ടോക്കിയോ: ബ്ലൂഫിന്‍ ടൂണ മത്സ്യം ലേലത്തില്‍പ്പോയത് 28.86 കോടി രൂപയ്ക്ക്. ടോക്കിയോയിലെ ടോയോസു മീന്‍ ചന്തയില്‍ ഇന്നലെ നടന്ന ലേലത്തിലാണു ടൂണയ്ക്ക് റെക്കോഡ് വില ലഭിച്ചത്. 243 കിലോഗ്രാം ഭാരമുള്ള ഈ മീനിനെ സ്വന്തമാക്കിയത് പ്രമുഖ സുഷി ശൃംഖലയായ സുഷി സാന്‍മൈയുടെ നടത്തിപ്പുകാരായ കിയോമുറ കോര്‍പ്പറേഷനാണ്. ഈ വര്‍ഷത്തെ ആദ്യത്തെ ട്യൂണ നല്ല ഭാഗ്യം നല്‍കുമെന്നാണു പ്രതീക്ഷയെന്നു കമ്പനി പ്രസിഡന്റ് കിയോഷി കിമുറ പറഞ്ഞു. പതിവായി പുതുവത്സര ലേലത്തില്‍ പങ്കെടുക്കുന്ന വ്യക്തികൂടിയാണ് അദ്ദേഹം. ടോക്കിയോയിലെ ടോയോസു മീന്‍ Read More…
Author: ashtagon
മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗി കത്രിക വിഴുങ്ങി! അടിയന്തിര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
കോഴിക്കോട് ∙ ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗി വിഴുങ്ങിയ കത്രിക ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഭക്ഷണം കഴിക്കാത്തതിനെ തുടർന്ന് തിങ്കളാഴ്ച വൈകിട്ടാണ് യുവാവിനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. അന്നനാളത്തിൽ കത്രിക കുടുങ്ങി കിടക്കുന്നതായി എക്സറേ പരിശോധനയിൽ കണ്ടെത്തി. തുടർന്ന് രോഗിയെ ഇഎൻടി വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി നടത്തിയ അടിയന്തിര ശസ്ത്രക്രിയയിലൂടെയാണ് 15 സെന്റിമീറ്ററോളം നീളമുള്ള കത്രിക പുറത്തെടുത്തത്. ഇഎൻടി വിഭാഗത്തിലെ ഡോ. ശ്രീജിത്ത്, ഡോ. നിഖിൽ, ഡോ. ചിത്ര, ഡോ. Read More…
ബംഗ്ലാദേശില്‍ ബൈക്കിലെത്തിയ സംഘം ഹിന്ദു വിഭാഗത്തില്‍പ്പെട്ട പത്രപ്രവര്‍ത്തകനെ വെടിവച്ചു കൊന്നു
ധാക്ക: ബംഗ്ലാദേശില്‍ ഹിന്ദു വിഭാഗത്തില്‍പ്പെട്ട പത്രപ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു. ബൈക്കിലെത്തിയ സംഘമാണു ഫാക്‌ടറി ഉടമയും പത്രപ്രവര്‍ത്തകനുമായ റാണാ പ്രതാപി(45)നെ വെടിവച്ചു കൊന്നത്. ജസൂര്‍ ജില്ലയിലെ കോപാലിയ ബസാര്‍ പ്രദേശത്ത് ഇന്നലെ വൈകിട്ട് ആറോടെയാണു സംഭവം. അരുവാ ഗ്രാമത്തില്‍നിന്നുള്ള ഒരു സ്‌കൂള്‍ അധ്യാപകന്റെ മകനായ പ്രതാപ്, രണ്ട് വര്‍ഷമായി കോപാലിയ ബസാര്‍ പ്രദേശത്ത് ഐസ് ഫാക്‌ടറി നടത്തുകയായിരുന്നു. ഏതാനും ആളുകള്‍ അദ്ദേഹത്തെ ഐസ് ഫാക്‌ടറിയില്‍നിന്ന് പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി വെടിവയ്‌ക്കുകയായിരുന്നുവെന്ന് മനോഹര്‍പൂര്‍ യൂണിയന്‍ പരിഷത്ത് ചെയര്‍മാന്‍ അക്‌തര്‍ ഫറൂഖ് മിന്റു Read More…
‘മൂന്നാമാത്തെ കൊലപാതകം നടത്തും’; യുവാക്കളെ കുത്തിയശേഷം വീഡിയോ ചിത്രീകരിച്ച് ഭീഷണി
ന്യൂഡല്‍ഹി: രാജ്യതലസ്‌ഥാനത്ത് യുവാക്കളെ കുത്തി പരുക്കേല്‍പ്പിച്ചശേഷം വീഡിയോ ചിത്രീകരിച്ച് ഭീഷണി മുഴക്കിയ പ്രതികള്‍ക്കായി അന്വേഷണം.ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ രണ്ടു യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാമാത്തെ കൊലപാതകം നടത്തുമെന്നാണു നാലംഗ അക്രമിസംഘം ഭീഷണി മുഴക്കിയത്. ഡല്‍ഹിയിലെ ജഹാംഗിര്‍പുരി മേഖലയില്‍ ഞായറാഴ്‌ചയാണു സംഭവം നടന്നത്. ആക്രമണത്തിന്റെ സി.സി. ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രദേശവാസികളായ അന്‍ഷു(18), വിമല്‍ എന്നിവര്‍ക്കാണു പരുക്കേറ്റത്. പ്രതികള്‍ തങ്ങളുടെ അടുത്തേക്ക് വന്ന് സഹീല്‍ എന്നയാളെ അറിയാമോ എന്ന് ചോദിച്ചതായി പരുക്കേറ്റവര്‍ പോലീസിനോട് പറഞ്ഞു.അറിയില്ലെന്നു മറുപടി നല്‍കിയപ്പോള്‍, കെ Read More…
വിരാട് കോഹ്ലി കളിക്കില്ല
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വിരാട് കോഹ്ലി ഇന്നു നടക്കുന്ന വിജയ് ഹസാരെ ട്രോഫി മത്സരത്തില്‍ കളിക്കില്ല. ഡല്‍ഹിയുടെ താരമായ കോഹ്ലി റെയില്‍വേസിനെതിരേ ഇന്നു നടക്കുന്ന മത്സരത്തില്‍ കളിക്കുമെന്നാണു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ബി.സി.സി.ഐയുടെ നിര്‍ദേശ പ്രകാരം കോഹ്ലി ഡല്‍ഹി ടീമിനായി ആന്ധ്രാപ്രദേശ്, ഗുജറാത്ത് ടീമുകള്‍ക്കെതിരേ കളിച്ചിരുന്നു. ആദ്യ മത്സരത്തില്‍ സെഞ്ചുറിയടിച്ച (131) കോഹ്ലി അടുത്ത മത്സരത്തില്‍ അര്‍ധ സെഞ്ചുറിയും (77) കുറിച്ചു. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരും മുമ്പ് കോഹ്ലി ഒരു Read More…
വിവാഹാഭ്യര്‍ഥന നിരസിച്ച കളിക്കൂട്ടുകാരിയെ കുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി, ‘ലൗ ജിഹാദ്’ ആരോപണവും ഹര്‍ത്താലും
വിവാഹാഭ്യര്‍ഥന നിരസിച്ചതിന്‍റെ പേരില്‍ ദലിത് യുവതിയെ നടുറോഡിലിട്ട് കുത്തിക്കൊന്ന യുവാവിനെ വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കര്‍ണാടകയിലെ ഉത്തര കന്നഡ യെല്ലാപുരയിലാണ് സംഭവം. സര്‍ക്കാര്‍ സ്കൂളിലെ താല്‍ക്കാലിക പാചകക്കാരിയായിരുന്ന രഞ്ജിത ബനസോഡെ (30) ആണ് കൊല്ലപെട്ടത്. ശനിയാഴ്ച വൈകിട്ട് സ്കൂളില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അയല്‍വാസിയും സുഹൃത്തുമായിരുന്ന റഫീഖ് ഇമാംസാബിനാണ് കൊല നടത്തിയത്. നെഞ്ചിലും വയറ്റിലും കുത്തേറ്റ് കുഴഞ്ഞു വീണ രഞ്ജിതയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരും യെല്ലാപുര കാലമ്മ നഗര്‍ ഗ്രാമത്തില്‍ അടുത്തടുത്ത വീടുകളിലെ താമസക്കാരായിരുന്നു. Read More…
രണ്ടും കല്‍പ്പിച്ച് ബംഗ്ലാദേശ് ! രാജ്യത്ത് IPL സംപ്രേഷണത്തിന് നിരോധനം, നടപടി കൊൽക്കത്ത മുസ്തഫിസുർ റഹ്മാനെ പുറത്താക്കിയതിനു പിന്നാലെ
2026 ഐപിഎൽ സീസണിന് മുന്നോടിയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (KKR) ടീമിൽ നിന്ന് ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ പുറത്താക്കിയതിനെത്തുടർന്നുണ്ടായ തർക്കങ്ങൾക്കൊടുവിൽ, രാജ്യത്ത് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (IPL) സംപ്രേഷണവും പ്രചാരണവും ബംഗ്ലാദേശ് സർക്കാർ അനിശ്ചിതകാലത്തേക്ക് നിരോധിച്ചു. ഔദ്യോഗിക അറിയിപ്പ് പ്രകാരം, ഐപിഎല്ലുമായി ബന്ധപ്പെട്ട എല്ലാത്തരം സംപ്രേഷണങ്ങളും പരസ്യങ്ങളും മാധ്യമ വാർത്തകളും ഉടനടി പ്രാബല്യത്തിൽ വരുന്ന രീതിയിൽ താൽക്കാലികമായി നിർത്തിവച്ചു. മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയതിനെതിരെ രാജ്യവ്യാപകമായി ഉയർന്ന ജനരോഷം കണക്കിലെടുത്ത് “പൊതുതാൽപ്പര്യാർത്ഥം” ആണ് ഈ തീരുമാനമെന്ന് അധികൃതർ Read More…
എന്ത് കഴിക്കുമെന്ന കൺഫ്യൂഷനിലാണോ നിങ്ങള്‍? പ്രമേഹരോഗികൾക്ക് പറ്റിയ മൂന്ന് ലഘുഭക്ഷണങ്ങള്‍
പ്രമേഹം എന്നത് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ്. നിയന്ത്രിച്ചില്ലെങ്കില്‍ മറ്റ് പല രോഗങ്ങളും പ്രമേഹത്തിലൂടെ ഉണ്ടാകും. പ്രമേഹ രോഗികള്‍ തങ്ങളുടെ ആഹാരകാര്യത്തില്‍ വളരെയധികം ശ്രദ്ധിയ്‌ക്കേണ്ടിയിരിയ്ക്കുന്നു. അന്നജം കുറഞ്ഞതും നാരുകള്‍ ധാരളം അടങ്ങിയതുമായ ഭക്ഷണങ്ങള്‍ വേണം പ്രമേഹ രോഗികള്‍ കഴിക്കാന്‍. പ്രമേഹരോഗികള്‍ക്ക് ധൈര്യമായി കഴിയ്ക്കാവുന്ന ലഘുഭക്ഷണങ്ങളെ കുറിച്ച് അറിയാം…. നട്‌സ് – ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ നട്‌സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ Read More…
പരിക്കേറ്റ കാലുമായി സ്വയം വെറ്ററിനറി ക്ലിനിക്കിലെത്തി നായ; കണ്ടെത്തിയത് ഞെട്ടിക്കുന്ന രോഗവിവരം- വീഡിയോ വൈറല്‍
മൃഗങ്ങളുടെ സഹജവാസനയിലും മനുഷ്യത്വത്തിലും വീണ്ടും വിശ്വാസം ഉറപ്പിക്കുന്ന ഒരു വാർത്തയാണിത്. ബ്രസീലിലെ ഒരു തെരുവുനായ, തന്റെ പരിക്കേറ്റ കാലുമായി സഹായം തേടി സ്വയം ഒരു വെറ്ററിനറി ക്ലിനിക്കിലേക്ക് നടന്നു കയറിയത് ഡോക്ടർമാരെപ്പോലും അമ്പരപ്പിച്ചു. 2021 മാർച്ച് 6-ന് വടക്കുകിഴക്കൻ ബ്രസീലിലെ ജുവാസീറോ ഡോ നോർട്ടെ നഗരത്തിലാണ് ഈ സംഭവം നടന്നത്. ക്ലിനിക്കിലെ സിസിടിവിയിൽ പതിഞ്ഞ ഈ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമാവുകയാണ്. സഹായത്തിനായുള്ള നിശബ്ദ യാചന ക്ലിനിക്കിന്റെ തുറന്നിട്ട വാതിലിലൂടെ മുടന്തിക്കൊണ്ട് അകത്തേക്ക് കയറി Read More…









