ആത്മഹത്യാഭീഷണി മുഴക്കി തന്ത്രത്തിലൂടെ കൈക്കലാക്കിയ 17വയസുകാരിയുടെ നഗ്നഫോട്ടോകള്‍ പോണ്‍വെബ്‌സൈറ്റുകളിൽ അപ് ലോഡ് ചെയ്ത ഇരുപതുകാരന്‍ അറസ്റ്റില്‍. പത്തനംതിട്ട ചിറ്റാർ ആനപ്പാറ സ്വദേശി രാഹുൽ മധുവാണ് (20) അറസ്റ്റിലായത്.
പെൺകുട്ടിയുമായി പ്രണയത്തിലായ ശേഷം, നഗ്നഫോട്ടോകൾ അയച്ച് കൊടുക്കുവാൻ രാഹുൽ നിർബന്ധിക്കുകയായിരുന്നു. അത് പറ്റില്ലെന്ന് പെണ്‍കുട്ടി അറിയിച്ചതോടെ, രാഹുല്‍ വേറൊരു തന്ത്രമെടുത്തു.
ഫോട്ടോ അയച്ചുകൊടുത്തില്ലെങ്കിൽ തന്നോട് ഇഷ്ടമില്ലെന്ന് കരുതുമെന്നും, ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തി. അങ്ങനെ ഫോട്ടോകൾ കൈക്കലാക്കി . അതിനുശേഷം ഈ നഗ്ന ഫോട്ടോകളെല്ലാം രാഹുല്‍ വെബ്‌സൈറ്റുകളിൽ അപ് ലോഡ് ചെയ്യുകയായിരുന്നു .
തുടർന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പടം ഡീലീറ്റ് ചെയ്യാനായി പണം ആവശ്യപ്പെട്ടു. പ്രതിയെ ചിറ്റാർ പൊലീസ് ഇൻസ്‌പെക്ടർ ജി. സുരേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പിടികൂടിയത്. രാഹുൽ മധുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




