Celebrity

രശ്മികാമന്ദനയും എഐ ഡീപ് ഫേക്കിന് ഇരയായി; നടിയുടെ സ്വിം സ്യൂട്ട് വീഡിയോ മാധ്യമങ്ങളില്‍

സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ട നടി രശ്മികാമന്ദനയുടെ സ്വിം സ്യൂട്ട് വീഡിയോ ഡീപ് ഫേക്കെന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്ന നടിന്‍ അമിതാഭ് ബച്ചന്‍ അടക്കമുള്ളവര്‍ വീഡിയോ കാര്യത്തില്‍ നടിക്ക് അനുകൂലമായ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. കറുത്ത യോഗ ബോഡിസ്യൂട്ട് ധരിച്ച് ചിരിച്ചുകൊണ്ട് ഒരു ലിഫ്റ്റിലേക്ക് പ്രവേശിക്കുന്ന നിലയിലുള്ള രശ്മികയുടെ വീഡിയോയാണ് ഇന്‍സ്റ്റാഗ്രാമിലും എക്സിലുമെല്ലാം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഈ വീഡിയോ നിര്‍മ്മിതബുദ്ധിയുടെ ഒരു മോര്‍ഫിംഗ് വീഡിയോയാണെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം.

മറ്റൊരു യുവതിയുടെ ശരീരത്തിലേക്ക് രശ്മികയുടെ മുഖം മോര്‍ഫ് ചെയ്തു കയറ്റുകയായിരുന്നെന്നാണ് വിവരം.”ഇന്ത്യയില്‍ ഡീപ്‌ഫേക്ക് കൈകാര്യം ചെയ്യുന്നതിന് നിയമപരവും നിയന്ത്രണപരവുമായ ഒരു ചട്ടക്കൂടിന്റെ അടിയന്തിര ആവശ്യമുണ്ട്.” വീഡിയോ പങ്കുവെച്ച് ഒരു ഉപയോക്താവ് ട്വിറ്ററില്‍ കുറിച്ചു.

നടി രശ്മിക മന്ദാനയുടെ ഈ വൈറലായ വീഡിയോ നിങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ കണ്ടിരിക്കാം. എന്നാല്‍ കാത്തിരിക്കൂ, ഇത് ഒരു ഡീപ്ഫേക്ക് വീഡിയോയാണ്.’ ഉപയോക്താവ് യഥാര്‍ത്ഥ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. ‘0:01’ ദൈര്‍ഘ്യം വരുന്ന വീഡിയോയില്‍ രശ്മികയുടെ മുഖം എങ്ങനെ മാറുന്നുവെന്ന് ഇതില്‍ കാണിക്കുകയും ചെയ്യുന്നു. താമസിയാതെ, നിരവധി നെറ്റിസണ്‍മാര്‍ എഐ സൃഷ്ടിച്ച വീഡിയോയോട് പ്രതികരിക്കുകയും അഭിപ്രായ വിഭാഗത്തില്‍ അവരുടെ കാഴ്ചപ്പാടുകള്‍ രേഖപ്പെടുത്തുകയും ചെയ്തു.

‘ഇത് ഭയാനകമാണ്!’ എന്നായിരുന്നു ഒരാള്‍ കുറിപ്പിട്ടത്.ഗുഡ്ബൈ’യില്‍ രശ്മികയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച അമിതാഭ് ബച്ചനും തന്റെ എക്‌സ് ഹാന്‍ഡില്‍ വ്യാജ വീഡിയോയ്ക്കെതിരേ പ്രതികരണവുമായി എത്തി. അതെ ഇത് നിയമപരമായി ശക്തമായ ഒരു കേസാണെന്നായിരുന്നു അമിതാഭിന്റെ കുറിപ്പ്.