Featured Good News

ലാല്ബാഗിലെ ‘മാവ്’ വില്പനക്കാരൻ: കഠിനാധ്വാനത്തിലൂടെ മകളെ ഉന്നതങ്ങളിലെത്തിച്ച രാജുവിന്റെ കഥ

ബെംഗളൂരുവിലെ ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡന് മുന്നിൽ കഴിഞ്ഞ 15 വർഷമായി ദോശ-ഇഡലി മാവ് വിൽക്കുന്ന രാജു എന്ന വ്യക്തിയുടെ ജീവിതകഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഇൻവെസ്റ്ററായ സന്ദീപ് രവില്ലു തന്റെ X (ട്വിറ്റർ) അക്കൗണ്ടിലൂടെ പങ്കുവെച്ച ഈ കുറിപ്പ് നിശ്ചയദാർഢ്യത്തിന്റെയും സമർപ്പണത്തിന്റെയും നേർചിത്രമാണ്. കഴിഞ്ഞ 15 വർഷമായി രവില്ലു സ്ഥിരമായി രാജുവിന്റെ കടയിൽ നിന്നും ദോശ – ഇഡലി മാവ് വാങ്ങുന്ന ഒരാളാണ്. പോസ്റ്റിൽ പറയുന്നതനുസരിച്ച്, ‘രാജുവിന്റെ ഒരു ദിവസം അതിരാവിലെ തന്നെ ആരംഭിക്കും. രാവിലെ Read More…

Featured Oddly News

ആണായത് 11-ാം കണ്‍മണി; കാത്തിരിപ്പ് മകനു വേണ്ടിയായിരുന്നില്ല, പെൺമക്കളുടെ പേരുകൾ ഓർത്തെടുക്കാൻ പാടുപെട്ട് പിതാവ്- വീഡിയോ

ഹരിയാനയിലെ ജിന്ദ് ജില്ലയിൽ നിന്നുള്ള ദമ്പതികൾക്ക് പത്ത് പെൺമക്കൾക്ക് ശേഷം ഒരു ആൺകുഞ്ഞ് പിറന്നു. 19 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പിറന്ന കുഞ്ഞിന് ‘ദിൽഖുഷ്’ എന്നാണ് സഹോദരിമാർ പേരിട്ടിരിക്കുന്നത്. എന്നാൽ, അമ്മയുടെ ആരോഗ്യസ്ഥിതി പോലും വകവെക്കാതെ ആൺകുഞ്ഞിനായി നടത്തിയ ഈ പരിശ്രമം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഉച്ചാന ടൗണിലെ ഓജസ് ഹോസ്പിറ്റലിലായിരുന്നു 37-കാരിയായ യുവതിയുടെ 11-ാമത്തെ പ്രസവം. അങ്ങേയറ്റം സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞ് ജനിച്ചത്.പ്രസവസമയത്ത് അമ്മയ്ക്ക് മൂന്ന് യൂണിറ്റ് രക്തം നൽകേണ്ടി വന്നു.നിലവിൽ അമ്മയും കുഞ്ഞും Read More…

Crime

തൃശൂരില്‍ അഞ്ചുവയസുകാരനെ കൊന്ന് അമ്മ ജീവനൊടുക്കി ? കുടുംബപ്രശ്നങ്ങളെന്ന് സൂചന

തൃശൂര്‍ അമ്പലക്കാവില്‍ അമ്മയും കുഞ്ഞും മരിച്ചനിലയില്‍. അഞ്ചുവയസുകാരനായ അക്ഷയജിത്തിനെ  കൊലപ്പെടുത്തി അമ്മ ശില്‍പ(30) ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. രണ്ടു മുറികളിലായാണ് ശില്‍പയും ഭര്‍ത്താവും കഴിഞ്ഞിരുന്നത്. കുഞ്ഞ് ശില്‍പയ്ക്കൊപ്പമായിരുന്നു ഉറങ്ങിയിരുന്നത്. രാവിലെ തട്ടിവിളിച്ചിട്ടും ശില്‍പ വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് ശില്‍പയെ തൂങ്ങിയ നിലയില്‍ കണ്ടത്. ശില്‍പയുടെ ഭര്‍ത്താവിന്‍റെയും ഭര്‍തൃമാതാവിന്‍റെയും നിലവിളി കേട്ടെത്തിയ അയല്‍ക്കാരാണ് വാതില്‍ പൊളിച്ച് അകത്തുകയറിയത്. എന്നാല്‍ അപ്പോഴേക്കും ഇരുവരും മരണപ്പെട്ടിരുന്നു. പേരാമംഗലം പൊലീസ് സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വകരിച്ചു. കുടുംബപ്രശ്നങ്ങളാണ് Read More…

Featured Oddly News

ഏതാണ് ഈ സ്ത്രീ? നിർമാണത്തിലിരിക്കുന്ന വീടുകളിലും കടകളിലും എന്തിനാണ് ഇവരുടെ ഫോട്ടോ വയ്ക്കുന്നത്?

സോഷ്യൽ മീഡിയയിലാകെ ചർച്ചയാണ്… ആരാണ് ഈ സ്ത്രീ? എന്തിനാണ് നിർമാണത്തിലിരിക്കുന്ന വീടുകളിലും കടകളിലും മറ്റും ഇവരുടെ ഫോട്ടോ വയ്ക്കുന്നത്? സാമൂഹിക മാധ്യമമായ എക്സിൽ മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു യൂസർ ചോദിച്ച ചോദ്യമാണ് വൈറലായത്.  നിർമാണത്തിലിരിക്കുന്ന പദ്ധതിയിലും മറ്റും പ്രാദേശിക വിശ്വാസപ്രകാരം ദൈവങ്ങളുടെ ചിത്രമോ രാക്ഷസരൂപങ്ങളുടെ മുഖംമൂടിയോ പാവകളോ കള്ളിമുൾച്ചെടിയോ വയ്ക്കാറുണ്ട്. പക്ഷേ, എന്തിനാണ് ഒരു സ്ത്രീയുടെ ഫോട്ടോ വയ്ക്കുന്നത്? കർണാടകയിലാണ് ഉടനീളം ഈ സ്ത്രീയുടെ ഫോട്ടോ ഇത്തരം നിർമാണസൈറ്റുകളിൽ കണ്ടതെന്നും എക്സിൽ യൂസർ ചൂണ്ടിക്കാട്ടി. നിർമാണപദ്ധതികൾക്ക് പുറമേ Read More…

Lifestyle

കുട്ടികൾ സ്മാർട്ട്ഫോണിന് അടിമകളാണോ? കണ്ടു പിടിക്കാൻ ഇതാ 7 വഴികൾ…

രാത്രി വൈകി സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിയ്ക്കുന്നത് പലരുടേയും ശീലമാണ്. ഇത് ഉറക്കത്തെ സാരമായി ബാധിയ്ക്കാറുമുണ്ട്. അമിതമായ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം മുതിര്‍ന്നവരുടെ ആരോഗ്യത്തെ പോലും ബാധിയ്ക്കാറുണ്ട്. ഇത് കുട്ടികളുടെ കാര്യത്തിലാകുമ്പോള്‍ കൂടുതല്‍ ഗുരുതരമാകുന്നുവെന്നു വേണം കരുതാന്‍. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉള്ളതിനാല്‍ കുട്ടികള്‍ക്ക് ഫോണ്‍ കൊടുക്കാതിരിയ്ക്കാനും പറ്റാത്ത അവസ്ഥയിലായിരിയ്ക്കും മാതാപിതാക്കള്‍. ഇക്കാര്യത്തില്‍ ബുദ്ധിപൂര്‍വമായ ഒരു നിയന്ത്രണം കൊണ്ടുവരേണ്ടത് അനിവാര്യമാണ്. എന്നാല്‍ മക്കള്‍ സ്മാര്‍ട്ട്‌ഫോണിന് അടിമകളാണോ എന്ന് കണ്ടു പിടിക്കേണ്ട ഉത്തരവാദിത്വം മാതാപിതാക്കള്‍ക്കാണ്. കുറച്ച് ക്ഷമയും നിരീക്ഷണവും ഉണ്ടെങ്കില്‍ ഏതൊരു മാതാപിതാക്കള്‍ക്കും ഇത് Read More…

Crime Featured

ഇതു പഴയ നമ്പരാണു മോനേ…. യുവതിയെ ഇടിച്ചുവീഴ്‌ത്തിയ ശേഷം രക്ഷകനായെത്തിയ കാമുകനും സുഹൃത്തും അറസ്‌റ്റില്‍, കാമുകിയെ ഇംപ്രസ് ചെയ്യാന്‍ നോക്കി അഴിക്കുള്ളിലായി!

പത്തനംതിട്ട: യുവതിയെ സ്വന്തമാക്കാന്‍ വാഹനാപകടമുണ്ടാക്കിയ ശേഷം രക്ഷകനായി രംഗത്തെത്തിയെ കാമുകനെയും സൂഹൃത്തിനെയും പത്തനംതിട്ട പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. കോന്നി മാമ്മൂട്‌ സ്വദേശി രാജിഭവനില്‍ രഞ്‌ജിത്ത്‌ രാജന്‍ (24), കോന്നിതാഴം പയ്യനാമണ്‍ സ്വദേശി താഴത്ത്‌ പറമ്പില്‍ വീട്ടില്‍ അജാസ്‌(19) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. നരഹത്യാശ്രമത്തിനാണു കേസെടുത്തത്‌. ഒന്നാം പ്രതിയും യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നു. യുവതിയെ വാഹനാപകടത്തില്‍പ്പെടുത്തിയ ശേഷം രക്ഷകനായെത്തി യുവതിയുടെ കുടുംബത്തിന്റെ അനുകമ്പ പിടിച്ചുപറ്റാന്‍ വേണ്ടി പ്രതികള്‍ ആസൂത്രണം ചെയ്‌തതായിരുന്നു അപകടമെന്നു പോലീസ്‌ കണ്ടെത്തി. കഴിഞ്ഞ ഡിസംബര്‍ 23 ന്‌ Read More…

Featured Oddly News

അപകടത്തില്‍ മരണമടഞ്ഞ യാചകന്റെ സഞ്ചിയില്‍ 4.5 ലക്ഷം രൂപ ! ഡോക്ടറോടു പറയാതെ ആശുപത്രിയില്‍നിന്ന് ഇറങ്ങിപ്പോയി, രാവിലെ കടത്തിണ്ണയില്‍ മരിച്ചനിലയില്‍

ചാരുംമൂട്‌: സ്‌കൂട്ടര്‍ ഇടിച്ചുണ്ടായ അപകടത്തെത്തുടര്‍ന്ന്‌ മരണമടഞ്ഞ യാചകന്റെ സഞ്ചിയില്‍ നിന്നും ലഭിച്ചത്‌ 4,52,207 രൂപ. ചാരുംമൂട്ടിലും പരിസരങ്ങളിലുമായി ഭിക്ഷാടനം നടത്തിവന്ന ഇയാള്‍ തിങ്കളാഴ്‌ച സന്ധ്യയോടെയാണ്‌ അപകടത്തില്‍പ്പെട്ടത്‌. സ്‌കൂട്ടര്‍ ഇടിച്ചു താഴെ വീണ ഇയാളെ നാട്ടുകാര്‍ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചു. അനില്‍ കിഷോര്‍ തൈപറമ്പില്‍ കായംകുളം എന്നാണ്‌ ഇയാള്‍ ആശുപത്രിയില്‍ നല്‍കിയിരിക്കുന്ന വിലാസം. തലയ്‌ക്കു പരുക്കുള്ളതിനാല്‍ വിദഗ്‌ധ ചികിത്സ നല്‍കണമെന്ന്‌ ഡോക്‌ടര്‍ നിര്‍ദ്ദേശിച്ചെങ്കിലും രാത്രിയോടെ ഇയാള്‍ ആശുപത്രിയില്‍ നിന്നിറങ്ങിപ്പോയിരുന്നു. ഇന്നലെ രാവിലെയാണ്‌ ടൗണില്‍ തന്നെയുള്ള കടത്തിണ്ണയില്‍ ഇയാള്‍ മരിച്ചു Read More…

Lifestyle

പേടിമാറാന്‍ 2മാസം മുമ്പ് പാപ്പാനെ കൊന്ന ആനയുടെ തുമ്പിക്കൈയിൽ പിഞ്ചുകുഞ്ഞിനെ ഇരുത്തി പാപ്പാന്റെ സാഹസം

രിപ്പാട്: ചോറൂണിനായി ക്ഷേത്രത്തില്‍ എത്തിച്ച കുഞ്ഞ് പാപ്പാന്റെ കൈയില്‍ നിന്നും ആനയുടെ കാല്‍ച്ചുവട്ടില്‍ വീണു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ഹരിപ്പാട് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ ചോറൂണിനായിട്ടാണ് കുഞ്ഞിനെ കൊണ്ടുവന്നത്. ചടങ്ങിനുശേഷം ഹരിപ്പാട് ക്ഷേത്രത്തിലെ ആനയായ സ്‌കന്ദന്റെ സമീപത്തേക്ക് കുഞ്ഞിനെ കൊണ്ടുവന്നു. സമീപത്തുണ്ടായിരുന്ന ആരോ തുടര്‍ന്ന് നടന്ന കാര്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. കുട്ടിയെ ആനയുടെ തുമ്പിക്കൈയ്ക്ക് അടിയിലൂടെ കൊണ്ടുപോകുന്നതും ആനയുടെ കാലുകള്‍ക്കിടയിലൂടെയും കുഞ്ഞുമായി പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് തുമ്പിക്കൈയില്‍ ഇരുത്താന്‍ ശ്രമിക്കുമ്പോഴാണ് പാപ്പാന്റെ കൈയില്‍നിന്ന് കുട്ടി മറിഞ്ഞ് ആനയുടെ Read More…

Crime

യുവതി ചോരവാര്‍ന്ന്‌ മരിച്ചനിലയില്‍; ഭര്‍ത്താവ്‌ ഒളിവില്‍ , തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തിയതെന്നു സംശയം

ഉപ്പുതറ : യുവതിയെ വീടിനുള്ളില്‍ ചോരവാര്‍ന്ന്‌ മരിച്ചനിലയില്‍ കണ്ടെത്തി. മത്തായിപ്പാറ, എം.സി. കവല മലയക്കാവില്‍ സുബിന്റെ ഭാര്യ രജനി(38)യാണ്‌ മരിച്ചത്‌. ഭര്‍ത്താവ്‌ സുബിന്‍ (രതീഷ്‌- 43) ഒളിവിലാണ്‌. പോലീസ്‌ തെരച്ചിലാരംഭിച്ചു. ഇന്നലെ വൈകിട്ടാണ്‌ കട്ടിലില്‍ കമഴ്‌ന്ന് കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്‌. തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തിയതാണെന്ന്‌ സംശയിക്കുന്നു. മത്തായിപ്പാറയില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ സുബിനും ഭാര്യ രജനിയും തമ്മില്‍ കലഹം പതിവായിരുന്നു. ഇതുസംബന്ധിച്ച്‌ പലതവണ പോലീസ്‌ കേസുമുണ്ടായി. ഒരുമാസം മുമ്പാണ്‌ ദമ്പതികള്‍ വീണ്ടും ഒരുമിച്ച്‌ താമസമാരംഭിച്ചത്‌. ഇന്നലെ ഇളയമകന്‍ സ്‌കൂളില്‍നിന്ന്‌ Read More…