Featured Oddly News

വരന് സ്ത്രീധനം 2.5 കോടി രൂപ, 75 ലക്ഷത്തിന്റെ കാറും; ഈ വിവാഹം അത്രസാധാരണമല്ല…!

ഇന്ത്യയിലെ സാധാരണ വിവാഹത്തില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ലെന്ന് തോന്നിയേക്കാവുന്ന ഒരു വിവാഹം കൈമാറിയ സമ്പത്തിന്റെ പേരില്‍ ഞെട്ടിക്കുന്നു. വധുവിന്റെയും വരന്റെയും കുടുംബങ്ങള്‍ക്കിടയില്‍ സമ്പത്തും പണവും കൈമാറ്റം ചെയ്യപ്പെട്ട വിവാഹത്തില്‍ വധുവിന്റെ കുടുംബം വരന് നല്‍കിയ സ്ത്രീധനം 2.5 കോടി രൂപയായിരുന്നു.

മീററ്റില്‍ നടന്ന ചടങ്ങ് നടത്തിയ മൗലാനയ്ക്ക് നല്‍കിയത് 11 ലക്ഷം രൂപയുടെ സമ്മാനമായിരുന്നു. ഇതു കൂടാതെ കാര്‍ വാങ്ങാനായി ഒരു 75 ലക്ഷം രൂപ കൂടി വരന് നല്‍കുന്നുണ്ടെന്ന് വിവാഹത്തിനെത്തിയ അതിഥികള്‍ തമ്മില്‍ പറയുന്നതും കേള്‍ക്കാനാകും. ചെറുക്കന്റെ ചെരുപ്പ് വധുവിന്റെ വീട്ടുകാര്‍ ഒളിച്ചു വെയ്ക്കുകയും അത് തിരിച്ചുകിട്ടാന്‍ പണം ആവശ്യപ്പെടുന്നതും ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ വരുന്ന വിവാഹത്തില്‍ വരന്റെ വീട്ടുകാര്‍ സമ്മാനമായി വധുവിന്റെ കുടുംബത്തിന് നല്‍കിയത് 11 ലക്ഷം രൂപായിരുന്നു. വധുവിന്റെ കുടുംബം താമസിക്കുന്ന ഗാസിയാബാദിലെ ഒരു പള്ളിക്ക് വധുവിന്റെ പക്ഷം 8 ലക്ഷം രൂപയാണ് വിവാഹ സംഭാവന നല്‍കിയത്.

വധുവിന്റെ കുടുംബവും വരന്റെ കുടുംബവും സ്യൂട്ട്‌കേസുകളില്‍ നിറയെ പണവുമായിട്ടാണ് എത്തിയതെന്ന് വിവാഹത്തിന്റെ വീഡിയോയില്‍ കാണാം. ചടങ്ങ് ചിത്രീകരിക്കുന്നതില്‍ നിന്ന് വീട്ടുകാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വിവാഹത്തിനെത്തിയ ഒരു അതിഥി വിവാഹം രഹസ്യമായി വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ഇത് പിടിക്കപ്പെട്ടപ്പോള്‍ ചിത്രീകരണം നിര്‍ത്താന്‍ ഇയാളോട് വധുവിന്റെ കുടുംബം ആവശ്യപ്പെടുകയും ചെയ്തു. വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അമിതമായ സ്ത്രീധനത്തന്റെ പേരില്‍ വലിയ വിമര്‍ശനം നേരിടുകയാണ്. ഗസിയാബാദിലെ എന്‍എച്ച് 58 എന്ന റിസോര്‍ട്ടിലായിരുന്നു ഈ ആഡംബര വിവാഹം നടന്നത്.

സോഷ്യല്‍ മീഡിയയില്‍ വൈറലായ ക്ലിപ്പ്, വലിയൊരു കൂട്ടം പുരുഷന്മാര്‍ പണം നിറച്ച സ്യൂട്ട്‌കേസുകള്‍ കൈമാറുന്നത് കാണിക്കുന്നു. സമ്മാനങ്ങളുടെ ആഡംബര സ്വഭാവം കാണാന്‍ പണ സമ്മാനങ്ങള്‍ കൈമാറുമ്പോള്‍ ആകാംക്ഷയോടെ അവരില്‍ പലരും ഒത്തുകൂടുന്നു. വധുവിന്റെ സഹോദരിമാര്‍ വരന്റെ ഷൂ മോഷ്ടിക്കുകയും പകരം പണം ആവശ്യപ്പെടുകയും ചെയ്യുന്ന ഒരു സാധാരണ വിവാഹരീതിയായ ജൂത ചുറൈ ആചാരത്തിന്റെ ഭാഗമായി വധുവിന്റെ കുടുംബം 2.5 കോടി രൂപ വരന്റെ ഭാഗത്തേക്ക് കൈമാറുന്നു.