Crime

ഗ്രോക്കില്‍ അശ്ലീല ഉള്ളടക്കം: ‘എക്‌സി’ന് കേന്ദ്രത്തിന്റെ നോട്ടീസ്

ന്യൂഡല്‍ഹി: അശ്ലീല ഉള്ളടക്കങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ടു സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ ‘എക്‌സി’ന് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചു. എക്‌സിന്റെ എ.ഐ. സര്‍വീസായ ‘ഗ്രോക്’ ദുരുപയോഗം ചെയ്ത് അശ്ലീല, അനാശാസ്യ, ലൈംഗിക ചുവയുള്ള ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുകയും കൈമാറുകയും ചെയ്യുന്നതായ റിപ്പോര്‍ട്ടില്‍ കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഐ.ടി. മന്ത്രാലയം കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഇതു തടയാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നാണു കേന്ദ്രത്തിന്റെ ആവശ്യം. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ളതാണ് എക്‌സ്.2000-ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമങ്ങളും 2021-ലെ ഐടി ചട്ടങ്ങളും പാലിക്കുന്നതില്‍ ‘എക്‌സ്’ പരാജയപ്പെട്ടെന്നു Read More…

Lifestyle

ക്രിസ്തുവിന്റെ അന്ത്യഅത്താഴത്തെ വികലമായി ചിത്രീകരിച്ചു, വിവാദം; കൊച്ചി ബിനാലെയിലെ പ്രദര്‍ശനഹാള്‍ അടച്ചു

കൊച്ചി: യേശുക്രിസ്തുവിന്റെ അന്ത്യഅത്താഴത്തെ അപമാനിക്കുന്നുവെന്ന ആരോപണത്തെത്തുടര്‍ന്ന് കൊച്ചി ബിനാലെയിലെ ചിത്രപ്രദര്‍ശനം രണ്ടു ദിവസത്തേക്കു നിര്‍ത്തിവച്ചു. ‘ഇടം’ എന്ന പേരില്‍ പ്രദര്‍ശനം നടക്കുന്ന ഗാര്‍ഡന്‍ കണ്‍വന്‍ഷന്‍ സെന്ററിലെ പ്രദര്‍ശനമാണു നിര്‍ത്തിവച്ചത്. ചിത്രത്തിനെതിരേ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണു നടപടി. ടോം വട്ടക്കുഴിയുടെ ‘ദുവാംഗിയുടെ ദുര്‍മൃത്യു’ എന്ന പെയിന്റിങ്ങിനെതിരെയാണു വിമര്‍ശനമുയര്‍ന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ അന്ത്യഅത്താഴത്തെഅപമാനിക്കുകയാണെന്ന് സിറോ മലബാര്‍സഭ കുറ്റപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് കെ.സി.ബി.സി. ജാഗ്രതാ കമ്മിഷന്‍ മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും പരാതി നല്‍കിയിരുന്നു. ചിത്രം പ്രദര്‍ശിപ്പിച്ച ഗാലറിക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധവും നടന്നു. Read More…

Sports

ദക്ഷിണാഫ്രിക്കന്‍ ട്വന്റി-20 ലോകകപ്പ് ടീം: റയാന്‍ റിക്കെള്‍ട്ടണും സ്റ്റബ്‌സും പുറത്ത്, മാര്‍ക്രം നായകന്‍

ഡര്‍ബന്‍: വെടിക്കെട്ട് ബാറ്റര്‍മാരായ റയാന്‍ റിക്കെള്‍ട്ടണിനും ട്രിസ്റ്റന്‍ സ്റ്റബ്‌സും ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനു പുറത്ത്. ഇന്നലെ പ്രഖ്യാപിച്ച 15 അംഗ സ്‌ക്വാഡില്‍ യുവപേസര്‍ ക്വെന മാഫക്കയും മുന്‍നിര ബാറ്റര്‍ ജാസണ്‍ സ്മിത്തും. ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന ഏഴോളം താരങ്ങളെയാണ് ദക്ഷിണാഫ്രിക്ക അവതരിപ്പിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയം. വാരിയെല്ലിനു പരുക്കേറ്റ് അടുത്തിടെ സമാപിച്ച ഇന്ത്യാ പര്യടനം നഷ്ടമായ പേസര്‍ കഗീസോ റബാഡയ്ക്കു പുറമേ 2024 ടി-20 ലോകകപ്പില്‍ ടീമിന്റെ വിക്കറ്റ് വേട്ടക്കാരില്‍ മുന്‍നിരക്കാരനായ ആന്റിക് നോക്കിയയും സ്‌ക്വാഡിലുണ്ട്. ഇവരടക്കം Read More…

Crime

സഹോദരാ ഇങ്ങനെ ചെയ്യരുതേ… വനിതാ പോലീസിന്റെ വസ്ത്രം വലിച്ചുകീറി, വീഡിയോ എടുത്തു- ഖനന വിരുദ്ധ പ്രതിഷേധം

റായ്പുര്‍: ഖനന വിരുദ്ധ പ്രതിഷേധത്തിനിടെ വനിതാ പോലീസുകാരിയുടെ വസ്ത്രമുരിയാന്‍ ശ്രമം, രണ്ടു പേര്‍ അറസ്റ്റില്‍. ഛത്തീസ്ഗഡിലെ റായ്പുരിലാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ വസ്ത്രം വലിച്ച് കീറാനും ദൃശ്യങ്ങളെടുക്കാനും പ്രതിഷേധക്കാര്‍ ശ്രമിച്ചത്. ഡിസംബര്‍ 27ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്. റായ്ഗഡിലെ 14 ഗ്രാമങ്ങളില്‍ നിന്നുള്ള താമസക്കാരാണ് ഈ മേഖലയില്‍ പ്രഖ്യാപിച്ച ഖനന പദ്ധതിക്കെതിരേ പ്രതിഷേധവുമായി എത്തിയത്.പ്രതിഷേധം അക്രമാസക്തമായതോടെ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പോലീസുകാരെ ആക്രമിക്കുകയും വാഹനങ്ങള്‍ക്ക് തീ വയ്ക്കുകയും ചെയ്തിരുന്നു. സംഭവ സ്ഥലത്ത് Read More…

Featured Sports

ഷാമി വരുമോ? സഞ്ജുവും പന്തും പുറത്ത്? ഇഷാൻ കിഷന്‍ ഏകദിന ടീമിൽ തിരിച്ചെത്തിയേക്കും, റിപ്പോർട്ട്

മുംബൈ: ന്യൂസീലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്നു പ്രഖ്യാപിച്ചേക്കുമെന്ന് വിവരം. തിരിച്ചുവരവ് പ്രതീക്ഷയില്‍ ഒരുപിടി താരങ്ങള്‍. ട്വന്റി-20 ലോകകപ്പിനു പിന്നാലെ 2027-ല്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലി (ഐ.സി.സി)ന്റെ ഏകദിന ലോകകപ്പും എത്തുന്ന സാഹചര്യത്തില്‍ വെറ്ററന്‍ താരങ്ങളടക്കം നീലപ്പടയില്‍ ഇടംപിടിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അടുത്തിടെ അവസാനിച്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ നിറംമങ്ങിയ ബൗളിങ് നിര അഴിച്ചുപണിയുമോയെന്നതിലാണ് എല്ലാവര്‍ക്കും ആകാംക്ഷ. ജോലിഭാരം കണക്കിലെടുത്ത് സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് കിവികള്‍ക്കെതിരേ വിശ്രമം അനുവദിച്ചേക്കുമെന്നാണു സൂചന. Read More…

Crime

ന്യൂഇയര്‍ പാര്‍ട്ടിക്കായി കാമുകനെ വിളിച്ചുവരുത്തി; 45കാരന്റെ സ്വകാര്യഭാഗങ്ങള്‍ മുറിച്ച് 25കാരി, കാരണം…

ന്യൂ ഇയര്‍ പാര്‍ട്ടിക്കായി 45കാരനായ കാമുകനെ വിളിച്ചുവരുത്തിയ ശേഷം സ്വകാര്യഭാഗങ്ങള്‍ വെട്ടിമുറിച്ച് യുവതി. മുംബൈ സാന്താക്രൂസ് കലിനയിലാണ് സംഭവം. പ്രതിയെ പിടികൂടാനായി പൊലീസ് പരക്കം പായുകയാണ്. കഴിഞ്ഞ ഏഴു വര്‍ഷമായി പ്രണയത്തിലായിരുന്ന കാമുകനെ ന്യൂ ഇയര്‍ ആഘോഷിക്കാനായാണ് 25കാരി താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്. കാമുകനെ ആക്രമിക്കാനായി മൂര്‍ച്ചകൂട്ടിയ ഒരു കത്തിയും കയ്യില്‍ കരുതിയിരുന്നു. പലതവണ തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും കാമുകന്‍ അതിന് തയ്യാറായില്ല. പുതുവര്‍ഷദിനമായ വ്യാഴാഴ്ച്ച പുലര്‍ച്ചെയും ഇരുവരും തമ്മില്‍ വിവാഹക്കാര്യം പറഞ്ഞ് തര്‍ക്കമായി. പിന്നാലെയാണ് Read More…

Lifestyle

മുലപ്പാലില്ല, 5മാസം പ്രായമായ കുഞ്ഞിന് പാക്കറ്റ് പാലില്‍ വെള്ളം ചേര്‍ത്തുകൊടുത്തു; ദാരുണാന്ത്യം

‘‘ദൈവം ഞങ്ങളെ പത്തു വര്‍ഷത്തിനുശേഷം അനുഗ്രഹിച്ചു, ഇപ്പോള്‍ ആ അനുഗ്രഹം അവന്‍ തിരിച്ചെടുത്തു’’, ഇന്‍ഡോറിലെ ഭഗീരത്പുരയിലെ വീട്ടിലിരുന്ന് ഒരു മുത്തശ്ശി വിലപിക്കുകയാണ്. അഞ്ചുമാസം പ്രായമായ കുഞ്ഞിന്റെ ചലനമറ്റ ശരീരംകണ്ട് വിറങ്ങലിച്ചു നില്‍ക്കുകയാണ് ഈ കുടുംബം. പ്രസവശേഷം അമ്മയ്ക്ക് ചില ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ മുലപ്പാലില്ലായിരുന്നു. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് കുഞ്ഞിന് പാക്കറ്റ്പാല്‍ കൊടുക്കാന്‍ കുടുംബം തീരുമാനിച്ചത്. കട്ടിയായ പാല്‍ കൊടുക്കേണ്ടെന്ന് കരുതി വീട്ടിലെത്തുന്ന പൈപ്പുവെള്ളവും അല്‍പം ചേര്‍ത്താണ് കുഞ്ഞിനു നല്‍കിയത്. അത് ആ കുരുന്നിന്റെ ജീവനെടുക്കുമെന്ന് സ്വപ്നത്തില്‍പോലും ആരും Read More…

Featured Oddly News

നാസയുടെ ഏറ്റവും വലിയ ലൈബ്രറി ഇന്ന്‌ അടച്ചുപൂട്ടും; പുസ്‌തകങ്ങള്‍ ‘ഉപേക്ഷിക്കും’

വാഷിങ്‌ടണ്‍: നാസയുടെ ഗോഡ്‌ഡാര്‍ഡ്‌ സ്‌പേസ്‌ ഫൈ്ലലറ്റ്‌ സെന്ററിലെ (ഗ്രീന്‍ബെല്‍റ്റ്‌, മേരിലാന്‍ഡ്‌) ലൈബ്രറി ഇന്ന്‌ അടച്ചുപൂട്ടും. നാസയുടെ ഏറ്റവും വലിയ ലൈബ്രറിയാണ്‌ അടച്ചുപൂട്ടുന്നത്‌.1959 മുതല്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രധാന ഗവേഷണ കേന്ദ്രമായിരുന്നു ഗോഡ്‌ഡാര്‍ഡ്‌ സ്‌പേസ്‌ ഫൈ്ലലറ്റ്‌ സെന്റര്‍. 1,00,000 പുസ്‌തകങ്ങളുള്ള ഈ ലൈബ്രറിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഡോണള്‍ഡ്‌ ട്രംപ്‌ ഭരണകൂടമാണു തീരുമാനമെടുത്തത്‌. ചെലവുചുരുക്കല്‍ നയത്തിന്റെ ഭാഗമായാണു വെട്ടിച്ചുരുക്കല്‍. 1.270 ഏക്കര്‍ കാമ്പസിലുള്ള 13 കെട്ടിടങ്ങളും 100ല്‍ അധികം ശാസ്‌ത്രഎന്‍ജിനീയറിങ്‌ ലബോറട്ടറികളും ഈ വര്‍ഷം മാര്‍ച്ചില്‍ അടച്ചുപൂട്ടും. ഹബിള്‍ സ്‌പേസ്‌ Read More…

Featured Good News

സ്വന്തം വിവാഹവേദിയിൽ തലമുടിയില്ലാതെ വധു! വിഗ്ഗ് ഉപേക്ഷിച്ച് തന്റെ അവസ്ഥയെ ധീരമായി നേരിട്ട മഹിമ- വീഡിയോ വൈറല്‍

സൗന്ദര്യത്തെക്കുറിച്ചുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള കാഴ്ചപ്പാടുകളെ നിശബ്ദമായി വെല്ലുവിളിച്ചുകൊണ്ട്, ഇന്ത്യൻ വധുവായ മഹിമ ഘായ് തന്റെ വിവാഹവേദിയിലേക്ക് കടന്നുവന്നത് തികച്ചും വ്യത്യസ്തമായ രീതിയിലായിരുന്നു. വിഗ്ഗുകളോ കൃത്രിമ മുടിയോ ഉപയോഗിച്ച് തന്റെ തലയില്‍ മുടിയില്ലാത്ത അവസ്ഥ മറച്ചുവെക്കാൻ ശ്രമിക്കാതെ, മൊട്ടയടിച്ച തലയുമായി ആത്മവിശ്വാസത്തോടെ അവൾ അതിഥികൾക്കിടയിലൂടെ നടന്നുനീങ്ങി. ശാന്തവും ദൃഢവുമായ ആ പുഞ്ചിരി ഇതിനോടകം തന്നെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. അലോപ്പീസിയ (Alopecia) എന്ന അവസ്ഥയെക്കുറിച്ചും, സ്വയം അംഗീകരിക്കുന്നതിനെക്കുറിച്ചും, സ്വന്തം ഇഷ്ടപ്രകാരം സുന്ദരിയായിരിക്കുക എന്നതിന്റെ യഥാർത്ഥ അർത്ഥത്തെക്കുറിച്ചും വലിയ Read More…