സിഡ്‌നി: സാത്താന്‍ ആരാധന നടത്തുകയും കുട്ടികളുടെ ലൈംഗിക ദുരുപയോഗ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര സംഘം ഓസ്ട്രേലിയയിൽ പിടിയിൽ. സിഡ്‌നി സ്വദേശികളായ നാല് യുവാക്കളെ അറസ്റ്റുചെയ്തതായി ഓസ്‌ട്രേലിയന്‍ പോലീസ് അറിയിച്ചു. ഇവര്‍ നാലുപേരും, നവജാത ശിശുക്കള്‍ മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികളെയും മൃഗങ്ങളെയും വരെ ലൈംഗികമായി ഉപയോഗിക്കുന്ന ‘അതിക്രൂരമായ’ ദൃശ്യങ്ങള്‍ ഒരു അന്താരാഷ്ട്ര ശൃംഖലയുമായി പങ്കുവെച്ചതായി വിവരം ലഭിച്ചിട്ടുള്ളതായി പോലീസ് വ്യക്തമാക്കി.ഇരകളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
പ്രത്യേക ആചാരത്തിന്റെ ഭാഗമായെന്ന തരത്തിൽ നിഗൂഢ രഹസ്യ കോഡുകളായി കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഓണ്‍ലൈനായി വിതരണം ചെയ്യുന്നതിനെക്കുറിച്ച് അന്വേഷിക്കുന്നതിനിടയിലാണ് ന്യൂ സൗത്ത് വെയില്‍സ് സ്റ്റേറ്റ് പോലീസിലെ ഡിറ്റക്ടീവുകള്‍ ഈ ശൃംഖലയെ തിരിച്ചറിഞ്ഞത്.
കഴിഞ്ഞ വ്യാഴാഴ്ച സിഡ്‌നിയിലെ വിവിധയിടങ്ങളില്‍ ഒരേസമയം നടത്തിയ റെയ്ഡുകളില്‍ പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് ഇത്തരത്തിലുള്ള ആയിരക്കണക്കിന് വീഡിയോകള്‍ കണ്ടെത്തി . വെബ്‌സൈറ്റിലൂടെ കുട്ടികളെ ഹീനമായി ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങള്‍ കൈവശം വെച്ചതിനും വിതരണം ചെയ്തതിനും അതിന് സൗകര്യമൊരുക്കിയതിനും നാലുപേര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ഈ അന്താരാഷ്ട്ര സംഘം സാത്താന്‍ ആരാധനയും ദുർമന്ത്രവാദവുമായും ബന്ധപ്പെട്ട ചിഹ്നങ്ങളും ആചാരങ്ങളും ഉള്‍പ്പെടുത്തി കുട്ടികളെ ദുരുപയോഗം ചെയ്യുന്നതും പീഡിപ്പിക്കുന്നതും ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെക്കുകയും അതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തതായാണ് പോലീസിന്റെ കണ്ടെത്തല്‍.
നവംബറില്‍, ഒരു വലിയ അന്താരാഷ്ട്ര പീഡോഫൈല്‍ സിന്‍ഡിക്കേറ്റിന്റെ ഭാഗമാണെന്ന് ആരോപിക്കപ്പെടുന്ന സിഡ്‌നിയിലെ ഒരു സംഘത്തെ പറ്റി പോലീസിന് വിവരം ലഭിച്ചിരുന്നു. ‘അവര്‍ പരസ്പരം ആശയവിനിമയം നടത്തുകയും ആ അന്താരാഷ്ട്ര ഗ്രൂപ്പിലൂടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങള്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ക്കിടയില്‍, മൃഗങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന നിരവധി വീഡിയോകളും ഉണ്ടായിരുന്നു.




