ന്യൂഡൽഹി: പുതുവർഷാഘോഷങ്ങളിലെ അമിതഭക്ഷണം, മദ്യപാനം, മധുരപലഹാരങ്ങൾ, ഉറക്കമിളയ്ക്കൽ എന്നിവയെല്ലാം കരളിന് വലിയ രീതിയിലുള്ള സമ്മർദ്ദം നൽകാറുണ്ട്. ശരീരത്തിലെ പ്രധാന വിഷഹരണ അവയവമായ കരൾ, വിഷാംശങ്ങളെ നീക്കം ചെയ്യുക, പിത്തരസം ഉത്പാദിപ്പിക്കുക, പോഷകങ്ങൾ ശേഖരിക്കുക, മെറ്റബോളിസം നിയന്ത്രിക്കുക തുടങ്ങിയ ജോലികളാണ് കരളിനുള്ളത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കരള്‍ നിരന്തരം പ്രവർത്തിക്കുന്നു. കരളിന്റെ പ്രവർത്തനക്ഷമതയ്ക്ക് മുകളിൽ സമ്മർദ്ദമുണ്ടാകുമ്പോൾ ക്ഷീണം, വയറുവീക്കം, അസിഡിറ്റി, ഓക്കാനം തുടങ്ങിയ അസ്വസ്ഥതകൾ അനുഭവപ്പെടാം. എന്നാൽ, ശരിയായ ഭക്ഷണക്രമത്തിലൂടെ കരളിന്റെ ആരോഗ്യം വേഗത്തിൽ വീണ്ടെടുക്കാൻ സാധിക്കും. Read More…
Author: ashtagon
പ്രണയവിവാഹം; നവവരനെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ച് യുവതിയുടെ ബന്ധുക്കള്‍- വീഡിയോ
ഹൈദരാബാദ്: വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹം കഴിച്ചതിന് നവവരനെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ച് യുവതിയുടെ ബന്ധുക്കള്‍. ആന്ധ്രാപ്രദേശിലെ ഏലുരു ജില്ലയിലാണു സംഭവം. എട്ടു വര്‍ഷത്തെ പ്രണയത്തിനുശേഷം വിവാഹിതരായ സായ് ചന്ദിനും സായ് ദുര്‍ഗയ്‌ക്കുമാണ് ആക്രമണം നേരിടേണ്ടിവന്നത്. സായ് ദുര്‍ഗ തപാല്‍ വകുപ്പിലാണ് ജോലി ചെയ്യുന്നത്. സായ് ചന്ദ് തൊഴില്‍രഹിതനായതിനാല്‍ യുവതിയുടെ ബന്ധുക്കള്‍ വിവാഹത്തെ ശക്‌തമായി എതിര്‍ത്തു. ഇത് അവഗണിച്ച് കഴിഞ്ഞ ദിവസം ഇരുവരും വിവാഹിതരായി. സായ്‌ചന്ദിന്റെ വീട്ടുകാര്‍ പങ്കെടുത്തെങ്കിലും യുവതിയുടെ വീട്ടുകാര്‍ ചടങ്ങില്‍നിന്ന് വിട്ടുനിന്നു. യുവതിയുടെ വീട്ടുകാരുടെ Read More…
ശസ്ത്രക്രിയ കാൽമുട്ടിന്, ശേഷം പച്ചവെള്ളംപോലെ ഇംഗ്ലീഷ് സംസാരിച്ച് 17-കാരൻ, മാതൃഭാഷ മറന്നു, അന്തംവിട്ട് ഡോക്ടർമാർ, ‘ഫോറിൻ ലാംഗ്വേജ് സിൻഡ്രോം’
ശസ്ത്രക്രിയ കഴിഞ്ഞുണരുന്ന രോഗികൾ അല്പനേരം അബോധാവസ്ഥയിലോ ആശയക്കുഴപ്പത്തിലോ ആകുന്നത് സാധാരണമാണ്. എന്നാൽ നെതർലാൻഡ്‌സിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു സംഭവം വൈദ്യശാസ്ത്ര ലോകത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ്. കാൽമുട്ടിന് ശസ്ത്രക്രിയ കഴിഞ്ഞ 17 വയസ്സുകാരൻ ഉണർന്നപ്പോൾ തന്റെ മാതൃഭാഷയായ ഡച്ച് പൂർണ്ണമായും മറന്ന് ഇംഗ്ലീഷിൽ സംസാരിക്കാൻ തുടങ്ങി. ഫുട്ബോൾ കളിക്കുന്നതിനിടെയാണ് കുട്ടിക്ക് പരിക്കേറ്റത്. തുടര്‍ന്ന് കാൽമുട്ടിലെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. ജനറൽ അനസ്തേഷ്യയുടെ പ്രഭാവം മാറിയപ്പോൾ, താൻ അമേരിക്കയിലാണെന്ന് കുട്ടി ഉറച്ചു വിശ്വസിച്ചു. സ്വന്തം മാതാപിതാക്കളെ തിരിച്ചറിയാനോ മാതൃഭാഷയായ ഡച്ച് സംസാരിക്കാനോ Read More…
മദ്യലഹരിയിൽ സീരിയൽ താരം സിദ്ധാർഥ് പ്രഭു ഓടിച്ച വാഹനം ഇടിച്ച വയോധികൻ മരിച്ചു
മദ്യ ലഹരിയിൽ സീരിയൽ താരം സിദ്ധാർഥ് പ്രഭു ഓടിച്ച വാഹനം ഇടിച്ച വയോധികൻ മരിച്ചു. തമിഴ്നാട് സ്വദേശി തങ്കരാജാണ് (60) മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് ലോട്ടറി തൊഴിലാളിയായ തങ്കരാജിൻ്റെ മരണം സംഭവിച്ചത്. കഴിഞ്ഞ 24 ന് വൈകീട്ടായിരുന്നു അപകടം. സീരിയൽ താരം സിദ്ധാർഥ് പ്രഭു ഓടിച്ച കാർ വിവിധ വാഹനങ്ങളിൽ ഇടിച്ച ശേഷം തങ്കരാജിനെ ഇടിക്കുകയായിരുന്നു. രാത്രി എംസി റോഡിൽ നാട്ടകം കോളേജ് കവലയിലായിരുന്നു അപകടം. സിദ്ധാർഥ് പ്രഭു മദ്യലഹരിയിൽ അപകടമുണ്ടാക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത് Read More…
കാപ്പിത്തോട്ടത്തിൽ വച്ച് തര്‍ക്കം, കാമുകിയെ കൊന്ന് കൊക്കയില്‍ തള്ളി; താലി ഭര്‍ത്താവിന് കൊറിയറില്‍ അയച്ച് കാമുകന്‍
ഇന്‍സ്റ്റഗ്രാം വഴി പ്രണയത്തിലായ യുവതിയെ കൊലപ്പെടുത്തിയ യുവാവ് മൃതദേഹം 300 അടി താഴ്ചയുള്ള കൊക്കയില്‍ തള്ളി. തമിഴ്‌നാട്ടിലെ സേലത്താണ് സംഭവം. സേലം സ്വദേശി ജി. വെങ്കിടേഷ് (22) ആണ് കാമുകി സുമതി (25)യെ കൊലപ്പെടുത്തിയത്. വിവാഹിതയായ യുവതിയുടെ താലി ഇയാള്‍ കൊറിയര്‍വഴി ഭര്‍ത്താവിന് അയച്ചുകൊടുത്തു. രണ്ട് വര്‍ഷമായി ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു സുമതി. ഇവരുടെ രണ്ട് കുട്ടികള്‍ ഭര്‍ത്താവായ ഷണ്‍മുഖനൊപ്പമാണുള്ളത്. സുമതിയുമായി ഇന്‍സ്റ്റഗ്രാമിലൂടെയാണ് വെങ്കിടേഷ് അടുപ്പം സ്ഥാപിച്ചത്. ഏർക്കാടിന് സമീപമുള്ള ഒരു കാപ്പിത്തോട്ടത്തിൽ വച്ച് ഇരുവരും കാണാനെത്തിയപ്പോഴുണ്ടായ Read More…
ദിവസവും ബ്രഡ് ഓംലെറ്റ് കഴിക്കാറുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിയണം!
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് ബ്രഡ് ഓംലെറ്റ്. എളുപ്പത്തിൽ തയ്യാറാക്കാം, കുറഞ്ഞ ചിലവ്, തട്ടുകടകളിൽ എളുപ്പം ലഭ്യമാണ് എന്നിവയെല്ലാം ഇതിനെ ജനപ്രിയമാക്കുന്നു. എന്നാൽ സ്ഥിരമായി ബ്രഡ് ഓംലെറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? ഇത് എങ്ങനെ ആരോഗ്യകരമായി മാറ്റാം എന്ന് നോക്കാം. നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന വെളുത്ത ബ്രഡ് (മൈദ ബ്രഡ്) ആരോഗ്യത്തിന് അത്ര ഗുണകരമല്ല. ദോഷങ്ങൾ: തവിടും നാരുകളും നീക്കം ചെയ്തതിനാൽ ഇത് പെട്ടെന്ന് ദഹിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് (Sugar level) വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് Read More…
‘സ്വകാര്യതയില്‍ തൊട്ടു കളിക്കുന്നോടാ?’ കാട്ടില്‍വച്ചിരുന്ന ക്യാമറ തകർത്തെറിഞ്ഞ് കാട്ടാന; വീഡിയോ പങ്കുവെച്ച് IFS ഉദ്യോഗസ്ഥൻ
അതിശയിപ്പിക്കുന്ന ബുദ്ധിശക്തിയും സാമൂഹിക ബോധവുമുള്ള മൃഗങ്ങളാണ് ആനകൾ. തങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ച് കൃത്യമായ ധാരണയുള്ള ഇവ, കൂട്ടത്തിന്റെ സുരക്ഷയുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്താറുണ്ട്. മനുഷ്യരും അവരുടെ റെക്കോർഡിംഗ് ഉപകരണങ്ങളും തന്റെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നത് ഇഷ്ടപ്പെടാത്ത ഒരു കാട്ടാനയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (IFS) ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ പങ്കുവെച്ച 28 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, ദൂരത്തുനിന്ന് തന്നെ ക്യാമറ ശ്രദ്ധയിൽപ്പെട്ട ഒരു ആന അതിന് നേരെ പാഞ്ഞടുക്കുന്നതും അത് തകർക്കുന്നതും Read More…
ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ബോളിവുഡ് നടി; ‘ഗുരുതരമായ പാപം’ എന്ന് ജമാഅത്തെ പ്രസിഡന്റ് -വീഡിയോ
മധ്യപ്രദേശിലെ ഉജ്ജൈനിലുള്ള ശ്രീ മഹാകാലേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെ ബോളിവുഡ് നടി നുഷ്രത്ത് ബരുച്ചയ്ക്ക് കടുത്ത വിമര്‍ശനം. പുതുവത്സരത്തിന് മുന്നോടിയായി ആയിരുന്നു നുഷ്രത്തിന്‍റെ ക്ഷേത്ര ദര്‍ശനം. പിന്നാലെ നടിയുടെ മതവും വിശ്വാസങ്ങളും ചര്‍ച്ചയായി. മുസ്‌ലിമായിരിക്കെ ക്ഷേത്ര ദര്‍ശനം നടത്തിയ നടിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ആളുകള്‍ രംഗത്തെത്തി. ‘ഗുരുതരമായ പാപം’ എന്നാണ് നുഷ്രത്തിന്‍റെ പ്രവൃത്തിയെ അഖിലേന്ത്യാ മുസ്‌ലിം ജമാഅത്തെ ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവി പറഞ്ഞത്. ശരിഅത്ത് നിയമപ്രകാരം പൂജ നടത്തുന്നതും ചന്ദനം Read More…
തലേന്ന് ഉറങ്ങാത്തതിന്റെ ക്ഷീണം, മറികടക്കാൻ ചില ടിപ്സ് ഇതാ
ഉറക്കം നമ്മുടെ ദിനചര്യകളെയൊക്കെ സാരമായ രീതിയില്‍ ബാധിയ്ക്കുന്ന ഒരു കാര്യമാണ്. ശരിയായ ഉറക്കം കിട്ടിയില്ലെങ്കില്‍ അന്നത്തെ ദിവസം മൊത്തം പോയി എന്നു തന്നെ പറയാം. ശരിയായി ഉറങ്ങിയില്ലെങ്കില്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ വല്ലാത്ത ക്ഷീണവും ജോലികള്‍ ചെയ്യാനുള്ള ബുദ്ധിമുട്ടുകളും നമുക്ക് ഉണ്ടാകാറുണ്ട്. രാത്രിയില്‍ ഉറങ്ങാത്തതിനാല്‍ ഏതെങ്കിലും സമയത്ത് വളരെയേറെ നേരം കിടന്നുറങ്ങിയിട്ടും അത്ര ഗുണം ഉണ്ടാകുകയില്ല. ഉന്മേഷക്കുറവ് തോന്നുന്നുണ്ടെങ്കില്‍ പോലും പകല്‍ സമയത്ത് അമിതമായി ഉറങ്ങുന്നത് നല്ലതല്ല. ഉറക്കത്തിന്റെ ക്ഷീണം മാറാന്‍ ഇക്കാര്യങ്ങള്‍ പരീക്ഷിയ്ക്കാവുന്നതാണ്….. വ്യായാമം – Read More…









