്മിഷണര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്‌ഥ സംവിധാനമുള്ളപ്പോള്‍ ചുമതലപ്പെട്ട ഉദ്യോഗസ്‌ഥരുടെ പേരില്‍ വാറന്റി എഴുതാതെ അറ്റകുറ്റപ്പണിക്കുള്ള Read More…
‘ക്ലാസിലിരുന്ന് കൂട്ടുകാരനെ എങ്ങനെ കൊലപ്പെടുത്താം’; ചാറ്റ്ജിപിടിയോട് 13കാരന്റെ ചോദ്യം; ഒടുവിൽ അറസ്റ്റ്
ഫ്ളോറിഡ ∙ സ്കൂളിലെ കംപ്യൂട്ടറിൽ ചാറ്റ്ജിപിടിയോട് പതിമൂന്നുകാരൻ ചോദിച്ച ഒരു സംശയമാണ് നിമിഷങ്ങൾക്കകം ലോകത്തെ ഞെട്ടിച്ചത്. ക്ലാസിനിടയിൽ തന്റെ കൂട്ടുകാരനെ എങ്ങനെ കൊലപ്പെടുത്താം എന്നതായിരുന്നു പതിമൂന്നുവയസ്സുകാരനായ വിദ്യാർഥിയുടെ ചോദ്യം. ഡെലാൻഡിലെ സൗത്ത് വെസ്റ്റേൺ മിഡിൽ സ്കൂളിലാണ് സംഭവം. സ്കൂളിലെ കംപ്യൂട്ടറിൽ ലോഗിൻ ചെയ്ത കുട്ടി ചാറ്റ്ജിപിടിയോട് സംശയം ചോദിച്ചു. ‘‘ക്ലാസിനിടയിൽവച്ച് എന്റെ സുഹൃത്തിനെ എങ്ങനെ കൊലപ്പെടുത്താം?’’. നിമിഷങ്ങൾക്കകം സ്കൂൾ നിരീക്ഷണത്തിനായി ഒരുക്കിയ ഗാഗിൾ എന്ന എഐ സംവിധാനം സ്കൂൾ ക്യംപസിലെ പൊലീസ് ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നൽകി. പിന്നാലെ Read More…
മത്സരത്തിനിടെ തുറിച്ചുനോക്കി പാക്കിസ്ഥാൻ ബോളർ; വൈറലായി ഇന്ത്യൻ ക്യാപ്റ്റന്റെ പ്രതികരണം– വീഡിയോ
കൊളംബോ: ഇന്ത്യയും പാകിസ്‌താനും തമ്മില്‍ നടന്ന വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിലും വിവാദങ്ങള്‍ക്കു പഞ്ഞമുണ്ടായില്ല. ഇന്ത്യ, പാക് താരങ്ങള്‍ കൈ കൊടുക്കാതിരുന്നതു തന്നെ ശ്രദ്ധേയമായിരുന്നു. മത്സരത്തിനിടെ പാക് ബൗളര്‍ നഷ്‌റ സന്ധു ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൗറിനെ തുറിച്ചുനോക്കി പ്രകോപിപ്പിക്കാന്‍ ശ്രമിച്ചതു വൈറലായി. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 22-ാം ഓവറിലാണ് സംഭവം. 21 പന്തില്‍ 16 റണ്ണുമായി നില്‍ക്കുകയായിരുന്നു ഹര്‍മന്‍പ്രീത്. അഞ്ചാം പന്ത് ഹര്‍മന്‍ അതിര്‍ത്തി കടത്തി. അവസാന പന്ത് ബൗളര്‍ക്കു നേരെയായി. ഹര്‍മന്‍ അടിച്ച പന്ത് Read More…
പാക് ബാറ്റർ സിദ്ര അമീന് ശാസനയും ഡീ മെറിറ്റ് പോയന്റും
കൊളംബോ: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ പുറത്തായതിന് പിന്നാലെ ബാറ്റ് നിലത്തടിച്ച പാകിസ്‌താന്‍ താരത്തിന് താക്കീത്. പാക് ബാറ്റര്‍ സിദ്ര ആമിനെതിരേയാണു രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ നടപടി. താരത്തിന് ഒരു ഡീമെറിറ്റ് പോയിന്റും ചുമത്തി. മത്സരത്തില്‍ പാകിസ്‌താന്റെ ടോപ് സ്‌കോററായിരുന്നു സിദ്ര. പാക് ഇന്നിങ്‌സിന്റെ 40-ാം ഓവറിലാണ് സംഭവം. സ്‌നേഹ റാണയുടെ പന്തില്‍ ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൗര്‍ ക്യാച്ചെടുത്ത് താരത്തെ പുറത്താക്കി. ഔട്ടായ നിരാശയില്‍ താരം ഡഗൗട്ടിലേക്ക് മടങ്ങവേ ബാറ്റ് ഗ്രൗണ്ടിലിടിച്ച് രോഷപ്രകടനം Read More…
120 ഗ്രാം സ്വര്‍ണവും 18 ലക്ഷം രൂപയും നല്‍കി വിവാഹമോചനം, പാലഭിഷേകം നടത്തി കേക്കുമുറിച്ച് യുവാവ്; വിമര്‍ശനം
ജീവിതത്തിന്റെ മറ്റൊരു തുടക്കം ആഘോഷത്തോടെ തുടങ്ങിയ ഒരു യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. തന്റെ വിവാഹമോചനമാണ് ഇയാള്‍ ആഘോഷമാക്കിയത്. താനിപ്പോള്‍ തനിച്ചാണെന്നും സന്തോഷവാനാണെന്നും കേക്ക് മുറിച്ച് ആഘോഷിച്ചാണ് ഇയാള്‍ ലോകത്തോട് വിളിച്ചുപറഞ്ഞത്. കൗതുകമെന്തെന്നാല്‍ മുന്‍ഭാര്യക്ക് 120 ഗ്രാം സ്വര്‍ണവും 18 ലക്ഷം രൂപയും നല്‍കിയാണ് യുവാവ് വിവാഹമോചനം നേടിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ യുവാവ് നിലത്ത് ഇരിക്കുന്നതും തലയിലൂടെ പാല്‍ ഒഴിക്കുന്നതും കാണാം. വിശ്വാസമനുസരിച്ച് പാലഭിഷേകം നടത്തുന്നത് ശുദ്ധി വരുത്തുന്നതിന് വേണ്ടിയാണ്. വിവാഹമോചനം നേടിയ യുവാവ് Read More…









