Oddly News

ജനങ്ങളുടെ പ്രാര്‍ത്ഥന കേട്ടില്ലെങ്കില്‍ ദൈവങ്ങളെ ശിക്ഷിക്കുന്ന കോടതി; അപൂര്‍വആചാരം നടക്കുന്ന ഇന്ത്യന്‍ ഗ്രാമം

മനുഷ്യര്‍ തെറ്റു ചെയ്താല്‍ ശിക്ഷിക്കപ്പെടാറുണ്ട്. അതിനാണ് കോടതി. എന്നാല്‍ ദൈവങ്ങളെ ശിക്ഷിക്കുന്ന മനുഷ്യരെ പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ? തങ്ങളുടെ പ്രാര്‍ത്ഥനനയും വഴിപാടുകളും ദൈവങ്ങള്‍ കേട്ടില്ലെങ്കില്‍ ശിക്ഷിക്കുന്ന ഒരു നാടും കോടതിയുമുണ്ട് ഇന്ത്യയില്‍. ഛത്തീസ്ഗഡിലെ ഗോത്രവര്‍ഗ ആധിപത്യമുള്ള ബസ്തര്‍ പ്രദേശത്തിലാണ് ഇത്തരത്തിലൊരു കോടതിയുള്ളത്. വര്‍ഷത്തില്‍ ഒരിക്കല്‍ ഇവിടുത്തെ ജനങ്ങള്‍ ചേര്‍ന്ന് ഒരു യോഗം ചേരും. ഈ യോഗം ചേരുന്നതാവട്ടെ ഭദോ യാത്രാ ഉത്സവത്തിന്റെ ഭാഗമായിട്ടാണ്. വക്കീലും സാക്ഷികളുമെല്ലാം യോഗത്തിലുണ്ടാകും. തങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കാത്ത ദൈവങ്ങളെ വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും Read More…

Oddly News

കൊടുങ്കാറ്റില്‍ തിരക്കേറിയ പാലം തകര്‍ന്നു ; ട്രക്ക് പുഴയിലേക്ക് വീഴുന്ന ഞെട്ടിക്കുന്ന ദൃശ്യം

വിയറ്റ്നാമില്‍ വീശിയടിച്ച കൊടുങ്കാറ്റില്‍ തിരക്കേറിയ പാലം തകര്‍ന്ന് ട്രക്ക് പുഴയിലേക്ക് വീഴുന്ന ഞെട്ടിക്കുന്ന ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍. വടക്കന്‍ വിയറ്റ്നാമിലെ തിരക്കേറിയ പാലം തകര്‍ന്ന് ലോറി അതിലേക്ക് പതിക്കുന്ന ദൃശ്യം പിന്നാലെ വന്ന ഒരു കാറിന്റെ ഡാഷ്‌ക്യാം പകര്‍ത്തിയതായിരുന്നു. പാലം തകരുന്നതും ലോറി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പുഴയിലേക്ക വീഴുന്നതും ദൃശ്യങ്ങളില്‍ കാണാനാകും. ശനിയാഴ്ച ‘സൂപ്പര്‍ ടൈഫൂണ്‍ യാഗി’ അടിച്ചതിനെത്തുടര്‍ന്ന് വടക്കന്‍ വിയറ്റ്നാമിലെ ഫോങ് ചൗ പാലമാണ് തകര്‍ന്നത്. സംഭവത്തില്‍ നിരവധി വാഹനങ്ങള്‍ പുഴയില്‍ വീഴുകയും 60 ലധികം പേര്‍ Read More…

Good News

നായയെ നടത്താന്‍ കൊണ്ടുപോകാന്‍ കഴിയുമോ? സമ്പാദിക്കാം 80,000 രൂപ വരെ

നായയെ സ്വന്തം മക്കളെ പോലെ കണ്ട് സ്നേഹിക്കുന്ന നിരവധി പേരെ നിങ്ങള്‍ കണ്ടിട്ടില്ലേ? അവയെ പരിപാലിക്കുന്നതിനായും അവര്‍ തുക ചിലവഴിക്കാറുണ്ട്. നിങ്ങളൊരു മൃഗസ്നേഹിയാണ് നിങ്ങള്‍ക്ക് നായയെ നടത്താന്‍ കൊണ്ടുപോകാനാകുമെങ്കില്‍ 8000 രൂപ മുതല്‍ 80000 രൂപവരെ തരാനായി ആളുകള്‍ തയ്യാറാണ്. വിദേശ രാജ്യത്ത് വീട്ടുമൃഗങ്ങളെ വളര്‍ത്താനും പരിപാലിക്കാനും ആളുകളെ ഏര്‍പാടാക്കുന്നത് സാധാരണമാണ്. എന്നാല്‍ ഇത്തരത്തിലുള്ള ഡോഗ് വാക്കര്‍മാര്‍ക്ക് ഇപ്പോള്‍ ഇന്ത്യയിലും ആവശ്യക്കാര്‍ ഏറുകയാണ്. ചിലപ്പോള്‍ തിരക്കേറിയ തങ്ങളുടെ ജീവിതത്തില്‍ വളര്‍ത്തു മൃഗങ്ങളെ നോക്കാനും പരിപാലിക്കാനും സമയം ലഭിച്ചെന്ന് Read More…

Health

സ്വാഭാവികമായി കൊളസ്‌ട്രോള്‍ കുറയ്ക്കാം ; രാവിലെയുള്ള ഈ ശീലങ്ങളിലൂടെ

ജീവിത ശൈലീ രോഗങ്ങളുടെ പട്ടികയില്‍ വരുന്ന ഒന്നാണ് പ്രധാനമായും കൊളസ്ട്രോള്‍. നമ്മളുടെ രക്തത്തില്‍ കാണപ്പെടുന്ന വാക്സി സബ്സ്റ്റന്‍സിനെയാണ് കൊളസ്ട്രോള്‍ എന്ന് പറയുന്നത്. കൊളസ്‌ട്രോള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രശ്‌നമുണ്ടാക്കുന്ന ഒന്ന് തന്നെയാണ്. ചീത്ത കൊളസ്‌ട്രോളിന്റെ തോത് കുറയ്ക്കാനും നല്ല കൊളസ്‌ട്രോളിന്റെ തോത് വര്‍ധിപ്പിക്കാനും ഭക്ഷണത്തിലൂടെയും ജീവിതശൈലിയിലൂടെയും സാധിയ്ക്കും. നല്ല ശീലങ്ങളോടെ ദിവസം തുടങ്ങുന്നത് ആരോഗ്യവും സൗഖ്യവും മെച്ചപ്പെടുത്തും. കൊളസ്‌ട്രോള്‍ കൂടുതലുള്ളവരാണെങ്കില്‍, സ്വാഭാവികമായി കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ രാവിലെയുള്ള ചില ശീലങ്ങള്‍ സഹായിക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം….

Celebrity

ലൂപ്പസ് രോഗം, വൃക്ക മാറ്റിവെയ്ക്കല്‍; തനിക്ക് കുട്ടികളെ പ്രസവിക്കാന്‍ കഴിയില്ലെന്ന് സെലീനാഗോമസ്

ഒരിക്കലും തനിക്ക് കുട്ടികളെ പ്രസവിക്കാന്‍ കഴിയില്ലെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി നടിയും ഗായികയുമായ സെലിനാ ഗോമസ്. സ്വന്തം കുട്ടികളെ വഹിക്കാന്‍ തനിക്ക് കഴിയില്ലെന്നും അങ്ങിനെ വന്നാല്‍ തന്റെയും കുഞ്ഞിന്റെയും ജീവന്‍ അപകടത്തിലാക്കുന്ന വിധത്തിലുള്ള ഒരുപാട് മെഡിക്കല്‍ പ്രശ്നങ്ങള്‍ തനിക്കുണ്ടെന്നും വാനിറ്റി ഫെയര്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ നടി വെളിപ്പെടുത്തി. 2013 ല്‍ ലൂപ്പസ് രോഗനിര്‍ണയം നടത്തുകയും 2017 ല്‍ വൃക്ക മാറ്റിവയ്ക്കുകയും ചെയ്ത ഗോമസ്, താന്‍ മുമ്പ് ”ഇത് ഒരിക്കലും” പരസ്യമായി പറഞ്ഞിട്ടില്ലെന്ന് കുറിച്ചു. അതേസമയം തന്നെ Read More…

Health

മഴക്കാലത്തെ മൈഗ്രെയ്ന്‍ തലവേദനയെ വരുതിയിലാക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

തലവേദന മിക്ക ആളുകള്‍ക്കും വരുന്നൊരു പ്രശ്നമാണ്. എന്നാല്‍ മൈഗ്രേന്‍ തല വേദന ‘വെറുമൊരു തലവേദനയല്ല’. ശരീരത്തിനെ മൊത്തത്തില്‍ ബാധിക്കുന്നതും വിങ്ങുന്ന അനുഭവമുണ്ടാക്കുന്നതുമായ തലവേദനയും ഓക്കാനം, ഛര്‍ദി, പ്രകാശത്തോടുള്ള സൂക്ഷ്മസംവേദക്ഷമത തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചേക്കാവുന്നതുമായ സങ്കീര്‍ണമായ ഒരു ന്യൂറോളജിക്കല്‍ അവസ്ഥയാണത്. അന്തരീക്ഷ മര്‍ദ്ദത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റവും ഈര്‍പ്പത്തിലുണ്ടാകുന്ന വര്‍ധനവും മൂലം മഴക്കാലത്ത് പലരിലും മൈഗ്രെയ്ന്‍ ലക്ഷണങ്ങള്‍ കൂടാറുണ്ട്. മഴക്കാലത്തെ ഈ തലവേദനകളെ നിയന്ത്രിക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യാം….

Celebrity

പരസ്യമായി വിവാഹമോചനം ചെയ്ത സ്മരണ നിലനിര്‍ത്തി; ദുബായ് രാജകുമാരി ‘ഡൈവോഴ്സ്’ പുറത്തിറക്കി

ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ ഭര്‍ത്താവിനെ പരസ്യമായി വിവാഹമോചനം ചെയ്ത ദുബായ് രാജകുമാരി അതിന്റെ ഓര്‍മ്മയ്ക്കായി പ്രത്യേക പെര്‍ഫ്യൂമും പുറത്തിറക്കി. ‘ഡൈവോഴ്സ്’ എന്ന് തന്നെയാണ് തന്റെ പുതിയ പെര്‍ഫ്യൂമിന് രാജകുമാരി പേരും ഇട്ടിരിക്കുന്നത്. View this post on Instagram A post shared by @mahraxm1 ദുബായ് രാജകുമാരിയായ ‘ഷെയ്ഖ മഹ്‌റ മുഹമ്മദ് റാഷിദ് അല്‍ മക്തൂം’ ആയിരുന്നു മുന്‍ ഭര്‍ത്താവും ശൈഖ മഹ്‌റ വ്യവസായിയുമായ ഷെയ്ഖ് മന ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മന Read More…

Healthy Food

പാല്‍ കേടായോ, കളയാന്‍ വരട്ടെ: വീണ്ടും ഉപയോഗിക്കാന്‍ വഴികളുണ്ട്

ചിലപ്പോള്‍ ചായ തിളപ്പിക്കാനായി പാല്‍ ചൂടാക്കുമ്പോഴായിരിക്കും അത് കേടായതായി മനസ്സിലാകുന്നത്. കേടായ സ്ഥിതിക്ക് ആ പാല്‍ കളയുകയായിരിക്കും പതിവ്. എന്നാല്‍ ഇനി അങ്ങനെ കളയാന്‍ വരട്ടെ . അത് വീണ്ടും ഉപയോഗിക്കുന്നതിനായി പല വഴികളുമുണ്ട്. കേടായ പാലില്‍ നിന്ന് കട്ട തൈര് ഉണ്ടാക്കാം എന്നത് ആദ്യത്തെ വഴി. അതിനായി കേടായ പാലില്‍ നിന്ന് വെള്ളം നീക്കം ചെയ്തു ഒരു പാത്രത്തില്‍ എടുത്ത് ഫ്രിഡ്ജില്‍ വയ്ക്കണം.പിറ്റേ ദിവസം ആ പാല്‍ എടുത്ത് മിക്സിയിലിട്ട് നന്നായി അടിച്ചെടുക്കുക. അതിലേക്ക് ഒന്നോ Read More…

Oddly News

ഐ.വി.എഫ്.വഴി ജനിച്ച റോസ്, അതേ ദിവസം അതേ ആശുപത്രിയില്‍ അവന്റെ ഭാര്യയും ജനിച്ചു…!

പ്രപഞ്ചത്തിലെ യാദൃശ്ചികതകള്‍ പലപ്പോഴും അമ്പരപ്പിക്കുന്നതാണ്. വാര്‍ത്തകളില്‍ ഇടംപിടിച്ചുകൊണ്ടാണ് 1994 ഓഗസ്റ്റ് 21 ന് ഇംഗ്ലണ്ടിലെ സ്റ്റോര്‍ബ്രിഡ്ജിനടുത്തുള്ള വേഡ്സ്ലി ഹോസ്പിറ്റലില്‍ റോസ് വാട്സണ്‍ ജനിച്ചുവീണത്. ഐവിഎഫ് വഴിയുള്ള ജനനമായതിനാല്‍ കുഞ്ഞ് പലപ്പോഴും വാര്‍ത്തകള്‍ക്ക് തലക്കെട്ടായി തുടരുകയും ചെയ്യുന്നു. എന്നാല്‍ അതേദിവസം റോസ് വാട്സണ്‍ ജനിച്ചുവീണ അതേ ആശുപത്രിയില്‍ തന്നെ അവനറിയാതെ അവന്റെ വധുവും ജനിച്ചു. രണ്ടുപേരും പിന്നീട് ആകസ്മികമായി കണ്ടുമുട്ടുകയും വിവാഹിതരാകുകയും ചെയ്തു. കഴിഞ്ഞമാസം റോസ് വാട്സണും വധു അന്നയും തങ്ങളുടെ മുപ്പതാം പിറന്നാള്‍ ഇറ്റലിയില്‍ ഒരുമിച്ച് ആഘോഷിച്ചു. Read More…