Sports

അടിച്ചു തകർത്ത് വിഷ്ണു വിനോദ്, ബൗണ്ടറി കടന്നത് 14 സിക്സ്! കേരളത്തിനുവേണ്ടി ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍

അഹമ്മദാബാദ്‌: വിജയ്‌ ഹസാരെ ട്രോഫി ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ കേരളത്തിനു ജയം. പോണ്ടിച്ചേരിയെ എട്ടു വിക്കറ്റിന്‌ കേരളം കെട്ടുകെട്ടിച്ചു. ആദ്യം ബാറ്റ്‌ ചെയ്‌തു പോണ്ടിച്ചേരി ഉയര്‍ത്തിയ 248 റണ്‍ വിജയലക്ഷ്യം വിഷ്‌ണു വിനോദിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ മികവില്‍ 29 ഓവറി (126 പന്ത്‌ ബാക്കിനില്‍ക്കെ)ല്‍ കേരളം മറികടന്നു. 84 പന്തില്‍ 162 റണ്‍സുമായി പുറത്താകാതെ നിന്ന വിഷ്‌ണുവാണ്‌ വിജയശില്‍പിയും കളിയിലെ കേമനും. വിജയ്‌ ഹസാരെ ട്രോഫിയില്‍ കേരളത്തിനായി ഒരുമത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ (14) എന്ന നേട്ടവും വിഷ്‌ണു Read More…

Oddly News

‘എനിക്ക് താത്പര്യമില്ലാതിരുന്നിട്ടും ലൈംഗികാതിക്രമം ദിനചര്യയായി’; കൗമാരംമുതല്‍ ക്രൂരപീഡനം​‍; രാജകുമാരനെതിരെ മോഡൽ

മലേഷ്യൻ രാജകുമാരൻ ടെൻകു ഫഖ്റിയുമായി നടന്ന വിവാഹം നിയമപരമായിരുന്നില്ലെന്ന വെളിപ്പെടുത്തലുമായി ഇന്തൊനീഷ്യൻ–അമേരിക്കൻ മോഡൽ മനോഹര ഒഡിലിയ. സമ്മതമില്ലാതെയാണ് പതിനാറാം വയസ്സിൽ വിവാഹം നടത്തിയതെന്നും മനോഹര വെളിപ്പെടുത്തി. മലേഷ്യൻ രാജകുമാരന്റെ മുൻഭാര്യ എന്ന പദം തന്റെ പേരിനു മുൻപായി മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ മനോഹര അതൃപ്തി അറിയിച്ചു. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു. 2008ലായിരുന്നു മലേഷ്യൻ രാജകുമാരനുമായി മനോഹരയുടെ വിവാഹം. തുടർന്ന് അവർ മലേഷ്യയിലേക്കു പോയി. ഭർത്താവിൽ നിന്ന് ക്രൂരമായ ലൈംഗികാതിക്രമവും ശാരീരിക പീഡനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്നും മനോഹര വ്യക്തമാക്കി. പതിനാറാം Read More…

Featured Spotlight

രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാല്‍സംഗക്കേസ്; മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പരാതിക്കാരി ഹൈക്കോടതിയില്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാല്‍സംഗക്കേസില്‍ പരാതിക്കാരി ഹൈക്കോടതിയില്‍. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കക്ഷിചേര്‍ക്കണമെന്നാവശ്യം. തീരുമാനമെടുക്കുംമുന്‍പ് തന്നെ കേള്‍ക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. ആദ്യ കേസിലെ മുന്‍‌കൂര്‍ജാമ്യ ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പരാതികാരി കോടതിയിലെത്തിയത്. യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിച്ചു ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു.  കഴിഞ്ഞ ദിവസം രാഹുല്‍ ഈശ്വറിനെതിരെയും അതിജീവിത പരാതി നല്‍കിയിരുന്നു. കേസിൽ ജാമ്യത്തിലിറങ്ങിയ രാഹുൽ ഈശ്വർ, വീണ്ടും സൈബർ ആക്രമണത്തിന് സാഹചര്യം ഒരുക്കി Read More…

Oddly News

‘പണി പാളീ .. ചേട്ടാ ഞാന്‍ കള്ളനാ’; തല അകത്തും ശരീരം പുറത്തും, എക്‌സ്‌ഹോസ്റ്റ് ഫാനിന്റെ ദ്വാരത്തിൽ കുടുങ്ങി മോഷ്ടാവ് വീഡിയോ

മോഷ്ടിക്കാൻ കയറി, പക്ഷെ പണി നൈസായി പാളി, ആരും കാണാതെ കയറിയ ആൾ ഇപ്പോൾ പാൻ ഇന്ത്യൻ ലെവലിൽ വൈറലാണ്. മോഷണത്തിനായി എക്സ്ഹോസ്റ്റ് ഫാൻ ഘടിപ്പിക്കുന്നതിനുള്ള ദ്വാരത്തിലൂടെ വീടിനകത്തേക്ക് കടക്കാൻ ശ്രമിച്ച കള്ളനാണ് താരം. രാജസ്ഥാനിലെ കോട്ടയില്‍ ജനുവരി മൂന്നിനായിരുന്നു സംഭവം. തലയുടെ ഭാഗം വീടിനത്തും അരയുടെ ഭാഗം പുറത്തുമായിയാണ് കള്ളന്‍ എക്‌സ്‌ഹോസ്റ്റ് ഫാന്‍ ഘടിപ്പിക്കുന്നതിനുള്ള ദ്വാരത്തിൽ കുടുങ്ങിയത്. സുഭാഷ് കുമാര്‍ റാവത്ത് എന്നയാളുടെ വീട്ടിൽ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. സുഭാഷും ഭാര്യയും ക്ഷേത്രത്തിലേക്ക് പോയി തിരികെ Read More…

Sports

‘ഗില്ലിനെ പുറത്താക്കാന്‍ കാരണമുണ്ട്’; വെളിപ്പെടുത്തലുമായി ഹര്‍ഭജന്‍ സിങ്

ട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ശുഭ്മന്‍ ഗില്ലിനെ ഒഴിവാക്കിയതിന്‍റെ കാരണം വെളിപ്പെടുത്തി ഹര്‍ഭജന്‍ സിങ്. വൈസ് ക്യാപ്റ്റനായിട്ടും ടീമിന് പുറത്തായ ഗില്‍ നിരാശപ്പെടേണ്ടതില്ലെന്നും കൂടുതല്‍ ഭാരിച്ച ഉത്തരവാദിത്തങ്ങളുമായി ഗില്‍ മടങ്ങി വരുമെന്നും ഹര്‍ഭജന്‍ പറഞ്ഞു. ഗില്ലിനെ പുറത്തിരുത്താന്‍ എടുത്ത തീരുമാനം മികച്ചതായിരുന്നുവെന്നും ഹര്‍ഭജന്‍ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ‘ഗില്‍ തിരിച്ചുവരും. ട്വന്‍റി 20 ഫോര്‍മാറ്റിന്‍റെ പ്രത്യേകത കൊണ്ടും ടീമിന്‍റെ കോമ്പിനേഷനും കണക്കിലെടുത്തതോടെയാണ് ഗില്ലിന് പുറത്തിരിക്കേണ്ടി വന്നത്. അല്ലെങ്കില്‍ ഗില്‍ ടീമിലുണ്ടാകുമെന്നതിന് ഒരു സംശയവും Read More…

Crime Featured

ഹണിട്രാപ്പ് ? പാക്കിസ്ഥാന് വേണ്ടി ചാരപ്പണി; പഞ്ചാബില്‍ പതിനഞ്ചുകാരന്‍ അറസ്റ്റില്‍ !

പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐക്കുവേണ്ടി ചാരവൃത്തി നടത്തിയ കൗമാരക്കാരനെ പത്താന്‍കോട്ട് പൊലീസ് അറസ്റ്റ് ചെയ്തു. പോലീസിന് ലഭിച്ച രഹസ്യവിവരമാണ് ഈ ആണ്‍കുട്ടിയിലേക്ക് അന്വേഷണം എത്താന്‍ കാരണമായത്. ഇത്തരത്തില്‍ കൂടുതല്‍ കൗമാരക്കാരെ ഐഎസ്ഐ വലയിലാക്കിയതായും രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ള ഇന്ത്യക്കാരിൽ നിന്ന് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്താൻ പാകിസ്ഥാൻ ബന്ധമുള്ള ഹാൻഡ്‌ലർമാർ ഓൺലൈൻ കെണികൾ ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തല്‍. പോലീസ് പറയുന്നതനുസരിച്ച്, കുട്ടി തന്നിൽ നിന്ന് വിവരങ്ങൾ തേടിയ ഒരു സ്ത്രീയുമായി ബന്ധപ്പെട്ടിരുന്നുവെന്നും വിവരങ്ങള്‍ കൈമാറിയെന്നും പറയപ്പെടുന്നു. കഴിഞ്ഞ ഒരു Read More…

Crime

അവിഹിതബന്ധം പുറത്തറിയുമെന്ന് പേടി: 25കാരിയായ മകളെ കൊന്ന് കനാലിൽ തള്ളി അമ്മയും കാമുകനും

വിവാഹേതരബന്ധം പുറത്തറിയുമെന്ന പേടിയില്‍ അമ്മ കാമുകനൊപ്പം ചേര്‍ന്ന് മകളെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ ആണ് സംഭവം. 25 വയസുകാരിയായ സബ്നൂർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മ യാസ്മിൻ, ഇവരുടെ കാമുകൻ റഹീസ് അഹമ്മദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഡിസംബർ 26-നാണ് ഗ്രാമത്തിലെ കനാലിൽ സബ്നൂറിന്റെ മൃതദേഹം കണ്ടെത്തുന്നത്. മകളുടെ മരണം സ്ത്രീധന പീഡനത്തെത്തുടർന്നാണെന്ന് ആരോപിച്ച് അമ്മ യാസ്മിൻ തന്നെയാണ് ആദ്യം പോലീസിൽ പരാതി നൽകിയത്. ഭർതൃവീട്ടുകാരാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു ഇവരുടെ ആരോപണം. പോലീസ് Read More…

Featured Oddly News

ചീറ്റപ്പുലിയുമായി ഓട്ടമത്സരം നടത്തി ഐഷോസ്പീഡ്; ആരാണ് വിജയി? വീഡിയോ കണ്ടു നോക്കു…. അവിശ്വസനീയമെന്ന് ഇന്റർനെറ്റ്

പ്രശസ്ത യൂട്യൂബറും സ്ട്രീമറുമായ ഐഷോസ്പീഡ് തന്റെ കായിക പ്രകടനങ്ങളുടെ ഭാഗമായി സാഹസികവും അസാധാരണവുമായ ഒരു വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ് – ഒരു ചീറ്റപ്പുലിയുമായുള്ള ഓട്ടമത്സരം. ഇതിന്റെ വീഡിയോ അദ്ദേഹം പുറത്തുവിട്ടു. “ഞാൻ ഇന്ന് ഈ ചീറ്റപ്പുലിയുമായി ഓട്ടമത്സരം നടത്താൻ പോകുകയാണ്,” ഇരുപതുകാരനായ സ്ട്രീമർ ഡാരൻ വാട്കിൻസ് (Darren Watkins) വീഡിയോയിൽ ആവേശത്തോടെ പ്രഖ്യാപിക്കുന്നു. മത്സരം തുടങ്ങുന്നതിന് മുൻപ് തന്നെ അപ്രതീക്ഷിതമായി ചീറ്റപ്പുലി സ്പീഡിന് നേരെ ചാടുകയും അദ്ദേഹത്തിന്റെ കാലിൽ പോറലേൽപ്പിക്കുകയും ചെയ്തു. കാലിൽ രണ്ട് പാടുകൾ വീണിട്ടും പിന്മാറാൻ Read More…

Featured Oddly News

കുതിച്ചോടുന്ന ട്രെയിനിൽ ജീവൻപോലും പണയപ്പെടുത്തി യുവാവിന്റെ സാഹസിക പ്രകടനം!

വൈറലാകാന്‍ സാഹസിക പ്രവൃത്തികളുമായി ഇറങ്ങുന്ന പല യുവാക്കളുടേയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കാറുണ്ട്. ജീവന്‍ പോലും പണയം വെച്ചാണ് പലരും ഇത്തരത്തിലുള്ള വീഡിയോകള്‍ ചെയ്യുന്നത്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ വലിയ വിമര്‍ശനം നേരിട്ടു കൊണ്ടിരിക്കുന്നത്. മുംബൈ ലോക്കല്‍ ട്രെയിനില്‍ ജീവന്‍ പണയപ്പെടുത്തി അത്യന്തം അപകടകരമായ രീതിയില്‍ സാഹസികമായി സഞ്ചരിക്കുന്ന യുവാവിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വാതിലില്‍ ഒരു ഹാര്‍നെസ്സ് ഉപയോഗിച്ച് സ്വയം ബന്ധിപ്പിച്ച ശേഷം പുറത്തേക്ക് തൂങ്ങിക്കിടക്കുന്ന യുവാവിനെയാണ് വീഡിയോയില്‍ Read More…