ബോളിവുഡിലെ ജനപ്രിയ നടിമാരില്‍ ഒരാളാണ് സോനം കപൂര്‍. മുതിര്‍ന്ന നടന്‍ അനില്‍ കപൂറിന്റെ മകളായ അവര്‍ തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അടുത്തിടെയാണ് സോനം തന്റെ 39-ാം പിറന്നാള്‍ ആഘോഷിച്ചത്. സിനിമാ ലോകത്തേക്ക് വരാന്‍ താരം ആലോചിച്ചിരുന്നില്ലെങ്കിലും പിന്നീട് അച്ഛന്റെ പാത പിന്തുടര്‍ന്ന് അഭിനയരംഗത്ത് എത്തി. 2007-ല്‍ രണ്‍ബീര്‍ കപൂറിനൊപ്പം ‘സാവരിയ’ എന്ന ചിത്രത്തിലൂടെയാണ് സോനം അഭിനയ ജീവിതം ആരംഭിച്ചത്.
തന്റെ 30-കളുടെ അവസാനത്തിലും തന്റെ പ്രായത്തേക്കാള്‍ ചെറിയ വേഷങ്ങള്‍ പലരും വാഗ്ദാനം ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തിയിരിയ്ക്കുകയാണ് സോനം ഇപ്പോള്‍. അധികം പ്രായമായിട്ടില്ലാത്ത ഒരാളായി പരിഗണിക്കപ്പെടുന്നതില്‍ താരം ആഹ്ലാദിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നുവെങ്കിലും, സ്‌ക്രീനില്‍ യഥാര്‍ത്ഥമായി കാണാത്ത എന്തെങ്കിലും ചെയ്യാന്‍ സോനം താല്പര്യപ്പെട്ടിരുന്നില്ല.
”ഇത് വിചിത്രമാണ്, കാരണം എനിക്ക് ഓഫര്‍ ചെയ്യപ്പെടുന്ന വേഷങ്ങള്‍ ഇപ്പോഴും 20-കാരിയുടേതാണ്. മാതാപിതാക്കള്‍ വിവാഹം കഴിപ്പിയ്ക്കാന്‍ ആഗ്രഹിക്കുന്ന ഒരു പെണ്‍കുട്ടിയുടെ വേഷമായിരുന്നു അടുത്തിടെ വന്നത്. മറ്റൊരു വേഷം സ്‌കൂളിലെ ഒരു പെണ്‍കുട്ടിയുടേതായിരുന്നു. പിന്നീട് അവള്‍ ഒരു കായികതാരമായി മാറുന്നു. പ്രായം കുറഞ്ഞ ഒരു നടന്‍ എന്റെകൂടെ അഭിനയിക്കുമ്പോള്‍, ഞങ്ങള്‍ക്കിടയില്‍ ആ വേര്‍തിരിവ് മനസിലാകുമെന്ന് തന്നെ ഞാന്‍ കരുതുന്നു. എന്നാല്‍ അത് കുഴപ്പമില്ല എന്നായിരുന്നു അവര്‍ പറഞ്ഞത്. ഇല്ല, എനിക്കിത് ചെയ്യാന്‍ കഴിയില്ല എന്നായിരുന്നു ഞാന്‍ പറഞ്ഞത് ” – സോനം വ്യക്തമാക്കി
”ഞാന്‍ ജാന്‍വിയെപ്പോലെയോ ഖുഷിയെപ്പോലെയോ ചെറുപ്പമായി കാണുന്നില്ല എന്നാണ് ഞാന്‍ അര്‍ത്ഥമാക്കുന്നത്. എനിക്ക് ഒരു കുട്ടി ഉണ്ട്. പക്ഷേ ആളുകള്‍ എന്നെ അധികം പ്രായമില്ലാത്ത ഒരാളായി എന്നെ കണക്കാക്കുന്നതില്‍ ഞാന്‍ വളരെ സന്തോഷവതി തന്നെയാണ്. ” – സോനം കൂട്ടിച്ചേര്‍ത്തു.