രാജ് കപൂറിന്റെ നൂറാം ജന്മദിന ആഘോഷത്തോടനുബന്ധിച്ച് മുംബൈയില്‍ നടന്ന രാജ് കപൂര്‍ ഫിലിം ഫെസ്റ്റിവലില്‍ കപൂര്‍ കുടുംബവും മറ്റ് നിരവധി താരങ്ങളും പങ്കെടുത്തിരുന്നു. പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായിരുന്നു. അത്തരത്തില്‍ വൈറലായ ഒരു വീഡിയോയില്‍ സെയ്ഫ് അലി ഖാനും രണ്‍ബീര്‍ കപൂറും തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കാണാന്‍ കഴിയുന്നത്.
വൈറല്‍ വീഡിയോയില്‍ രണ്ട് താരങ്ങളും തമ്മിലുള്ള തര്‍ക്കത്തിന്റെ പിരിമുറുക്കമുള്ള നിമിഷങ്ങളാണ് കാണാന്‍ സാധിയ്ക്കുന്നത്. സെയ്ഫ് അലി ഖാനെ
വല്ലാതെ പ്രകോപിതനായാണ് കാണുന്നത്. രണ്‍ബീര്‍ സെയ്ഫിനെ വേദിയിലേക്ക് നയിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ പ്രകോപിതനായ സെയ്ഫ്, രണ്‍ബീറിനോട് ”ശരി” എന്ന് കര്‍ശനമായി പ്രതികരിച്ച് മുന്നോട്ടുപോകുകയാണ്.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ”സെയ്ഫ് മാന്യമായാണ് പെരുമാറിയത്. ഞാന്‍ അദ്ദേഹത്തെ നേരിട്ട് കണ്ടു” – ഒരാള്‍ കുറിച്ചു. ” ആരും അദ്ദേഹത്തോട് മോശമായ രീതിയില്‍ സംസാരിച്ചില്ല.” -മറ്റൊരാള്‍ കുറിച്ചു. എന്നാല്‍ ഇതിഹാസ താരം രാജ് കപൂറിന്റെ നൂറാം ജന്മവാര്ഷികത്തില് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല.