Lifestyle

തിരുവനന്തപുരത്തെ ഈ റെസ്റ്റോറന്റില്‍ 21 വര്‍ഷം ഭക്ഷണം കഴിച്ചതാരെന്നറിയാമോ? ഇന്ത്യയുടെ ഈ വിവിഐപി

ഇന്ത്യയില്‍ എല്ലാ മനുഷ്യര്‍ ഇഷ്ടപ്പെടുകയും സ്‌നേഹിക്കുകയും ചെയ്തിരുന്ന ശാസ്ത്രജ്ഞനും രാഷ്ട്രീയക്കാരനുമൊക്കെ ആയിരുന്നു ‘മിസൈല്‍മാന്‍’ എന്ന് വിളിക്കപ്പെടുന്ന എപിജെ അബ്ദുള്‍കലാം. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനിലും (ഡിആര്‍ഡിഒ) ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലും (ഐഎസ്ആര്‍ഒ) അദ്ദേഹം വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

പീപ്പിള്‍സ് പ്രസിഡന്റ് എന്നാണ് അദ്ദേഹത്തെ ആള്‍ക്കാര്‍ വിശേഷിപ്പിച്ചിരുന്നത്. ഇന്ത്യയുടെ പതിനൊന്നാം പ്രസിഡന്റായിരുന്ന അദ്ദേഹം തമിഴ്‌നാട്ടിലെ രാമേശ്വരത്താണ് ജനിച്ചത്. വളരെ ഉയര്‍ന്ന തലത്തില്‍ നില്‍ക്കുന്ന ആളായിരിക്കുമ്പോഴും ലളിതമായ ജീവിതം നയിക്കുകയും തന്റെ പഠനങ്ങളിലും എഴുത്തുകളിലും പൊതുജന സേവനത്തിലും ശ്രദ്ധിച്ചിരുന്ന അദ്ദേഹം ഡൗണ്‍ ടൂ എര്‍ത്തായിരുന്നു.

പതിവായി തങ്ങളുടെ ഹോട്ടലിലായിരുന്നു ഭക്ഷണം കഴിച്ചിരുന്നതെന്നും വെളിപ്പെടുത്തുകയാണ് തിരുവനന്തപുരത്തെ ഒരു ഹോട്ടല്‍ ഉടമ. 21 വര്‍ഷത്തോളം അബ്ദുള്‍കലാം പതിവായി ഭക്ഷണം കഴിക്കാന്‍ എത്തിയിരുന്നതായി അവകാശപ്പെടുന്നത് തിരുവനന്തപുരത്തെ ശ്രീ ഗുരുവായൂരപ്പന്‍ ഹോട്ടലായിരുന്നു. വളരെ കുറച്ചാഹാരം വളരെ വേഗത്തിലായിരുന്ന കഴിച്ചിരുന്നതെന്നും ഈ ഹോട്ടലില്‍ എത്തി രണ്ട് അപ്പവും ഒരു ഗ്‌ളാസ് പാലും എല്ലാ ദിവസവും പ്രഭാതത്തില്‍ കഴിച്ചിരുന്നതായും ഹോട്ടല്‍ ഉടമയെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹോട്ടല്‍ ഉടമയുടെ ഓര്‍മ്മകളില്‍ ഇപ്പോഴും തങ്ങി നില്‍ക്കുന്ന ഒുര പ്രധാന കാര്യം അദ്ദേഹം ഒരിക്കലും ഇരുന്ന് ഭക്ഷണം കഴിച്ചിട്ടില്ല എന്നതായിരുന്നു. എല്ലാവരുമായും വളരെ സ്‌നേഹത്തോടും അടുത്തും ഇടപഴകിയിരുന്ന അദ്ദേഹം എല്ലായ്‌പ്പോഴും എളിമയുള്ളവനായിട്ടാണ് കാണപ്പെട്ടിരുന്നതെന്നും ന്യൂസ് 18 പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. റെസ്‌റ്റോറന്റില്‍ എപിജെ അബ്ദുള്‍കലാമിന്റെ ഒരു ഫോട്ടോ സ്ഥാപിച്ചിട്ടുണ്ട്. ഇതിനൊപ്പം യേശുദാസിന്റെയും കുടുംബത്തിന്റെയും ഫോട്ടോയും ഹോട്ടലില്‍ സ്ഥാപിച്ചിട്ടുണ്ട്.