Celebrity

അവിശ്വസനീയമായ ചിത്രം: ധനുഷും നയൻതാരയും ഒരുമിച്ച് ! വീഡിയോ

നയൻതാരയും ധനുഷും തമ്മിലുള്ള വിവാദമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിനിമലോകമാകെ ചർച്ചാവിഷയം. തന്റെ ഡോക്യുമെന്ററി സീരീസിൽ ‘നാനും റൗഡി താനി’ൽ നിന്നുള്ള ക്ലിപ്പുകൾ ഉപയോഗിക്കാൻ ധനുഷ് എൻഒസി നൽകാത്തതിനെ വിമർശിച്ച് നയൻതാര തുറന്ന കത്ത് പോസ്റ്റ് ചെയ്തതോടെയാണ് വിവാദം ആരംഭിച്ചത്. ഇന്ന്, നിർമ്മാതാവ് ആകാശ് ഭാസ്കരന്റെ വിവാഹ ചടങ്ങിൽ ധനുഷിന് ഉണ്ടായിരുന്നു. നയൻതാരയും വിഘ്നേഷ് ശിവനും അതേ സമയം ചടങ്ങിൽ പങ്കെടുത്തു. നയൻതാരയുടെ സെക്യൂരിറ്റി ടീം ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഒരു വീഡിയോയില്‍ മനോഹരമായ പിങ്ക് സാരിയിൽ വിവാഹത്തിന് Read More…

Oddly News

ശവസംസ്കാരത്തിന് മിനിറ്റുകൾക്ക് മുമ്പ്, ‘മരിച്ച’ സ്ത്രീ ഉണര്‍ന്നെണീറ്റു ബഹളം വച്ചു

തിരുച്ചി: മരിച്ചെന്ന് കരുതി സംസ്കാരത്തിന് ശ്മശാനത്തിൽ എത്തിച്ച അറുപതുകാരി അന്ത്യകർമങ്ങൾ നടത്തുന്നതിന് നിമിഷങ്ങൾ മാത്രം ശേഷിക്കെ ഉണർന്ന് ബഹളം വച്ചു. മേട്ടേുപ്പെട്ടി സ്വദേശി പമ്പയുടെ ഭാര്യ ചിഹ്നം ചിന്നമ്മാൾ ആണ് ബന്ധുക്കളെ ആശ്ചര്യപ്പെടുത്തി എഴുന്നേറ്റിരുന്നത്. മരുംഗപുരിക്ക് സമീപം സുരക്കൈപ്പട്ടിയിലെ പി ചിന്നമ്മാൾ നവംബർ 16 ന് കീടനാശിനി കഴിച്ചിരുന്നു. ചികിത്സയ്ക്കായി മണപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആരോഗ്യനില വഷളായതിനെ തുടർന്ന് ഡോക്ടര്‍മാര്‍ അവരെ വീട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച രാവിലെ വീട്ടുകാർ അവളെ Read More…

Oddly News

20,000 ആളുകൾക്ക് വിരുന്നൊരുക്കി ഈ ഭിക്ഷക്കാരൻ, ചെലവ് 36 ലക്ഷം ! അതിശയിച്ച് നെറ്റിസണ്‍സ്- വീഡിയോ

പാകിസ്ഥാനിലെ ഗുജ്‌റൻവാലയിൽ ഒരു ഭിക്ഷാടന കുടുംബം അവരുടെ മുത്തശ്ശിയുടെ നാല്പതാം ദിവസത്തെ അനുസ്മരണത്തോടനുബന്ധിച്ച് ഏകദേശം 20,000 പേർക്കായി ഒരു അതിഗംഭീര വിരുന്ന് സംഘടിപ്പിച്ചു. നാട്ടുകാരെ അതിശയിപ്പിച്ച ഈ വിരുന്നിന് ചെലവായത് 1.25 കോടി പാകിസ്ഥാൻ രൂപ(36 ലക്ഷം ഇന്ത്യൻ രൂപ)യെന്നാണ് 365 ന്യൂസിനെ ഉദ്ധരിച്ച് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുടുംബം അതിഥികളെ ക്ഷണിക്കുകയും അവരെ വേദിയിലേക്ക് കൊണ്ടുവരാനായി ഏകദേശം 2,000 വാഹനങ്ങൾ ക്രമീകരിക്കുകയും ചെയ്തു, ഗുജ്‌റൻവാലയിലെ റഹ്‌വാലി റെയിൽവേ സ്‌റ്റേഷനു സമീപമാണ് പരിപാടി നടന്നത്, പഞ്ചാബിന്റെ വിവിധ Read More…

Sports

ഐപിഎല്ലിന്റെ ജനപ്രീതി കുറയുന്നു ; മൂല്യം 92,500 കോടിയില്‍ നിന്നും 82,800 കോടിയായി

ലോകത്തെ ഏറ്റവും പ്രശസ്തമായ പണക്കൊഴുപ്പ് ക്രിക്കറ്റ് മേളയായ ഇന്ത്യന്‍ പ്രീമിയര്‍ലീഗ് ക്രിക്കറ്റിന്റെ മൂല്യം ഇടിയുന്നു. 2024ല്‍ മൂല്യം 11.7 ശതമാനം കുറഞ്ഞ് 92,500 കോടി രൂപയില്‍ നിന്ന് 82,700 കോടി രൂപയായി. അടുത്തിടെ മാധ്യമാവകാശങ്ങളില്‍ വരുത്തിയ ഭേദഗതികള്‍ കാരണം ലീഗിന്റെ ബിസിനസില്‍ ഇടിവ് വന്നത്. കൂടിയ ജനപ്രീതിയില്‍ കൂടുതല്‍ സമ്പത്തുണ്ടാക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് തിരിച്ചടിയാകുന്നത്. ഡി ആന്‍ഡ് പി അഡൈ്വസറിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഐപിഎല്ലിന്റെ മൂല്യനിര്‍ണയം കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് മാധ്യമാവകാശങ്ങളുടെ പുനര്‍മൂല്യനിര്‍ണയമാണ്. അടുത്ത മീഡിയ സൈക്കിളില്‍ Read More…

Sports

മൂന്നാം മെഡലെന്ന ചരിത്രനേട്ടം തലനാരിഴയ്ക്ക് നഷ്ടം; മനു ഭാക്കർ ഫിനിഷ് ചെയ്തത് നാലാം സ്ഥാനത്ത്

ഒളിമ്പിക്‌സ് ഷൂട്ടിങ് റേഞ്ചിൽനിന്ന് ആദ്യമായി ഹാട്രിക് മെഡലെന്ന ചരിത്രനേട്ടത്തിന് തൊട്ടരികെ വീണ് മനു ഭാക്കര്‍. പാരീസ് ഒളിമ്പിക്സില്‍ 25 പിസ്റ്റള്‍ വിഭാഗത്തില്‍ മൂന്നാം ഫൈനലില്‍ പിഴച്ചതോടെ മനുഭാക്കര്‍ നാലാംസ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. രണ്ട് പോയന്റുമാത്രം നേടിയ ഇന്ത്യയുടെ മനുവിനെ പിന്തള്ളി മൂന്നാംസ്ഥാനം നേടി ഹംഗറിയുടെ വെറോണിക്ക മേജര്‍ വെങ്കലം നേടി. ദക്ഷിണ കൊറിയയുടെ യാങ് ജിൻ സ്വർണം നേടിയപ്പോൾ ഫ്രാൻസിന്റെ കാമില്ല ജെദ്‌റ വെള്ളിമെഡല്‍ നേടി. രണ്ടാം മെഡല്‍നേട്ടം നടത്തിയപ്പോള്‍ തന്നെ ഭാക്കര്‍ ചരിത്രത്തില്‍ ഇടം പിടിച്ചിരുന്നു. ഒളിമ്പിക്‌സിന്റെ Read More…

Oddly News

ദോശ വിറ്റ് ഒരുമാസം സാമ്പാദിക്കുന്നത് ലക്ഷങ്ങള്‍; നരസമ്മ അത്ര ചില്ലറക്കാരിയല്ല

നല്ല രുചികരമായ ഭക്ഷണം മനുഷ്യരുടെ എക്കാലത്തെയും ദൗര്‍ബല്യമാണ്. ഉണ്ടാക്കുകയും വൃത്തിയായി വിതരണം ചെയ്യുകയും ചെയ്താല്‍ ഏറ്റവും ലാഭകരമായ ഒരു ബിസിനസുമാണത്. ഉയര്‍ന്ന വരുമാനത്തിനായി ഹോട്ടല്‍ മേഖലയിലേക്ക് തിരിയുന്ന ആളുകളുടെ എണ്ണം ദിനം പ്രതി കൂടിവരുകയാണ്. ആന്ധ്രപ്രദേശിലെ കുട്ടഗുല്ലയില്‍ നിന്നുള്ള നരസമ്മയാണ് ഇപ്പോള്‍ ഇങ്ങനെ വാര്‍ത്തകള്‍ നിറയുന്നത്. നീണ്ട 10വര്‍ഷമായി സരസമ്മ ദോശ ഉണ്ടാക്കുന്നു. അനന്തപുരം കദിരി റോഡരികിലുള്ള ഒരു ചെറിയ കെട്ടിടത്തിനുള്ളിലാണ് ഈ ദോശക്കട ഉള്ളത്. പതിനായിരം രൂപയുടെ ദോശകളാണ് ഒരു ദിവസം ഇവര്‍ വില്‍ക്കുന്നത്. അതായത് Read More…

Oddly News

മുതലക്കുഞ്ഞുങ്ങള്‍ക്കൊപ്പം കളിക്കുന്ന നാലുവയസുകാരി ; ഞെട്ടിപ്പിയ്ക്കുന്ന വീഡിയോ

സാഹസികമായ പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഇരുന്നൂറിലധികം മുതലക്കുഞ്ഞുങ്ങള്‍ക്കൊപ്പം കളിക്കുന്ന നാലുവയസുകാരിയുടെ വീഡിയോയാണ് പുറത്ത് വന്നത്. തായ്‌ലന്‍ഡില്‍ നിന്നാണ് ഈ ഞെട്ടിപ്പിയ്ക്കുന്ന വീഡിയോ പുറത്ത് വന്നത്. തായ് സ്വദേശിനിയായ ക്വാന്റൂഡി സിരിപ്രീച്ചയാണ് തന്റെ മകള്‍ മുതലകള്‍ക്കൊപ്പം കളിയ്ക്കുന്ന വീഡിയോ പുറത്ത് വിട്ടത്. കുട്ടി മുതലക്കുഞ്ഞുങ്ങളെ കൈയിലെടുത്ത് കളിക്കുന്നതും അവയ്‌ക്കൊപ്പം വെള്ളത്തില്‍ കിടന്ന് ഉല്ലസിക്കുന്നതും വീഡിയോയില്‍ കാണാം. തായ് മാധ്യമങ്ങള്‍ നല്‍കുന്ന വിവരപ്രകാരം തായ്ലന്‍ഡില്‍ മുതല ഫാം നടത്തുകയാണ് ക്വാന്റൂഡി. Read More…

Celebrity

ഉര്‍വ്വശി റൗട്ടേലയുടെ വീഡിയോ ലീക്കായി- ഡീപ്‌ഫേക്ക് എന്നു സംശയം, ഇതൊക്കെ എങ്ങനെയാണ് പുറത്തുപോകുന്നതെന്ന് താരം

ബോളിവുഡ് താരസുന്ദരി ഉര്‍വശി റൗട്ടേല എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ഫോട്ടോകളും ആഘോഷവീഡിയോകള്‍ കൊണ്ടുമൊക്കെ താരം പലപ്പോഴും തലക്കെട്ടുകളില്‍ നിറയാറുണ്ട്. ഇപ്പോള്‍ താരത്തിന്റെ പേര് വീണ്ടും ചര്‍ച്ചയാകുന്നത് ഒരു വീഡിയോ ലീക്ക് ആയതോടെയാണ്. താരത്തിന്റെ പുറത്ത് വന്ന വീഡിയോ ആരാധകരെ ഞെട്ടിപ്പിച്ചിരിയ്ക്കുകയാണ്. എന്നാല്‍ ഈ വീഡിയോ യാഥാര്‍ത്ഥ്യമാണോ ഫേക്ക് ആണോയെന്ന് വ്യക്തമല്ല. അതിനിടെ, ഉർവശി റൗട്ടേലയുടെ ഒരു ഓഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്, അതിൽ അവര്‍ തന്റെ മാനേജരോട് ചോദിക്കുന്നത് കേൾക്കാം, “നിങ്ങൾ വീഡിയോ കണ്ടോ? Read More…

Health

ഹൃദ്രോഗം, പ്രമേഹം, സ്ട്രോക്ക്; റോഡരികിലാണോ താമസം, ട്രാഫിക് ശബ്ദം നിങ്ങളെ വലിയ രോഗിയാക്കാം !

ഹൃദയസംബന്ധമായ രോഗങ്ങളുടെ അപകടസാധ്യത വര്‍ധിപ്പിക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള പല പഠനങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇപ്പോള്‍ ഗൗരവകരമായ പുതിയൊരു പഠനമാണ് ശ്രദ്ധേയമാകുന്നത്. ട്രാഫിക് ശബ്ദത്തിന്റെ തോതിലുണ്ടാകുന്ന വര്‍ധന ഹൃദയാഘാതത്തിന്റെയും പ്രമേഹത്തിന്റെയും പക്ഷാഘാതത്തിന്റെയും സാധ്യത വര്‍ധിപ്പിക്കുമെന്നാണ് ഏറ്റവും പുതിയ പഠനത്തില്‍ വ്യക്തമാക്കുന്നത്. ജര്‍മ്മനിയിലെ യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്റര്‍ മെയിന്‍സിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ഹൃദയസംബന്ധമായ രോഗങ്ങളുടെ അപകടസാധ്യത വര്‍ധിപ്പിക്കുന്ന ഘടകമായി ശബ്ദമലിനീകരണത്തെയും പരിഗണിക്കണമെന്നും സര്‍ക്കുലേഷന്‍ റിസര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. റോഡിലെ ട്രാഫിക്കിന്റെ ശബ്ദത്തിലുണ്ടാകുന്ന ഓരോ Read More…