ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹമുള്ളവര്‍ ഭക്ഷണ കാര്യങ്ങളില്‍ കോംപ്രമൈസ് ചെയ്തേ പറ്റൂ. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ ഒഴിവാക്കണം. ശരിയായ പോഷകങ്ങള്‍ കഴിച്ചു കൊണ്ട് വേണം ആരോഗ്യകരമായ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍. ഇങ്ങനെയൊക്കെ ചെയ്തിട്ടും ശരീരഭാരത്തില്‍ യാതൊരു വ്യത്യാസവും ഉണ്ടായില്ലെങ്കില്‍ നമ്മുടെ ശരീരത്തെ കുറിച്ച് കൃത്യമായി മനസിലാക്കുക തന്നെ വേണം. കൊഴുപ്പ് കത്തിച്ച് കളയുന്ന പ്രക്രിയയില്‍ തടസ്സമായി നില്‍ക്കുന്ന ചില ഘടകങ്ങളുണ്ട്. നമ്മുടെ ശരീരത്തിനുള്ളിലെ ഈ ഘടകങ്ങളെ തിരിച്ചറിയാനും ചയാപചയ സംവിധാനത്തിന്റെ കാര്യക്ഷമത മനസ്സിലാക്കാനും സഹായിക്കുന്ന അഞ്ച് പരിശോധനകള്‍ Read More…
Author: ashtagon
‘ഇലക്ഷനിൽ നിർത്തിയത് മേയറാകും എന്ന് വാഗ്ദാനത്തില്‍, കേന്ദ്ര നേതൃത്വത്തോട് പോടാ പുല്ലേ എന്ന് പറഞ്ഞ് ഇറങ്ങി ഓടാൻ കഴിയില്ല’: ആർ. ശ്രീലേഖ
തിരുവനന്തപുരം: അവസാന നിമിഷം വരെ മേയറാക്കും എന്ന് പറഞ്ഞ് ഒടുവിൽ വാക്കുമാറ്റിയ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റും മുൻ ഡി.ജി.പിയുമായ ആർ. ശ്രീലേഖ. തനിക്ക് പകരം വി.വി. രാജേഷിനെ മേയറാക്കിയ ബി.ജെ.പി കേന്ദ്ര നേതൃത്വത്തോട് ‘പോടാ പുല്ലേ’ എന്ന് പറഞ്ഞ് ഇറങ്ങി ഓടാൻ തനിക്ക് കഴിയില്ലെന്നും തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ കൂടിയായ ആർ. ശ്രീലേഖ പറഞ്ഞു. ‘കേന്ദ്ര നേതൃത്വം ഇത് പറയുമ്പോൾ പോടാ പുല്ലേ എന്ന് പറഞ്ഞ് എനിക്ക് ഇറങ്ങി ഓടാൻ Read More…
ലോകകപ്പിന് ഇന്ത്യയില്‍ കളിക്കാനില്ലെന്നു ബംഗ്ലാദേശ്; ടീമിനെ പുറത്താക്കുമോ? ICC-ക്ക് മുന്നിലുള്ള മൂന്ന് സാധ്യതകൾ
ധാക്ക: ഇന്ത്യയില്‍ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ കളിക്കാനില്ലെന്നു ബംഗ്ലാദേശ്. കളിക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇന്ത്യയിലേക്കു യാത്ര ചെയ്യുന്നത് ഒഴിവാക്കുകയാണെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനോടു വ്യക്‌തമാക്കി. ബംഗ്ലാ പേസര്‍ മുസ്‌താഫിസുര്‍ റഹ്‌മാനെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് ക്ലബ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒഴിവാക്കിയതിനു പിന്നാലെയാണു നടപടി. കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലായാണു ബംഗ്ലാദേശിന്റെ ലോകകപ്പ് മത്സരങ്ങള്‍. ഫെബ്രുവരി ഏഴിന് നടക്കുന്ന അവരുടെ ആദ്യ മത്സരത്തില്‍ വെസ്‌റ്റിന്‍ഡീസാണ് എതിരാളി. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണു Read More…
ആഭ്യന്തരം കളിച്ച് തെളിയിച്ചിട്ടൊന്നും കാര്യമില്ല, ഷമിയെ വീണ്ടും തഴഞ്ഞു, ദേവ്ദത്ത് പടിക്കൽ, ഇഷാൻ കിഷൻ പുറത്ത്, ഗില്ലും അയ്യരും മടങ്ങിയെത്തി
മുംബൈ: ന്യൂസിലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്‌ക്കുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. നായകന്‍ ശുഭ്‌മന്‍ ഗില്ലും ഉപ നായകന്‍ ശ്രേയസ് അയ്യരും മടങ്ങിയെത്തി. രണ്ടാം വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് സ്‌ഥാനം നിലനിര്‍ത്തി. ഇഷാന്‍ കിഷനെയോ ധ്രുവ് ജുറലിനെയോ പന്തിനു പകരം പരിഗണിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. പേസര്‍ മുഹമ്മദ് സിറാജിനെ തിരിച്ചു വിളിച്ചപ്പോള്‍ മുഹമ്മദ് ഷമിയെ വീണ്ടും തഴഞ്ഞു. മുന്‍ നായകന്‍മാരായ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ടീമിലുണ്ട്. ടീമിലെത്തിയെങ്കിലും കായിക ക്ഷമതാ പരിശോധന കടന്നാലെ ശ്രേയസ് Read More…
‘ചൊറിഞ്ഞു’ കൊടുത്താല്‍ പണം സമ്പാദിക്കാം! മണിക്കൂറില്‍ 9,000 രൂപ വരെ; അതെ ശരിക്കും !
ചൊറിയുന്നത് ചുരുങ്ങിയപക്ഷം ചൊറിയുന്നയാള്‍ക്കെങ്കിലും അല്‍പം സുഖമുള്ള് കാര്യമാണ്. എന്നാല്‍ പലപ്പോഴും അത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ചും കൈ എത്താത്ത ശരീരഭാഗങ്ങളില്‍. ഇത്തരം സാഹചര്യങ്ങളില്‍ സഹായിക്കാന്‍ മരം കൊണ്ടും പ്ലാസ്റ്റിക് കൊണ്ടുമുള്ള സ്ക്രാച്ചറുകളുമുണ്ട് (ചൊറിയാന്‍ ഉപയോഗിക്കുന്ന ഉപകരണം). എന്നാല്‍ ‘ചൊറിഞ്ഞ്’ കൊടുത്ത് പണമുണ്ടാന്‍ സാധിക്കുമോ? ലോകത്ത് ഇന്ന് ഇതൊരു പ്രൊഫഷണല്‍ ജോലിയായി മാറിയിരിക്കുന്നു! അതും ചെറിയ ശമ്പളവുമല്ല, ഒരാളുടെ മുതുകിലോ തലയിലോ ചൊറിഞ്ഞു കൊടുത്തുകൊണ്ട് ആളുകൾ മണിക്കൂറിൽ 9,000 രൂപ വരെയാണ് ഇപ്പോൾ സമ്പാദിക്കുന്നത്. തമാശയാണെന്ന് തോന്നുമെങ്കിലും Read More…
തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ തിരിമറി: മുന്‍ മന്ത്രി ആന്റണി രാജു കുറ്റക്കാരൻ, വിധി വന്നത് 32 വർഷത്തിന് ശേഷം, നിയമസഭാംഗത്വവും പോകും
തിരുവനന്തപുരം: വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലില്‍ തിരിമറി നടത്തിയെന്ന കേസില്‍ മുന്‍മന്ത്രി ആന്റണിരാജുവിന് തിരിച്ചടി. നിലവില്‍ എംഎല്‍എ ആയ ആന്റണിരാജു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 1990ലെ കേസില്‍ മൂന്ന് പതിറ്റാണ്ട് നീണ്ട വാദ പ്രതിവാദങ്ങള്‍ക്കൊടുവില്‍ നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. കേസില്‍ രണ്ടാംപ്രതിയാണ് ആന്‍റണി രാജു. ഗൂഢാലോചന, വ്യാജ തെളിവുണ്ടാക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. വഞ്ചനാക്കുറ്റം കോടതി അംഗീകരിച്ചില്ല. ലഹരി കേസിൽ പിടിയിലായ വിദേശിയെ രക്ഷിക്കാൻ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസിൽ നെടുമങ്ങാട് ജുഡീഷ്യൽ Read More…
സീറ്റ് തര്‍ക്കം: നേതാവ് സ്വന്തം പാര്‍ട്ടിക്കാരന്റെ നാമനിര്‍ദേശ പത്രിക വിഴുങ്ങി! പിന്നീട് നടന്നത്…
മുംബൈ: സ്വന്തം പാര്‍ട്ടിയിലെ എതിരാളിയെ നേരിടാന്‍ ശിവസേന(ഷിന്‍ഡേ) നേതാവ് ഉദ്ദവ് കാംബ്ലെ ഉപയോഗിച്ചത് പുതിയ തന്ത്രമാണ്. സ്വന്തം പാര്‍ട്ടിക്കാരനായ മച്ചിന്ദ്ര ദാവലെയുടെ നാമനിര്‍ദേശ പത്രിക അദ്ദേഹം വിഴുങ്ങി! മഹാരാഷ്ട്രയില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകള്‍ ചൂടുപിടിക്കുന്നതിനിടെയാണു സംഭവം. പുനെയിലെ ധന്‍കവാഡി സഹകാര്‍ നഗര്‍ മേഖലയിലെ വാര്‍ഡ് നമ്പര്‍ 36എ യില്‍നിന്നുള്ള സ്ഥാനാര്‍ഥികളാണ് ഇരുവരും. ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേയുടെ വിശ്വസ്തര്‍ എന്ന് അവകാശപ്പെടുന്നവര്‍. മണ്ഡലത്തിലെ സ്ഥാനാര്‍ഥി താനായിരിക്കുമെന്നാണു ഉദ്ദവ് കാംബ്ലെ വിചാരിച്ചത്. വിവാദത്തെ തുടർന്ന് ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ ഉദ്ധവ് കാംബ്ലെയുമായി Read More…
ഭാരതത്തിന് പിന്തുണയറിയിച്ച് ബലൂച് നേതാവ്; ഓപ്പറേഷന്‍ സിന്ദൂറിന് അഭിനന്ദനം, ചൈന- പാക് സഖ്യത്തില്‍ ആശങ്ക
ന്യൂഡല്‍ഹി: ചൈന-പാകിസ്താന്‍ സഖ്യം ശക്തമാകുന്നതില്‍ ആശങ്ക പങ്കുവച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന് തുറന്ന കത്തുമായി പ്രമുഖ ബലൂച് നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ മിര്‍ യാര്‍ ബലോച്. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ചൈന, പാകിസ്താനിലെ ബലൂചിസ്ഥാന്‍ മേഖലയില്‍ സൈനിക വിന്യാസം നടത്താനിടയുണ്ടെന്നും കത്തില്‍ വെളിപ്പെടുത്തല്‍. പാകിസ്താന്‍ നിയന്ത്രണത്തില്‍ ബലൂചിസ്താന്‍ പതിറ്റാണ്ടുകളായി അടിച്ചമര്‍ത്തലുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ബലോച് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അതില്‍ ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന അക്രമവും മനുഷ്യാവകാശ ലംഘനങ്ങളും ഉള്‍പ്പെടുന്നു. 2025 മേയില്‍ ബലൂച് ദേശീയ നേതാക്കള്‍ Read More…
ഗ്രോക്കില്‍ അശ്ലീല ഉള്ളടക്കം: ‘എക്‌സി’ന് കേന്ദ്രത്തിന്റെ നോട്ടീസ്
ന്യൂഡല്‍ഹി: അശ്ലീല ഉള്ളടക്കങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ടു സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ ‘എക്‌സി’ന് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചു. എക്‌സിന്റെ എ.ഐ. സര്‍വീസായ ‘ഗ്രോക്’ ദുരുപയോഗം ചെയ്ത് അശ്ലീല, അനാശാസ്യ, ലൈംഗിക ചുവയുള്ള ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുകയും കൈമാറുകയും ചെയ്യുന്നതായ റിപ്പോര്‍ട്ടില്‍ കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഐ.ടി. മന്ത്രാലയം കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഇതു തടയാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നാണു കേന്ദ്രത്തിന്റെ ആവശ്യം. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ളതാണ് എക്‌സ്.2000-ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമങ്ങളും 2021-ലെ ഐടി ചട്ടങ്ങളും പാലിക്കുന്നതില്‍ ‘എക്‌സ്’ പരാജയപ്പെട്ടെന്നു Read More…









