Fitness

തടി കുറയ്ക്കണോ? അത്താഴം കഴിഞ്ഞ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ശരീരഭാരം കുറയ്ക്കാന്‍ മിക്ക ആളുകളും വളരെയധികം ബുദ്ധിമുട്ടാറുണ്ട്. ഇതിനായി നിരവധി ഡയറ്റുകളും പരീക്ഷിയ്ക്കും. ആരോഗ്യകരമായ ആഹാരത്തോടൊപ്പം വ്യായാമവും ഉണ്ടെങ്കില്‍ മാത്രമേ ശരീരം ഫിറ്റായി ഇരിയ്ക്കുകയുള്ളൂ. കര്‍ശന നിയന്ത്രണങ്ങള്‍ ഒരു പരിധി കഴിഞ്ഞാല്‍ മടുപ്പാവുകയും നമ്മളില്‍ ഉണ്ടാക്കുക. ഇതോടെ പല കാര്യങ്ങളും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്യും. പകരം ജീവിതശൈലിയില്‍ ചെറിയ മാറ്റങ്ങള്‍ കൊണ്ടു വരികയാണ് ചെയ്യേണ്ടത്. അത്താഴത്തിന് ശേഷമുള്ള ചില ശീലങ്ങള്‍ ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താന്‍ സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. 2. അത്താഴം വൈകുന്നേരം ഏഴ് Read More…

Hollywood

ഒൺലിഫാൻസിലൂടെ മാസവരുമാനം 80 കോടി രൂപ; ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി കാർഡി ബി

സംഗീത ലോകത്തെ നേട്ടങ്ങൾക്കും അപ്പുറമാണ് കാർഡി ബി എന്ന ആഗോള താരത്തിന്റെ വളർച്ച. സംഗീതപരിപാടികളിലും അവാർഡ് ഷോകളിലും തിളങ്ങുക എന്നത് മാത്രമല്ല, ആർക്കും പ്രവചിക്കാൻ കഴിയാത്ത വിധം ‘ഒൺലിഫാൻസ്’ (OnlyFans) പ്ലാറ്റ്‌ഫോമിലെ വിജയം തിരുത്തിക്കുറിക്കാനും അവർക്ക് സാധിച്ചു. മറ്റ് ക്രിയേറ്റർമാർ ആരാധകരെ നിലനിർത്താൻ നിരന്തരം പോസ്റ്റുകൾ പങ്കുവെക്കുമ്പോൾ, കാർഡി ബി തികച്ചും വ്യത്യസ്തമായ ഒരു തന്ത്രമാണ് സ്വീകരിച്ചത്. വളരെ കുറച്ച് മാത്രം പോസ്റ്റുകൾ പങ്കുവെച്ചിട്ടും വലിയ ലാഭമുണ്ടാക്കാൻ അവർക്ക് കഴിഞ്ഞു. ഇതിന്റെ രഹസ്യം അവരുടെ വമ്പിച്ച ആരാധകവൃന്ദവും Read More…

Featured Lifestyle

ആ ലിങ്കിൽ തൊടരുതേ… എന്താണ് ഗോസ്റ്റ് പേയറിങ്? വാട്സ്ആപ്പ് പൂർണമായും ഹാക്ക് ചെയ്യപ്പെടും

വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് സുരക്ഷ മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In). സൈബർ ആക്രമണങ്ങൾ നേരിടാനും സൈബർ സുരക്ഷ ഉറപ്പാക്കാനും ചുമതലയുള്ള രാജ്യത്തെ പ്രധാന ഏജൻസിയാണിത്. ഡിവൈസ് ലിങ്കിങ് എന്ന ഫീച്ചറിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഈ കേന്ദ്ര ഏജൻസി. ​ഗോസ്റ്റ് പേയറിങ്(GhostPairing ) എന്നറിയപ്പെടുന്ന സൈബർ ആക്രമണമാണ് ഇപ്പോൾ ഭീഷണി ഉയർത്തുന്നത്. വാട്സ്ആപ്പ് പൂർണമായി ഹാക്ക് ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് ഇതിന്റെ പ്രവർത്തനം. Hi, check this photo എന്ന സന്ദേശത്തിനൊപ്പം വരുന്ന ലിങ്ക് വഴിയാണ് Read More…

Featured Hollywood

നിക്കലോഡിയന്‍ മുന്‍ ബാലതാരം ചേസ് തെരുവില്‍ അലയുന്നു, ധനസഹായം വേണ്ടെന്ന് മാതാവ് -വീഡിയോ

വാഷിങ്ടണ്‍: നിക്കലോഡിയന്‍ ചാനലിലൂടെ കുട്ടികളുടെ മനംകവര്‍ന്ന ടൈലര്‍ ചേസിനെ കാലിഫോര്‍ണിയയുടെ തെരുവിലൂടെ അലയുന്ന നിലയില്‍ കണ്ടെത്തി. 2004 മുതല്‍ 2007 വരെ ‘ഡിക്ലാസിഫൈഡ് സ്‌കൂള്‍ സര്‍വൈവല്‍ ഗൈഡ്’ എന്ന പരമ്പരയില്‍ മാര്‍ട്ടിന്‍ വേര്‍ലി എന്ന കഥാപാത്രത്തെയാണു ചേസ് അവതരിപ്പിച്ചിരുന്നത്. ഇപ്പോള്‍ 36 വയസുള്ള അദ്ദേഹത്തെ ലോസ് ഏഞ്ജലസിലെ റിവര്‍സൈഡില്‍നിന്നാണു കണ്ടെത്തിയത്. വീഡിയോയില്‍ പഴയ ലോസ് ഏഞ്ജലസ് റേഡേഴ്‌സ് പോളോ ഷര്‍ട്ടും ജീന്‍സും ധരിച്ച ചേസ് വീഡിയോ എടുക്കുന്ന ആളോട് സംസാരിക്കുന്നതായി കാണാം. വീഡിയോയില്‍, നിക്കലോഡിയനില്‍ അഭിനയിച്ചിട്ടുണ്ടോ എന്ന് Read More…

Featured Lifestyle

പരീക്ഷാ ഹാളായി എയർസ്ട്രിപ്പ് – 187 ഹോം ഗാര്‍ഡ് ഒഴിവ്, 8,000പേര്‍ നിലത്തിരുന്ന് പരീക്ഷയെഴുതി -വീഡിയോ

ഭുവനേശ്വര്‍: 187 ഹോം ഗാര്‍ഡ് ഒഴിവില്‍ പരീക്ഷയ്ക്ക് എത്തിയത് 8,000-ത്തിലധികം ഉദ്യോഗാര്‍ഥികള്‍. ഒടുവില്‍ ഇത്രയേറെപ്പേരെ പരീക്ഷയെഴുതിക്കാന്‍ തെരഞ്ഞെടുത്തത് ഉപയോഗശൂന്യമായ ഒരു എയര്‍സ്ട്രിപ്പ്. പരീക്ഷയെഴുതിയത് നിലത്തിരുന്നും! സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വീഡിയോകളാണ് ഈ ദയനീയ സ്ഥിതി പുറത്തുകൊണ്ടുവന്നത്. ഡിസംബര്‍ 16-ന് സാംബല്‍പൂരിലെ എയര്‍സ്ട്രിപ്പാണ് പരീക്ഷയ്ക്കു വേദിയായത്. പരീക്ഷ രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിവച്ചു. സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാരിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് ആഞ്ഞടിച്ചു. ‘ഇത് ഒരു സിനിമാ രംഗമല്ല, ബി.ജെ.പി ഭരിക്കുന്ന ഒഡീഷയാണ്’ എന്ന കുറിപ്പോടെയായിരുന്നു എക്‌സില്‍ തൃണമൂലിന്റെ കടന്നാക്രമണം. 187 Read More…

Featured Oddly News

മാലിന്യം ശേഖരിക്കാൻപോയ യുവതിയെ കാത്തിരുന്നത് 1.4 ലക്ഷത്തിന്റെ ആഡംബര ബാഗ്- വീഡിയോ

അതിസമ്പന്നരായ ആളുകള്‍ പല സാധനങ്ങളും ഒരു തവണ മാത്രം ഉപയോഗിച്ച ശേഷം മാലിന്യത്തില്‍ ഉപേക്ഷിയ്ക്കാറുണ്ട്. പലവിദേശ രാജ്യങ്ങളിലും ഇങ്ങനെ ഉപേക്ഷിയ്ക്കുന്ന സാധനങ്ങള്‍ സാധാരണക്കാര്‍ തങ്ങളുടെ ആവശ്യത്തിനായി എടുക്കാറുമുണ്ട്. അത്തരത്തില്‍ അതിസമ്പന്നര്‍ താമസിക്കുന്ന പ്രദേശത്തെ മാലിന്യക്കുട്ടയില്‍ നിന്ന് തനിക്കു കിട്ടിയ വിലപിടിപ്പുള്ള സാധനത്തെ കുറിച്ച് ഇന്‍ഫ്‌ലുവന്‍സറായ ക്ലൗഡിയ വണ്‍ പങ്കുവച്ച വീഡിയോയാണ് വൈറലാകുന്നത്. സമ്പന്നര്‍ താമസിക്കുന്ന പ്രദേശത്തു നിന്നും അവര്‍ ഉപേക്ഷിച്ച വസ്തുക്കള്‍ ശേഖരിക്കാന്‍ പോവുകയാണെന്നു പറഞ്ഞാണ് യുവതി വിഡിയോ ആരംഭിക്കുന്നത്. ഒരു പ്രതീക്ഷയും ഇല്ലാതെയാണ് യുവതി ഉപയോഗശൂന്യമായ Read More…

Featured Good News

അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക്​ ആയുസ്സേകി ഷിബു; ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ഹൃദയമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, രാജ്യത്ത്​ ആദ്യം

കൊച്ചി: അനാഥയായ നേപ്പാള്‍ സ്വദേശിനിയില്‍ മലയാളിയുടെ ഹൃദയം തുടിച്ച് തുടങ്ങിയപ്പോള്‍ പിറന്നത് പുതുചരിത്രം. നേപ്പാള്‍ സ്വദേശിനിയായ ദുര്‍ഗ കാമിക്ക് പുതുജീവന്‍ സമ്മാനിച്ച എറണാകുളം ജനറല്‍ ആശുപത്രി രാജ്യത്ത് ആദ്യമായി ഹൃദയമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ ജില്ലാതല ആശുപത്രിയെന്ന നേട്ടം സ്വന്തമാക്കി. ശസ്ത്രക്രിയ ആരംഭിച്ചതിനു പിന്നാലെ കണ്ണീരും സന്തോഷവും അടക്കി ദുര്‍ഗയുടെ സഹോദരന്‍ തിലക് കാമി കേരളത്തിന് നന്ദി പറഞ്ഞു. രാജ്യത്ത് ആദ്യമായി ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ ജില്ലാതല ആശുപത്രി എന്നീ Read More…

Crime Featured

ഞായറാഴ്ച കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്തു; തിങ്കളാഴ്ച ഒരു കോടിയുടെ തട്ടിപ്പ് കേസില്‍ പിടിയിൽ

കായംകുളം: ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ നഗരസഭ കൗൺസിലർ തിങ്കളാഴ്ച നിക്ഷേപ തട്ടിപ്പിൽ പിടിയിൽ. കായംകുളം നഗരസഭ 26-ാം വാർഡിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ച നുജുമുദ്ദീൻ ആലുംമൂട്ടിലാണ് അറസ്റ്റിലായത്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മുൻ ജില്ലാ പ്രസിഡന്‍റായിരുന്നു ഇയാൾ. കായംകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യാപാരി വ്യവസായി കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പര്‍ എ/1091ന്റെ ചാരുംമൂട് ബ്രാഞ്ചില്‍ നിക്ഷേപമായും ചിട്ടി തുകയായും നിരവധി ആളുകളില്‍നിന്ന് ഒരു കോടിയില്‍പരം രൂപ തട്ടിയെടുത്ത കേസിലാണ് കായംകുളം ചേരാവള്ളി ആലുംമൂട്ടില്‍ Read More…

Featured Fitness

വര്‍ക്കൗട്ട് രാവിലെ മാത്രം, ഇടയ്ക്ക് വെള്ളം കുടിക്കരുത് … ഇതൊക്കെ ശരിയാണോ? ഫിറ്റ്‌നെസ്- ശരിയും തെറ്റും

ആരോഗ്യമുള്ള ശരീരം ഏതൊരാളുടെയും സ്വപ്നമാണ്. ഇതിനായി ഫിറ്റ്‌നെസ് തന്ത്രങ്ങള്‍ പല തലത്തിലും പ്രയോഗിക്കുന്നവരാണ് പുതിയ തലമുറ. ബോഡി ബില്‍ഡിങ്ങിനായി ജിമ്മില്‍ പോകണമെന്നു മാത്രമാണ് അവര്‍ക്കറിയുക. ഭക്ഷണകാര്യത്തിലുള്‍പ്പെടെ വര്‍ക്കൗട്ടിന്റെ എല്ലാതലത്തിലും കേട്ടുകേള്‍വി മാത്രമുള്ള കാര്യങ്ങളില്‍ അമിതമായ പ്രാധാന്യം കൊടുത്തുകൊണ്ടാണ് പലരും മുന്നോട്ടുനീങ്ങുന്നത്. എന്നാല്‍ പലപ്പോഴും ഫിറ്റ്‌നസിനെ സംബന്ധിച്ചുള്ള കാര്യങ്ങളില്‍ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ക്ക് അനേകം സംശയങ്ങളുണ്ട്. ജിമ്മില്‍ പോകുന്നതിനു മുമ്പായി ഈ കാര്യങ്ങള്‍ മനസിലാക്കുന്നത് ഫിറ്റ്‌നെസ് മെച്ചപ്പെടുത്താനും അബദ്ധധാരണകള്‍ ഒഴിവാക്കാനും സഹായിക്കും. വര്‍ക്കൗട്ട് രാവിലെ മാത്രം ഇത് തികച്ചും തെറ്റായ ധാരണയാണ്. Read More…