ആവര്‍ത്തിച്ച് വിവാഹം കഴിക്കുകയും വിവാഹമോചനം നേടുകയും ചെയ്ത ദമ്പതികള്‍ ഇക്കാര്യം ചെയ്തത് പന്ത്രണ്ട് തവണ. പെന്‍ഷന്‍ പഴുതുകളെ ചൂഷണം ചെയ്തും വിധവാ പെന്‍ഷന്‍ തുടര്‍ന്നുകൊണ്ടു പോകുന്നതിനും വേണ്ടിയുള്ള നാടകമായിരുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് ആവര്‍ത്തിച്ചുള്ള വിവാഹവും വിവാഹമോചനവും അധികൃതര്‍ ഇപ്പോള്‍ അന്വേഷണത്തിന്റെ പരിധിയിലാക്കിയിരിക്കുകയാണ്.
വിവാഹിതയായിട്ടും ഓസ്ട്രിയന്‍ യുവതി ഒന്നിലധികം വിധവാ പെന്‍ഷനുകള്‍ പിരിച്ചെടുത്ത പെന്‍ഷന്‍ തട്ടിപ്പിന്റെ വിചിത്രമായ കേസ് അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടുണ്ട്. വന്‍ വിവാദമായേക്കാവുന്ന നിയമ പശ്ചാത്തലം വരുന്ന കേസില്‍ പക്ഷേ ദമ്പതികള്‍ ഒരിക്കലും വേര്‍പിരിഞ്ഞിരുന്നില്ലെന്നും മാതൃകാ ഭാര്യാഭര്‍ത്താക്ക ന്മാരായിട്ടാണ് ദാമ്പത്യം നിലനിര്‍ത്തിയിരുന്നതെന്നും അയല്‍ക്കാര്‍ പറയുന്നു.
ഓസ്ട്രിയയിലെ ഗ്രാസില്‍ നടന്ന ഈ കേസ് ജര്‍മ്മന്‍ പത്രമായ ബില്‍ഡ് ആയിരുന്നു വെളിച്ചത്ത് കൊണ്ടുവന്നത്. റിപ്പോര്‍ട്ട് 342,000 ഡോളര്‍ എങ്ങനെ ലഭിച്ചുവെന്ന്് വിശദീകരിക്കുന്നു. 73 വയസ്സുള്ള ഒരു സ്ത്രീയുടെ ആദ്യവിവാഹത്തിലെ ഭര്‍ത്താവ് 1981-ല്‍ മരണമടഞ്ഞിരുന്നു. തുടര്‍ന്ന് ഇവര്‍ വിധവാ പെന്‍ഷന്‍ പേയ്മെന്റിന്റെ ഭാഗമായി. 1982-ല്‍ അവള്‍ വീണ്ടും വിവാഹം കഴിച്ചതോടെ ഇവരുടെ വിധവ പെന്‍ഷന്‍ അവസാനിക്കേണ്ടതാണ്. എന്നിട്ടും, ആനുകൂല്യം നഷ്ടപ്പെടാതെ അവള്‍ക്ക് നഷ്ടപരിഹാരമായി 28,405 ഡോളര്‍ ലഭിച്ചു.
ഈ പേയ്മെന്റുകള്‍ ന്യായീകരിക്കാനാകാത്തതാണെന്ന് ഏപ്രിലില്‍ ഒരു ഓസ്ട്രിയന്‍ കോടതി വിധിച്ചതോടെ കഴിഞ്ഞയാഴ്ച കേസില്‍ തട്ടിപ്പിന് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ 43 വര്‍ഷത്തിനിടെയായിരുന്നു ഇവരുടെ 12 വിവാഹങ്ങളും വിവാഹമോചനങ്ങളും. പുനര്‍വിവാഹിതയായ സ്ത്രീ രണ്ടാമത് വിവാഹം കഴിച്ചത് ഒരു ലോറി ഡ്രൈവറെ ആയിരുന്നു.
ആ ഭര്‍ത്താവില്‍ നിന്നും പല തവണയായി വിവാഹം കഴിക്കുകയും വിവാഹമോചനം നേടുകയും ചെയ്തതായും കാണിച്ച് വിധവ പെന്‍ഷന്‍ ആവര്‍ത്തിച്ച് തിരിച്ചുപിടിക്കുകയായിരുന്നു. ജോലിയുടെ തിരക്ക് കാരണം വീട്ടില്‍ ഭര്‍ത്താവിന്റെ അസാന്നിദ്ധ്യമായിരുന്നു ഇവര്‍ തട്ടിപ്പിന് ഉപയോഗിച്ചത്. രണ്ടാമത്തെ ഭര്‍ത്താവുമായുള്ള ആദ്യത്തെ വിവാഹമോചനം 1988-ല്‍ സംഭവിച്ചു. ആറ് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം, ഭര്‍ത്താവിന്റെ പതിവ് അസാന്നിധ്യം മൂലമുള്ള സമ്മര്‍ദ്ദം ചൂണ്ടിക്കാട്ടിയായിരുന്നു മോചനം നേടിയത്.
ഇതോടെ വിധവ പെന്‍ഷന്‍ പുനഃസ്ഥാപിച്ചു. ദമ്പതികള്‍ വീണ്ടും വിവാഹം ചെയ്തുതോടെ പെന്‍ഷന്റെ സാഹചര്യം വീണ്ടും ഇല്ലാതായി. ഇതിനിടയില്‍ 27,000 പൗണ്ട് ലഭിച്ചു. വിവാഹം, വിവാഹമോചനം, സാമ്പത്തിക ക്ലെയിമുകള്‍ എന്നിവയുടെ ഈ ചക്രം പതിറ്റാണ്ടുകളായി തുടര്‍ന്നുകൊണ്ടേയിരുന്നു. അവരുടെ ഓരോ വിവാഹവും ശരാശരി മൂന്ന് വര്‍ഷത്തോളം നീണ്ടുനിന്നു, മൊത്തത്തില്‍, 13 വിവാഹങ്ങളില്‍ സ്ത്രീ വധുവായി. അതില്‍ 12 ലും ഒരേ പുരുഷന്‍ തന്നെ അവളുടെ വരനുമായി.
2022 മെയ് മാസത്തില്‍ ഭാര്യയുടെ ഏറ്റവും പുതിയ വിവാഹമോചനത്തെത്തുടര്‍ന്ന് പെന്‍ഷന്‍ അധികാരികള്‍ പെന്‍ഷന്‍ പുനഃസ്ഥാപിക്കാന്‍ വിസമ്മതിച്ചു. 2023 മാര്‍ച്ചില്‍, വിയന്നയിലെ ഓസ്ട്രിയയിലെ സുപ്രീം കോടതി അവരുടെ കേസ് തള്ളിക്കളഞ്ഞു, ‘വിവാഹം യഥാര്‍ത്ഥത്തില്‍ ഒരിക്കലും തകര്‍ന്നിട്ടില്ലെങ്കില്‍ ഒരേ ഇണയില്‍ നിന്നുള്ള ആവര്‍ത്തിച്ചുള്ള വിവാഹവും തുടര്‍ന്നുള്ള വിവാഹമോചനവും വര്‍ഷങ്ങളോളം ദുരുപയോഗം ചെയ്യുന്നതാണെന്നും വിവാഹമോചനങ്ങള്‍ വിധവ പെന്‍ഷന്‍ അവകാശപ്പെടാന്‍ മാത്രമായിരുന്നു എന്നുമാണ് ആക്ഷേപം.
വര്‍ഷങ്ങളോളം ഇരുവരുടെയും ബന്ധം തകരാതെ തുടരുകയായിരുന്നെന്ന് അയല്‍ക്കാരും പോലീസിനോട് പറഞ്ഞു. കോടതിയുടെ തീരുമാനത്തെത്തുടര്‍ന്ന്, സ്‌റ്റൈറിയന്‍ സ്റ്റേറ്റ് പോലീസ് ഡയറക്ടറേറ്റ് കഴിഞ്ഞ ചൊവ്വാഴ്ച ഔദ്യോഗികമായി ഒരു തട്ടിപ്പ് അന്വേഷണം ആരംഭിച്ചു, തുടര്‍ന്നുള്ള വിചാരണ പ്രതീക്ഷിക്കുന്നു. 12-ാം തവണയും വിവാഹമോചനം നേടിയതായി ദമ്പതികള്‍ അവകാശപ്പെടുമ്പോള്‍, വേര്‍പിരിയല്‍ അംഗീകരിക്കാന്‍ അധികാരികള്‍ വിസമ്മതിച്ചു, അതായത് ജോഡി ഇപ്പോഴും നിയമപരമായി വിവാഹിതരായി കണക്കാക്കപ്പെടുന്നു.