ബീജിംഗിലെ ഒരു പ്രദർശനത്തിനിടെ ഫോട്ടോ എടുക്കുന്നതിനിടയിൽ ചൈനീസ് ബാലൻ അബദ്ധത്തിൽ വിലയേറിയ കിരീടം തകർത്തു. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് (SCMP) ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ഏകദേശം 2,80,000 ഡോളർ (ഏകദേശം 2.35 കോടി രൂപ) വിലമതിക്കുന്ന 2 കിലോഗ്രാം തൂക്കമുള്ള ‘ഗോൾഡൻ ഫീനിക്സ്’ കിരീടമാണ് തകർന്നത്. കുടുംബത്തോടൊപ്പം പ്രദർശനം കാണാനെത്തിയ കുട്ടി, കിരീടത്തിൽ ആകൃഷ്ടനാവുകയും അബദ്ധത്തിൽ പ്രദർശന വസ്തു തട്ടിയിടുകയുമായിരുന്നു. ഇതോടെ കിരീടം തകർന്നു വീണു. ഏകദേശം 13.6 ദശലക്ഷം ഫോളോവേഴ്‌സുള്ള ഇൻഫ്ലുവൻസർ Read More…
Author: ashtagon
സ്ത്രീകള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ വേണ്ട! രാജസ്ഥാനില്‍ പഞ്ചായത്തുകളുടെ വിചിത്ര ഉത്തരവ്
ജലോര്‍: ലോകം 6ജിയിലേക്ക് കുതിക്കുമ്പോള്‍, രാജസ്ഥാനിലെ ജലോര്‍ ജില്ലയിലെ 15 ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നിരോധനം. അവര്‍ കീപാഡ് ഫോണുകളുടെ കാലഘട്ടത്തിലേക്കു മടങ്ങേണ്ടിവരും. മൊബൈല്‍ അടിമത്തം മൂലമുണ്ടാകുന്ന ആശങ്കകളും കുട്ടികളിലെ കാഴ്ചക്കുറവിന് കാരണമാകുന്ന സ്‌ക്രീന്റെ സ്വാധീനവും ചൂണ്ടിക്കാട്ടിയാണു സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്മാര്‍ട്ട്‌ഫോണുകള്‍ നിരോധിക്കുന്നത്. ഈ നിയമം ജനുവരി 26 മുതല്‍ പ്രാബല്യത്തില്‍ വരും. വിവാഹങ്ങള്‍, സാമൂഹിക ഒത്തുചേരലുകള്‍, അയല്‍ക്കാരെ സന്ദര്‍ശിക്കുമ്പോള്‍ പോലും സ്മാര്‍ട്ട് ഫോണുകള്‍ കൊണ്ടുപോകാന്‍ ഇനി അനുവാദമുണ്ടായിരിക്കില്ല. ‘സ്ത്രീകള്‍ക്ക് ക്യാമറയില്ലാത്ത മൊബൈല്‍ ഫോണ്‍ മാത്രമേ Read More…
എറിഞ്ഞത് ഒരേയൊരു ഓവർ; 6 പന്തിൽ 5 വിക്കറ്റുമായി ചരിത്രമെഴുതി; ക്രിക്കറ്റിൽ അപൂർവ റെക്കോഡുമായി പ്രിയന്ദന
ബാലി: ലോകക്രിക്കറ്റിലെ മഹാരഥന്‍മാര്‍ക്ക് ഇതുവരെ എത്തിപ്പിടിക്കാനാകാത്ത നേട്ടം സ്വന്തം പേരിലാക്കി ഇന്തോനീഷ്യന്‍ താരം. ട്വന്റി-20യിലെ ഒരോവറില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തി ഗെഡെ പ്രിയന്ദന രചിച്ചത് പുതുചരിത്രം. രാജ്യാന്തര ക്രിക്കറ്റിലെ താരങ്ങള്‍ക്ക് അന്യമായ റെക്കോഡാണ് ഇരുപത്തെട്ടുകാരനായ ഇന്തോനീഷ്യന്‍ താരത്തിന്റെ പേരിലായത്. കംബോഡിയക്കെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിലായിരുന്നു വലംകൈയന്‍ പാര്‍ട്ട് ടൈം പേസ്ബൗളറായ പ്രിയന്ദനയുടെ അവിശ്വസനീയ പ്രകടനം.ആദ്യം ബാറ്റ് ചെയ്ത് ഇന്തോനീഷ്യ മുന്നോട്ടുവച്ച 168 റണ്‍ ലക്ഷ്യത്തിലേക്കുള്ള യാത്രയിലായിരുന്നു കംബോഡിയ. ഇന്നിങ്‌സിന്റെ 16-ാം ഓവറിലാണ് പ്രിയന്ദന റെക്കോഡ് പുസ്തകത്തില്‍ Read More…
ഡോക്ടര്‍മാര്‍ റോഡിരികില്‍ നടത്തിയ ശ്രമം വിഫലമായി; അപകടത്തില്‍ പരിക്കേറ്റ ലിനീഷ് മരണത്തിന് കീഴടങ്ങി
തൃപ്പൂണിത്തുറ: വാഹനാപകടത്തില്‍ പരുക്കേറ്റ് നടുറോഡില്‍ കിടന്ന യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ നടത്തിയ ശ്രമങ്ങള്‍ വിഫലമായി.യുവാവ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. ഉദയംപേരൂര്‍ വലിയകുളത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ കൊല്ലം പുന്നല ഇഞ്ചൂര്‍ ഉന്നതിയില്‍ ലീനീഷ് ഭവനില്‍ ഡെന്നിസ് ജോസഫിന്റെ മകന്‍ വി.ഡി. ലിനു (40) വാണ് മരിച്ചത്. വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ ഉച്ചയ്ക്ക് 2.30 യോടെയായിരുന്നു മരണം. ഞായറാഴ്ച രാത്രി 8.30 ന് തൃപ്പൂണിത്തുറ-വൈക്കം റോഡിലായിയിരുന്നു അപകടം. ലിനു സഞ്ചരിച്ച സ്‌കൂട്ടര്‍ മറ്റൊരു Read More…
ഷഫാലിയുടെ വെടിക്കെട്ട് ബാറ്റിംഗ്; ഇന്ത്യക്ക് ഈസി വിജയം, ലങ്കയെ തകർത്തത് ഏഴ് വിക്കറ്റിന്
വിശാഖപട്ടണം: ശ്രീലങ്കയ്‌ക്കെതിരായ അഞ്ചുമത്സര ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം പോരാട്ടത്തിലും ജയം ഇന്ത്യന്‍ വനിതകള്‍ക്ക്. വിശാഖപട്ടണത്തു നടന്ന മത്സരത്തില്‍ ഏഴു വിക്കറ്റിനാണ് ഇന്ത്യ ലക്ഷ്യത്തിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 20 ഓവറില്‍ ഒന്‍പതു വിക്കറ്റിന് 128 റണ്ണില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഒതുക്കി. അച്ചടക്കത്തോടെ പന്തെറിഞ്ഞ ബൗളര്‍മാര്‍ക്കൊപ്പം മികച്ച ഫീല്‍ഡിങ്ങിലൂടെ മൂന്നു ബാറ്റര്‍മാരെ റണ്ണൗട്ടാക്കിയത് ജയത്തിന് അടിത്തറയിട്ടു. മറുപടി പറഞ്ഞ ഇന്ത്യ 11.5 ഓവറില്‍ 49 പന്ത് ബാക്കിനില്‍ക്കെ വിജയതീരത്തെത്തി. 34 പന്തില്‍ 11 Read More…
“എന്‍റെ നഗ്ന വീഡിയോ ടെലഗ്രാമില്‍; തലയുടെ അടിയില്‍ 40 വയസ്സുള്ള ചേച്ചിയുടെ ശരീരം!” ഷെയര്‍ ചെയ്യുന്നത് നിങ്ങളുടെ സൗകര്യമെന്ന് യുവതി
തന്‍റെ ന്യൂഡ് വീഡിയോ എന്ന പേരില്‍ തലയുടെ ഉടലും വെട്ടിമാറ്റിയ വിഡിയോ ടെലഗ്രാമില്‍ പ്രചരിക്കുന്നുവെന്നാരോപിച്ച് യുവതി രംഗത്ത്. ഐശ്വര്യ എന്ന യുവതിയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്‍റെ വീഡിയോ ആരും ഷെയര്‍ ചെയ്യരുതെന്ന് താന്‍ പറയില്ലെന്നും അത് നിങ്ങളുടെ സൗകര്യം പോലെ ചെയ്യാനും തന്‍റെ തലയുടെ താഴെ 40 വയസ്സോളമുള്ള യുവതിയുടെ ബോഡിയാണ് വച്ചിരിക്കുന്നതെന്നും മെലിഞ്ഞിരിക്കുന്ന തനിക്ക് അത് കണ്ടിട്ട് സഹിക്കുന്നില്ലെന്നും യുവതി സര്‍ക്കാസമായി പറയുന്നു. View this post on Instagram A post Read More…
ദിലീപും മഞ്ജുവും വേർപിരിഞ്ഞതിന് കാരണം കാവ്യയുമായി നടത്തിയ ചാറ്റിങ്- ടി.ബി മിനി
തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിന് കുറ്റം ചെയ്യാനുള്ള പ്രേരണയുണ്ടായിരുന്നുവെന്ന് അതിജീവിതയുടെ അഭിഭാഷക ടി ബി മിനി. എട്ടാം പ്രതിക്ക് മാത്രം പ്രേരണ ഉണ്ടായില്ല എന്ന് കോടതി വിധിയില്‍ പറയുകയാണെന്നും എന്നാല്‍ പ്രേരണ തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി സാക്ഷികളെ തങ്ങള്‍ ഹാജരാക്കിയിരുന്നുവെന്നും ടി ബി മിനി പറഞ്ഞു. അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലായിരുന്നു മിനിയുടെ വെളിപ്പെടുത്തല്‍. മഞ്ജുവാര്യരും ദിലീപും തമ്മില്‍ വേര്‍പിരിയാന്‍ കാരണം, ദിലീപും കാവ്യാ മാധവനും തമ്മില്‍ നടന്ന Read More…
ഭര്‍ത്താവ് മരിച്ചത് ഹൃദയാഘാതംമൂലമെന്ന് ഭാര്യ; കഥ പൊളിഞ്ഞു, ക്രൂരകൊലപാതകം, കൊന്നത് കാമുകനും കൂട്ടാളികളും
ശുചിമുറിയില്‍വച്ച് ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് കുഴഞ്ഞു വീണുവെന്ന് പറഞ്ഞ് ഭര്‍ത്താവിനെ ആശുപത്രിയിലെത്തിച്ച യുവതിയെ ദിവസങ്ങള്‍ക്ക് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് സ്വദേശിയായ യുവതിയാണ് പിടിയിലായത്. സ്വകാര്യ സര്‍വകലാശാലയിലെ ജീവനക്കാരനായിരുന്നു യുവതിയുടെ ഭര്‍ത്താവ്. 22കാരനായ കെട്ടിടനിര്‍മാണത്തൊഴിലാളിയുമായി തനിക്കുണ്ടായ പ്രണയബന്ധം ഭര്‍ത്താവ് കണ്ടെത്തുകയും ഇതേച്ചൊല്ലി കലഹിക്കുകയും ചെയ്തതോടെയാണ് അയാളെ വകവരുത്താന്‍ തീരുമാനിച്ചതെന്ന് ഇവര്‍ മൊഴി നല്‍കി. ബോധുപ്പാളിലെ വീട്ടില്‍ വച്ചായിരുന്നു യുവതി ഭര്‍ത്താവിനെ വകവരുത്തിയത്. ഭര്‍ത്താവിന്‍റെ ശല്യം ഒഴിവാക്കാന്‍ യുവതിയും കാമുകനും പദ്ധതിയിട്ടു. ഇതനുസരിച്ച് ഡിസംബര്‍ 11ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ Read More…
ലഹരി ഉപയോഗിച്ചാല്‍ ഇനി ജോലി പോകും; ‘പോഡ’ പദ്ധതിക്ക് സംസ്ഥാനത്ത് ഇന്ന് തുടക്കം
കേരളത്തിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ലഹരി മരുന്ന് ഉപയോഗിച്ചാല്‍ ജോലി പോകുന്ന പദ്ധതിക്ക് ഇന്ന് തുടക്കമാകുന്നു. പൊലീസ് നടപ്പാക്കുന്ന പ്രിവന്‍ഷന്‍ ഓഫ് ഡ്രഗ്സ് അബ്യൂസ് എന്ന പദ്ധതിയില്‍ ആദ്യ ഘട്ടത്തില്‍ സഹകരിക്കുന്നത് ഇരുപത്തിയഞ്ചോളം ഐ.ടി കമ്പനികളാണ്. ഇന്ന് വൈകിട്ട് പൊലീസ് ആസ്ഥാനത്ത് ഡി.ജി.പി റവാഡ ചന്ദ്രശേഖറും കമ്പനികളും തമ്മില്‍ ധാരണാപത്രം കൈമാറും. പദ്ധതിയില്‍ സഹകരിക്കുന്ന സ്ഥാപനങ്ങളില്‍ ജോലിക്ക് കയറുന്നവരില്‍ നിന്ന് തുടക്കത്തില്‍ തന്നെ ലഹരി ഉപയോഗിക്കില്ലെന്ന സമ്മതപത്രം വാങ്ങും. അതിന് ശേഷം കൃത്യമായ ഇടവേളകളില്‍ ലഹരി പരിശോധന Read More…









