Health

വിമാനയാത്രക്കിടെ മദ്യപിക്കുന്നവരുടെ ശ്രദ്ധക്ക്! പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്ന് വിദഗ്ധര്‍

വിരസതയകറ്റാനും പേടികൊണ്ടും വിമാനയാത്രക്കിടെ മദ്യപിക്കുന്നവര്‍ ധാരളമാണ്. എന്നാല്‍ വിമാനത്തിലിരുന്ന് മദ്യപിക്കുന്നത് പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നാണ് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നത്.ഭൂമിയില്‍ നിന്ന് 30000 അടി ഉയരത്തില്‍ പറക്കുമ്പോല്‍ ശരീരം മദ്യവുമായി പ്രതിപ്രവര്‍ത്തിക്കുന്ന രീതിയാണത്രേ ഈ കുഴപ്പത്തിന് പിന്നില്‍. ഉത്കണ്ഠ, ആക്രമവാസന, ഓക്കാനം, വരണ്ട കണ്ണുകള്‍, അപകടമായ ലൈംഗിക പെരുമാറ്റം തുടങ്ങിയവ ഉണ്ടാകാനായി സാധ്യത അധികമാണ്.

മുഖത്തെ കോശങ്ങളില്‍ വെള്ളം കെട്ടിക്കിടന്ന് നീര് വച്ചത്പോലെ മുഖം വീര്‍ക്കാനും മദ്യപാനം കാരണമാകുന്നുണ്ട്. അതിന് പുറമേ രണ്ട് പെഗ്ഗ് അകത്ത് ചെന്ന് ഉച്ചത്തില്‍ ചിരിക്കാനും കരയാനുമൊക്കെ ചിലര്‍ക്ക് തോന്നിയേക്കാം. സഹയാത്രികർക്ക് മേൽ മൂത്രമൊഴിക്കുന്നത് പോലുള്ള വൈകൃതങ്ങളും വിമാനത്തിന്റെ ഡോര്‍ തുറക്കാന്‍ ശ്രമിക്കുന്നതുമൊക്കെ അടുത്ത കാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ശരീരത്തിന്റെ ക്ഷീണമാണ് മറ്റൊരു ഘടകം . ഉറക്കമൊഴിച്ചാവാം പലരും വിമാനത്തില്‍ യാത്ര ചെയ്യുന്നത്. അത് ശരീരത്തില്‍ 0.05 ശതമാനം മദ്യമെത്തുന്നതിന്റെ പ്രതീതി ഉണ്ടാക്കുന്നുവെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. അതിനോടൊപ്പം തന്നെ ശരിക്കുള്ള മദ്യം കൂടി ശരീരത്തിലെത്തുന്നതിലൂടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായേക്കാം. രക്തത്തിലെ പഞ്ചസാരയും ഹോര്‍മോണുകളിലും ഉണ്ടാകുന്ന വ്യതിയാനം മൂലം ഉത്കണ്ഠയും ഭയവുമൊക്കെ അധികമായി പാനിക് അറ്റാക്ക് വരെയുണ്ടാക്കാന്‍ മദ്യപാനം കാരണമായേക്കാം.

ഇരുന്നുള്ള നീണ് യാത്രയില്‍ ഗ്യാസ് പോലുള്ള ദഹനപ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. മദ്യപാനം ഈ പ്രശ്നങ്ങൾ ഇരട്ടിയാക്കും. മദ്യപാനം നിർജലീകരണം ഉണ്ടാക്കുകയും ചെയ്യും.