Featured Sports

റബ്ബർ കൊണ്ടുള്ള പാളി? ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഉപയോഗിക്കുന്ന ബാറ്റുകളും അവയുടെ പ്രത്യേകതകളും

ഇന്ത്യൻ താരങ്ങൾ ഉപയോഗിക്കുന്ന ബാറ്റുകൾ മറ്റുള്ളവർക്കു ലഭിക്കില്ലെന്നും ഈ ബാറ്റുകൾക്കു മുകളിൽ റബ്ബർ കൊണ്ടുള്ള പ്രത്യേക പാളി ഉണ്ടെന്നും ശ്രീലങ്കന്‍ താരം ഭാനുക രാജപക്സ വെളിപ്പെടുത്തല്‍ വിവാദമായ പശ്ചാത്തലത്തില്‍ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഉപയോഗിക്കുന്ന ബാറ്റുകളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും നോക്കാം. ഭാനുക രാജപക്സയുടെ വെളിപ്പെടുത്തലില്‍ പറയുന്നതുപോലെ ബാറ്റിന്റെ പ്രതലത്തിൽ റബ്ബർ ഉപയോഗിക്കുന്നത് ക്രിക്കറ്റ് നിയമങ്ങൾ അനുസരിച്ച് നിരോധിച്ചിട്ടുള്ള കാര്യമാണ്. രാജപക്സ ഉദ്ദേശിച്ചത് ബാറ്റുകളുടെ ‘പ്രസ്സിംഗ്’ (Pressing) രീതിയെക്കുറിച്ചാകാനാണ് സാധ്യത. ഇന്ത്യൻ നിർമ്മാതാക്കൾ വില്ലോ തടികൾ അമർത്തുന്ന രീതിയിൽ Read More…

Featured Sports

‘പാക്കിസ്ഥാന്റെ അഭിമാനം ഇന്ത്യയുടെ കാല്‍ച്ചുവട്ടില്‍ പണയം വച്ചു, വലിയ നാണക്കേട്’: രൂക്ഷവിമര്‍ശനവുമായി അഫ്രീദി

ഐസിസിയുടെയും വിവിധ ക്രിക്കറ്റ് ബോർഡുകളുടെയും സമ്മർദത്തിന് വഴങ്ങി ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ കളിക്കാൻ തീരുമാനിച്ച പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുടെ കടുത്ത വിമർശനം . ഒരു ചാനൽ ചർച്ചയിിാണ് ഷാഹിദ് അഫ്രീദിയുടെ പ്രതികരണം. ‘‘എന്തിനാണ് പിസിബി ഇങ്ങനെ നാണം കെടുന്നത്. നിങ്ങൾക്കു ലോകകപ്പ് കളിക്കണമെങ്കിൽ കളിക്കു, ഇല്ലെങ്കിൽ വേണ്ട. ഇപ്പോൾ പാക്കിസ്ഥാന്റെ അഭിമാനം ഇന്ത്യയുടെ കാലിൽകൊണ്ടു വച്ചിരിക്കുകയാണ്. പണത്തിനായി പാക്കിസ്ഥാന്റെ അഭിമാനമാണു വിറ്റത്. രാജ്യാന്തരതലത്തിൽ തന്നെ നാണക്കേടിലായി.’’– ഇന്ത്യൻ ക്രിക്കറ്റ് നിയന്ത്രിക്കുന്നത് നാല് Read More…

Crime

3 സഹോദരിമാരുടെ മരണം: പിതാവ്‌ സംശയനിഴലില്‍, ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഗാസിയാബാദ്‌: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ കൗമാരക്കാരായ മൂന്ന്‌ സഹോദരിമാര്‍ ഫ്‌ളാറ്റിന്റെ ഒന്‍പതാം നിലയില്‍നിന്ന്‌ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ അടിമുടി ദുരൂഹത. മൊബൈല്‍ ഫോണ്‍ ഗെയിമിന്‌ അടിമകളായ കുട്ടികള്‍, ഫോണ്‍ വാങ്ങിവച്ചതിനേത്തുടര്‍ന്ന്‌ ജീവനൊടുക്കുകയായിരുന്നെന്നാണ്‌ പിതാവിന്റെ മൊഴി. എന്നാല്‍, ഇയാള്‍ മൂന്ന്‌ വിവാഹം കഴിച്ചിരുന്നതായും 2018-ല്‍ ഭാര്യാസഹോദരി സമാനമായ രീതിയില്‍ ബാല്‍ക്കണിയില്‍നിന്ന്‌ വീണ്‌ മരിച്ചതായും പോലീസ്‌ അന്വേഷണത്തില്‍ കണ്ടെത്തി. മൂന്ന്‌ ഭാര്യമാരിലായി ജനിച്ച അഞ്ച്‌ മക്കളും ഫ്‌ളാറ്റില്‍ ഒരേ മുറിയിലാണ്‌ കഴിഞ്ഞിരുന്നത്‌.കഴിഞ്ഞ അഞ്ചിനാണ്‌ സഹോദരിമാരായ നിഷിക (16), പ്രാചി (14), പാഖി Read More…

Featured Good News

ശ്വാസകോശത്തില്‍ കുടുങ്ങിയ മീന്‍മുള്ള്‌ ശസ്‌ത്രക്രിയയില്ലാതെ നീക്കംചെയ്‌തു, ടാന്‍സാനിയന്‍ പൗരന് മൂന്നുവര്‍ഷത്തിനുശേഷം ആശ്വാസം

കോട്ടയം: മൂന്ന്‌ വര്‍ഷമായി ശ്വാസകോശത്തില്‍ കുടുങ്ങിയ മീന്‍ മുള്ളുമായി ദുരിതജീവിതം തള്ളിനീക്കിയ ടാന്‍സാനിയന്‍ പൗരന്‌ കാരിത്താസില്‍ നിന്ന്‌ ആശ്വാസത്തോടെ മടക്കം. കോട്ടയം കാരിത്താസ്‌ ആശുപത്രിയിലാണ്‌ മൂന്ന്‌ വര്‍ഷമായി ശ്വാസകോശത്തില്‍ കുടുങ്ങിയ മീന്‍മുള്ള്‌ ശസ്‌ത്രക്രിയയില്ലാതെ നീക്കം ചെയ്‌തത്‌. 60 വയസ്സുള്ള ടാന്‍സാനിയന്‍ പൗരന്റെ ഇടത്‌ ശ്വാസകോശത്തിലാണ്‌ മൂന്ന്‌ വര്‍ഷമായി കുടുങ്ങിയിരുന്ന മീന്‍മുള്ള്‌ ശസ്‌ത്രക്രിയ കൂടാതെയുള്ള ബ്രോങ്കോസ്‌കോപിക്‌ ചികിത്സയിലൂടെ നീക്കം ചെയ്‌തത്‌. കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി തുടര്‍ച്ചയായ ചുമയും ശ്വാസമുട്ടലും അനുഭവപ്പെട്ടിരുന്ന രോഗി പല ചികിത്സകള്‍ക്കും വിധേയനായെങ്കിലും ആശ്വാസം ലഭിച്ചിരുന്നില്ല. Read More…

Featured Spotlight

കെ.എസ്‌.ഇ.ബി. ബില്ലിലൂടെയും തെരഞ്ഞെടുപ്പ്‌ ‘പ്രചാരണം’ എന്ന്‌ ആക്ഷേപം

എടത്വാ (ആലപ്പുഴ): കെ.എസ്‌.ഇ.ബി. ബില്ലിലും സംസ്‌ഥാന സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ്‌ ‘പ്രചാരണം’ എന്ന്‌ ആക്ഷേപം. മീറ്റര്‍ റീഡറന്മാര്‍ ഉപയോക്‌താക്കള്‍ക്കു നല്‍കുന്ന വൈദ്യുതി ബില്ലിലാണ്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനു യുക്‌തമായ വാചകങ്ങള്‍ ചേര്‍ത്തിരിക്കുന്നത്‌. ‘പവര്‍കട്ടും ലോഡ്‌ ഷെഡ്‌ഡിങ്ങും ഇല്ലാത്ത പത്തു വര്‍ഷങ്ങള്‍’ എന്നാണ്‌ ബില്ലില്‍ ചേര്‍ത്തിരിക്കുന്നത്‌. ഇതോടെ, മീറ്റര്‍ റീഡര്‍മാരെ ഉപയോഗിച്ചു പ്രചാരണം നടത്തുകയാണെന്ന്‌ ആക്ഷേപമുയര്‍ന്നു കഴിഞ്ഞു.

Sports

രോഹിത്തും കോഹ്ലിയും ഗ്രേഡ് ‘ബി’യിലേക്കിറങ്ങി, സഞ്ജു ‘സി’യിൽ, ഇഷാന്‍ കിഷനെ തഴഞ്ഞു; താരങ്ങളുടെ വാര്‍ഷിക കരാറുകള്‍

മുംബൈ: ഇന്ത്യന്‍ പുരുഷ-വനിതാ ക്രിക്കറ്റ്‌ താരങ്ങളുടെ 2025-26 സീസണിലെ വാര്‍ഷിക കരാറുകള്‍ പ്രഖ്യാപിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌ (ബി.സി.സി.ഐ). പുരുഷവിഭാഗത്തില്‍ സൂപ്പര്‍ താരങ്ങളായ വിരാട്‌ കോഹ്ലിയും രോഹിത്‌ ശര്‍മയും ഗ്രേഡ്‌ ബിയിലേക്കു തരംതാഴ്‌ത്തപ്പെട്ടതാണ്‌ പട്ടികയെ ശ്രദ്ധേയമാക്കുന്നത്‌. ടെസ്‌റ്റ്, ട്വന്റി-20 മത്സരങ്ങളില്‍നിന്നു വിരമിച്ച രണ്ടുപേരും. ഏകദിനത്തില്‍ മാത്രമാണ്‌ കളിക്കുന്നത്‌. മൂന്ന് ഫോർമാറ്റുകളിലും കളിക്കുന്ന താരങ്ങളെ ഏറ്റവും ഉയർന്ന കാറ്റഗറിയിലുൾപ്പെടുത്തുക എന്നതാണ് ബിസിസിഐയുടെ ദീർഘകാല നയം. രോഹിത്തും കോലിയും ടി20യിൽ നിന്നും ടെസ്റ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതിനാൽ അവരുടെ Read More…

Featured Sports

പാകിസ്ഥാന്റെ U-ടേണ്‍; ഇന്ത്യയ്ക്കെതിരായ മല്‍സരം കളിക്കും; ആവശ്യങ്ങളോട് നോ പറഞ്ഞ് ICC, മലക്കം മറിച്ചിലിനു പിന്നിലെന്താണ്?

ഒടുവിൽ ആ മലക്കം മറിച്ചിൽ സംഭവിച്ചിരിക്കുന്നു. ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കുന്ന ടി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്കെതിരെ കളിക്കാൻ പാകിസ്ഥാൻ ടീമിന് സർക്കാർ നിർദ്ദേശം നൽകി. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും (PCB) അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും (ICC) തമ്മിൽ ഒരാഴ്ച നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് ഈ തീരുമാനം. ഇന്ത്യക്കെതിരെ കളിക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ചതും ഇപ്പോൾ ആ തീരുമാനം പിൻവലിച്ചതും പാകിസ്ഥാൻ സർക്കാർ തന്നെയാണ്. നേരത്തെ, ടി20 ലോകകപ്പിൽ നിന്ന് വിട്ടുനിന്നതിന് ബംഗ്ലാദേശിന് പിഴയോ മറ്റ് ശിക്ഷാ നടപടികളോ ഉണ്ടാകില്ലെന്ന് Read More…

Crime

പണത്തിനായി മറ്റുള്ളര്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ച് ഭര്‍ത്താവ്! ജീവനൊടുക്കി യുവതി

പണത്തിനായി അന്യപുരുഷന്‍മാര്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും നിര്‍ബന്ധിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. കര്‍ണാടകയിലെ ഭല്‍കി സ്വദേശിയായ അഞ്ജനബായ് (22) ആണ് ജീവനൊടുക്കിയത്. 11 മാസം മാത്രം പ്രായമുള്ള കുഞ്ഞുണ്ട്. ബസവകല്യാണ്‍ സ്വദേശിയായ ശേഖര്‍ പാട്ടീലിനെ 2022ലാണ് യുവതി വിവാഹം കഴിച്ചത്. ബസവകല്യാണിലെ ഓം കോളനിയിലെ ഇവരുടെ വീട്ടിലാണ് അഞ്ജന കുഞ്ഞുമായി കഴിഞ്ഞിരുന്നത്. ഈ വീടിനുള്ളിലാണ് അഞ്ജന ജീവനൊടുക്കിയതും.  കഴിഞ്ഞയാഴ്ച മുതല്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും മകളെ മാനസികമായി വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നുവെന്നാണ് അഞ്ജനയുടെ പിതാവ് വിജയകുമാര്‍ പറയുന്നത്. ആളുകളെ Read More…

Featured Spotlight

കോണ്‍ഗ്രസ്‌ എം.പി.യുടെ ഭാര്യ പാകിസ്‌താനുമായി രഹസ്യങ്ങള്‍ പങ്കിട്ടെന്ന്‌ അസം മുഖ്യമന്ത്രി

ഗുവാഹത്തി: കോണ്‍ഗ്രസ്‌ എം.പി. ഗൗരവ്‌ ഗൊഗോയിയുടെ പാകിസ്‌താന്‍ ബന്ധം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന്‌ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. സംസ്‌ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്‌ പുറത്തുവന്നതിനു പിന്നാലെയാണ്‌ സംസ്‌ഥാന കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ കൂടിയായ ഗൊഗോയിക്കെതിരേ അസം മുഖ്യമന്ത്രി ഇന്നലെ വീണ്ടും വെടിപൊട്ടിച്ചത്‌. ഗൊഗോയിയുടെ ഭാര്യ പാകിസ്‌താനുമായി രഹസ്യവിവരങ്ങള്‍ പങ്കിട്ടെന്ന ഗുരുതര ആരോപണമാണ്‌ അന്വേഷണ റിപ്പോര്‍ട്ടിലെന്നും ഹിമന്ത.അതേസമയം, ‘സി ഗ്രേഡ്‌ സിനിമയേക്കാള്‍ തരംതാണത്‌’ എന്നായിരുന്നു ഹിമന്തയുടെ ആരോപണത്തില്‍ ഗൗരവ്‌ ഗൊഗോയി പ്രതികരിച്ചത്‌. മുഖ്യമന്ത്രിയുടെ Read More…