കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ഒരു കാലത്ത് ഗ്യാസ് പോലും വാങ്ങാന്‍ പണമില്ലാതിരുന്ന നടി ഇന്ന് എക്കാലത്തെയും പ്രായം കുറഞ്ഞ കോടീശ്വരന്മാരില്‍ ഒരാളായി മാറിയിരിക്കുകയാണ്. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയ ചില സൂപ്പര്‍ സ്റ്റാറുകളേക്കാള്‍ സമ്പന്നയായ നടിയാണ് ഇവര്‍. 10000 കോടിയുടെ ആസ്തിയുള്ള ഈ നടി മറ്റാരുമല്ല സെലീന ഗോമസ് ആണ്.
സെലീന ഗോമസ് ഒരു അമേരിക്കന്‍ ഗായികയും നടിയും നിര്‍മ്മാതാവും ബിസിനസുകാരിയുമാണ്. അടുത്തിടെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്മാരില്‍ ഒരാളെന്ന നേട്ടവും സെലീന കൈവരിച്ചു. ഏറ്റവുമധികം പിന്തുടരുന്ന പോപ്പ് താരങ്ങളില്‍ ഒരാളായ അവര്‍ തന്റെ സിനിമകളിലൂടെയും ഗാനങ്ങളിലൂടെയും പ്രേക്ഷകരെ സ്വന്തമാക്കി. സെലീന ഗോമസിനെ ജനിയ്ക്കുമ്പോള്‍ അവളുടെ അമ്മയ്ക്ക് വെറും 16 വയസ്സ് മാത്രമായിരുന്നു. സെലീനയ്ക്ക് 5 വയസ്സുള്ളപ്പോള്‍ അവളുടെ മാതാപിതാക്കള്‍ വിവാഹമോചനം നേടുകയും അവള്‍ അമ്മയോടൊപ്പം താമസിക്കുകയും ചെയ്തു. എന്നാല്‍, കാറില്‍ ഗ്യാസ് നിറയ്ക്കാന്‍ പണമില്ലാത്തതിനാല്‍ സാമ്പത്തികമായി ബുദ്ധിമുട്ടുകയും ചിലപ്പോള്‍ ക്വാര്‍ട്ടേഴ്‌സ് കണ്ടെത്തുകയും ചെയ്യേണ്ടി വന്നു. അമ്മയുടെ പഠനം പൂര്‍ത്തിയാകുന്നതുവരെ അവള്‍ മുത്തശ്ശിമാര്‍ക്കൊപ്പം താമസിച്ചു. എന്നാല്‍ തന്റെ ഏഴാമത്തെ വയസു മുതല്‍ അവള്‍ അഭിനയ ജീവിതം ആരംഭിച്ചു.
ബാര്‍ണി ആന്‍ഡ് ഫ്രണ്ട്സ് (2002-2004) എന്ന കുട്ടികളുടെ ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിച്ച സെലീന ഗോമസ് ബാലതാരമായി തന്റെ കരിയര്‍ ആരംഭിച്ചു. കൂടാതെ ഡിസ്നി ചാനല്‍ സിറ്റ്കോം വിസാര്‍ഡ്സ് ഓഫ് വേവര്‍ലി പ്ലേസില്‍ അലക്സ് റുസ്സോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കൗമാരപ്രായക്കാരിയായി പ്രശസ്തയായി. സിനിമകളിലൂടെയും ടെലിവിഷന്‍ ഷോകളിലൂടെയും വിജയിയായ നടിയായി അവര്‍ മുന്നേറി. അനദര്‍ സിന്‍ഡ്രെല്ല സ്റ്റോറി, റമോണ ആന്‍ഡ് ബീസസ്, മോണ്ടെ കാര്‍ലോ, സ്പ്രിംഗ് ബ്രേക്കേഴ്‌സ്, ദ ഫന്‍ഡമെന്റല്‍സ് ഓഫ് കെയറിംഗ്, ദ ഡെഡ് ഡോണ്ട് ഡൈ, എ റെയ്‌നി ഡേ ഇന്‍ ന്യൂയോര്‍ക്ക്, എമിലിയ പെരെസ് എന്നിവയാണ് സെലീനയുടെ പ്രധാനപ്പെട്ട സിനിമകള്‍.
കഴിവുള്ള ഒരു നടി എന്നതിലുപരി മികച്ച ഗായിക കൂടിയാണ് അവര്‍. സെലീന ഗോമസ് 2019-ല്‍ തന്റെ സ്വന്തം ബ്യൂട്ടി ബ്രാന്‍ഡായ റെയര്‍ ബ്യൂട്ടി ആരംഭിച്ചു. അവളുടെ സംരംഭത്തിന്റെ വിജയം 32-ാം വയസ്സില്‍ അവളെ കോടീശ്വരിയാക്കി. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗായികയുടെ സമ്പത്തിന്റെ 80% വും ലഭിച്ചത് ബ്യൂട്ടി ബ്രാന്‍ഡില്‍ നിന്നാണ്. അവളുടെ ബ്യൂട്ടി ബ്രാന്‍ഡിന് പുറമെ, റിയല്‍ എസ്റ്റേറ്റ് പോര്‍ട്ട്‌ഫോളിയോ, വണ്ടര്‍മൈന്‍ഡ്, അവളുടെ ആലാപന, അഭിനയ ജീവിതത്തില്‍ നിന്നുള്ള വരുമാനം എന്നിവയാണ് അവളെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരി എന്ന നേട്ടത്തിന് അര്‍ഹയാക്കിയത്.