Featured Sports

ബഹിഷ്കരണ ഭീഷണി മുഴക്കിയ പാകിസ്താനെ എറിഞ്ഞ് തകർത്ത് ഇന്ത്യ സൂപ്പർ എട്ടിൽ, 61 റണ്‍സ് ജയം

ട്വന്റി20 ലോകകപ്പ് ചരിത്രത്തിൽ പാക്കിസ്ഥാനെതിരെ 61 റൺസിന്റെ ഉജ്ജ്വല വിജയം സ്വന്തമാക്കി ഇന്ത്യൻ ടീം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണ് എടുത്തത്. തുടക്കത്തിൽ തന്നെ ഓപ്പണർ അഭിഷേക് ശർമയെ (0) നഷ്ടമായെങ്കിലും, തകർപ്പൻ ബാറ്റിങ് കാഴ്ചവെച്ച ഇഷാൻ കിഷന്റെ പ്രകടനം ഇന്ത്യയ്ക്ക് കരുത്തായി. 40 പന്തിൽ നിന്ന് 10 ഫോറുകളും 3 സിക്സറുകളുമടക്കം 77 റൺസാണ് ഇഷാൻ അടിച്ചുകൂട്ടിയത്. പവർപ്ലേയിലെ ആറോവറിൽ അഞ്ചും എറിഞ്ഞത് സ്പിന്നർമാരായിരുന്നു. Read More…

Crime

അവിഹിതബന്ധത്തിന് തടസം: എട്ടും ആറും വയസുള്ള കുട്ടികളെ എലിവിഷം കൊടുത്ത് കൊന്ന അമ്മ അറസ്റ്റിൽ

ഛണ്ഡീ​ഗഢ്: അവിഹിത ബന്ധത്തിന് തടസമെന്നാരോപിച്ച് കുരുന്നുമക്കളെ എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. പഞ്ചാബിലെ ബതിൻഡയിലാണ് സംഭവം. ജാസി കൗർ എന്ന യുവതിയാണ് പിടിയിലായത്. എട്ട് വയസുകാരിയായ മകളെയും ആറ് വയസുകാരനായ മകനേയുമാണ് യുവതി ക്രൂരമായി കൊലപ്പെടുത്തിയത്. മൂത്ത കുട്ടി മരിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് രണ്ടാമത്തെ കുട്ടിയുടെ മരണം. 15 ദിവസം മുമ്പാണ് എട്ടു വയസുകാരി സുക്പ്രീത് കൗറിനെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വെള്ളിയാഴ്ച രാത്രി ആറ് വയസുകാരനായ ഫതേവീറും മരിക്കുകയായിരുന്നു. ഇതോടെ Read More…

Crime

ആണ്‍സുഹൃത്തും ജീവനെടുക്കി, ഭര്‍ത്താവുമായി പിണങ്ങിയ ചിന്നു താമസിച്ചിരുന്നത് സന്ദേശിനൊപ്പം വാടകവീട്ടിൽ

കാസർകോട്: സോഷ്യല്‍ ഇന്‍ഫ്ളുവന്‍സര്‍ ചിന്നു പാപ്പു ജീവനൊടുക്കിയതിനു പിന്നാലെ ഒപ്പം താമസിച്ചിരുന്ന ആണ്‍സുഹൃത്തിനെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കാസര്‍കോട് ചൗക്കി സ്വദേശിയായ സന്ദേശിനെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ ഇന്ന് കണ്ടെത്തിയത്. ഏറെ നാളായി ഭര്‍ത്താവുമായി പിണക്കത്തിലായിരുന്ന ചിന്നു സന്ദേശിനൊപ്പമായിരുന്നു ഇവിടെ താമസം. സോഷ്യല്‍ മീഡിയയില്‍‌ ചിന്നു പാപ്പു എന്നറിയപ്പെട്ടിരുന്ന രേഷ്മ ഫെബ്രുവരി ഒൻപതിനാണ് ജീവനൊടുക്കിയത്. ആറ് ദിവസത്തിന് ശേഷം ഫെബ്രുവരി 15നാണ് (ഇന്ന്) സന്ദേശ് ജീവനൊടുക്കിയത്. ഭര്‍ത്താവുമായി അകന്ന ശേഷം സന്ദേശിനൊപ്പം കാസർകോട് Read More…

Sports

അഭിഷേക് ശർമയെ ഗ്രൗണ്ടിൽ കിട്ടി, സൽമാൻ ആഗയുടെ പന്തിൽ‌ പൂജ്യനായി പുറത്ത്, അഫ്രീദിയെ സിക്സർ തൂക്കി ഇഷാൻ

കൊളംബോ: പാക്ക് ക്യാപ്റ്റന്‍ സൽമാൻ ആഗ പറഞ്ഞതുപോലെ അഭിഷേക് ശർമയെ ഗ്രൗണ്ടിൽ കിട്ടി. നാലു പന്തുകൾ നേരിട്ട അഭിഷേക് ശർമ റണ്ണൊന്നുമെടുക്കാതെ സൽമാൻ ആഗ തന്നെ പുറത്താക്കി. സൽമാൻ ആഗയുടെ പന്തിൽ ഷഹീൻ അഫ്രീദി ക്യാച്ചെടുത്ത് അഭിഷേകിനെ പുറത്താക്കുകയായിരുന്നു. ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം. മത്സരത്തിന്റെ രണ്ടാം ഓവറിൽ ഷഹീൻ അഫ്രീദിയെ സിക്സും ഫോറും പറത്തി ഇഷാൻ കിഷൻ ഇന്ത്യയുടെ വെടിക്കെട്ടിനു തുടക്കമിട്ടു. ടോസ് വിജയിച്ച പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗ Read More…

Hollywood

ഭർത്താവ് മരിച്ച് 10 വർഷത്തിന് ശേഷം 49-ാം വയസ്സിൽ അമ്മയായി നടി ലോറ ഒറിക്കോ

ലോസ് ആഞ്ചലസ്: സ്നേഹത്തിനും വിശ്വാസത്തിനും മരണത്തെപ്പോലും മറികടക്കാനാവുമെന്ന് തെളിയിച്ചിരിക്കുകയാണ് ഹോളിവുഡ് നടി ലോറ ഒറിക്കോ . അന്തരിച്ച തന്റെ ഭർത്താവ് റയാന്റെ കുഞ്ഞിന് 49-ാം വയസ്സിൽ ലോറ ജന്മം നൽകി. ഫെബ്രുവരി 5-നാണ് ‘അവിയാന റോസ്’ എന്ന പെൺകുഞ്ഞ് പിറന്നത്. മസ്തിഷ്ക മുഴയെത്തുടർന്ന് 2015-ലാണ് റയാൻ അന്തരിച്ചത്. 2007-ൽ ഇവർ റയാന്റെ ബീജം ശീതീകരിച്ച് സൂക്ഷിച്ചിരുന്നു (Frozen sperm). ഇതിനുമുമ്പ് അഞ്ച് തവണ ഗർഭമലസൽ അനുഭവിച്ച ലോറ, തന്റെ 48-ാം വയസ്സിലാണ് ഒറ്റയ്ക്ക് ഒരു കുഞ്ഞിനെ വളർത്താൻ Read More…

Featured Travel

ഇന്ത്യൻ പാസ്‌പോർട്ട് ഇനി പവർഫുൾ: വിസയില്ലാതെ പറക്കാം 56 രാജ്യങ്ങളിലേക്ക്!

അന്താരാഷ്ട്ര യാത്രകൾ ആസൂത്രണം ചെയ്യുകയാണോ? മുൻകൂട്ടി വിസ എടുക്കാതെ തന്നെ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് പ്രവേശിക്കാവുന്ന രാജ്യങ്ങളുടെ 2026-ലെ പുതുക്കിയ പട്ടിക ഇതാ. വിസ രഹിത രാജ്യങ്ങൾ മുതൽ വിസ ഓൺ അറൈവൽ (Visa on Arrival), ഇ.ടി.എ (ETA) സൗകര്യങ്ങളുള്ള രാജ്യങ്ങൾവരെ ഇതിൽ ഉൾപ്പെടുന്നു. ഹെൻലി പാസ്‌പോർട്ട് ഇൻഡക്സ് 2026 പ്രകാരം, ആഗോള പാസ്‌പോർട്ട് റാങ്കിംഗിൽ ഇന്ത്യ 75-ാം സ്ഥാനത്തേക്ക് ഉയർന്നു. 2025-നെ അപേക്ഷിച്ച് 10 സ്ഥാനങ്ങളുടെ വലിയ കുതിച്ചുചാട്ടമാണ് ഇന്ത്യ നടത്തിയത്. ഇതോടെ 56 Read More…

Celebrity Featured

‘എന്നാല്‍ വാ’ .. മലയോര ഹൈവേയില്‍ ഓടാന്‍ മിലിന്ദ്‌ സോമന്‍, ആഹ്വാനം ഏറ്റെടുത്ത്‌ കേരളം

കൊച്ചി: ബോളിവുഡ്‌ താരവും ദീര്‍ഘദൂര ഓട്ടക്കാരനുമായ മിലിന്ദ്‌ സോമന്‍ കേരളത്തിന്റെ മലയോര ഹൈവേയില്‍ ഓടാന്‍ എത്തുന്നു. 22 ന്‌ രാവിലെ ഏഴിന്‌ ഏലപ്പാറ – കാഞ്ചിയാര്‍ മലയോര ഹൈവേയിലാണ്‌ മിലിന്ദ്‌ സോമന്‍ ഓടുന്നത്‌. കഴിഞ്ഞ വര്‍ഷം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ മുംബൈ ഹൈവേയില്‍ നടത്തിയ 450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഐതിഹാസിക ഓട്ടത്തിന്‌ ശേഷം മിലിന്ദ്‌ പങ്കെടുക്കുന്ന ഹൈവേ റണ്‍ ആണിത്‌. ഏലപ്പാറ മുതല്‍ ചപ്പാത്ത്‌ വഴി കാഞ്ചിയാര്‍ ടൗണ്‍ വരെയുള്ള 22 കിലോമീറ്റിലാണ്‌ 39; ഹില്‍ ഹൈവേ റണ്‍ 39; Read More…

Celebrity

ഹോട്ടൽ ലോബിയിൽ കാമുകി മഹികയ്‌ക്കൊപ്പം ബാത്ത്റോബ് ധരിച്ച് ഹാർദിക്, അമ്പരന്ന് ആരാധകർ– വീഡിയോ

ട്വന്റി20 ലോകകപ്പിനായി കൊളംബോയിലെത്തിയ ഇന്ത്യൻ ടീമിലെ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും കാമുകി മഹിക ശർമയും വാർത്തകളിൽ നിറയുന്നു. ടൂർണമെന്റിനിടെ താരങ്ങൾ കുടുംബത്തോടൊപ്പം താമസിക്കരുതെന്ന ബിസിസിഐയുടെ കർശന നിയന്ത്രണം നിലനിൽക്കെയാണ് മഹികയുമായി ഹാർദിക് കൊളംബോയിലെത്തിയത്. വിമാനത്താവളത്തിൽനിന്നു ഇരുവരും ഒരുമിച്ചു പുറത്തുവരുന്ന ചിത്രങ്ങളും, തുടർന്ന് ടീം ഹോട്ടലിലെ ലോബിയിൽ ഹാർദിക് ബാത്ത്റോബ് ധരിച്ച് മഹികയുടെ കൈപിടിച്ചു നടക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. മഹികയെ ഹോട്ടലിൽനിന്നു യാത്രയാക്കാൻ ഇറങ്ങിയപ്പോഴുള്ള ദൃശ്യങ്ങളാണിതെന്നാണ് കരുതപ്പെടുന്നത്. ഇതിനു പിന്നാലെ വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് താരം Read More…

Featured Sports

ഇന്ത്യ-പാക് പോരാട്ടം മഴ കൊണ്ടുപോയാൽ എന്ത് സംഭവിക്കും? സൂപ്പർ 8 സാധ്യതകൾ ഇങ്ങനെ

ഫെബ്രുവരി 15 ഞായറാഴ്ച കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് കടുത്ത മഴ ഭീഷണിയാണുള്ളത്. 90 ശതമാനത്തിലധികം മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനം ആരാധകരെ ആശങ്കയിലാക്കുന്നു. ടൂർണമെന്റിലെ ഏറ്റവും പ്രധാനപ്പെട്ട ഈ മത്സരം ഉപേക്ഷിക്കേണ്ടി വരുമോ എന്നാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്നത്. നിലവിൽ രണ്ട് ടീമുകളും ടൂർണമെന്റിൽ തോൽവി അറിയാതെയാണ് മുന്നേറുന്നത്. സൂപ്പർ 8 ഘട്ടത്തിലേക്കുള്ള യോഗ്യത നിർണ്ണയിക്കുന്നതിൽ ഈ മത്സരഫലം നിർണ്ണായകമാകും. മഴ മൂലം മത്സരം നടന്നില്ലെങ്കിൽ: മഴ കാരണം മത്സരം Read More…