ന്യൂഡല്‍ഹി: ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ഗ്രൂപ്പ് എ മത്സരത്തില്‍ ഇന്ത്യക്കെതിരേ ക്രിക്കറ്റിലെ കുഞ്ഞന്‍മാരായ ആഫ്രിക്കന്‍ രാജ്യം നമീബിയ അത്ഭുതങ്ങളൊന്നും കാണിക്കാതെ കീഴടങ്ങി. ഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ നമീബിയയെ 93റണ്‍സിനു പരാജയപ്പെടുത്തി. ഇന്ത്യ ഉയര്‍ത്തിയ 209/9 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന നമീബിയയ്‌ക്ക് 18.2 ഓവറില്‍ 116 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. നമീബിയക്കായി ഓപ്പണര്‍മാരായ ലൗറന്‍ സ്‌റ്റീന്‍കാമ്പ് (20 പന്തില്‍ 29), ജാന്‍ ഫ്രൈലങ്ക് (15 പന്തില്‍ 22) എന്നിവര്‍ മികച്ച തുടക്കം നല്‍കി ഒരുഘട്ടത്തില്‍ വിജയ തീരത്തെത്തിക്കുമെന്ന Read More…
Author: ashtagon
ഇമ്രാൻ ഖാന്റെ കാഴ്ച പോയി, ആരോഗ്യനില ഗുരുതരം; അമിക്യസ് ക്യൂറി റിപ്പോർട്ട്
ജയിലിൽ കഴിയുന്ന മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ട്. അദ്ദേഹത്തിന്റെ വലതുകണ്ണിന്റെ കാഴ്ചശക്തി 85 ശതമാനത്തോളം നഷ്ടപ്പെട്ടതായി സുപ്രീം കോടതി നിയോഗിച്ച അമിക്യസ് ക്യൂറി സൽമാൻ സഫ്ദർ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജയിൽ അധികൃതരുടെ അനാസ്ഥ മൂലം കണ്ണിനുള്ളിൽ രക്തം കട്ടപിടിച്ചതാണ് കാഴ്ച നഷ്ടപ്പെടാൻ കാരണമായത്. 2025 ഒക്ടോബർ വരെ അദ്ദേഹത്തിന് കാഴ്ചശക്തിക്ക് കുഴപ്പങ്ങളൊന്നുമുണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ട് വർഷമായി ഏകാന്ത തടവിൽ കഴിയുന്ന 73-കാരനായ ഇമ്രാൻ ഖാന് ആവശ്യമായ ചികിത്സകളോ പരിശോധനകളോ Read More…
ജാങ്കോ ഞാൻ പെട്ടു … നായയുടെ കുര കേട്ട് വിറച്ച് മൂര്‍ഖന്‍, അനങ്ങാനാകാതെ കുടുങ്ങിയത് വീട്ടിലെ ഗേറ്റില്‍- വീഡിയോ
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിന് സമീപം മുട്ടപലത്ത് വീടിന്റെ ഗേറ്റിൽ കുടുങ്ങിയ മൂർഖൻ പാമ്പിനെ സ്നേക്ക് റെസ്ക്യൂവർ രക്ഷപ്പെടുത്തി. വീട്ടിലെ നായ നിർത്താതെ കുരയ്ക്കുന്നത് കേട്ട് ഭയന്ന പാമ്പ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഗേറ്റിന്റെ വീതി കുറഞ്ഞ ഭാഗത്ത് കുടുങ്ങുകയായിരുന്നു. സുഹൃത്ത് വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ സ്നേക്ക് റെസ്ക്യൂവർ രാജേഷ് തിരുവാമനയാണ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പാമ്പിനെ സുരക്ഷിതമായി പുറത്തെടുത്തത്. View this post on Instagram A post shared by രാജേഷ് തിരുവാമന (@pambettan_vlogs21) നല്ല വലിപ്പമുള്ള പാമ്പായിരുന്നു Read More…
1,2,3…. തുടരെ മൂന്നു സിക്സറുകള്‍; പിന്നെ ബൗണ്ടറി; അടുത്ത പന്തില്‍ സഞ്ജു സാംസണ്‍ പുറത്ത്
ട്വന്‍റി 20 ലോകകപ്പില്‍ നമീബിയയ്ക്ക് എതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം. ലോകകപ്പിലെ ആദ്യ മത്സരം കളിച്ച സഞ്ജു എട്ടു പന്തില്‍ 22 റണ്‍സെടുത്ത് പുറത്തായി. അവസാന നാലു പന്തില്‍ മൂന്നു സിക്സറും ഒരു ബൗണ്ടറിയും നേടിയ ശേഷമാണ് സഞ്ജു പുറത്തായത്. ബെന്‍ ഷിക്കോംഗോയുടെ പന്തില്‍ ലൗറന്‍ സ്റ്റീന്‍കാമ്പാണ് ക്യാച്ചെടുത്തത്. വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഇഷാനും പുറത്തായി. 24 പന്തില്‍നിന്ന് 61 റണ്‍സാണ് ഇഷാന്റെ സംഭാവന. 11 പന്തില്‍നിന്ന് 20 റണ്‍സെടുത്ത തിലക് വര്‍മ്മയും ക്യാപ്റ്റന്‍ Read More…
15കാരനൊപ്പം 35കാരി അമ്മായി നാടുവിട്ടു; 10 ദിവസം ഒളിവുജീവിതം, വിവാഹത്തിന് ഒരുങ്ങുമ്പോൾ പിടിയില്‍
യുപിയിലെ ഗോരഖ്‌പൂരിൽ 35 വയസ്സുകാരിയായ യുവതി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ തന്റെ 15 വയസ്സുള്ള അനന്തരവനൊപ്പം ഒളിച്ചോടി. ജനുവരി 26-ന് ഉച്ചയോടെയാണ് ഇവരെ കാണാതായത്. രാത്രിയായിട്ടും തിരികെ എത്താത്തതിനെത്തുടർന്ന് കുടുംബാംഗങ്ങൾ ആദ്യം രഹസ്യമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും ഫോൺ ലൊക്കേഷനും കേന്ദ്രീകരിച്ച് പി പി ഗഞ്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ പത്ത് ദിവസത്തിന് ശേഷം ഇരുവരെയും കണ്ടെത്തി. ഒരു കൂട്ടുകുടുംബത്തിലാണ് ഇവർ താമസിച്ചിരുന്നത്. അമ്മായിയും അനന്തരവനും തമ്മിലുള്ള ബന്ധമായതിനാൽ Read More…
അഭിഷേക് ഇല്ലെങ്കിലും സഞ്ജുവിനെ ഓപ്പണറാക്കരുത്, വാഷിങ്ടൻ സുന്ദർ വരണം: വിമര്‍ശിച്ച് ശ്രീകാന്ത്
മുംബൈ: ട്വന്റി20 ലോകകപ്പിൽ നമീബിയയ്ക്കെതിരായ ഇന്ത്യയുടെ മത്സരത്തിൽ സഞ്ജു സാംസണെ കളിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. അഭിഷേക് ശർമയ്ക്കു വിശ്രമം അനുവദിച്ചാലും സഞ്ജുവിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തരുതെന്നാണ് ശ്രീകാന്തിന്റെ നിലപാട്. സഞ്ജുവിന് ലഭിച്ച അവസരങ്ങളൊന്നും താരം ശരിയായി വിനിയോഗിച്ചിട്ടില്ലെന്നും അതിനാല്‍ ഫോമിലല്ലാത്ത സഞ്ജുവിനെ ടീമില്‍ കളിപ്പിക്കരുതെന്നുമാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. താനായിരുന്നു ക്യാപ്റ്റനെങ്കില്‍ സഞ്ജുവിനെ മാറ്റിനിര്‍ത്തി വാഷിങ്ടണ്‍ സുന്ദറിനെ ഓപ്പണറായി പരീക്ഷിക്കുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. അഭിഷേക് ശര്‍മയ്ക്ക് പകരക്കാരനാകാന്‍ സഞ്ജുവിന് കഴിയില്ലെന്നാണ് ശ്രീകാന്തിന്‍റെ വിലയിരുത്തല്‍. Read More…
ബുംറയുടെ യോർക്കറില്‍ ഇഷാന്റെ കാൽവിരലിന് പരിക്കേറ്റു, നമീബിയക്കെതിരായ മത്സരത്തില്‍ ആശങ്ക
ന്യൂഡൽഹി: ഇന്ത്യ – നമീബിയക്കെതിരായ ഗ്രൂപ്പ് എ മത്സരത്തിന് മുന്നോടിയായി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന ഓപ്ഷണൽ നെറ്റ് സെഷനിടെ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷന്റെ കാൽവിരലിന് പരിക്കേറ്റത് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയെ ആശങ്കയിലാഴ്ത്തി. പരിശീലനത്തിന്റെ തുടക്കത്തിൽ ജസ്പ്രീത് ബുംറ എറിഞ്ഞ മൂർച്ചയുള്ള യോർക്കർ ഇടതുകാലിൽ അടിച്ചതിനെത്തുടർന്ന് കിഷൻ കടുത്ത വേദനയിലായിരുന്നു. ബുംറ, വരുൺ ചക്രവർത്തി, വാഷിംഗ്ടൺ സുന്ദർ എന്നിവരെ നേരിടാനായി നെറ്റ്സിൽ ആദ്യമായി എത്തിയത് കിഷനായിരുന്നു. പന്തേറ്റതിന് പിന്നാലെ വേദന കൊണ്ട് മുഖം ചുളിച്ച Read More…
കിടപ്പുമുറിയില്‍ പാമ്പിന്റെ പടം; 25കാരി നാഗകന്യകയായി മാറിയെന്ന് കുടുംബം; കാമുകനൊപ്പം ഒളിച്ചോടാന്‍ കളളക്കഥ, പൊളിച്ച് പൊലീസ്
ഔറൈയ: ഉത്തർപ്രദേശിലെ ഔറൈയയിൽ സിനിമാക്കഥയെ വെല്ലുന്ന വിചിത്രമായൊരു ഒളിച്ചോട്ടം റിപ്പോർട്ട് ചെയ്തു. താൻ നാഗകന്യകയായി മാറിയെന്ന് വീട്ടുകാരെയും നാട്ടുകാരെയും വിശ്വസിപ്പിച്ച ശേഷം ഇരുപത്തഞ്ചുകാരി കാമുകനൊപ്പം നാടുവിട്ടു. ഒടുവിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി മെനഞ്ഞ ബുദ്ധിപരമായ തന്ത്രങ്ങൾ പുറത്തായത്. രാവിലെ മകളെ തിരഞ്ഞ് മുറിയിലെത്തിയ അമ്മ കണ്ടത് കട്ടിലിൽ മകളുടെ വസ്ത്രത്തിനുള്ളിൽ പൊതിഞ്ഞ നിലയിലുള്ള പാമ്പിൻ പടമായിരുന്നു. പടത്തോടൊപ്പം ആഭരണങ്ങൾ കൂടി കണ്ടതോടെ മകൾ പാമ്പായി മാറിയെന്ന് കുടുംബം ഉറച്ചു വിശ്വസിച്ചു. ഈ വാർത്ത കാട്ടുതീ പോലെ Read More…
മധുരം ഉപേക്ഷിച്ചിട്ട് 10 വർഷം, വല്ലപ്പോഴും ഒരു ഗുലാബ് ജാമുൻ പോലും ?; ഭക്ഷണക്രമത്തെക്കുറിച്ച് എ.ആർ. റഹ്മാൻ
സംഗീത മാന്ത്രികൻ എ.ആർ. റഹ്മാൻ തന്റെ ഭക്ഷണശീലങ്ങളെക്കുറിച്ച് അടുത്തിടെ ‘ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ’യിൽ സംസാരിക്കുകയുണ്ടായി. തന്റെ ഫിറ്റ്‌നസിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, “കഴിഞ്ഞ 10 വർഷമായി ഞാൻ പഞ്ചസാര പൂർണ്ണമായും ഒഴിവാക്കിയിരിക്കുകയാണ്. ചോറിന്റെ അളവും കുറച്ചു,” എന്ന് 59-കാരനായ റഹ്മാൻ പറഞ്ഞു. “പഞ്ചസാര കഴിക്കില്ല എന്ന് പറഞ്ഞാൽ വല്ലപ്പോഴും ഒരു ഗുലാബ് ജാമുൻ പോലും കഴിക്കില്ലേ?” എന്ന നടി അർച്ചന പുരൺ സിംഗിന്റെ ചോദ്യത്തിന് ‘ഇല്ല’ എന്നർത്ഥത്തിൽ അദ്ദേഹം തലയാട്ടി. റഹ്മാന്റെ ഈ ശീലത്തെക്കുറിച്ച് താനെ Read More…









